Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk

Kottayam

ജി​ല്ല​യി​ല്‍ മാ​യം ചേ​ര്‍​ത്തു​ള്ള പാ​ലി​ന്‍റെ വി​ല്‍​പ്പ​ന വ​ര്‍​ധി​ക്കുന്നതായി റിപ്പോർട്ട്

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ മാ​​യം ചേ​​ര്‍​ത്തു​​ള്ള പാ​​ലി​​ന്‍റെ വി​​ല്‍​പ്പ​​ന വ​​ര്‍​ധി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ര്‍​ട്ട്.
ത​​മി​​ഴ്നാ​​ട്ടി​​ല്‍നി​​ന്ന് കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് പാ​​ല്‍ വാ​​ങ്ങി രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ക​​ല​​ര്‍​ത്തി വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​വ​​ര്‍ വേ​​റെ​​യു​​മു​​ണ്ട്. ക​​ന​​ത്ത ചൂ​​ടു​​കാ​​ല​​ത്ത് ജ്യൂ​​സ് ക​​ട​​ക​​ളി​​ല്‍ ഷേ​​ക്കും സം​​ഭാ​​ര​​വും ത​​കൃ​​തി​​യാ​​യി ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ മാ​​യം ചേ​​ര്‍​ന്ന പാ​​ലി​​ന്‍റെ വ​​ര​​വ് ആ​​ശ​​ങ്ക​​യു​​ണ​​ര്‍​ത്തു​​ന്നു.

ഈ ​​പാ​​ല്‍ തി​​ള​​പ്പി​​ക്കാ​​തെ നേ​​രി​​ട്ടു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ള്‍​ക്കി​​ട​​യാ​​ക്കു​​മെ​​ന്നാ​​ണ് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​യു​​ന്ന​​ത്. പാ​​ല്‍ ക​​ട്ട​​യാ​​ക്കി​​യാ​​ണ് ഷേ​​ക്കു​​ണ്ടാ​​ക്കു​​ന്ന​​ത്.

ഇ​​താ​​ണ് ആ​​ശ​​ങ്ക വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത്. രാ​​സ​​വ​​സ്തു​​ക്ക​​ളും രോ​​ഗാ​​ണു​​ക്ക​​ളും ശ​​രീ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത് ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് കാ​​ര​​ണ​​മാ​​കും.

അ​​ര​​ലി​​റ്റ​​ര്‍ പാ​​ലി​​ന് മി​​ല്‍​മ ഈ​​ടാ​​ക്കു​​ന്ന 28 രൂ​​പ​​യി​​ലും കു​​റ​​ച്ചാ​​ണ് ഇ​​ത്ത​​ര​​ക്കാ​​രു​​ടെ ക​​ച്ച​​വ​​ടം.

രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ചേ​​ര്‍​ത്ത പാ​​ല്‍ ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ട്ടും യാ​​തൊ​​രു ഗു​​ണ​​വു​​മി​​ല്ലെ​​ന്നാ​​ണ് സ​​മീ​​പ​​കാ​​ല സം​​ഭ​​വ​​ങ്ങ​​ള്‍ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

ഇ​​തേ പാ​​ല്‍ നാ​​ളെ പു​​തി​​യ പേ​​രി​​ല്‍ വി​​പ​​ണി​​യി​​ലെ​​ത്തു​​മെ​​ന്ന​​താ​​ണ് നി​​ല​​വി​​ലെ യാ​​ഥാ​​ര്‍​ഥ്യം. ദാ​​ഹ​​വും അ​​തി​​ക​​ഠി​​ന​​മാ​​യ ചൂ​​ടു​​മാ​​യ​​തി​​നാ​​ല്‍ ഇ​​ന്നേ​​റെ​​യും ഷേ​​ക്കാ​​ണ് ആ​​ളു​​ക​​ള്‍ കു​​ടി​​ക്കു​​ന്ന​​ത്.

ഏ​​തു പാ​​ലാ​​ണ് ഇ​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് അ​​റി​​യാ​​നാ​​കി​​ല്ല. കി​​ട്ടു​​ന്ന​​ത് ദാ​​ഹ​​മ​​ക​​റ്റാ​​ന്‍ കു​​ടി​​ച്ച് പ​​ണ​​വും കൊ​​ടു​​ത്തു മ​​ട​​ങ്ങു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന് ബാ​​ക്കി​​യാ​​കു​​ന്ന​​ത് നി​​ര​​വ​​ധി ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ളാ​ണ്.​ ഫോ​​ര്‍​മാ​​ലി​​നും ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​മാ​​ണ് കൂ​​ടു​​ത​​ലാ​​യും ഇ​​ത്ത​​രം പാ​​ലു​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

മാ​​യം ചേ​​ര്‍​ന്ന പാ​​ലി​​ന്‍റെ വ​​ര​​വ് നി​​യ​​ന്ത്രി​​ക്കാ​​ന്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ വേ​​ണ​​മെ​​ന്നാ​​ണ് ഉ​​യ​​രു​​ന്ന പ്ര​​ധാ​​ന ആ​​വ​​ശ്യം.

District News

വെ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി

വെ​ള​ളൂ​ർ: വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി. ​വെ​ള്ളൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​കെ.​ ആ​ശ എം​എ​ൽ​എ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ക്ഷീ​ര​ഗ്രാ​മം. പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തു​ന്ന അ​ത്ര​യും തു​ക​ത​ന്നെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും വ​ക​യി​രു​ത്തു​ന്നു. കു​റ​ഞ്ഞ​ത് പത്തുല​ക്ഷം രൂ​പ​യെ​ങ്കി​ലും വ​ക​യി​രു​ത്തു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​ന്ന്, ര​ണ്ട്, അ​ഞ്ച് എ​ണ്ണ​ത്തി​ലു​ള്ള പ​ശു യൂ​ണി​റ്റു​ക​ൾ, പു​ൽ​കൃ​ഷി, ക​റ​വയ​ന്ത്രം, കാ​ലി​ത്തീ​റ്റ, തീ​റ്റ​പ്പു​ൽ, യ​ന്ത്ര​വ​ത്കര​ണം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ പ​ദ്ധ​തി​യി​ലൂടെ ന​ട​പ്പാ​ക്കു​ന്നു.

വ​കു​പ്പുത​ല പ​ദ്ധ​തി​ക​ൾ​ക്കാ​യി 2025 ഒ​ക്‌ടോ​ബ​ർ 31 വ​രെ ക്ഷീ​ര​ശ്രീ പോ​ർ​ട്ട​ൽ മു​ഖേ​ന അ​പേ​ക്ഷി​ക്കാം. പ​ഞ്ചാ​യ​ത്തുത​ല പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ക്കു​മെ​ന്ന് ക​ടു​ത്തു​രു​ത്തി ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ എം.​ രാ​ഗേ​ഷ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. സോ​ണി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ കൊ​ട്ടു​കാ​പ്പ​ള​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.കെ. സ​ന്ധ്യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ധാ​മ​ണി മോ​ഹ​ന​ൻ, ലൂ​ക്ക് മാ​ത്യു, ലി​സി സ​ണ്ണി, വി.​കെ. മ​ഹി​ളാ​മ​ണി, ആ​ർ. നി​കി​ത​കു​മാ​ർ, ജ​യ​ അ​നി​ൽ, കെ.​എ​സ്. സ​ച്ചി​ൻ, ക്വാ​ളി​റ്റി ക​ൺ​ട്രാ​ൾ ഓ​ഫീ​സ​ർ ജാ​ക്വി​ലി​ൻ ഡൊ​മി​നി​ക്, ക​രി​പ്പാ​ടം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​പി. ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up