x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ജ​യി​ലി​ൽനി​ന്നു ര​ക്ഷപ്പെ​ട്ട പ്ര​തി ഗു​ജ​റാ​ത്തി​ൽ പി​ടി​യി​ൽ


Published: January 28, 2026 11:21 AM IST | Updated: January 28, 2026 11:40 AM IST

അ​ഹ​മ്മ​ദാ​ബാ​ദ്: നേ​പ്പാ​ളി​ലെ ജെ​ൻ സി ​ക​ലാ​പ​ത്തി​നി​ടെ ജ​യി​ലിൽനിന്നു ര​ക്ഷ​പ്പെ​ട്ട ല​ഹ​രി മ​രു​ന്ന് കേ​സ് പ്ര​തി ഗു​ജ​റാ​ത്തി​ൽ പി​ടി​യി​ൽ.

അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി ധ​ർ​മേ​ഷ് റ​സി​ക്ല​ൽ ചു​ന​രാ​യെ​യാ​ണ് ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ സ്പെ​ഷൽ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പ് പി​ടി​കൂ​ടി​യ​ത്.

2024 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബാ​ങ്കോ​ക്കി​ൽനി​ന്നു കാ​ഠ്മ​ണ്ഡു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ധ​ർ​മേ​ഷി​നെ 13 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി മ​രു​ന്ന് അ​ന്ത​രാഷ്‌ട്ര വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 13 കോ​ടി രൂ​പ വി​ല വ​രു​ന്ന​താ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കാ​ഠ്മ​ണ്ഡു​വി​ലെ ഭ​ദ്ര ജ​യി​ലി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റ​ബ​റി​ൽ നേ​പ്പാ​ളി​ൽ ന​ട​ന്ന ജെ​ൻ സി ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഭ​ദ്ര ജ​യി​ൽ ത​ക​ർ​ക്കു​പ്പെ​ടു​ക​യും ധ​ർ​മേ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ സോ​ണൗ​ലി അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ചെ​ത്തി.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ധ​ർ​മേ​ഷി​നെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽനി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നേ​പ്പാ​ളിനു കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Drug Smuggler Gen-Z Protest Nepal Arrest Gujarat

Recent News

Up