Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nepal

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; 18 മരണം

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ ബസ് നദിയിൽ മറിഞ്ഞ് 18 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്ന ബസാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.

അപകടത്തിൽ മരിച്ചവരിൽ ഒരാൾ ന്യൂസിലൻഡിൽ നിന്നുള്ളയാളാണ്. പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് പൗരനും ഒരു ഡച്ച് പൗരനും ഉണ്ടായിരുന്നു. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, അമിത വേഗതയാകാം അപകടത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

National

50 മിലിട്ടറി വാഹനങ്ങൾ ഇന്ത്യ നേപ്പാളിനു കൈമാറി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​നേ​​​​പ്പാ​​​​ൾ ശാ​​​​ശ്വ​​​​ത സൗ​​​​ഹൃ​​​​ദ ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യി നേ​​​​പ്പാ​​​​ളി​​​​ന് 50 മി​​​​ലി​​​​ട്ട​​​​റി യൂ​​​​ട്ടി​​​​ലി​​​​റ്റി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന കൈ​​​​മാ​​​​റി. കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി നേ​​​​പ്പാ​​​​ളി​​​​നു കൈ​​​​മാ​​​​റും.

ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണി​​​​തെ​​​​ന്ന് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ സൈ​​​​ന്യ​​​​വു​​​​മാ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​കു​​​​മെന്ന് അ​​​​റി​​​​യി​​​​ച്ച സൈ​​​​ന്യം, സൗ​​​​ഹൃ​​​​ദ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സി​​​​മു​​​​ലേ​​​​റ്റ​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ആ​​​​ർ​​​​മി മൊ​​​​ബൈ​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ന സം​​​​ഘം, ബ​​​​ഹ്തു​​​​വി​​​​ലെ മ്യാ​​​​ൻ​​​​മ​​​​ർ ആ​​​​ർ​​​​മി കോം​​​​പാ​​​​ക്ട് ഫോ​​​​ഴ്സ് സ്കൂ​​​​ളി​​​​ൽ 12 ലെ​​​​യ്ൻ ഇ​​​​ൻ​​​​ഫ​​​​ൻ​​​​ട്രി വെ​​​​പ്പ​​​​ൺ ട്രെ​​​​യി​​​​നിം​​​​ഗ് സി​​​​മു​​​​ലേ​​​​റ്റ​​​​ർ സ്ഥാ​​​​പി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ച​​​​താ​​​​യും അ​​​​റി​​​​യി​​​​ച്ചു.

National

ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ജ​യി​ലി​ൽനി​ന്നു ര​ക്ഷപ്പെ​ട്ട പ്ര​തി ഗു​ജ​റാ​ത്തി​ൽ പി​ടി​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: നേ​പ്പാ​ളി​ലെ ജെ​ൻ സി ​ക​ലാ​പ​ത്തി​നി​ടെ ജ​യി​ലിൽനിന്നു ര​ക്ഷ​പ്പെ​ട്ട ല​ഹ​രി മ​രു​ന്ന് കേ​സ് പ്ര​തി ഗു​ജ​റാ​ത്തി​ൽ പി​ടി​യി​ൽ.

അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി ധ​ർ​മേ​ഷ് റ​സി​ക്ല​ൽ ചു​ന​രാ​യെ​യാ​ണ് ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ സ്പെ​ഷൽ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പ് പി​ടി​കൂ​ടി​യ​ത്.

2024 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബാ​ങ്കോ​ക്കി​ൽനി​ന്നു കാ​ഠ്മ​ണ്ഡു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ധ​ർ​മേ​ഷി​നെ 13 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി മ​രു​ന്ന് അ​ന്ത​രാഷ്‌ട്ര വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 13 കോ​ടി രൂ​പ വി​ല വ​രു​ന്ന​താ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കാ​ഠ്മ​ണ്ഡു​വി​ലെ ഭ​ദ്ര ജ​യി​ലി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റ​ബ​റി​ൽ നേ​പ്പാ​ളി​ൽ ന​ട​ന്ന ജെ​ൻ സി ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഭ​ദ്ര ജ​യി​ൽ ത​ക​ർ​ക്കു​പ്പെ​ടു​ക​യും ധ​ർ​മേ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ സോ​ണൗ​ലി അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ചെ​ത്തി.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ധ​ർ​മേ​ഷി​നെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽനി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നേ​പ്പാ​ളിനു കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

International

നേപ്പാളിലെ ജെൻ സി റാലിയിൽ സംഘർഷം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ക​ർ മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി​യു​ടെ അ​നു​യാ​യി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച ബാ​ര ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ശ​ർ​മ ഒ​ലി​ക്ക് സെ​പ്റ്റം​ബ​റി​ലെ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​ൽ അ​ധി​കാ​ര​മൊ​ഴി​യേ​ണ്ടി​വ​ന്നി​രു​ന്നു.

ബു​ധ​നാ​ഴ്ച ബാ​ര ജി​ല്ല​യി​ൽ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ക​രും ശ​ർ​മ ഒ​ലി​യു​ടെ സി​പി​എ​ൻ-​യു​എം​എ​ൽ പാ​ർ​ട്ടി​ക്കാ​രും ഒ​രേ സ​മ​യം റാ​ലി ന​ട​ത്തി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. പി​ന്നീ​ട് ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി.

പ​രി​ക്കേ​റ്റ ആ​രു​ടെ​യും സ്ഥി​തി ഗു​രു​ത​ര​മ​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

International

നേപ്പാളിൽ ഹിമപാതം; മൂന്നു പേർ മരിച്ചു, നാലു പേരെ കാണാതായി

കാ​​ഠ്മ​​ണ്ഡു: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നേ​​പ്പാ​​ളി​​ൽ ഹി​​മ​​പാ​​ത​​ത്തി​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. നാ​​ലു പേ​​രെ കാ​​ണാ​​താ​​യി. ഒ​​രു ഫ്ര​​ഞ്ച് പ​​ർ​​വ​​താ​​രോ​​ഹ​​ക​​നും ര​​ണ്ടു നേ​​പ്പാ​​ളി ഗൈ​​ഡു​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. കാ​​ന​​ഡ, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്.

തിങ്കളാഴ്ച രാ​​വി​​ലെ പ​​ത്തി​​നാ​​യി​​രു​​ന്നു ഹി​​മ​​പാ​​ത​​മു​​ണ്ടാ​​യ​​ത്. റോ​​ൾ​​വാ​​ലിം​​ഗ് വാ​​ലി​​യി​​ൽ 5630 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലു​​ള്ള ബേ​​സ് ക്യാ​​ന്പ് ഒ​​ലി​​ച്ചു​​പോ​​യി. അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Leader Page

ജെൻ സി വിപ്ലവവും ഫ്രാൻസ് ഫാനന്റെ പ്രവചനവും

ജെ​ൻ സി ​വി​പ്ല​വം നേ​പ്പാ​ളി​ൽ ഭ​ര​ണ​മാ​റ്റം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ഇ​തി​നു മു​മ്പ് ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ലാ​ദേ​ശി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നു. ഈ ​പു​തു​ത​ല​മു​റ യു​വ​ത്വം എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര എ​ളു​പ്പ​ത്തി​ൽ, ഇ​ത്ര ശ​ക്ത​മാ​യ അ​ക്ര​മ​വും ബ​ല​പ്ര​യോ​ഗ​വും​കൊ​ണ്ട് ഭ​ര​ണാ​ധി​കാ​രി​ക​ളെ സ്ഥാ​ന​ഭ്ര​ഷ്ട​രാ​ക്കു​ന്ന​ത് എ​ന്ന​ത് വി​സ്മ​യ​ക​ര​മാ​ണ്.

ഒ​രു​പ​ക്ഷേ, പ​ഴ​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഇ​ത് അ​ചി​ന്ത​നീ​യ​വും അ​ദ്ഭു​ത​മു​ള​വാ​ക്കു​ന്ന​തും ഞെ​ട്ടി​ക്കു​ന്ന​തും ആ​യേ​ക്കാം. ഈ ​രാ​ജ്യ​ങ്ങ​ൾ​ക്കെ​ല്ലാം​ത​ന്നെ പൊ​തു​വാ​യു​ള്ള​ത് ഇ​വ​യെ​ല്ലാം ബ്രി​ട്ട​ന്‍റെ നേ​രി​ട്ടു​ള്ള മു​ൻ​കാ​ല കോ​ള​നി​ക​ളോ ബ്രി​ട്ട​നു​മാ​യി ഏ​തെ​ങ്കി​ലും ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി ഭ​ര​ണം ന​ട​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളോ ആ​യി​രു​ന്നു എ​ന്ന​താ​ണ്. പ്ര​ത്യേ​കി​ച്ചും നേ​പ്പാ​ൾ രാ​ജാ​ധി​കാ​ര രാ​ഷ്‌​ട്ര​മാ​യി​രു​ന്നെ​ങ്കി​ലും അ​വി​ട​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ ശ​ക്തി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ഭ​ര​ണം ന​ട​ത്തി​യ​വ​രാ​യി​രു​ന്നു.

കോ​ള​നി​വാ​ഴ്ച കാ​ല​ഘ​ട്ട​ത്തി​ലും അ​തി​ൽ​നി​ന്നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​വും ഇ​വി​ടെ​യൊ​ക്കെ ന​ട​ന്നി​ട്ടു​ള്ള, ന​ട​ക്കാ​ൻ ഇ​ട​യു​ള്ള സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പോ​സ്റ്റ്‌ കൊ​ളോ​ണി​യ​ൽ ചി​ന്ത​ക​നാ​ണ് ഫ്രാ​ൻ​സ് ഫാ​ന​ൺ. ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യി ഫ്ര​ഞ്ച് കോ​ള​നി​യാ​യ അ​ൽ​ജീ​രി​യ​യി​ൽ ജീ​വി​ച്ച അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ​ത​ന്നെ കോ​ള​നി​വ​ത്ക​ര​ണ​ത്തി​ന്‍റെ മ​നഃ​ശാ​സ്ത്ര വ​ശ​മാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ലും വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി വ​ർ​ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചി​ട്ടു​ള്ള പ​ല കാ​ര്യ​ങ്ങ​ളും മു​ൻ​കാ​ല കോ​ള​നി​ക​ളി​ലും അ​തു​പോ​ലെ​യു​ള്ള ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​ത് എ​ന്നു​ള്ള​ത് പ​ഠ​നാ​ർ​ഹ​മാ​ണ്; പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​യും ഒ​രു മു​ൻ​കാ​ല കോ​ള​നി​യാ​യ​തു​കൊ​ണ്ട്.

ഫാ​ന​ന്‍റെ പ​ഠ​നം

ഫാ​ന​ന്‍റെ പ​ഠ​ന​ത്തി​ൽ കോ​ള​നി​വാ​ഴ്‌​ച​ക്കാ​ല​ത്ത് കോ​ള​നി​വാ​സി​ക​ൾ അ​തി​നി​ഷ്ഠു​ര​മാ​യ മ​നു​ഷ്യ​ത്വ​രാ​ഹി​ത്യ​ത്തി​നും അ​ക്ര​മ​ത്തി​നും വി​ധേ​യ​രാ​യി​ട്ടു​ണ്ട്. ഇ​ത് ശാ​രീ​രി​ക​പീ​ഡ​ന​ത്തി​ന​പ്പു​റം അ​ചി​ന്ത​നീ​യ​മാ​യ മാ​ന​സി​ക മു​റി​വു​ക​ൾ ഉ​ണ്ടാ​ക്കി. “റെ​ച്ച​ഡ് ഓ​ഫ് ദ ​ഏ​ർ​ത്’’ എ​ന്നാ​ണ് ഫാ​ന​ൻ ഈ ​അ​വ​സ്ഥ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​പ്പോ​ഴാ​ക​ട്ടെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യി വ​ന്ന​ത് കോ​ള​നി​യി​ലെ ദേ​ശീ​യ ബൂ​ർ​ഷ്വ​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​രേ​ണ്യ​വ​ർ​ഗ​മാ​ണ്. അ​വ​രാ​ക​ട്ടെ കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​മാ​യി കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രു​ന്നു. അ​തു​കൊ​ണ്ട് പു​റ​മെ ത​ദ്ദേ​ശീ​യ​രാ​യി കാ​ണ​പ്പെ​ട്ടെ​ങ്കി​ലും കോ​ള​നി ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ മോ​ശ​മാ​യ പ​തി​പ്പു​ക​ളാ​യി​രു​ന്നു. അ​വ​രു​ടെ പ​ക​ര​ക്കാ​രാ​യി അ​വ​രേ​ക്കാ​ൾ മോ​ശ​മാ​യി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചു. അ​വ​ർ എ​ല്ലാ അ​ർ​ഥ​ത്തി​ലും കൊ​ളോ​ണി​യ​ൽ യ​ജ​മാ​ന​ന്മാ​രെ അ​വ​രേ​ക്കാ​ൾ മോ​ശ​മാ​യി അ​നു​ക​രി​ച്ചു.

ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ വി​ദ്യാ​ഭാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ചെ​യ്തു​കൊ​ടു​ക്കാ​തെ, ദേ​ശീ​യ ഗാ​ന​ത്തി​ലും പ​താ​ക​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി വ​ലി​യ ദേ​ശീ​യ​ത​യാ​യി അ​തി​നെ ആ​ഘോ​ഷി​ച്ച് ജ​ന​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്തി. ചു​രു​ക്ക​ത്തി​ൽ, വേ​റൊ​രു​ത​രം പു​തി​യ കൊ​ളോ​ണി​യ​ലി​സ​മാ​യി ഭ​ര​ണം അ​ധഃ​പ​തി​ച്ചു. പ​ക്ഷേ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളോ​ടു​ള്ള വെ​റു​പ്പും പ്ര​തി​ഷേ​ധ​വും എ​ല്ലാ​യ്പോ​ഴും ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ മ​ന​സി​ൽ സൂ​ക്ഷി​ച്ചു. പ്ര​ത്യേ​കി​ച്ചും കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ആ​ർ​ഭാ​ട​വും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും പു​തി​യ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും പി​ന്തു​ട​ർ​ന്നു. ഇ​തി​നോ​ടൊ​ക്കെ പ്ര​തി​ഷേ​ധം ഉ​ണ്ട​ങ്കി​ലും ഒ​രു കൊ​ളോ​ണി​യ​ൽ വി​ധേ​യ​മ​ന​സ് ത​ങ്ങ​ൾ​ക്കു​ള്ള​തു​കൊ​ണ്ടും ദേ​ശീ​യ​ത ഒ​രു വി​കാ​ര​മാ​യി ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ന്ന​തു​കൊ​ണ്ടും ഈ ​ഭ​ര​ണ​വൈ​ക​ല്യ​ങ്ങ​ളെ​യെ​ല്ലാം ജ​നം സ​ഹി​ച്ചു എ​ന്നു​ള്ള​താ​ണ് ഇ​തി​ന്‍റെ മ​നഃ​ശാ​സ്ത്രം.

ഭ​രി​ക്കു​ന്ന ഒ​രു വ​ലി​യ വ​ർ​ഗം ഉ​ട​ലെ​ടു​ത്തു. ഈ ​ഭ​ര​ണ​വ​ർ​ഗ​വും ഭ​രി​ക്ക​പ്പെ​ടു​ന്ന​വ​രും ത​മ്മി​ലു​ള്ള അ​ന്ത​രം അ​ടി​ക്ക​ടി വ​ർ​ധി​ച്ചു. ഒ​രു​പ​ക്ഷേ, പ​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രും ത​മ്മി​ലു​ള്ള​തി​നേ​ക്കാ​ൾ അ​സ​മ​ത്വം ഭ​രി​ക്കു​ന്ന​വ​രും ഭ​രി​ക്ക​പ്പെ​ടു​ന്ന​വ​രും ത​മ്മി​ലാ​ണെ​ന്നു​ള്ള​ത് ഭീ​ക​ര​മാ​യ വെ​റു​പ്പും പ്ര​തി​ഷേ​ധ​വും ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി. എ​ന്നാ​ലും, ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ കൊ​ളോ​ണി​യ​ൽ യ​ജ​മാ​ന​ന്മാ​രു​ടെ സ്ഥാ​ന​ത്താ​യ​തു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​ത​രം യാ​ന്ത്രി​ക അ​നു​സ​ര​ണ​വും വി​ധേ​യ​ത്വ​വും ഉ​ണ്ടാ​യി.

എ​ന്നാ​ൽ ഫാ​ന​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ, ഭീ​ക​ര​മാ​യ പ്ര​തി​ഷേ​ധ​വും അ​ക്ര​മ​വും​കൊ​ണ്ടു മാ​ത്ര​മേ ഈ ​ദുഃ​സ്ഥി​തി​ക്ക് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ. അ​ങ്ങ​നെ അ​ക്ര​മ​ത്തി​ൽ​കൂ​ടി മാ​ത്ര​മേ പൂ​ർ​ണ​മാ​യ അ​പ​കോ​ള​നീ​ക​ര​ണം സാ​ധി​ക്കൂ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. അ​ങ്ങ​നെ അ​ക്ര​മം സൃ​ഷ്ടി​പ​ര​മാ​യി മാ​റു​ന്നു. ഇ​ങ്ങ​നെ മാ​ത്ര​മേ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ സ്വ​ന്തം രാ​ജ്യ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ളാ​ക്കി മാ​റ്റാ​ൻ സാ​ധി​ക്കൂ, പു​തി​യ ത​ദ്ദേ​ശ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഉ​ദ​യം ചെ​യ്യൂ. അ​ങ്ങ​നെ മാ​ത്ര​മേ ഭ​രി​ക്കു​ന്ന​വ​രും ഭ​രി​ക്ക​പ്പെ​ടു​ന്ന​വ​രും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യൂ. അ​പ്പോ​ഴാ​ണ് അ​പ​കോ​ള​നീ​ക​ര​ണം (decolonisation) പൂ​ർ​ണ​മാ​കു​ന്ന​ത്.

അ​പ​കോ​ള​നീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗം

ജെ​ൻ സി ​വി​പ്ല​വം അ​ത്ത​ര​ത്തി​ൽ അ​പ​കോ​ള​നീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് എ​ന്നു വേ​ണം ക​രു​താ​ൻ. കൊ​ളോ​ണി​യ​ൽ അ​ടി​മ​ത്ത മ​നോ​ഭാ​വ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും മോ​ചി​ത​രാ​യ ത​ല​മു​റ​യാ​ണ് ജെ​ൻ സി. ​ഭ​ര​ണ​വ​ർ​ഗ ധൂ​ർ​ത്തും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ചോ​ദ്യം ചെ​യ്യാ​ൻ പ്രാ​പ്ത​രും സ്വ​ന്തം ഭാ​വി​യെ നി​ർ​ണ​യി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രും തി​ക​ച്ചും അ​പ​കോ​ള​നീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​ണ് അ​വ​ർ. കൊ​ളോ​ണി​യ​ലി​സ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ അ​വ​രി​ൽ ഇ​ല്ലെ​ന്നു സാ​രം. അ​തു​കൊ​ണ്ട് ഭ​ര​ണ​വ​ർ​ഗ​ത്തെ നി​ശി​ത​മാ​യി നേ​രി​ടാ​നും വേ​ണ്ടി​വ​ന്നാ​ൽ പു​റ​ത്താ​ക്കാ​നും അ​വ​ർ​ക്ക് ഒ​രു മ​ടി​യു​മി​ല്ല.

കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ അ​ധി​കാ​ര ഗി​മ്മി​ക്കു​ക​ൾ​ക്കൊ​ണ്ടൊ​ന്നും പു​തി​യ ത​ല​മു​റ​യെ അ​ട​ക്കി​നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യി​ല്ല എ​ന്ന​ർ​ഥം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വ​ലി​യ സു​ര​ക്ഷ​യോ അം​ഗ​ര​ക്ഷ​ക​രോ പ​ട്ടാ​ള​മോ മ​ണി​മ​ന്ദി​ര​ങ്ങ​ളോ അ​ധി​കാ​ര​ചി​ഹ്ന​ങ്ങ​ളോ ഒ​ന്നും പു​തി​യ ത​ല​മു​റ വ​ക​വ​യ്ക്കി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വി​പ്ല​വ​ങ്ങ​ൾ. ഫാ​ന​ൻ പ്ര​വ​ചി​ച്ച​തു​പോ​ലെ അ​ക്ര​മ​ത്തി​ലൂ​ടെ​യു​ള്ള അ​പ​കോ​ള​നീ​ക​ര​ണ​ത്തി​ന്‍റെ മു​ഹൂ​ർ​ത്ത​മാ​യി വേ​ണം ഇ​ത്ത​രം ക​ലാ​പ​ത്തെ മ​ന​സി​ലാ​ക്കാ​ൻ. ഇ​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്.

മു​ത​ലാ​ളി​ത്ത രാ​ജ്യ​ങ്ങ​ളു​ടെ ഇം​ഗി​ത​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന, കോ​ർ​പ​റേ​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ ലാ​ഭം മാ​ത്രം ഉ​റ​പ്പാ​ക്കു​ന്ന, അ​തു​വ​ഴി അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​മെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ സ്വേ​ച്ഛാ​ധി​പ​ത്യ​മോ സ​മ​ഗ്രാ​ധി​പ​ത്യ​മോ ന​ട​പ്പാ​ക്കാ​മെ​ന്നും ചി​ന്തി​ക്കു​ന്ന, ത​ദ്ദേ​ശീ​യ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​റ​ക്കു​ന്ന, എ​ഴു​പ​തും എ​ൺ​പ​തും ക​ഴി​ഞ്ഞ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഭ​ര​ണ​ശൈ​ലി​ക്കും ഉ​ള്ള താ​ക്കീ​താ​യി വേ​ണം നേ​പ്പാ​ൾ ക​ലാ​പ​ത്തെ കാ​ണാ​ൻ.

സ്വ​ന്തം രാ​ജ്യം വി​ക​സി​ച്ചു​കാ​ണാ​നും അ​ങ്ങ​നൊ​രു രാ​ജ്യ​ത്ത് ജീ​വി​ക്കാ​നു​മു​ള്ള പു​തു​ത​ല​മു​റ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണി​ത്. അ​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന എ​ന്തി​നെ​യും അ​വ​ർ ചോ​ദ്യം​ചെ​യ്യും, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കും. മു​തി​ർ​ന്ന ത​ല​മു​റ​യു​ടെ കൊ​ളോ​ണി​യ​ൽ മൂ​ല്യ​ബോ​ധ​ങ്ങ​ളൊ​ന്നും അ​വ​രി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​വ​രി​ലേ​ക്ക് അ​ധി​കാ​രം സാ​വ​ധാ​ന​ത്തി​ൽ കൈ​മാ​റു​ക​യെ​ന്നു​ള്ള​താ​ണ് പ​രി​ഹാ​രം.

75 ക​ഴി​ഞ്ഞാ​ലും അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണോ എ​ന്നു​ള്ള​തൊ​ക്കെ തീ​ർ​ത്തും അ​പ്ര​സ​ക്ത​മാ​യ ച​ർ​ച്ച​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​ത്ത​രം ആ​ൾ​ക്കാ​ർ ഇ​പ്പോ​ഴും ഭ​ര​ണ​ത്തി​ൽ തു​ട​രു​ന്ന​തും യു​വ​ത്വ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​രോ​ധാ​ഭാ​സം ത​ന്നെ​യാ​ണ്. രാ​ഷ്‌​ട്രീ​യ​ത്തി​ൽ റി​ട്ട​യ​ർ​മെ​ന്‍റ് അ​നി​വാ​ര്യ​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഇ​ന്ത്യ​യി​ലെ ജെ​ൻ സി​ക​ളും മ​റി​ച്ചു ചി​ന്തി​ക്കാ​ൻ വ​ഴി​യി​ല്ല.

ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചു ഭ​ര​ണ​മാ​റ്റ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ന​ന്ന്. അ​ല്ലാ​ത്ത​പ​ക്ഷം ന​മ്മെ​യും കാ​ത്തി​രി​ക്കു​ന്ന​ത് മ​റ്റൊ​രു ഭാ​വി​യ​ല്ല എ​ന്നോ​ർ​ക്കു​ന്ന​ത് ഉ​ചി​തം.

Editorial

ജെ​ൻ സി: ​ജ​നാ​ധി​പ​ത്യ​ത്തി​ലെ പു​തി​യ നേ​പ്പാ​ൾ പാ​ഠം

നേ​​​​​​​​​പ്പാ​​​​​​​​​ളി​​​​​​​​​ൽ മാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു കൂ​​​​​​​​​ച്ചു​​​​​​​​​വി​​​​​​​​​ല​​​​​​​​​ങ്ങി​​​​​​​​​ട്ട് ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ ഹിം​​​​​​​​​സ​​​​​​​​​യ്ക്കി​​​​​​​​​റ​​​​​​​​​ങ്ങി​​​​​​​​​യ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നെ​​​​​​​​​തി​​​​​​​​​രേ ജെ​​​​​​​​​ൻ സി ​​​​​​​​​അ​​​​​​​​​ഥ​​​​​​​​​വാ ഓ​​​​​​​​​ൺ​​​​​​​​​ലൈ​​​​​​​​​ൻ ത​​​​​​​​​ല​​​​​​​​​മു​​​​​​​​​റ ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​വ​​​​രു​​​​ന്ന പ്ര​​​​​​​​​ക്ഷോ​​​​​​​​​ഭം ഒ​​രു മു​​ന്ന​​റി​​യി​​പ്പാ​​​​​​​​​ണ്. ജ​​നാ​​ധി​​പ​​ത‍്യ​​ത്തി​​ലെ പു​​​​​​​​​തി​​​​​​​​​യ സി​​​​​​​​​ല​​​​​​​​​ബ​​​​​​​​​സാ​​​​​​​​​ണ്.

എ​ങ്ങ​നെ​യെ​ങ്കി​ലും വോ​ട്ട് ധ്രു​വീ​ക​ര​ണം ന​ട​ത്തി അ​ധി​കാ​ര​ത്തി​ലേ​റു​ക, പി​ന്നെ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ സ​ക​ല ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ​യും അ​ട്ടി​മ​റി​ച്ച് അ​ധി​കാ​രം നി​ല​നി​ർ​ത്തു​ക. ക​മ്യൂ​ണി​സ്റ്റ്-​വ​ല​തു​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​കാ​ധി​പ​തി​ക​ളു​ടെ അ​ട​വു​ന​യ​മാ​ണി​ത്.

അ​ടി​സ്ഥാ​ന​പ​ര​മാ​യി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​രാ​യ​തി​നാ​ൽ, മാ​ധ്യ​മ​ങ്ങ​ളെ ഇ​വ​ർ ത​ല​വേ​ദ​ന​യാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. അ​ങ്ങ​നെ മാ​ധ്യ​മ​ങ്ങ​ളെ ഒ​തു​ക്കാ​നി​റ​ങ്ങി​യ ക​മ്യൂ​ണി​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി​യെ നേ​പ്പാ​ളി​ലെ യു​വാ​ക്ക​ൾ ഒ​തു​ക്കി. ജ​നാ​ധി​പ​ത്യ​ത്തി​നു ശു​ഭ​ക​ര​മാ​യ വാ​ർ​ത്ത.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, അ​ഴി​മ​തി, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി സ​മീ​പ​കാ​ല​ത്ത് ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ലാ​ദേ​ശി​ലും സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. അ​വി​ടെ​യൊ​ക്കെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ‌ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ത്ത​ന്നെ നേ​പ്പാ​ളി​ലെ സ​മ​ര​ത്തെ​യും വി​ല​യി​രു​ത്താം. സ​മൂ​ഹ​മാ​ധ്യ​മ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്നു​ണ്ടാ​യ സ​മ​രം എ​ന്ന പ​രി​ഹാ​സ​ത്തെ മ​റി​ക​ട​ന്ന് അ​ഴി​മ​തി​ക്കും സ്വേഛാ​ധി​പ​ത്യ​ത്തി​നു​മെ​തി​രാ​യ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് നേ​പ്പാ​ളി​ലെ സ​മ​രം വ്യാ​പി​ക്കു​ക​യാ​ണ്.

ശ​ത്രു​സം​ഹാ​ര​ത്തി​ന്‍റെ ഏ​റ്റ​വും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​മാ​യ രാ​ജ്യ​സു​ര​ക്ഷ​യും ദേ​ശ​സ്നേ​ഹ​വു​മാ​ണ് നേ​പ്പാ​ളി​ലും സ​ർ​ക്കാ​ർ പു​റ​ത്തെ​ടു​ത്ത​ത്. ഇ​തി​നാ​യി കോ​ട​തി​വി​ധി​യെ ഉ​പ​യോ​ഗി​ച്ചു. രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഹാ​നി​ക​ര​മാ​ണെ​ങ്കി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ​വ​ർ​ഷം വി​ധി​ച്ചി​രു​ന്നു.

പി​ന്നാ​ലെ, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ നേ​പ്പാ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​യ​മം സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നു. ഓ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യാ​യി​രു​ന്നു സ​മ​യം. യു​ട്യൂ​ബ്, ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, എ​ക്സ് തു​ട​ങ്ങി 26 പ്ര​ധാ​ന പ്ലാ​റ്റ്ഫോ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ല. കാ​ര​ണം, അ​തു വെ​റു​മൊ​രു ര​ജി​സ്ട്രേ​ഷ​ന​ല്ല.

നേ​പ്പാ​ളി​ൽ ഓ​ഫീ​സ് തു​റ​ക്ക​ണം, പ​രാ​തി പ​രി​ഹ​രി​ക്കാ​നും പ്ലാ​റ്റ്ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കാ​നു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി​യും സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യും ഉ​ണ്ടാ​ക​ണം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ൾ കൂ​ച്ചു​വി​ല​ങ്ങാ​യി​രു​ന്നു. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​തും അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തു​മാ​യ മ​ധ്യ​മ​ങ്ങ​ളെ രാ​ജ്യ​സു​ര​ക്ഷ​യി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത പ്ലാ​റ്റ്ഫോ​മു​ക​ൾ നി​രോ​ധി​ച്ച​ത് എ​രി​യു​ന്ന അ​മ​ർ​ഷ​ത്തെ പൊ​ട്ടി​ത്തെ​റി​യി​ലെ​ത്തി​ച്ച തീ​പ്പൊ​രി​യാ​യി. യു​വാ​ക്ക​ൾ പ്ര​ക്ഷോ​ഭ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി. പ്ലാ​റ്റ്‌​ഫോ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​ഠ​ന​ത്തെ​യും ബി​സി​ന​സി​നെ​യു​മൊ​ക്കെ ബാ​ധി​ച്ചു​വെ​ന്നാ​ണ് ജെ​ൻ സി​യു​ടെ പ​രാ​തി.

അ​ഴി​മ​തി​യും ദു​ർ​ഭ​ര​ണ​വും മൂ​ടി​വ​യ്ക്കാ​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധ​ന​മെ​ന്നും ജെ​ൻ സി ​ആ​രോ​പി​ച്ചു. നേ​പ്പാ​ളി​ൽ ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഏ​ക​ദേ​ശം 1.35 കോ​ടി​യും ഇ​ൻ​സ്റ്റ​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ 36 ല​ക്ഷ​വു​മാ​ണ്. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ലേ​ക്കും പ്ര​ക്ഷോ​ഭ​ക​ർ എ​ത്തി​യ​തോ​ടെ വെ​ടി​വ​യ്പി​ൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്കു പ​രി​ക്കേ​റ്റു.

കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്നു 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ ദ​മാ​ക്കി​ലു​ള്ള പ്ര​ധാ​ന​മ​ന്ത്രി ഒ​ലി​യു​ടെ വീ​ട്ടി​ലേ​ക്കും ക​ല്ലേ​റു​ണ്ടാ​യി. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ വി​ല​ക്ക് പി​ൻ​വ​ലി​ക്കു​ക​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ തീ​രു​മാ​ന​ത്തി​ൽ പ​ശ്ചാ​ത്താ​പം ഇ​ല്ലെ​ന്നാ​ണ് വാ​ർ​ത്താ​വി​നി​മ​യ​കാ​ര്യ മ​ന്ത്രി പൃ​ഥ്വി ശു​ഭ ഗു​രു​ങ് പ​റ​ഞ്ഞ​ത്.

അ​താ​യ​ത്, കൂ​ടു​ത​ൽ ഒ​രു​ക്ക​ങ്ങ​ളോ​ടെ മാ​ധ്യ​മ​നി​യ​ന്ത്ര​ണ​ത്തി​നു ശ്ര​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന് വ്യ​ക്തം. എ​ന്നാ​ൽ, പ്ര​ക്ഷോ​ഭം ക​ടു​ത്ത​തോ​ടെ ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്‍റു​മെ​ല്ലാം രാ​ജി​വ​ച്ചു. സ​ർ​ക്കാ​ർ വീ​ണു. ക​ലാ​പം ആ​ളി​പ്പ​ട​രു​ക​യും ചെ​യ്തു. ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ഓ​ഫ്‌ നേ​പ്പാ​ൾ യൂ​ണി​ഫൈ​ഡ്‌ മാ​ർ​ക്സി​സ്റ്റ്‌ ലെ​നി​നി​സ്റ്റ്‌ (സി​പി​എ​ൻ​യു​എം​എ​ൽ) നേ​താ​വാ​യ ഒ​ലി​ക്ക് ഇ​ന്ത്യ​യോ​ട​ല്ല, ക​മ്യൂ​ണി​സ്റ്റ് ചൈ​ന​യോ​ടാ​ണ് കൂ​റ്.

നേ​പ്പാ​ളി​ലെ ജ​നാ​ധി​പ​ത്യ ച​ട്ട​ക്കൂ​ട് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ജെ​ൻ സി​ക്കും അ​ടി​ച്ച​മ​ർ​ത്ത​ൽ നേ​രി​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. 1989ലെ ​വ​സ​ന്ത​കാ​ല​ത്ത് ടി​യാ​ന​ൻ​മെ​ന്നി​ലെ വി​ദ്യാ​ർ​ഥി​സ​മ​ര​ത്തെ ബൂ​ർ​ഷ്വ ലി​ബ​റ​ലി​സം എ​ന്നു മു​ദ്ര​യ​ടി​ച്ച് വെ​ടി​വ​ച്ചും ടാ​ങ്കു​ക​ൾ ക​യ​റ്റി​യും ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ത​ക​ർ​ത്ത കാ​ര്യം ഓ​ർ​ക്കു​ക.

ക​മ്യൂ​ണി​സ്റ്റ് ക​ണ​ക്കി​ൽ മ​ര​ണം 300ൽ ​താ​ഴെ​യാ​ണെ​ങ്കി​ലും ‘ടി​യാ​ന​ൻ​മെ​ൻ അ​മ്മ​മാ​ർ’ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്കി​ൽ 8,000നും 10,000​നും ഇ​ട​യ്ക്കാ​ണ്. നേ​പ്പാ​ളി​ൽ ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും ഒ​ലി​ക്കു ത​ട​സ​മാ​യി. സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ്, ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യ്ക്കു മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​ത്ത​തും അ​റി​യാ​ൻ അ​ത്ര താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​മാ​യ ത​ല​മു​റ​യാ​ണ് ജെ​ൻ സി​യും ജെ​ൻ ഇ​സെ​ഡും എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

ജെ​ൻ സി ​ഇ​തി​ലെ ഇ​ള​മു​റ​ക്കാ​രാ​ണ്. വോ​ട്ട് ചെ​യ്യാ​ൻ പോ​ലും അ​ത്ര താ​ത്പ​ര്യ​മി​ല്ലാ​ത്ത ഇ​ക്കൂ​ട്ട​ർ നേ​പ്പാ​ളി​ൽ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ്ര​ഥ​മ​ല​ക്ഷ്യം ജ​നാ​ധി​പ​ത്യ പ്ര​തി​ബ​ദ്ധ​ത​യാ​യി കാ​ണാ​മോ എ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ണ്ട്. അ​വ​ർ ഉ​ന്ന​മി​ട്ട​ത്, പ്ര​ധാ​ന​മാ​യി ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ സ്വാ​ത​ന്ത്ര്യ​ത്തി​നും ഓ​ൺ​ലൈ​ൻ അ​ധി​ഷ്ഠി​ത തൊ​ഴി​ൽ-​വ്യാ​പാ​ര-​വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മാ​ണ്.

എ​ങ്കി​ലും, ത​ത്കാ​ല​ത്തേ​ക്കെ​ങ്കി​ലും സം​ര​ക്ഷി​ക്ക​പ്പെ​ട്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​മാ​ണ്. സ​മ​ര​ത്തി​ന്‍റെ ഊ​ന്ന​ൽ അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തം, സ്വേഛാ​ധി​പ​ത്യം എ​ന്നി​വ​യി​ലേ​ക്കു മാ​റു​ന്ന​താ​യാ​ണ് സൂ​ച​ന​ക​ൾ. നേ​പ്പാ​ൾ വി​പ്ല​വ​ത്തി​ൽ പാ​ഠ​ങ്ങ​ളു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ ജ​നാ​ധി​പ​ത്യ​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്നി​ല്ല. ഏ​തു​വി​ധേ​ന​യും അ​ധി​കാ​ര​ത്തി​ൽ​നി​ന്നി​റ​ങ്ങാ​തി​രി​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കും. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ൽ​പു​ര​ക​ൾ ത​ക​ർ​ക്കാ​ൻ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ​ത്ത​ന്നെ ദു​രു​പ​യോ​ഗി​ക്കും. ജ​ന​വി​കാ​രം പ്ര​ക​ടി​പ്പി​ക്കു​ക​യും പ്ര​തി​രോ​ധ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന മാ​ധ്യ​മ​ങ്ങ​ളെ ല​ക്ഷ്യ​മി​ടും.

തോ​ക്കു ചൂ​ണ്ടു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രേ ആ​ണെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ത​ല​യാ​ണെ​ന്നു നേ​പ്പാ​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നേ​പ്പാ​ളി​ൽ ജെ​ൻ സി, ​സ​മൂ​ഹ​മാ​ധ്യ​മ​നി​രോ​ധ​ന​ത്തെ ചെ​റു​ത്തി​രി​ക്കു​ന്നു. എ​ന്നാ​ൽ, ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ൽ മു​ന്നി​ലു​ള്ള​തും അ​തേ​സ​മ​യം, ജെ​ൻ സി​യെ നേ​രി​ട്ടു ബാ​ധി​ക്കാ​ത്ത​തു​മാ​യ പ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഈ ​വി​പ്ല​വം ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണു​ന്നി​ല്ല.

അ​തു​കൊ​ണ്ട്, ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ള്ള സ​ർ​ക്കാ​രി​നെ ചെ​റു​ക്കു​ന്ന​തി​നൊ​പ്പം ജെ​ൻ സി ​ത​ല​മു​റ​യെ ജ​നാ​ധി​പ​ത്യ​ത്തോ​ട് കൂ​ടു​ത​ൽ ചേ​ർ​ത്തു​നി​ർ​ത്താ​നും പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​നാ​ധി​പ​ത്യ ചേ​രി സ​ജ്ജ​രാ​ക​ണം. ചു​രു​ക്ക​ത്തി​ൽ, നേ​പ്പാ​ളി​ലെ ജെ​ൻ സി ​വി​പ്ല​വം ജ​നാ​ധി​പ​ത്യ​ത്തി​ലെ പു​തി​യ സി​ല​ബ​സാ​ണ്.

International

നേ​പ്പാ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി​വ​ച്ചു

 

കാ​ഠ്മ​ണ്ഡു: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ക​ലാ​പ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് നേ​പ്പാ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി​വ​ച്ചു. മ​ന്ത്രി ര​മേ​ശ് ലെ​ഖാ​ക് ആ​ണ് രാ​ജി​വ​ച്ച​ത്.

അ​തേ​സ​മ​യം സം​ഘ​ർ​ഷ​ത്തി​ൽ മ​ര​ണം 19 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ സു​ര​ക്ഷ​യു​ടെ പേ​ര് പ​റ​ഞ്ഞ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

സ​ർ​ക്കാ​ർ അ​ഴി​മ​തി മ​റ​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വ​തി യു​വാ​ക്ക​ളു​ടെ പ്ര​ക്ഷോ​ഭം.​സ​മ​ര​ക്കാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് 19 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് യു​വാ​ക്ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്കും വെ​ടി​വ​യ്പി​ലും ക​ലാ​ശി​ച്ച​ത്.

Sports

3 സൂ​പ്പ​ര്‍ ഓ​വ​ർ ! മൊ​ത്തം സൂ​പ്പ​ര്‍...

ഗ്ലാ​സ്‌​ഗോ: ടൈ ​അ​വ​സാ​നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​വ​ന്ന​ത് ഒ​ന്നും ര​ണ്ടു​മ​ല്ല, മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍..! അ​തെ, ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍​വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു ജ​യം. സ്‌​കോ​ട്‌​ല​ന്‍​ഡ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ത്രി​രാ​ഷ് ട്ര ​ട്വ​ന്റി-20 ക്രി​ക്ക​റ്റി​ലാ​ണ് മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍ വ​രെ മ​ത്സ​രം നീ​ണ്ട​ത്. നെ​ത​ര്‍​ല​ന്‍​ഡ്‌​സും നേ​പ്പാ​ളും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഈ ​ച​രി​ത്ര സം​ഭ​വം. ട്വ​ന്റി-20, ലി​സ്റ്റ് എ ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ത്സ​രം മൂ​ന്നു സൂ​പ്പ​ര്‍ ഓ​വ​ര്‍​വ​രെ നീ​ളു​ന്ന​ത്.

മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ നേ​പ്പാ​ള്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യം ക്രീ​സി​ലെ​ത്തി​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 152 റ​ണ്‍​സ് നേ​ടി. തേ​ജ നി​ഡ​മാ​നു​രു (35) ആ​യി​രു​ന്നു ടീ​മി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍. മ​റു​പ​ടി​ക്കി​റ​ങ്ങി​യ നേ​പ്പാ​ളി​ന് 20 ഓ​വ​റി​ല്‍ നേ​ടാ​ന്‍ സാ​ധി​ച്ച​ത് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 152 റ​ണ്‍​സ്. അ​തോ​ടെ മ​ത്സ​രം സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്ക്.

മൊ​ത്തം സൂ​പ്പ​ര്‍

സൂ​പ്പ​ര്‍ ഓ​വ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ 19/1 എ​ന്ന സ്‌​കോ​ര്‍ കു​റി​ച്ചു. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ണെ​ങ്കി​ല്‍ അ​വ​സാ​ന പ​ന്തി​ല്‍ ഫോ​ര്‍ അ​ടി​ച്ച് 19/0 എ​ന്ന നി​ല​യി​ല്‍ ടൈ ​കെ​ട്ടി. അ​തോ​ടെ ര​ണ്ടാം സൂ​പ്പ​ര്‍ ഓ​വ​ര്‍. ര​ണ്ടാം സൂ​പ്പ​ര്‍ ഓ​വ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 17/1 എ​ന്ന സ്‌​കോ​ര്‍ നേ​ടി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ നേ​പ്പാ​ള്‍ അ​വ​സാ​ന പ​ന്ത് സി​ക്‌​സ് അ​ടി​ച്ച് 17/0 എ​ന്ന നി​ല​യി​ല്‍ ടൈ​യി​ലെ​ത്തി. അ​തോ​ടെ മൂ​ന്നാം സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്കു മ​ത്സ​രം നീ​ണ്ടു. മൂ​ന്നാം സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ റ​ണ്‍ എ​ടു​ക്കു​ന്ന​തി​നു മു​മ്പ് ര​ണ്ടു വി​ക്ക​റ്റും ന​ഷ്ട​പ്പെ​ട്ട് പു​റ​ത്ത്. അ​തോ​ടെ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു ജ​യി​ക്കാ​ന്‍ ഒ​രു റ​ണ്‍. മൂ​ന്നാം സൂ​പ്പ​ര്‍ ഓ​വ​റി​ലെ ആ​ദ്യ പ​ന്തു​ത​ന്നെ സി​ക്‌​സ് പ​റ​ത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു ജ​യം സ​മ്മാ​നി​ച്ചു.

സൂ​പ്പ​ര്‍ ഓ​വ​ര്‍ 1

നേ​പ്പാ​ള്‍: 19/1, നെ​ത​ര്‍​ല​ന്‍​ഡ്‌​സ്: 19/0
സൂ​പ്പ​ര്‍ ഓ​വ​ര്‍ 2
നെ​ത​ര്‍​ല​ന്‍​ഡ്‌​സ്: 17/1, നേ​പ്പാ​ള്‍: 17/0
സൂ​പ്പ​ര്‍ ഓ​വ​ര്‍ 3
നേ​പ്പാ​ള്‍: 0/2, നെ​ത​ര്‍​ല​ന്‍​ഡ്‌​സ്: 6/0

Latest News

Up