Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parassala

Thiruvananthapuram

പാറശാല ബ്ലോക്ക് പഞ്ചായത്ത്:ഇടതുഭരണ കാലത്തെ ക്ര​മ​ക്കേട്അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ​രാ​തി

പാ​റ​ശാ​ല: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ ഭ​ര​ണസ​മി​തി​യു​ടെ ഭ​ര​ണ​കാ​ല​ത്തെ പ​ദ്ധ​തി​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ​രാ​തി. 2022-25 വ​ർ​ഷ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

മാ​റാ​ടി ക്രാൈ​സ്റ്റ് ഭ​വ​നി​ൽ എ​സ്.​വി. അ​നീ​ഷാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കും മ​റ്റു വ​കു​പ്പു​ക​ള്‍​ക്കും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൂ​വി​ളി (2022-24), അ​ക്ഷ​ര സു​കൃ​തം (2022-2025), അ​ക്ഷ​ര ദീ​പം (2024-25) ലൈ​ബ്ര​റി​ക​ള്‍​ക്കു​ള്ള വ​സ് തു​ക്ക​ളു​ടെ വി​ത​ര​ണം, ഇ​ല​ക്ട്രി​ക് വീ​ല്‍ ചെ​യ​ര്‍ വി​ത​ര​ണം (2024-25), രോ​ഗ​മി​ല്ലാ​ത്ത ഗ്രാ​മം മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് (2024-25), സ​ഖി (സാ​നി​ട്ട​റി പാ​ഡ് ഇ​ന്‍​ഡി​നേ​റ്റ​ര്‍-2024), ഉ​ണ​ര്‍​വ് (2022-2023) സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള സോ​ഫ​ഫ്റ്റു​വേ​ര്‍, പാ​റ​ശാ​ല പൊ​ന്ന​മ്മാ​ള്‍ ലൈ​ബ്ര​റി (2022), തു​ണ (2023), ഹ​രി​ത ക​ര്‍​മ​സേ​ന സം​ഗ​മം, എ​വി​എം ക​നാ​ൽ പു​നഃ​രു​ദ്ധാ​ര​ണം പ​ദ്ധ​തി, വേ​ന​ല്‍ കൂ​ടാ​രം (2023-24), ക​ന​ല്‍ (ഷോ​ര്‍​ട്ട് ഫി​ലിം), ബോ​ട്ടി​ല്‍ ബൂ​ത്ത് നി​ര്‍​മാ​ണം (2024), പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്തു ഫ​യ​ലു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, മൃ​ഗാ​ശു​പ​ത്രി, പൂ​വാ​ര്‍ എ​ച്ച്എം​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും പാ​റ​ശാ​ല ബ്ലോ​ക്ക് ഓ​ഫീ​സ് ര​ണ്ടാം​നി​ല, ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെയും നി​ർ​മാ​ണ പ്ര​വൃ​ത്തി​കളിൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മാ​ണം ന​ട​ത്താ​തെ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ഒ​ത്തുക​ളി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ബ്ലോ​ക്ക് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് എ​ത്രരൂ​പ ചെ​ല​വാ​ക്കി എ​ന്ന തിനുപോ​ലും ക​ണ​ക്കി​ല്ല. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ 2022-25 കാ​ല​യ​ള​വി​ലെ മു​ഴു​വ​ന്‍ മ​രാ​മ​ത്തു​പ​ണി​ക​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ഹാ​യ​ത്താ​ൽ ല​ഭി​ക്കു​ന്ന ഇ​എ​ഇ ഫ​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യും, ശു​ചി​മു​റി​യും നി​ര്‍​മി​ച്ചു ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു.

ത​ച്ചംവി​ളാ​കം കു​ടി​വെ​ള്ള​പ​ദ്ധ​തി, ഭ​ഗ​വ​തി​വി​ള കു​ടി​വെ​ള്ള​പ​ദ്ധ​തി, ആ​റാ​ട്ടു​ക​ട​വ് റോ​ഡിലെ ഓ​ട​നി​ര്‍​മാ​ണം തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ് ഘാ​ട​ന​ങ്ങ​ളി​ലെ വ​ര​വു-​ചെ​ല​വു​ക​ളെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മു​ഖ്യ​മ​ന്ത്രി, ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്, ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി, കേ​ര​ള വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍,സി​ഇ​എ​ല്‍​ എ​സ്‌​സി​ഡി​ ടി​വി എം, ​ബി​ഡി​ഒ, എ​ല്‍​എ​സ്ജി​ഡി വി​ജി​ല​ന്‍​സ്, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്കാ​ണ് അ​നീ​ഷ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Latest News

Up