Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksu

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​ണം കോ​ൺ​ഗ്ര​സി​ന്‍റെ ഹീ​ന രാ​ഷ്ട്രീ​യം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ക​ണ്ണൂ​രി​ൽ ഉ​ണ്ടാ​യ കെ​എ​സ്‌​യു ആ​ക്ര​മ​ണം കോ​ൺ​ഗ്ര​സി​ന്‍റെ ഹീ​ന രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​വി​ടെ ഉ​ണ്ടാ​യ​ത് ഏ​തെ​ങ്കി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ല്ല, ഒ​രു​കൂ​ട്ടം അ​ക്ര​മി​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ന​ട​ക്കു​മ്പോ​ഴാ​ണ് മ​ന്ത്രി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​മേ​ഖ​ല​യാ​ണ് കേ​ര​ള​ത്തി​ലേ​ത്. അ​ത് എ​ല്ലാ ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​ക​ളും അം​ഗീ​ക​രി​ച്ച​തും ആ​ണ്. എ​ന്നി​ട്ടും ചി​ല സം​ഭ​വ​ങ്ങ​ൾ പ​ർ​വ​തീ​ക​രി​ച്ച് അ​തി​ൽ ഒ​രു​ത​ര​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നെ രാ​ഷ്ട്രീ​യ​മാ​യി​ട്ട​ല്ല, രാ​ഷ്ട്രീ​യ ആ​ഭാ​സം ആ​യി​ട്ടാ​ണ് കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ജെ​ൻ​സി ക​ണ​ക‌്ട് യാ​ത്ര​യു​മാ​യി കെ​എ​സ്‌​യു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ നേ​​​രി​​​ൽ ക​​​ണ്ട് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കെ​​​എ​​​സ്‌​​​യു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ന​​​യി​​​ക്കു​​​ന്ന ജെ​​​ൻ​​​സി ക​​​ണ​​​ക‌്ട് യാ​​​ത്ര 20ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡുനി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

പു​​​തു​​​ത​​​ല​​​മു​​​റ​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ല​​​ഭ്യ​​​മാ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​കളി​​​ൽ വ​​​രു​​​ത്തേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ളെ കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ വി​​​ക​​​സ​​​ന രേ​​​ഖ ‘സ്റ്റു​​​ഡ​​​ന്‍റ​​​സ് മാ​​​നി​​​ഫെ​​​സ്റ്റോ’ ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ് യാ​​​ത്ര​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

20ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡു നി​​​ന്നാ​​​രം​​​ഭി​​​ച്ച് 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യാ​​​ത്ര സ​​​മാ​​​പി​​​ക്കും. 2026ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ എ​​​ൽ​​​എ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ൽ പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യും നേ​​​രി​​​ട്ട നി​​​ല​​​വാ​​​രത്ത​​​ക​​​ർ​​​ച്ച തു​​​റ​​​ന്നുകാ​​​ട്ടു​​​ന്ന സം​​​വാ​​​ദസ​​​ദ​​​സു​​​ക​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ന​​​യി​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എം.​​​ജെ. യ​​​ദു​​​കൃ​​​ഷ്ണ​​​ൻ, അ​​​രു​​​ൺ രാ​​​ജേ​​​ന്ദ്ര​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ്, ആ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ​​​മാ​​​രാ​​​യും സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ​​​ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യും യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാകും.

Kerala

സ​സ്പെ​ൻ​ഡ് ചെ​യ്താ​ലും രാ​ഹു​ൽ പാ​ല​ക്കാ​ടി​ന്‍റെ എം​എ​ൽ​എ; പി​ന്തു​ണ​ച്ച് കെ​എ​സ്‌​യു നേ​താ​വ്

പാ​ല​ക്കാ​ട്: വോ​ട്ട് ചെ​യ്യാ​നാ​യി പാ​ല​ക്കാ​ട്ട് എ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി കെ​എ​സ്‌​യു പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞാ​ലും പാ​ല​ക്കാ​ടി​ന്‍റെ എം​എ​ൽ​എ​യാ​ണ് രാ​ഹു​ൽ. രാ​ഹു​ലേ​ട്ട​ന്‍റെ കൂ​ടെ ഉ​ണ്ടാ​കും. എം​എ​ൽ​എ​യു​ടെ കൂ​ടെ വ​രു​ന്ന​തി​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും ഇ​ക്ബാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് എം​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ​ത്.

എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഞാ​ന്‍ പ​റ​ഞ്ഞു ക​ഴി​ഞ്ഞെ​ന്നും ബാ​ക്കി കോ​ട​തി​യി​ൽ പ​റ​യു​മെ​ന്നും സ​ത്യം ജ​യി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു. 15 ദി​വ​സ​ത്തെ ഒ​ളി​വ് ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​യ​ത്.

District News

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് കെഎസ്‌യു മാ​ർ​ച്ച്

ചേ​ര്‍​ത്ത​ല: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സെ​മ​സ്റ്റ​ർ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രെ​യും മ​ന്ത്രി പി.​ പ്ര​സാ​ദി​ന്‍റെ വി​ദ്യാ​ർ​ഥി വി​രു​ദ്ധ പ്ര​സ്താ​വ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​ന്ത്രി​യു​ടെ കോ​ല​വും ക​ത്തി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡന്‍റ് എ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സി​ൽ ജ​ലീ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റണി, ആ​ർ. ര​വി​പ്ര​സാ​ദ്, ഫ്രാ​ൻ​സി​സ് ജോ​ളി, ത​ൻ​സി​ൽ നൗ​ഷാ​ദ്, അ​ജ​യ് കൃ​ഷ്ണ​ൻ, പി.​എ​സ്. ഫ​ഹ​ദ്, അ​മി​നു​ൽ അ​സ്‌​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പി​എം ശ്രീ ​പ​ദ്ധ​തി ക​രാ​ർ ക​ത്തി​ച്ച് കെ​എ​സ്‌​യു പ്ര​തി​ഷേ​ധം

തി​രു​വ​ല്ല : വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കാ​വി​വ​ത്ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി ക​രാ​റി​ൽ ഒ​പ്പി​ട്ട പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നെ​തി​രേ കെ​എ​സ്‌യു ​തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ ക​രാ​ർ കോ​പ്പി ക​ത്തി​ച്ചു പ്ര​തി​ഷേ​ധം ന​ട​ത്തി.


യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ണി ഇ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ്ണു പു​തു​ശേ​രി, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ആ​ർ. അ​ശ്വി​ൻ, ഷൈ​ൻ സ​ന്തോ​ഷ്, വി​ഷ്ണു കു​ന്ന​ന്താ​നം, റി​ജോ വ​ള്ളം​കു​ളം, ജോ​ഫി​ൽ ജോ​സ​ഫ്, മെ​ൽ​വി​ൻ തോ​മ​സ്, റി​യോ​ൺ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യെ തെ​രു​വി​ൽ ത​ട​യും: കെ​എ​സ്‌യു

പ​ത്ത​നം​തി​ട്ട: പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ സി​പി​എം, ബി​ജെ​പി ഡീ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കെ​എ​സ്‌യു. ​നാ​ളെ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് കെ​എ​സ്‌യു ​നെ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

നാ​ളെ സ്പീ​ക്ക് അ​പ്പ് കാ​മ്പ​യ്നും, ചൊ​വ്വാ​ഴ്ച നി​യോ​ജ​ക മ​ണ്ഡ​ലത​ല​ങ്ങ​ളി​ൽ സ്റ്റു​ഡ​ൻ​സ് വാ​ക്ക് പ​രി​പാ​ടി​യും ബു​ധ​നാ​ഴ്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് 1000 വി​ദ്യാ​ർ​ഥി​ക​ളെ അ​ണി നി​ർ​ത്തി ലോം​ഗ് മാ​ർ​ച്ചും സം​ഘ​ടി​പ്പി​ക്കാ​ൻ മാ​ര​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ തീ​രു​മി​ന​മാ​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ അ​ജ​ണ്ട​ക​ളെ രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി പി​എം ശ്രീ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ന്‍റെ മേ​ഖ​ല​യെ ആ​ർ​എ​സ്എ​സി​നു തീ​റെ​ഴു​തി​യ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് എ​ൻ​എ​സ്‌യു -​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​ലേ​ഖ ബൂ​സ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം.​ജെ.​ യ​ദു​കൃ​ഷ്ണ​ൻ, അ​രു​ൺ രാ​ജേ​ന്ദ്ര​ൻ, ആ​ൻ​ സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഷ​മാ​സ്,സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പി​എം ശ്രീ: ​കേ​ര​ള സ​ര്‍​ക്കാ​ര്‍ സം​ഘ​പ​രി​വാ​റി​നു മു​മ്പി​ല്‍ വി​നീ​ത വി​ധേ​യ​രാ​യി മാ​റു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് കെ​എ​സ്‌​യു

 തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​ക്കാ​ര്‍ സം​ഘ​പ​രി​വാ​റി​നു മു​മ്പി​ല്‍ വി​നീ​ത വി​ധേ​യ​രാ​യി മാ​റു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍. വി​ഷ​യ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും സ​മ​രം ചെ​യ്യാ​ന്‍ ത​യാ​റാ​കു​മോ​യെ​ന്നും അ​ദ്ദേ​ഹം​ചോ​ദി​ച്ചു.

സി​പി​ഐ അ​ട​ക്ക​മു​ള്ള സ്വ​ന്തം മു​ന്ന​ണി​യി​ലെ പാ​ര്‍​ട്ടി​ക​ളു​ടെ എ​തി​ര്‍​പ്പി​നെ മ​റി​ക​ട​ന്നു​ള്ള ഇ​ത്ത​രം തീ​രു​മാ​ന​ത്തി​ലൂ​ടെ സം​ഘ​പ​രി​വാ​റി​നെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര​ത്തി​ന്‍റെ ബ്രാ​ന്‍​ഡിം​ഗി​ന് വ​ഴ​ങ്ങു​ന്ന​താ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണ്ണാ​ട​ക അ​ട​ക്ക​മു​ള്ള അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ സം​ഘ​പ​രി​വാ​ര്‍ ക്യാ​മ്പ​യ്‌​ന് എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ച് നി​ല​കൊ​ള്ളു​മ്പോ​ള്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ സം​ഘ​പ​രി​വാ​റി​നു മു​മ്പി​ല്‍ വി​നീ​ത വി​ധേ​യ​രാ​യി മാ​റു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

കെ​എ​സ്‌​യു നേ​താ​ക്ക​ളെ മു​ഖം​മൂ​ടി​യ​ണി​യി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഡി​ജി​പി

 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു നേ​താ​ക്ക​ളെ മു​ഖം​മൂ​ടി​യും വി​ല​ങ്ങു​മി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഡി​ജി​പി. ഡി​വൈ​എ​സ്പി റാ​ങ്കി​ല്‍ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്

തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ടാ​ണ് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍. തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് വേ​ണ്ടി​യാ​ണ് മു​ഖം​മൂ​ടി ധ​രി​പ്പി​ച്ച​ത് എ​ന്നാ​യി​രു​ന്നു മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്.

Kerala

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​തി​ഷേ​ധ മാ​ർ​ച്ച്; സം​ഘ​ർ​ഷം

മ​ല​പ്പു​റം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സം​ഘ​ർ​ഷം. പോ​ലീ​സി​നെ മ​റി​ക​ട​ന്ന് വി​സി​യു​ടെ ചേ​മ്പ​റി​ലേ​ക്ക് ക​ട​ക്കാ​നു​ള​ള പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ്ര​മ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സും കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ല്‍ ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. കെ. ​മു​ര​ളീ​ധ​ര​നാ​ണ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

Latest News

Up