തിരുവല്ല : വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി കരാറിൽ ഒപ്പിട്ട പിണറായി വിജയൻ സർക്കാരിനെതിരേ കെഎസ്യു തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ കരാർ കോപ്പി കത്തിച്ചു പ്രതിഷേധം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി അധ്യക്ഷത വഹിച്ചു. വിഷ്ണു പുതുശേരി, ജേക്കബ് വർഗീസ്, ആർ. അശ്വിൻ, ഷൈൻ സന്തോഷ്, വിഷ്ണു കുന്നന്താനം, റിജോ വള്ളംകുളം, ജോഫിൽ ജോസഫ്, മെൽവിൻ തോമസ്, റിയോൺ ജോൺ എന്നിവർ പ്രസംഗിച്ചു.
Tags : KSU nattuvishesham local