Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Makaravilakku

സ​ന്നി​ധാ​ന​ത്തെ ഷൂ​ട്ടിം​ഗ് വി​വാ​ദം: ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത് പ​മ്പ ഹി​ല്‍ ടോ​പ്പി​ലെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ മൊ​ഴി

കൊ​ച്ചി: സ​ന്നി​ധാ​ന​ത്തെ ഷൂ​ട്ടിം​ഗ് വി​വാ​ദ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ജ് മ​നോ​ഹ​റി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് ദേ​വ​സ്വം വി​ജി​ല​ന്‍​സ് എ​സ്പി. ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത് പ​മ്പ ഹി​ല്‍ ടോ​പ്പി​ലെ​ന്നാ​ണ് അ​നു​രാ​ജി​ന്‍റെ മൊ​ഴി.

ദേ​വ​സ്വം വി​ജി​ല​ന്‍​സ് എ​സ്പി ​അ​നു​രാ​ജി​ന്‍റെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് മൊ​ഴിയെ​ടു​ത്ത​ത്. ഇ​ന്ന് വൈ​കി​ട്ടോ​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ദേ​വ​സ്വം അ​ധ്യ​ക്ഷ​ന് ന​ല്‍​കും.

മ​ക​ര​വി​ള​ക്ക് ദി​വ​സ​ത്തെ സി​നി​മ ഷൂ​ട്ടിം​ഗി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ജ് മ​നോ​ഹ​റി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് ഇ​ന്ന​ലെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നാ​ണ് വ​നം​വ​കു​പ്പ് പ​ത്ത​നം​തി​ട്ട റാ​ന്നി ഡി​വി​ഷ​ന്‍ കേ​സെ​ടു​ത്ത​ത്. പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​ വ​രി​ക​യാ​ണ്.

സ​ന്നി​ധാ​ന​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​നു​മ​തി തേ​ടി​യ​ത്. പ​മ്പ പ​ശ്ചാ​ത്ത​ല​മാ​യ സി​നി​മ​യാ​ണ്. ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു എ​ന്ന​ത് ശ​രി​യാ​ണ്. പി​ന്നീ​ട് എ​ഡി​ജി​പി എ​സ് ശ്രീ​ജി​ത്തി​നെ സ​ന്നി​ധാ​ന​ത്ത് വ​ച്ച് ക​ണ്ടു. എ​ഡി​ജി​പി​യാ​ണ് പ​മ്പ​യി​ല്‍ ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ എ​ന്നും സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ജ് മ​നോ​ഹ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

മ​ക​ര​വി​ള​ക്കി​ന് മു​ന്പാ​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി അ​നു​രാ​ജ് മ​നോ​ഹ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​റി​നെ സ​മീ​പി​ച്ച​ത്. സ​ന്നി​ധാ​ന​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് ഷൂ​ട്ട് ചെ​യ്‌​തോ​ട്ടെ എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ ചോ​ദി​ച്ച​ത്.

സ​ന്നി​ധാ​ന​ത്ത് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്കു​ണ്ടെ​ന്ന് ജ​യ​കു​മാ​ര്‍ അ​പ്പോ​ള്‍​ത്ത​ന്നെ മ​റു​പ​ടി ന​ല്‍​കി. മ​ക​രവി​ള​ക്ക് ദി​വ​സം സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് മ​റി​ക​ട​ന്ന് ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

District News

മ​ക​ര​വി​ള​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും സം​ഘ​വും പു​ല്ലുമേ​ട് സ​ന്ദ​ർ​ശി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: മ​ക​ര​വി​ള​ക്കി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ക​രജ്യോ​തി ദ​ർ​ശി​ക്കു​ന്ന പു​ല്ലുമേട്ടി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വും സം​ഘ​വും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​തുവ​രെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു വി​ല​യി​രു​ത്തി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി നി​ർ​മി​ക്കു​ന്ന ബാ​രി​ക്കേ​ഡ്, റ​വ​ന്യു വ​കു​പ്പ് പു​ല്ലുമേ​ടു മു​ത​ൽ കോ​ഴി​ക്കാ​നം വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ലൈ​റ്റ് തെ​ളി​ക്കു​ന്ന ജോ​ലി​ക​ളും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും സം​ഘ​വും ക​ണ്ടു വി​ല​യി​രു​ത്തി.

ഇ​ക്കു​റി ഓ​ഫി​ഷൽ വാ​ന​ങ്ങ​ൾ​ക്കു പു​ല്ലുമേ​ടു വ​രെ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. മു​ൻ​പ് ഉ​പ്പുപാ​റ വ​രെ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ മ​ക​രജ്യോ​തി ദ​ർ​ശി​ച്ച​തി​നു ശേ​ഷം ഒ​രു തീ​ർ​ഥാ​ട​ക​നെ​യും തി​രി​കെ സ​ന്നി​ധാ​ന​ത്തേ​ക്കു ക​ട​ത്തി​വി​ടി​ല്ല.

Kerala

മ​ക​ര​വി​ള​ക്ക്: വ്യൂ ​പോ​യി​ന്‍റു​ക​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ, എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍ നാ​ളെ

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്‌ ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​ജ്യോ​തി​യും മ​ക​ര​സം​ക്ര​മ പൂ​ജ​യും 14ന് ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​ന​ട​തു​റ​ന്ന് മൂ​ന്നി​ന് സം​ക്ര​മ​പൂ​ജ ആ​രം​ഭി​ക്കും. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്, മേ​ല്‍​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് മ​ക​ര​സം​ക്ര​മ​പൂ​ജ ന​ട​ക്കു​ക.

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി 14ന് ​വൈ​കി​ട്ട് 6.40ന് ​ദീ​പാ​രാ​ധ​ന ന​ട​ക്കും. ഈ ​സ​മ​യം പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ക്കും. 12നും 13​നും മ​ക​ര​വി​ള​ക്കി​ന് മു​ന്നോ​ടി​യാ​യു​ള്ള ശു​ദ്ധി​ക്രി​യ​ക​ള്‍ ആ​രം​ഭി​ക്കും.

മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്‌ ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്ത് മാ​ത്രം മ​ക​ര​വി​ള​ക്ക് ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന 15 വ്യൂ​പോ​യി​ന്‍റു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍ ഞാ​യ​റാ​ഴ്ച​യും ന​ട​ക്കും. ഞാ​യ​ര്‍ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍ എ​രു​മേ​ലി കൊ​ച്ച​മ്പ​ല​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കും. ആ​ല​ങ്ങാ​ട്ട് സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തു​ട​ങ്ങും.

Kerala

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. വൈ​കു​ന്നേ​രം 4.55ന് ​ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് ദ​ർ​ശ​ന​ത്തി​നാ​യി ന​ട​പ്പ​ന്ത​ലി​ൽ കാ​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ത്തെ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി അ​രു​ണ്‍ കു​മാ​ര്‍ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി ടി.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യും രാ​ത്രി 10ന് ​ന​ട​അ​ട​ച്ച​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​ണ് സ​ന്നി​ധാ​നം, മാ​ളി​ക​പ്പു​റം ന​ട​ക​ള്‍ തു​റ​ക്കു​ക.

Latest News

Up