Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masala Bond

മസാല ബോണ്ട്: ഇഡി നോട്ടീസിലെ നടപടി തത്കാലം തുടരാം

കൊ​​​ച്ചി: മ​​​സാ​​​ല ബോ​​​ണ്ടി​​​ല്‍ ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​രോ​​​പി​​​ച്ച് കി​​​ഫ്ബി​​​ക്കെ​​​തി​​​രേ എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ ​​​ഡി) അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ത്കാ​​​ലം തു​​​ട​​​രാം.

അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി അ​​​യ​​​ച്ച കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗിള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഇ​​​ഡി ന​​​ല്‍കി​​​യ അ​​​പ്പീ​​​ലി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍ക്കും. ഇ ​​​ഡി​​​യു​​​ടെ അ​​​പ്പീ​​​ല്‍ മാ​​​ര്‍ച്ച് ഒ​​​മ്പ​​​തി​​​ലേ​​​ക്കു മാ​​​റ്റി. അ​​​തു​​​വ​​​രെ നോ​​​ട്ടീ​​​സി​​​ലെ സ്റ്റേ ​​​നീ​​​ക്കി​​​യ​​​തി​​​ലു​​​ള്ള വി​​​ല​​​ക്ക് തു​​​ട​​​രും.

മ​​​സാ​​​ല ബോ​​​ണ്ടി​​​ലൂ​​​ടെ കി​​​ഫ്ബി വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം ഭൂ​​​മി വാ​​​ങ്ങാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍. ഫെ​​​മ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി ന​​​ല്‍കി​​​യ​​​ത് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സാ​​​ണെ​​​ന്നും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ഡി​​​യു​​​ടെ വാ​​​ദം.

കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ല്‍ ത​​​ര്‍ക്കമുന്ന​​​യി​​​ക്കാ​​​ന്‍ ഫെ​​​മ നി​​​യ​​​മപ്ര​​​കാ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പ​​​ല​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​യെ​​​യാ​​​ണു സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​ത്.

വ​​​സ്തു​​​താ​​​പ​​​ര​​​വും നി​​​യ​​​മ​​​പ​​​ര​​​വു​​​മാ​​​യു​​​മു​​​ള്ള ത​​​ര്‍ക്കം ഇ​​​വി​​​ടെ ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.

പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​നാ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ഡ്ജു​​​ഡി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്നും അ​​​തു തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഇ​​​ഡി​​​യു​​​ടെ ആ​​​വ​​​ശ്യം.

Kerala

മ​സാ​ല ബോ​ണ്ട്: ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ

തൃ​​​ശൂ​​​ർ: മ​​​സാ​​​ല ബോ​​​ണ്ട് വി​​​ഷ​​​യ​​​ത്തി​​​ൽ ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ. ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് കു​​​ത്ത​​​ഴി​​​ഞ്ഞ സം​​​സ്ഥാ​​​ന​​​ത്തു സ്ത്രീ​​​സു​​​ര​​​ക്ഷ ഇ​​​ല്ലാ​​​താ​​​യെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

മ​​​സാ​​​ല ബോ​​​ണ്ട് വ​​​ഴി സ​​​മാ​​​ഹ​​​രി​​​ച്ച കോ​​​ടി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ത്ര പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി, കേ​​​ന്ദ്ര​​​വി​​​ഹി​​​തം എ​​​ത്ര എ​​​ന്നി​​​വ​​​യെ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ട്ട ധ​​​വ​​​ള​​​പ​​​ത്രം ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ആ​​​വ​​​ശ്യം.

വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു ഭ​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള​​​മു​​​ഖ്യ​​​നാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മാ​​​റി. എ​​​ല്ലാം വി​​​റ്റു. ജ​​​ന​​​ങ്ങ​​​ളു​​​ടെ കി​​​ഡ്നി​​​മാ​​​ത്ര​​​മാ​​​ണ് ഇ​​​നി വി​​​ൽ​​​ക്കാ​​​നു​​​ള്ള​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഇ​​​പ്പോ​​​ഴും ലാ​​​വ്‌​​​ലി​​​ൻ ക​​​ന്പ​​​നി​​​യോ​​​ടു പ്ര​​​ണ​​​യ​​​മാ​​​ണ്.

മ​​​രു​​​മോ​​​നു​​​വേ​​​ണ്ടി ഇ​​​വി​​​ടെ അ​​​മ്മാ​​​യി​​​യ​​​ച്ഛ​​​നാ​​​ണ് വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തി പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തെ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു. മു​​​കേ​​​ഷ്, ശ​​​ശി എ​​​ന്നി​​​വ​​​രാ​​​ൽ ക​​​ള​​​ങ്ക​​​പ്പെ​​​ട്ട മാര്‍ക്‌സിസ്റ്റ്‌ പാ​​​ർ​​​ട്ടിക്ക്‌ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ സം​​​സാ​​​രി​​​ക്കാ​​​ൻ ധാ​​​ർ​​​മി​​​ക​​​തയില്ലെ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

“രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്‍റെ അ​റ​സ്റ്റ് വൈ​കു​ന്ന​ത് സ​ർ​ക്കാ​ർ ക​രു​നീ​ക്കം”: അടൂർ പ്രകാശ്

തൃ​​​ശൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള മ​​​റ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​രു​​​നീ​​​ക്ക​​​മാ​​​ണ് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തിലി​​​ന്‍റെ അ​​​റ​​​സ്റ്റ് വൈ​​​കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ലെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്. അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ർ​​​ണം മോ​​​ഷ്ടി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ പോ​​​രാ​​​ടു​​​മെ​​​ന്നും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ത്തി​​​യ മീ​​​റ്റ് ദ ​​​പ്ര​​​സി​​​ലാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

രാ​​​ഹു​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ്റ്റ​​​ണ്ടാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.കേ​​​സ് വി​​​ദ​​​ഗ്ധ​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ന്വേ​​​ഷി​​​ക്ക​​​ട്ടെ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​ന്പോ​​​ൾ ക​​​ള്ള​​​ക്കേ​​​സു​​​ക​​​ൾ കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ സ്ഥി​​​രം പ്ര​​​വ​​​ണ​​​ത​​​യാ​​​ണ്.

ശ​​​ബ​​​രി​​​മ​​​ല​​​പ്ര​​​ശ്നം ത​​​കി​​​ടം​​​മ​​​റി​​​ക്കാ​​​നു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് ത​​​ന്ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. താ​​​ൻ കോ​​​ന്നി​​​യി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ഴൊ​​​ക്കെ നി​​​ര​​​വ​​​ധി ക​​​ള്ള​​​ക്കേ​​​സു​​​ക​​​ളാ​​​ണ് ത​​​നി​​​ക്കെ​​​തി​​​രേ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ പു​​​റ​​​ത്തു​​​വ​​​ന്ന​​​തു ക​​​ള്ള​​​ക്കേ​​​സാ​​​ണോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, നി​​​യ​​​മ​​​ത്തി​​​നു വി​​​ധേ​​​യ​​​നാ​​​യി രാ​​​ഹു​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്ക​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കേ​​​ണ്ട​​​ത​​​ല്ലേ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ച് കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ങ്കി​​​ൽ തെ​​​ളി​​​യി​​​ക്ക​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു വ​​​ള​​​രെ അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. യു​​​ഡി​​​എ​​​ഫ് മു​​​ന്നേ​​​റ്റ​​​ത്തി​​​നു കോ​​​ട്ടം​​​വ​​​രു​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​മാ​​​ണ് മ​​​റ്റു കേ​​​സു​​​ക​​​ൾ കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ പ​​​ത്മ​​​കു​​​മാ​​​റും വാ​​​സു​​​വു​​​മെ​​​ല്ലാം ത​​​നി​​​ക്കൊ​​​പ്പം രാ​​​ഷ്‌​​ട്രീ​​​യ​​​ചേ​​​രി​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളോ എ​​​സ്ഐ​​​ടി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളോ പു​​​റ​​​ത്തു​​​വ​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം.

പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

മസാലബോണ്ട്: ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും

കൊ​​ച്ചി: കി​​ഫ്ബി​​ക്ക് വി​​ദേ​​ശ​​ത്ത് മ​​സാ​​ല ബോ​​ണ്ട് പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ന്‍ അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​മ​​ര്‍പ്പി​​ച്ച ഹ​​ര്‍ജി പു​​തി​​യ ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ക്കും.

ചീ​​ഫ് ജ​​സ്റ്റീ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ചി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്ക് ഹ​​ര്‍ജി ഇ​​ന്ന​​ലെ എ​​ത്തി​​യെ​​ങ്കി​​ലും നേ​​ര​​ത്തേ മ​​റ്റൊ​​രു ബെ​​ഞ്ചി​​ലേ​​ക്കു വി​​ട്ട​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഒ​​ഴി​​വാ​​കു​​ക​​യാ​​യി​​രു​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി എം.​​ആ​​ര്‍.​​ ര​​ഞ്ജി​​ത് കാ​​ര്‍ത്തി​​കേ​​യ​​ന്‍ 2020ല്‍ ​​ഫ​​യ​​ല്‍ ചെ​​യ്ത ഹ​​ര്‍ജി​​യാ​​ണി​​ത്.

വി​​ദേ​​ശ​​ത്ത് മ​​സാ​​ല ബോ​​ണ്ട് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്കു​​ള്ള അ​​ധി​​കാ​​രം സം​​ബ​​ന്ധി​​ച്ച വി​​ഷ​​യം നി​​ല​​വി​​ല്‍ സു​​പ്രീംകോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​തെ​​ന്നു ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്ക​​വെ സ​​ര്‍ക്കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

Kerala

രാഷ്ട്രീയ കലണ്ടര്‍ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്ന് പി. രാജീവ്

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു. ‌

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.

ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.

Kerala

മസാലബോണ്ട്: നോട്ടീസിൽ വിശദീകരണവുമായി ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോ​ഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർ​ഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.

തുടർനടപടികളുടെ ഭാ​ഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.

Kerala

ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താന്‍: വി.ഡി. സതീശൻ

 തിരുവനന്തപുരം: മസാല ബോണ്ടിലെ ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യഥാർഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായത്. സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടില്‍ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല.

അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീര്‍ക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂ എന്ന കമ്പനിയില്‍ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്.

അന്നത്തെ ധനകാര്യ മന്ത്രി നല്‍കിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനില്‍ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അത് വലിയ രീതിയില്‍ കൊട്ടിഘോഷിക്കുകയും ചെയ്തു.

പിആ‌ർ സ്റ്റണ്ടായിരുന്നു മുഴുവന്‍. ഇതിന്‍റെ പുറകില്‍ അഴിമതിയും ഉണ്ടായിരുന്നു. ഈ മൂന്ന് കൊല്ലത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്താണെന്ന കാര്യത്തില്‍ തനിക്ക് ഒരു പിടിയുമില്ല.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് തൃശൂർ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തില്‍ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു.

Kerala

ഇഡിയുടേത് രാഷ്ട്രീയക്കളി; കേരളത്തിന്‍റെ വികസനത്തിനു നേരെയുള്ള കടന്നാക്രമണമെന്ന് ​ഗോവിന്ദൻ

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റിന്‍റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും സമാനമായ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കളികൾ കേരളം കൃത്യമായി മനസിലാക്കും. ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്‍റെ എല്ലാ ഭാ​ഗങ്ങളിലും കാണാം.

മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയർത്തിയ ചോദ്യത്തിന് ഇഡി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്.

കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമാണ് ഇഡി നോട്ടീസ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്‍റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും ഗോവിന്ദൻ പറ‍ഞ്ഞു.

Kerala

മസാല ബോണ്ട് കേസ് ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡി അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്. അതിനുശേഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ വീണ്ടും കുത്തിപ്പൊക്കിയെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Kerala

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.

Latest News

Up