പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.55ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്ക് കടത്തിവിട്ട ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദർശനത്തിനായി നടപ്പന്തലിൽ കാത്തിരുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.
Tags : sabarimala nada open mandalakalam makaravilakku melshanthi thanthri travancore devaswom board