പേരാമ്പ്ര: കോളജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്ന മുതുകാട് ഗവ. ഐടിഐയിലെ നിരവധി കെഎസ്യു പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. പരിക്കേറ്റ രണ്ടു പ്രവർത്തകരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് ജെയിൻ ജോണി (29) നും മർദനമേറ്റു. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സ തേടി. എസ്എഫ്ഐ പ്രവർത്തകരാണ് മർദനമഴിച്ചുവിട്ടതെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്എഫ്ഐയാണ് തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത്.
Tags : Local News Nattuvishesham Kozhikode KSU