x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ര​വി​ള​ക്ക്: സു​ര​ക്ഷാക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യി


Published: January 14, 2026 05:54 AM IST | Updated: January 14, 2026 05:54 AM IST

ഇ​ടു​ക്കി: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ 1500ൽ ​അ​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, അ​ടി​യ​ന്ത​ര സേ​വ​നം, ശു​ചി​ത്വം, ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​റ​പ്പാ​ക്കി.

ഗ​താ​ഗ​ത​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കു​മ​ളി, ക​ന്പം​മെ​ട്ട് പാ​ത​ക​ളി​ൽ ഓ​രോ ജം​ഗ്ഷ​നി​ലും കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ക്കും. പു​ല്ലു​മേ​ട് ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. റ​വ​ന്യു വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ക്സ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും. കോ​ഴി​ക്കാ​നം, പു​ല്ലു​മേ​ട് ഭാ​ഗ​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കും. കാ​ന​ന പാ​ത​യി​ൽ ഓ​രോ കി​ലോ​മീ​റ്റ​റി​ലും പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക്കാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പു​ല്ലു​മേ​ട്, കോ​ഴി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​റ​പ്പു​ള്ള ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. സ്ട്രീ​റ്റ് ലൈ​റ്റ്, കു​ടി​വെ​ള്ളം, ശു​ചി​മു​റി സൗ​ക​ര്യം എ​ന്നി​വ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. സു​ഗ​മ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും എ​ൻ​എ​ച്ച്, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ ഇ​ന്ന് കു​മ​ളി- കോ​ഴി​ക്കാ​നം റൂ​ട്ടി​ൽ രാ​വി​ലെ ആ​റു മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ക​ര​വി​ള​ക്ക് ഡ്യൂ​ട്ടി​ക്ക് എ​ത്തു​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​ന് തീ​ർ​ഥാ​ട​ക​ർ സേ​നാം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Tags : nattu vishesham Makaravilakku Security

Recent News

Up