x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്‍റെ അ​റ​സ്റ്റ് വൈ​കു​ന്ന​ത് സ​ർ​ക്കാ​ർ ക​രു​നീ​ക്കം”: അടൂർ പ്രകാശ്


Published: December 3, 2025 02:02 AM IST | Updated: December 3, 2025 02:02 AM IST

തൃ​​​ശൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള മ​​​റ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​രു​​​നീ​​​ക്ക​​​മാ​​​ണ് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തിലി​​​ന്‍റെ അ​​​റ​​​സ്റ്റ് വൈ​​​കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ലെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്. അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ർ​​​ണം മോ​​​ഷ്ടി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ പോ​​​രാ​​​ടു​​​മെ​​​ന്നും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ത്തി​​​യ മീ​​​റ്റ് ദ ​​​പ്ര​​​സി​​​ലാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

രാ​​​ഹു​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ്റ്റ​​​ണ്ടാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.കേ​​​സ് വി​​​ദ​​​ഗ്ധ​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ന്വേ​​​ഷി​​​ക്ക​​​ട്ടെ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​ന്പോ​​​ൾ ക​​​ള്ള​​​ക്കേ​​​സു​​​ക​​​ൾ കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ സ്ഥി​​​രം പ്ര​​​വ​​​ണ​​​ത​​​യാ​​​ണ്.

ശ​​​ബ​​​രി​​​മ​​​ല​​​പ്ര​​​ശ്നം ത​​​കി​​​ടം​​​മ​​​റി​​​ക്കാ​​​നു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് ത​​​ന്ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. താ​​​ൻ കോ​​​ന്നി​​​യി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ഴൊ​​​ക്കെ നി​​​ര​​​വ​​​ധി ക​​​ള്ള​​​ക്കേ​​​സു​​​ക​​​ളാ​​​ണ് ത​​​നി​​​ക്കെ​​​തി​​​രേ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ പു​​​റ​​​ത്തു​​​വ​​​ന്ന​​​തു ക​​​ള്ള​​​ക്കേ​​​സാ​​​ണോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, നി​​​യ​​​മ​​​ത്തി​​​നു വി​​​ധേ​​​യ​​​നാ​​​യി രാ​​​ഹു​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്ക​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കേ​​​ണ്ട​​​ത​​​ല്ലേ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ച് കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ങ്കി​​​ൽ തെ​​​ളി​​​യി​​​ക്ക​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു വ​​​ള​​​രെ അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. യു​​​ഡി​​​എ​​​ഫ് മു​​​ന്നേ​​​റ്റ​​​ത്തി​​​നു കോ​​​ട്ടം​​​വ​​​രു​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​മാ​​​ണ് മ​​​റ്റു കേ​​​സു​​​ക​​​ൾ കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ പ​​​ത്മ​​​കു​​​മാ​​​റും വാ​​​സു​​​വു​​​മെ​​​ല്ലാം ത​​​നി​​​ക്കൊ​​​പ്പം രാ​​​ഷ്‌​​ട്രീ​​​യ​​​ചേ​​​രി​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളോ എ​​​സ്ഐ​​​ടി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളോ പു​​​റ​​​ത്തു​​​വ​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം.

പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ഡി മ​​​സാ​​​ല​​​ബോ​​​ണ്ട് കേ​​​സ്: സി​​​പി​​​എം- ബി​​​ജെ​​​പി ഒ​​​ത്തു​​​ക​​​ളി

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നു​​​മെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ഡി​​​യു​​​ടെ മ​​​സാ​​​ല ബോ​​​ണ്ട് കേ​​​സി​​​നു പി​​​ന്നി​​​ൽ ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും ത​​​മ്മി​​​ലു​​​ള്ള ഒ​​​ത്തു​​​ക​​​ളി​​​യാ​​​ണെ​​​ന്ന് അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് ആ​​​രോ​​​പി​​​ച്ചു. അ​​​മി​​​ത​​​വി​​​ല​​​യ്ക്കു ഭൂ​​​മി വാ​​​ങ്ങി​​​യ​​​തെ​​​ന്തി​​​നെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യ പ​​​ണം എ​​​വി​​​ടെ എ​​​ന്ന് കി​​​ഫ്ബി സി​​​ഇ​​​ഒ അ​​​ട​​​ക്കം പു​​​റ​​​ത്തു​​​വി​​​ട​​​ണം.

രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഉ​​​ന്ന​​​യി​​​ച്ച വോ​​​ട്ട് ചോ​​​രി പ്ര​​​വൃ​​​ത്തി​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​ണ്ടേ ന​​​ട​​പ്പാ​​​ക്കി​​​യ​​​താ​​​ണ്. താ​​​ൻ ആ​​​ദ്യ​​​ത​​​വ​​​ണ കോ​​​ന്നി​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ ഒ​​​രു ല​​​ക്ഷ​​​ത്തി​​​പ​​​തി​​​നാ​​​ലാ​​​യി​​​രം ക​​​ള്ള​​​വോ​​​ട്ടു​​​ക​​​ളാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ചേ​​​ർ​​​ത്ത​​​ത്.

2024ൽ ​​​മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ അ​​​ന്പ​​​തി​​​നാ​​​യി​​​രം വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ൾ​​​കൂ​​​ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​സ്ഐ​​​ആ​​​റി​​​ലൂ​​​ടെ വ്യാ​​​ജ വോ​​​ട്ടു​​​ക​​​ൾ ത​​​ട​​​യാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Adoor Prakash Rahul Mangkuttathil arrest masala bond LDF UDF Congress UDF Convenor

Recent News

Up