Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Married

സിബി ജോർജിന്‍റെ മകൾ വിവാഹിതയായി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി​​​യും (വെ​​​സ്റ്റ്) പാ​​​ലാ പൊ​​​ടി​​​മ​​​റ്റം കു​​​ടും​​​ബാം​​​ഗ​​​വു​​​മാ​​​യ സി​​​ബി ജോ​​​ർ​​​ജി​​​ന്‍റെ​​​യും ജോ​​​യ്സി പാം​​​പൂ​​​രേ​​​ത്തി​​​ന്‍റെ​​​യും മ​​​ക​​​ൾ എ​​​ൽ​​​ഹി​​​ത​​​യും ജ​​​പ്പാ​​​നി​​​ലെ കെ​​​ൻ​​​ജി-​​​ഫ്യൂ​​​മി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ റോ​​​യ്ത​​​യും ത​​​മ്മി​​​ൽ വി​​​വാ​​​ഹി​​​ത​​​രാ​​​യി. ഡ​​​ൽ​​​ഹി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വി​​​വാ​​​ഹം ഗേ​​​റ്റ് ബ്രി​​​ട്ട​​​ൻ രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു.

ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​നു​​​ഗ്ര​​​ഹ​​​ാശംസ​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലെ​​​യോ​​​പോ​​​ൾ​​​ദോ ജി​​​റെ​​​ല്ലി ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ​​​ത്തി കൈ​​​മാ​​​റി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ന​​​വ​​​ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക് ആ​​​ശം​​​സ അ​​​യ​​​ച്ചു.

സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ. ഡോ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ, ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ സി​​​എം​​​ഐ, ഫാ. ​​​ഷി​​​നി​​​ൽ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രും ജ​​​പ്പാ​​​ൻ, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ വൈ​​​ദി​​​ക​​​രും സീ​​​റോ​​​മ​​​ല​​​ബാ​​​ർ ക്രമ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വി​​​വാ​​​ഹ ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തി​​​ലും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ലും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ന​​​ട​​​ന്ന അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ, അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ്, കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ടി.​​​വി. സോ​​​മ​​​നാ​​​ഥ​​​ൻ, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്, എം​​​പി​​​മാ​​​ർ, അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​ർ, വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ന​​​യ​​​ത​​​ന്ത്ര വി​​​ദ​​​ഗ്ധ​​​ർ, വ്യ​​​വ​​​സാ​​​യി​​​ക​​​ൾ തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up