Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ott

ഉ​ണ്ണി മു​കു​ന്ദ​ൻ - അ​പ​ർ​ണ ബാ​ല​മു​ര​ളി ചി​ത്രം മി​ണ്ടി​യും പ​റ​ഞ്ഞും ഒ​ടി​ടി​യി​ൽ

ഉ​ണ്ണി മു​കു​ന്ദ​നും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ മ​ല​യാ​ള ച​ല​ച്ചി​ത്രം മി​ണ്ടി​യും പ​റ​ഞ്ഞും സ​ൺ നെ​ക്സ്റ്റ് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

വൈ​കാ​രി​ക​മാ​യ സ​ത്യ​സ​ന്ധ​ത​യ്ക്കും പ​ക്വ​ത​യ്ക്കും ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ അം​ഗീ​കാ​രം നേ​ടി​യ ഒ​രു ഇ​മോ​ഷ​ണ​ൽ ഡ്രാ​മ​യാ​യി​രു​ന്നു മി​ണ്ടി​യും പ​റ​ഞ്ഞും. അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ഉ​ണ്ണി മു​കു​ന്ദ​നും ആ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​ന​ലും, കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന ലീ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ക​ഥ​യു​ടെ അ​ടി​സ്ഥാ​നം. ദൂ​രം കാ​ര​ണം പി​രി​ഞ്ഞ് ജീ​വി​ക്കേ​ണ്ടി വ​രു​ന്നു​ണ്ടെ​ങ്കി​ലും വി​കാ​ര​പ​ര​മാ​യി ഒ​രേ മ​ന​സി​ൽ സ​ഞ്ച​രി​ക്കു​ന്ന ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പ​വും, ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള അ​വ​രു​ടെ വി​ട്ടു​വീ​ഴ്ച​ക​ളും, ദൈ​നം​ദി​ന നി​മി​ഷ​ങ്ങ​ളും മ​ല​യാ​ളി​ക​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ വ​ള​രെ ശ​ക്ത​മാ​യ വി​കാ​ര നി​മി​ഷ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ട് ര​ണ്ടു കോ​ണു​ക​ളി​ലാ​യി പി​രി​ഞ്ഞു താ​മ​സി​ക്കേ​ണ്ടി വ​ന്ന ആ​ളു​ക​ൾ​ക്ക് പെ​ട്ടെ​ന്ന് ക​ണ​ക്ട് ആ​കു​ന്ന നി​ര​വ​ധി നി​മി​ഷ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.

ലൂ​ക്കാ, മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യ സം​വി​ധാ​യ​ക​ൻ അ​രു​ൺ ബോ​സ് ത​ൻ​റെ ട്രേ​ഡ് മാ​ർ​ക്ക് ആ​യ ക​ഥ പ​റ​ച്ചി​ൽ രീ​തി​യി​ൽ ഇ​മോ​ഷ​ണ​ൽ ഡീ​റ്റൈ​ലി​ങ്ങി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ത്തും പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് സാ​ധ്യ​ത ന​ൽ​കി​യും ആ​ണ് ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 

Movies

ഡി​റ്റ​ക്ടീ​വ് ഡൊ​മി​നി​ക് ഒ​ടി​ടി​യി​ൽ; മ​മ്മൂ​ട്ടി ചി​ത്രം സീ5-​ൽ

മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യും ത​മി​ഴ് ഹി​റ്റ് മേ​ക്ക​ർ ഗൗ​തം വ​സു​ദേ​വ് മേ​നോ​നും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച, ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ്- മി​സ്റ്റ​റി ത്രി​ല്ല​ർ ഒ​ടി​ടി​യി​ലേ​ക്ക്. ഡൊ​മി​നി​ക് ആ​ണ് 2025ലെ ​മ​മ്മൂ​ട്ടി​യു​ടെ ആ​ദ്യ ചി​ത്രം.

പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​നു​മു​ന്പ് പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ചി​ത്രം. ഹി​റ്റ് ഡ​യ​റ​ക്ട​ർ ഗൗ​തം വ​സു​ദേ​വ് മേ​നോ​ന്‍റെ മ​ല​യാ​ള​ത്തി​ലെ അ​ര​ങ്ങേ​റ്റ ചി​ത്ര​മെ​ന്ന​തും പ്രേ​ക്ഷ​ക​ർ​ക്ക് ആ​ഘോ​ഷ​മാ​യി. എ​ന്നാ​ൽ, ജ​നു​വ​രി 23ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്ര​ത്തി​നു സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

ബോ​ക്സ്ഓ​ഫീ​സി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും, ഡി​റ്റ​ക്ടീ​വ് ശൈ​ലി​യി​ലു​ള്ള ആ​ഖ്യാ​ന​വും മ​മ്മൂ​ട്ടി​യു​ടെ അ​സാ​മാ​ന്യ​പ്ര​ക​ട​ന​ത്തെ​യും പ്രേ​ക്ഷ​ക​ർ അ​ഭി​ന​ന്ദി​ച്ചു.

അ​തേ​സ​മ​യം, ഒ​ടി​ടി റി​ലീ​സി​നാ​യി പ്രേ​ക്ഷ​ക​ർ ഏ​റെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി​ച്ചി​ത്ര​വു​മാ​ണ് ഡൊ​മി​നി​ക്. ഇ​പ്പോ​ൾ കാ​ത്തി​രി​പ്പി​നെ​ല്ലാം വി​രാ​മ​മി​ട്ടു​കൊ​ണ്ട് ചി​ത്രം സീ5-​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. മ​മ്മൂ​ട്ടി​യും ഗൗ​തം വ​സു​ദേ​വ് മേ​നോ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം മി​ക​ച്ച ക​ഥാ​സ​ന്ദ​ർ​ഭം കൊ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

പോ​ലീ​സി​ൽ​നി​ന്നു വി​ര​മി​ച്ച ശേ​ഷം പ്രൈ​വ​റ്റ് ഡി​റ്റ​ക്ടീ​വ് ആ‍​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡൊ​മി​നി​ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. ഗോ​കു​ൽ സു​രേ​ഷ്, സു​ഷ്മി​ത ഭ​ട്ട്, ഷൈ​ൻ ടോം ​ചാ​ക്കോ, വി​ജി വെ​ങ്കി​ടേ​ഷ്, സു​ദേ​വ് ബാ​ബു, ലെ​ന, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ.

കെ.​ജി. ജോ​ർ​ജി​ന്‍റെ വി​ഖ്യാ​ത സി​നി​മ യ​വ​നി​ക തു​ട​ങ്ങി സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​മ്മൂ​ട്ടി​യു​ടെ നി​ര​വ​ധി കു​റ്റാ​ന്വേ​ഷ​ണ​ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​തി​വി​ലും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഡൊ​മി​നി​ക്. ഒ​രു പ​ഴ്സി​ന്‍റെ ഉ​ട​മ​യെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​വും തു​ട​ർ​ന്ന്, വ​ലി​യ തി​രോ​ധാ​ന​സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

Movies

ടോം ​ക്രൂ​സി​നെ വെ​ട്ടിനിരത്തി പ്രണവ്; ഒടിടിയിൽ ഇ​ന്ത്യ​ന്‍ താ​രോത്സവം, ഒന്നാം സ്ഥാ​നത്ത് രശ്മി മന്ദാന

ഒടിടിയിൽ ഇന്ത്യൻ താരോത്സവമാണ് കഴിഞ്ഞ ആഴ്ചയിൽ അരങ്ങേറിയത്. ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കിയായിരുന്നു ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്. ലോ​ക​സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ടോം ​ക്രൂ​സി​നെ മ​റി​ക​ട​ന്നതും വലിയ വാർത്തയായി.

എന്നാൽ, ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ ​താ​ര​ങ്ങ​ള​ല്ല, മ​റി​ച്ച മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യുവതാരം പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ൽ‌ ആണ്. തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​ന​ടി​യു​മാ​യ ര​ശ്മി​ക മ​ന്ദാ​ന​യാണ് ഒടിടി ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

ഡി​സം​ബ​ര്‍ എ​ട്ട് മു​ത​ല്‍ 14 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ടി​ടി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​ണ്ട ചി​ത്ര​ത്തി​ന്റെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ഓ​ര്‍​മാ​ക്‌​സ് മീ​ഡി​യ. ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ദി ​ഗേ​ള്‍​ഫ്ര​ണ്ട്- ആ​ണ് ലി​സ്റ്റി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ വാ​ര​ത്തി​ല്‍ നാ​ലാം സ്ഥാ​ന​ത്ത് ആ​യി​രു​ന്ന ചി​ത്രം ഈ ​ആ​ഴ്ച വ​ലി​യ നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 2.5 മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രാ​ണ് ദി ​ഗേ​ള്‍ ഫ്ര​ണ്ട് ഈ ​ആ​ഴ്ച നേ​ടി​യ​ത്. നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിംഗ് തു​ട​രു​ക​യാ​ണ്.

മ​ല​യാളി​ക​ള്‍​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ടാ​ണ് ഈ ​വാ​രം ഒ​ടി​ടി​യി​ല്‍ സം​ഭ​വി​ച്ച​ത്. പ്ര​ണ​വിന്‍റെ ഡീ​യ​സ് ഈ​റെ ഓ​ര്‍​മാ​ക്‌​സ് മീ​ഡി​യ​യു​ടെ ക​ണ​ക്കി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു പ്ര​ണ​വ് ചി​ത്രം. 2.1 മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രാ​ണ് ചി​ത്ര​ത്തി​നു​ണ്ടാ​യ​ത്. ജി​യോ ഹോ​ട്ട്സ്റ്റാ​റി​ല്‍ സ്ട്രീ​മിംഗ് തു​ട​രു​ന്നു. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ചി​ത്ര​മാ​യ കാ​ന്ത​യാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്. നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ തു​ട​രു​ന്നു.

മൂ​ന്നാം സ്ഥാ​ന​ത്ത് ആ​ണ് ഹോളിവുഡ് താ​ര​ച​ക്ര​വ​ര്‍​ത്തി​ ടോം ക്രൂസിന്‍റെ മി​ഷ​ന്‍ ഇ​മ്പോ​സി​ബി​ള്‍ എ​ന്ന ചി​ത്രം. ര​ണ്ട് മി​ല്യ​ണ്‍ കാ​ഴ്ച​യാ​ണു ചി​ത്രം നേ​ടി​യ​ത്. ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്നു. നാ​ലാം സ്ഥാ​ന​ത്തു വ​രു​ണ്‍ ധ​വാ​ന്‍ ചി​ത്രം സ​ണ്ണി സം​സ്‌​കാ​രി കി ​തു​ള്‍​സി കു​മാ​രി- ആ​ണ്. നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ കാ​ണാം.

Movies

ഒ​ടി​ടി കീ​ഴ​ട​ക്കാ​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്നു; ഈ ​ആ​ഴ്ച​യി​ലെ റി​ലീ​സു​ക​ൾ

ഒടിടിയിൽ വമ്പൻ മലയാള ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. മല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ​താ​രം പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഡീ​യെ​സ് ഈ​റെ, അ​ല്‍​ത്താ​ഫ് സ​ലീ​മി​ന്‍റെ ക​മ്യൂ​ണി​സ്റ്റ് പ​ച്ച, മലയാളം ഡബ് ചെയ്തെത്തിയ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ദി ​ഗേ​ള്‍​ഫ​ണ്ട് എ​ന്നീ ചി​ത്ര​ങ്ങ​ള്‍ ഒ​ടി​ടി​യി​ല്‍ സ്ട്രീ​മിംഗ് ആ​രം​ഭി​ച്ചു.

1. ഡീ​യെ​സ് ഈ​റെ

പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍, സു​സ്മി​ത ഭ​ട്ട്, ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ജ​യ കു​റു​പ്പ്, അ​രു​ണ്‍ അ​ജി​കു​മാ​ര്‍, ശ്രീ​ധ​ന്യ, സു​ധാ സു​കു​മാ​രി, ഷൈ​ന്‍ ടോം ​ചാ​ക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഡീയെസ് ഈറെ. സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍. ഒരു മ​ണി​ക്കൂ​ര്‍ 53 മി​നി​റ്റ് ആണ് ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ സി​നി​മ​യു​ടെ ദൈ​ര്‍​ഘ്യം. ജി​യോ​ഹോ​ട്ട്സ്റ്റാ​റിൽ ചിത്രം കാണാം.

ത​ന്നി​ഷ്ട​പ്ര​കാ​രം ജീ​വി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ന്‍-​അ​മേ​രി​ക്ക​ന്‍ വാ​സ്തു​ശി​ല്പി​യു​ടെ മ​ക​ന്‍ രോ​ഹ​ന്‍റെ (പ്ര​ണ​വ് അവതരിപ്പിക്കുന്ന ക​ഥാ​പാ​ത്രം) ക​ഥ​യാ​ണ് ഡീ​യെ​സ് ഈ​റെ പ​റ​യു​ന്ന​ത്. അ​യാ​ളുടെ കാമുകി, കനി മ​രി​ക്കു​മ്പോ​ള്‍ അ​യാ​ളു​ടെ സ​മ്പ​ന്ന ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​യി മാ​റു​ന്നു. സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പങ്കെടുക്കാനെത്തിയ രോഹൻ അ​വ​ളു​ടെ ഓ​ര്‍​മ​യ്ക്കാ​യി മു​ടി​യി​ല്‍ ചൂ​ടു​ന്ന ക്ലി​പ്പ് എ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു.

പ​ക്ഷേ, ക​നി​യു​ടെ ആ​ത്മാ​വ് അ​വ​നെ വേ​ട്ട​യാ​ടാ​ന്‍ തു​ട​ങ്ങു​ന്നു. അ​വ​ന്‍റെ മു​ടി​യി​ല്‍ ത​ലോ​ടു​ക​യും, ചി​ല​ങ്ക​യു​ടെ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ക​യും ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല്ലാ​ന്‍ പോ​ലും അ​വ​നെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. പ​രി​ഭ്രാ​ന്ത​നാ​യ രോ​ഹ​ന്‍, മ​ന്ത്ര​വാ​ദി​യാ​യ മ​ധു​സൂ​ദ​ന​ന്‍ പോ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​ര​ങ്ങ​ള്‍ തേ​ടു​ന്നു. രോ​ഹ​ന്‍ പ്രേ​ത​ബാ​ധ​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​മോ, എ​ന്തി​നാ​ണ് അ​വ​നെ ദു​ഷ്ടാ​ത്മാ​വ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഡീ​യെ​സ് ഈ​റെ പ​റ​യു​ന്നു.

2. ക​മ്യൂ​ണി​സ്റ്റ് പ​ച്ച

അൽത്താഫ് സലിം, സ​ജി​ന്‍ ചെ​റു​ക​യി​ല്‍, സ​ക്ക​റി​യ, ര​ഞ്ജി കാ​ങ്കോ​ല്‍ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രമാണ് കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. ഷ​മീം മൊ​യ്തീ​ന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. സൈന പ്ലേയിൽ ചിത്രം കാണാം.

​കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത്, നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് നി​രാ​ശ​ബാ​ധി​ത​നാ​യ വാ​ഹിദ് എ​ന്ന ചെ​റു​പ്പ​ക്കാ​രന്‍റെ ക​ഥ​യാ​ണ് ക​മ്യൂ​ണി​സ്റ്റ് പ​ച്ച പ​റ​യു​ന്ന​ത്. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ വാ​ഹി​ദ് തന്‍റെ പ​ഴ​യ സു​ഹൃ​ത്തു​ക്ക​ളു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​മ്പോ​ള്‍, സ​മൂ​ഹ​ത്തി​നു​ള്ളി​ലെ അ​ന്ത​ര്‍​ലീ​ന​മാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​രു​ന്നു.

3. ദി ​ഗേ​ള്‍​ഫ്ര​ണ്ട് (മ​ല​യാ​ളം-​ഡ​ബ്)

ര​ശ്മി​ക മ​ന്ദാ​ന, ദീ​ക്ഷി​ത് ഷെ​ട്ടി, അ​നു ഇ​മ്മാ​നു​വ​ല്‍, രാ​ഹു​ല്‍ ര​വീ​ന്ദ്ര​ന്‍, റാ​വു ര​മേ​ഷ്, രോ​ഹി​ണി മൊ​ല്ലേ​ട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന റൊമാന്‍റിക് ഡ്രാമ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. രാഹുൽ രവീന്ദ്രനാണ് ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ന്‍.

ര​ശ്മി​ക മ​ന്ദാ​ന പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന പ്ര​ണ​യ​ചി​ത്ര​മാ​ണ് ദി ​ഗേ​ള്‍​ഫ്ര​ണ്ട്. അ​ച്ഛ​ന്‍റെ കീ​ഴി​ല്‍ വ​ള​ര്‍​ന്ന ഭൂ​മാ​ദേ​വി എ​ന്ന പെ​ണ്‍​കു​ട്ടി ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന​തി​നാ​യി ഹൈ​ദ​രാ​ബാ​ദി​ലെ കോ​ള​ജി​ല്‍ ചേ​രു​ന്ന​താ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. അ​തേ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ വി​ക്ര​മു​മാ​യി ഭൂ​മ​യ്ക്കു സൗ​ഹൃ​ദ​മു​ണ്ടാ​കു​ന്നു. തു​ട​ക്ക​ത്തി​ല് ഭൂ​മ മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്നു. താ​മ​സി​യാ​തെ, വി​ക്രം പ്ര​ശ്‌​ന​ക്കാ​ര​നാ​ണെ​ന്ന് ഭൂ​മ മ​ന​സി​ലാ​ക്കു​ന്നു. തു​ട​ര്‍​ന്ന്, വി​ഷ​ലി​പ്ത​മാ​യ ബ​ന്ധ​ത്തി​ല്‍​നി​ന്ന് ഭൂ​മ​യ്ക്ക് മോ​ച​നം നേ​ടേ​ണ്ടി​വ​രു​ന്ന പ്ര​ക്ഷു​ബ്ധ​മാ​യ യാ​ത്ര​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഈ ​റി​ലീ​സു​ക​ള്‍​ക്ക് പു​റ​മേ, മ​റ്റ് നി​ര​വ​ധി ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​ക​ളും ഈ ​ആ​ഴ്ച ഒ​ടി​ടി​യി​ല്‍ എ​ത്തു​ന്നു​ണ്ട്.

Movies

ഡീ​യ​സ് ഈ​റെ ഒടിടിയിൽ

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹൊ​റ​ർ ത്രി​ല്ല​ർ "ഡീ​യ​സ് ഈ​റെ' ഒ​ടി​ടി സ്ട്രീ​മിംഗ്​ന് ഒ​രു​ങ്ങു​ന്നു. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിംഗ്. ഒ​ടി​ടി റി​ലീ​സി​നാ​യി പലരും ആകാംക്ഷയോടെ കാ​ത്തി​രു​ന്ന ചി​ത്ര​മാ​ണ് "ഡീ​യ​സ് ഈ​റെ'. ഒ​ക്ടോ​ബ​ർ 31ന് ​ആ​ണ് ചി​ത്രം തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത​ത്. മി​ക​ച്ച പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ചി​ത്രം ബോ​ക്സ്ഓ​ഫീ​സി​ൽ കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടു​ക​യും ചെ​യ്തു. ഒ​രു മാ​സ​ത്തിനു ശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലെ​ത്തു​ന്ന​ത്.

ഹൊ​റ​ർ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ജ​ന​പ്രി​യ സം​വി​ധാ​യ​ക​നാ​യി മാ​റി​യ രാ​ഹു​ൽ സ​ദാ​ശി​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. രാ​ഹു​ലി​ന്‍റെ ഭ്ര​മ​യു​ഗം, ഭൂ​ത​കാ​ലം എ​ന്നീ ചി​ത്ര​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍റെ ക്രാ​ഫ്റ്റ്, ടെ​ക്നീ​ഷ​ൻ​മാ​രു​ടെ മി​ക​വ്, അ​ഭി​നേ​താ​ക്ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം എ​ന്നി ചേ​ർ​ന്ന വെ​ള്ളി​ത്തി​ര​യി​ലെ വി​സ്മ​യ​മാ​ണ് "ഡീ​യ​സ് ഈ​റെ'. ഇ​തു​വ​രെ​യു​ള്ള പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ് "ഡീ​യ​സ് ഈ​റെ'​യി​ലെ രോ​ഹ​ൻ ശ​ങ്ക​ർ.

നി​ർ​മാ​ണം ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര-​എ​സ്. ശ​ശി​കാ​ന്ത്, സം​ഗീ​തം: ക്രി​സ്റ്റോ സേ​വ്യ​ർ, ഡി​ഒ​പി ഷെ​ഹ്‌​നാ​ദ് ജ​ലാ​ൽ, എ​ഡി​റ്റ​ർ ഷ​ഫീ​ക്ക് മു​ഹ​മ്മ​ദ് അ​ലി, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മെ​ൽ​വി ജെ, ​സ്റ്റ​ണ്ട് ക​ലൈ കിം​ഗ്സ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​രോ​മ മോ​ഹ​ൻ.

Movies

പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി ചെ​ക്ക് മേ​റ്റ് സീ 5-​ൽ സ്ട്രീ​മിം​ഗ് തു​ട​രു​ന്നു

ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്ത് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​നൂ​പ് മേ​നോ​ൻ നാ​യ​ക​നാ​യി എ​ത്തി​യ ചെ​ക്ക് മേ​റ്റ് സീ 5-​ൽ ​മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​ന്നു.​അ​നൂ​പ് മേ​നോ​നും ലാ​ലി​നും പു​റ​മെ രേ​ഖ ഹ​രീ​ന്ദ്ര​ൻ, രാ​ജ​ല​ക്ഷ്മി, അ​ഞ്ജ​ലി മോ​ഹ​ന​ൻ, വി​ശ്വം നാ​യ​ർ തു​ട​ങ്ങി​യ​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. ചി​ത്രം മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും സ്ട്രീ​മിം​ഗ് ചെ​യ്യു​ന്നു.

ഒ​രു മൈ​ൻ​ഡ് ഗെ​യിം ത്രി​ല്ല​റാ​യെ​ത്തി​യ ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം ആ​ണ് ഓ​ടി​ടി​യി​ൽ നി​ന്ന് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചെ​ക്ക് മേ​റ്റ് ഒ​രു മ​ല​യാ​ള സി​നി​മ​യാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഒ​രു സീ​ൻ പോ​ലും ഷൂ​ട്ട് ചെ​യ്യാ​ത്തൊ​രു മ​ല​യാ​ള സി​നി​മ ആ​ണ്.

ചി​ത്രം പൂ​ർ​ണ​മാ​യും ന്യൂ​യോ​ർ​ക്കി​ൽ ആ​ണ് ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഗീ​ത​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നാ​യ ര​തീ​ഷ് ശേ​ഖ​ർ ത​ന്നെ​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ ഒ​രു ഫാ​ർ​മ്മ ക​മ്പ​നി ഉ​ട​മ​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​ന്ന ഒ​ട്ടേ​റെ മ​നു​ഷ്യ​രി​ലൂ​ടെ​യാ​ണ് സി​നി​മ​യു​ടെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​രോ സെ​ക്ക​ന്‍റും ആ​കാം​ക്ഷ നി​റ​യ്ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​ന്‍റെ മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ് പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാം. ചി​ത്ര​ത്തി​ൽ പ്ര​തി​നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ലാ​ലാ​ണ്.

അ​നൂ​പ് മേ​നോ​നും ലാ​ലും ഒ​ന്നി​ച്ചെ​ത്തു​ന്ന സി​നി​മ​യാ​യ​തി​നാ​ൽ ത​ന്നെ പ്രേ​ക്ഷ​ക​ർ വ​ള​രെ​യേ​റെ പ്ര​തീ​ക്ഷ​ക​ൾ വെ​ച്ച് പു​ല​ർ​ത്തു​ന്ന ചി​ത്ര​മാ​ണ് ചെ​ക്ക് മേ​റ്റ് എ​ന്നും സീ 5-ൽ ​റി​ലീ​സ് ചെ​യ്ത​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം ഉ​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ ര​തീ​ഷ് ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

ഹൃ​ദ​യ​പൂ​ർ​വം, സു​മ​തി വ​ള​വ്, ഓ​ടും​കു​തി​ര, സ​ർ​ക്കീ​ട്ട്; ഒ​ടി​ടി​യി​ൽ റി​ലീ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ

തി​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞ സ​ദ​സു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ചി​ത്ര​ങ്ങ​ൾ ഇ​നി ഒ​ടി​ടി​യി​ൽ ആ​സ്വ​ദി​ക്കാം. മോ​ഹ​ൻ​ലാ​ൽ–​സ​ത്യ​ൻ അ​ന്തി​ക്കാ​ട് ടീ​മി​ന്‍റെ ഹൃ​ദ​യ​പൂ​ർ​വം, അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ സു​മ​തി വ​ള​വ്, ആ​സി​ഫ് അ​ലി​യു​ടെ സ​ർ​ക്കീ​ട്ട്, ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഓ​ടും കു​തി​ര ചാ​ടും കു​തി​ര എ​ന്നി​വ​യാ​ണ് ഒ​ടി​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ൾ.

ഹൃ​ദ​യ​പൂ​ർ​വം-(​ഹോ​ട്ട്സ്റ്റാ​ർ) സെ​പ്റ്റം​ബ​ർ 26

മോ​ഹ​ൻ​ലാ​ലി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ചി​ത്രം. പ്രേ​ക്ഷ​ക​പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ചി​ത്ര​ത്തി​ൽ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സം​ഗീ​ത് പ്ര​താ​പ്, മാ​ള​വി​ക മോ​ഹ​ന​ൻ, ലാ​ലു അ​ല​ക്സ്, സം​ഗീ​ത തു​ട​ങ്ങി​യ​വ​രു​മു​ണ്ട്.

ഓ​ടും കു​തി​ര ചാ​ടും കു​തി​ര: (നെ​റ്റ്ഫ്ലി​ക്സ്) സെ​പ്റ്റം​ബ​ർ 26

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​ൽ​ത്താ​ഫ് സ​ലിം സം​വി​ധാ​നം ചെ​യ്ത സി​നി​മ. ഫ​ഹ​ദി​നും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും പു​റ​മെ, രേ​വ​തി പി​ള്ള, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, വി​ന​യ് ഫോ​ർ​ട്ട്, ലാ​ൽ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

സു​മ​തി വ​ള​വ്: (സീ ​ഫൈ​വ്) സെ​പ്റ്റം​ബ​ർ 26

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം. വി​ഷ്ണു ശ​ശി ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത് അ​ഭി​ലാ​ഷ് പി​ള്ള​യാ​ണ്. അ​ർ​ജു​ൻ അ​ശോ​ക​ൻ, ബാ​ലു വ​ർ​ഗീ​സ്, ഗോ​കു​ൽ സു​രേ​ഷ്, സൈ​ജു കു​റു​പ്പ്, ശി​വ​ദ, സി​ജ റോ​സ് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്. സീ5(Zee5)​ൽ ആ​ണ് ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സ​ർ​ക്കീ​ട്ട് (മ​നോ​ര​മ മാ​ക്സ്) സെ​പ്റ്റം​ബ​ർ 26

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി താ​മ​ർ ഒ​രു​ക്കി​യ ചി​ത്രം. ഓ​രോ ആ​ഴ്ച​യും മ​ല​യാ​ള​ത്തി​ലെ ഓ​രോ സി​നി​മ സ്ട്രീം ​ചെ​യ്യു​ന്ന ന​മ്പ​ർ വ​ൺ ഒ​ടി​ടി പ്ലാ​റ്റ്ഫോം ആ​യ മ​നോ​ര​മ മാ​ക്സി​ന്‍റെ എ​ക്സ്ക്ലൂ​സീ​വ് ഡി​ജി​റ്റ​ൽ റി​ലീ​സ് ആ​യാ​ണ് സ​ർ​ക്കീ​ട്ട് സ്ട്രീം ​ചെ​യ്യു​ന്ന​ത്.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ് വി​ത്ത് ആ​ക്ഷ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്, ഫ്ളോ​റി​ൻ ഡൊ​മി​നി​ക്ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

ധ​ട​ക്ക് 2 (നെ​റ്റ്ഫ്ലി​ക്സ്) സെ​പ്റ്റം​ബ​ർ 26

തൃ​പ്തി ദി​മ്രി, സി​ദ്ധാ​ന്ത് ച​തു​ർ​വേ​ദി എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഹി​ന്ദി ചി​ത്രം. ക​തി​ർ, ആ​ന​ന്ദി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി മാ​രി സെ​ൽ​വ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ‘പ​രി​യേ​റും പെ​രു​മാ​ൾ’ സി​നി​മ​യു​ടെ റീ​മേ​ക്ക് ആ​ണി​ത്.

സ​ൺ ഓ​ഫ് സ​ർ​ദാ​ർ 2 (നെ​റ്റ്ഫ്ലി​ക്സ്) സെ​പ്റ്റം​ബ​ർ 26

2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക് ബ​സ്റ്റ​ർ ചി​ത്രം സ​ൺ ഓ​ഫ് സ​ർ​ദാ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ മൃ​ണാ​ൾ ഠാ​ക്കൂ​ർ ആ​ണ് നാ​യി​ക.​ര​വി കി​ഷ​ൻ, മു​കു​ള്‍ ദേ​വ്, സ​ഞ്ജ​യ് മി​ശ്ര, ശ​ര​ത് സ​ക്സേ​ന, വി​ന്ദു ധാ​ര, ച​ങ്കി പാ​ണ്ഡെ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. വി​ജ​യ കു​മാ​ർ അ​രോ​റ​യാ​ണ് സം​വി​ധാ​നം. ഛായാ​ഗ്ര​ഹ​ണം അ​സീം ബ​ജാ​ജ്.

ഘാ​ട്ടി: (ആ​മ​സോ​ൺ പ്രൈം) ​സെ​പ്റ്റം​ബ​ർ 26

അ​നു​ഷ്ക ഷെ​ട്ടി-​ക്രി​ഷ് ജാ​ഗ​ർ​ലാ​മു​ഡി ചി​ത്രം. യു​വി ക്രി​യേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് രാ​ജീ​വ് റെ​ഡ്ഡി​യും സാ​യ് ബാ​ബു ജാ​ഗ​ർ​ല​മു​ഡി​യും ചേ​ർ​ന്നാ​ണ്. ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ 'വേ​ദം' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നു​ഷ്ക​യും കൃ​ഷും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം യു​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നു​ഷ്ക അ​ഭി​ന​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ്. ത​മി​ഴ് ന​ട​ൻ വി​ക്രം പ്ര​ഭു​വും ചി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു. ദേ​സി രാ​ജു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ക്രം പ്ര​ഭു ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Latest News

Up