നടി രേവതി ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുതിയ പ്രോജക്റ്റിന്റെ ഭാഗമായി മമ്മൂട്ടി ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തിയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മമ്മൂട്ടിയോടൊപ്പം ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു.
അതെ, സാക്ഷാൽ മമ്മൂക്ക. മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ മെസ്സേജ് അയച്ചതേയുള്ളൂ, അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ ഒരുത്സവമാക്കി മാറ്റി. റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എൻജിനീയറായ സുബിൻ എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ട്. ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും.’’രേവതിയുടെ കുറിപ്പ്.