x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ മാ​യം ചേ​ര്‍​ത്തു​ള്ള പാ​ലി​ന്‍റെ വി​ല്‍​പ്പ​ന വ​ര്‍​ധി​ക്കുന്നതായി റിപ്പോർട്ട്


Published: February 16, 2026 12:11 AM IST | Updated: February 16, 2026 12:11 AM IST

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ മാ​​യം ചേ​​ര്‍​ത്തു​​ള്ള പാ​​ലി​​ന്‍റെ വി​​ല്‍​പ്പ​​ന വ​​ര്‍​ധി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ര്‍​ട്ട്.
ത​​മി​​ഴ്നാ​​ട്ടി​​ല്‍നി​​ന്ന് കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് പാ​​ല്‍ വാ​​ങ്ങി രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ക​​ല​​ര്‍​ത്തി വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​വ​​ര്‍ വേ​​റെ​​യു​​മു​​ണ്ട്. ക​​ന​​ത്ത ചൂ​​ടു​​കാ​​ല​​ത്ത് ജ്യൂ​​സ് ക​​ട​​ക​​ളി​​ല്‍ ഷേ​​ക്കും സം​​ഭാ​​ര​​വും ത​​കൃ​​തി​​യാ​​യി ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ മാ​​യം ചേ​​ര്‍​ന്ന പാ​​ലി​​ന്‍റെ വ​​ര​​വ് ആ​​ശ​​ങ്ക​​യു​​ണ​​ര്‍​ത്തു​​ന്നു.

ഈ ​​പാ​​ല്‍ തി​​ള​​പ്പി​​ക്കാ​​തെ നേ​​രി​​ട്ടു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ള്‍​ക്കി​​ട​​യാ​​ക്കു​​മെ​​ന്നാ​​ണ് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​യു​​ന്ന​​ത്. പാ​​ല്‍ ക​​ട്ട​​യാ​​ക്കി​​യാ​​ണ് ഷേ​​ക്കു​​ണ്ടാ​​ക്കു​​ന്ന​​ത്.

ഇ​​താ​​ണ് ആ​​ശ​​ങ്ക വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത്. രാ​​സ​​വ​​സ്തു​​ക്ക​​ളും രോ​​ഗാ​​ണു​​ക്ക​​ളും ശ​​രീ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത് ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് കാ​​ര​​ണ​​മാ​​കും.

അ​​ര​​ലി​​റ്റ​​ര്‍ പാ​​ലി​​ന് മി​​ല്‍​മ ഈ​​ടാ​​ക്കു​​ന്ന 28 രൂ​​പ​​യി​​ലും കു​​റ​​ച്ചാ​​ണ് ഇ​​ത്ത​​ര​​ക്കാ​​രു​​ടെ ക​​ച്ച​​വ​​ടം.

രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ചേ​​ര്‍​ത്ത പാ​​ല്‍ ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ട്ടും യാ​​തൊ​​രു ഗു​​ണ​​വു​​മി​​ല്ലെ​​ന്നാ​​ണ് സ​​മീ​​പ​​കാ​​ല സം​​ഭ​​വ​​ങ്ങ​​ള്‍ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

ഇ​​തേ പാ​​ല്‍ നാ​​ളെ പു​​തി​​യ പേ​​രി​​ല്‍ വി​​പ​​ണി​​യി​​ലെ​​ത്തു​​മെ​​ന്ന​​താ​​ണ് നി​​ല​​വി​​ലെ യാ​​ഥാ​​ര്‍​ഥ്യം. ദാ​​ഹ​​വും അ​​തി​​ക​​ഠി​​ന​​മാ​​യ ചൂ​​ടു​​മാ​​യ​​തി​​നാ​​ല്‍ ഇ​​ന്നേ​​റെ​​യും ഷേ​​ക്കാ​​ണ് ആ​​ളു​​ക​​ള്‍ കു​​ടി​​ക്കു​​ന്ന​​ത്.

ഏ​​തു പാ​​ലാ​​ണ് ഇ​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് അ​​റി​​യാ​​നാ​​കി​​ല്ല. കി​​ട്ടു​​ന്ന​​ത് ദാ​​ഹ​​മ​​ക​​റ്റാ​​ന്‍ കു​​ടി​​ച്ച് പ​​ണ​​വും കൊ​​ടു​​ത്തു മ​​ട​​ങ്ങു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന് ബാ​​ക്കി​​യാ​​കു​​ന്ന​​ത് നി​​ര​​വ​​ധി ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ളാ​ണ്.​ ഫോ​​ര്‍​മാ​​ലി​​നും ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​മാ​​ണ് കൂ​​ടു​​ത​​ലാ​​യും ഇ​​ത്ത​​രം പാ​​ലു​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

മാ​​യം ചേ​​ര്‍​ന്ന പാ​​ലി​​ന്‍റെ വ​​ര​​വ് നി​​യ​​ന്ത്രി​​ക്കാ​​ന്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ വേ​​ണ​​മെ​​ന്നാ​​ണ് ഉ​​യ​​രു​​ന്ന പ്ര​​ധാ​​ന ആ​​വ​​ശ്യം.

Tags : milk nattuvishesham local news

Recent News

Up