Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old Man

ഒ​ഡീ​ഷ​യി​ൽ വ​യോ​ധി​ക​ൻ ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

ക​ട്ട​ക്ക്: ഒ​ഡീ​ഷ​യി​ലെ കെ​ന്ദ്ര​പ​ര ജി​ല്ല​യി​ൽ വ​യോ​ധി​ക​ൻ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. കെ​ന്ദ്ര​പ​ര ജി​ല്ല​യി​ലെ ജ​ഗു​ലെ​യ്പാ​ഡ ഗ്രാ​മ​വാ​സി​ക​ളെ​യാ​ണ് തേ​നീ​ച്ച കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ബൈ​ലോ​ച​ൻ ബി​സ്വാ​ൾ എ​ന്ന 76 കാ​ര​ന് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ബാ​ക്കി​യെ​ല്ലാ​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യ ശേ​ഷം മ​ട​ങ്ങി.

 

Kerala

മ​ര​വി​ച്ചോ മ​ന​സാ​ക്ഷി.... വി​ക​ലാം​ഗ​നാ​യ വ​യോ​ധി​ക​ൻ തെ​രു​വി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

കോ​ട്ട‍​യം: അ​യ്മ​ന​ത്ത് ഒ​രു കാ​ൽ മു​റി​ച്ചു​മാ​റ്റി​യ വി​ക​ലാം​ഗ​നാ​യ വ​യോ​ധി​ക​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യ്മ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​ണ് റോ​ഡ​രി​കി​ൽ വ​യോ​ധി​ക​നെ അ​വ​ശ നി​ല​യി​ൽ കി​ട​ന്നി​രു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 75 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ സ​മീ​പ​ത്താ​യി ര​ണ്ട് ഊ​ന്ന് വ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വ​യോ​ധി​ക​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ടി.​ഡി. പ്ര​സ​ന്ന​ൻ, പ്ര​ദീ​പ്, രാ​ജേ​ഷ് എ​ന്നി​വ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വ​യോ​ധി​ക​നെ തി​രി​ച്ച​റി​യു​ന്ന രേ​ഖ​ക​ളൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.

Kerala

നെ​ടു​മ​ങ്ങാ​ട്ട് കൗ​മാ​ര​ക്കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സ്; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് കൗ​മാ​ര​ക്കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​നെ അ​റ​സ്റ്റ് ചെ​യ്തു. 13 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച പ​ത്താം​ക​ല്ല് അ​ര​ശു​പ​റ​മ്പ് ഷി​യാ​ദ് നി​വാ​സി​ൽ ഷി​യാ​ദ് മൊ​യ്തീ​ൻ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് ഗ്രൗ​ണ്ടി​ൽ പ​തി​വാ​യി സൈ​ക്കി​ൾ ച​വി​ട്ടാ​ൻ പോ​കു​ന്ന വി​ദ്യാ​ർ​ഥി​യെ നി​രീ​ക്ഷി​ച്ച ഇ​യാ​ൾ കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​യി​രു​ന്നു പീ​ഡ​നം. പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​തി 13 കാ​ര​നെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ൻ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സൈ​ക്കി​ൾ ച​വി​ട്ടാ​നെ​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് തു​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഓ​ട്ടോ കി​ട​ക്കു​ന്ന​ത് ക​ണ്ടു സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​ന് തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷി​യാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തു​ട​ർ​ന്ന് ഇ​യാ​ൾ കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി മ​മ്പാ​ട് നാ​രാ​യ​ണ​ൻ (61) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ല​ത്തെ വ​ർ​ക്ക്ഷോ​പ്പി​ൽ രാ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മ​രി​ച്ച നാ​രാ​യ​ണ​ൻ. ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​യാ​ളെ വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഓ​ടി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

വ​യ​നാ​ട്ടി​ൽ വീ​ണ്ടും ക​ടു​വ ആ​ക്ര​മ​ണം; ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പു​ല്‍​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ദേ​വ​ര്‍​ഗ​ദ കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കൂ​മ​ന്‍ എ​ന്ന മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ മാ​ര​നെ ക​ടു​വ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​ര​നെ ക​ടു​വ ഉ​ൾ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സ​ഹോ​ദ​രി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു

മാ​ര​ന്‍റെ മൃ​ത​ദേ​ഹം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് വ​ന്‍ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​നം വ​കു​പ്പ് മ​തി​യാ​യ ജാ​ഗ്ര​ത സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​റ​ച്ചു​ദി​വ​സം മു​ൻ​പ് പ്ര​ദേ​ശ​ത്ത് ക​ടു​വ പോ​ത്തി​നെ ആ​ക്ര​മി​ച്ചി​രു​ന്നു എ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

District News

ഗൃ​ഹ​നാ​ഥ​ൻ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

മേ​ലാ​റ്റൂ​ർ: ഗൃ​ഹ​നാ​ഥ​ൻ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ​വീ​ണു മ​രി​ച്ച നി​ല​യി​ൽ. മേ​ലാ​റ്റൂ​ർ പു​ല്ലി​ക്കു​ത്തെ അ​ക്ക​രാ​ത്ത് മു​ര​ളീ​ധ​ര (52)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു. തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് വ​യ​ലോ​ര​ത്തെ പൊ​ട്ട​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​മ​ൽ (ഷാ​ർ​ജ), അ​രു​ണ്‍ (ദു​ബാ​യ്), കാ​ർ​ത്തി​ക്.

National

തെ​ളി​വു​ക​ളു​ടെ അ​ഭാ​വം; മും​ബൈ ക​ലാ​പ കേ​സി​ലെ കു​റ്റാ​രോ​പി​ത​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി

മും​ബൈ: 1993ലെ ​മും​ബൈ ക​ലാ​പ കേ​സി​ലെ കു​റ്റാ​രോ​പി​ത​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി 53കാ​ര​നെ കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.

1992 ഡി​സം​ബ​ർ ആ​റി​ന് അ​യോ​ധ്യ​യി​ൽ ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ചു​മാ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മും​ബൈ​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

സം​ഭ​വം ക​ഴി​ഞ്ഞ് 33 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​സി​ഫ് അ​ലി ഷെ​യ്ഖ് എ​ന്ന​യാ​ളെ കൊ​ല​പാ​ത​ക​ശ്ര​മം, ക​ലാ​പ​മു​ണ്ടാ​ക്ക​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ൽ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​താ​യി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എം.​ബി. ഓ​സ അ​റി​യി​ച്ച​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ലി​ലോ ക​ലാ​പ​ത്തി​ലോ ഷെ​യ്ഖി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്തം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, 1993 ജ​നു​വ​രി 12ന് ​ന​ഗ​ര​ത്തി​ലെ വ​ഡാ​ല (കി​ഴ​ക്ക്) പ്ര​ദേ​ശ​ത്ത് ര​ണ്ട് സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 300 മു​ത​ൽ 400 വ​രെ ആ​ളു​ക​ൾ ഏ​റ്റു​മു​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും ഫാ​ക്ട​റി​ക​ൾ​ക്കും നേ​രെ ക​ല്ലു​ക​ൾ, സോ​ഡ കു​പ്പി​ക​ൾ, തീ ​പ​ന്ത​ങ്ങ​ൾ, ട്യൂ​ബ് ലൈ​റ്റു​ക​ൾ എ​ന്നി​വ എ​റി​ഞ്ഞു.

ലാ​ത്തി ചാ​ർ​ജ് ഉ​പ​യോ​ഗി​ച്ച് ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഒ​ടു​വി​ൽ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു. ക​ല്ലേ​റി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു.

2003 നും 2023​നും ഇ​ട​യി​ൽ തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 14 പേ​രെ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. 2025 ജൂ​ലൈ​യി​ലാ​ണ് ഷെ​യ്ഖ് അ​റ​സ്റ്റി​ലാ​യ​ത്. ഷെ​യ്ഖും മ​റ്റ് പ്ര​തി​ക​ളും ചേ​ർ​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ർ​ന്നു എ​ന്ന​തി​ന് നേ​രി​ട്ടു​ള്ള​തോ സാ​ഹ​ച​ര്യ​പ​ര​മാ​യ​തോ ആ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

 

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ഷാം​ബി​യി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. ജു​ബ്ര ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ച​ന്ദ്ര​ശേ​ഖ​ർ പാ​ണ്ഡെ (80) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ച​ന്ദ്ര​ശേ​ഖ​ർ പാ​ണ്ഡെ ത​ന്‍റെ വീ​ടി​ന്‍റ മു​ന്നി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് തെ​രു​വി​ലൂ​ടെ പോ​യ കാ​ള പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ച​ന്ദ്ര​ശേ​ഖ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Up