Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parents

ആ​ലി​ന്‍ ഷെ​റി​ന്‍റെ മാതാപിതാക്കളെ കാണാൻ മുഖ്യമന്ത്രിയെത്തും

മ​ല്ല​പ്പ​ള്ളി: അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ പ​ത്തു​ മാസം പ്രായമുള്ള ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ സന്ദർശിക്കാനും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ടെ​ത്തും.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റോ​ടെ ആ​ലി​ന്‍റെ മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷ​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ത്തു​ക. വൈ​കു​ന്നേ​രം ഇ​ര​വി​പേ​രൂ​രി​ല്‍ പി​ആ​ര്‍​ഡി​എ​സ് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും മു​ഖ്യ​മ​ന്ത്രി​യാ​ണ്.

മല്ലപ്പള്ളി സ്വദേശി അ​രു​ണ്‍ ഏ​ബ്ര​ഹാ​മി​ന്‍റെയും ഷെ​റി​ന്‍ സൂ​സ​ന്‍ ജോ​ണിന്‍റെയും മകളാണ് ആലിൻ. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ മ​സ്തി​ഷ്‌​ക മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് ആ​ലി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ക​ര​ളും വൃ​ക്ക​യും മ​റ്റു ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി.

ഞായറാഴ്ച ആ​ലി​ന്‍റെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്‌​ഐ പ​ള്ളി​യി​ല്‍ ന​ട​ക്കു​മ്പോ​ള്‍ ച​രി​ത്ര​വും ആ ​കു​രു​ന്നി​നു മു​മ്പി​ല്‍ വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി ആ​ലി​ന്‍ മാ​റി. ഇ​ത്ര​യും പ്രാ​യം​കു​റ​ഞ്ഞ ഒ​രു വ്യ​ക്തി​ക്ക് സ​ര്‍​ക്കാ​ര്‍ ബ​ഹു​മ​തി ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി​മാ​ര​ട​ക്കം ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്ഥാ​ന പോ​ലീ​സ് സേ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ട​ക്കം റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.

Kerala

ര​ണ്ട് വ​യ​സു​കാ​ര​ൻ ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ; മാ​താ​പി​താ​ക്ക​ളെ തേ​ടി വ്യാ​പ​ക അ​ന്വേ​ഷ​ണം

കൊ​ച്ചി: ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളെ തേ​ടി സം​സ്ഥാ​ന വ്യാ​പ​ക അ​ന്വേ​ഷ​ണം. ഈ ​മാ​സം 17ന് ​പു​നെ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​രി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ക​ട​ന്നു ക​ള​ഞ്ഞ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.

National

ദമ്പതികളുടെ വഴക്കിനിടെ കല്ലേറ്; നാലുവയസുകാരൻ മകന് ദാരുണാന്ത്യം

അമരാവതി: ആന്ധ്രാപ്രദേശിലെ യാഡിക്കിയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പിതാവ് എറിഞ്ഞ കല്ല് തലയിൽ കൊണ്ട് നാലുവയസുകാരൻ മകന് ദാരുണാന്ത്യം. എം. രമേശ് - മഹേശ്വരി ദമ്പതികളുടെ വസതിയിലാണ് സംഭവം.

ദമ്പതികൾ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും ഇതിനിടയിൽ രമേശ് എറിഞ്ഞ കല്ല് അബദ്ധത്തിൽ മകന്‍റെ തലയിൽ കൊള്ളുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ബിഎൻഎസ് സെക്ഷൻ 105 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു​വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. കു​ഞ്ഞി​ന്‍റെ വ​യ​റ്റി​ൽ ക്ഷ​തം ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കു​ഞ്ഞ് മ​രി​ച്ച​ത്.

മ​ര​ണ​കാ​ര​ണം ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ, മാ​താ​പി​താ​ക്ക​ളെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ദു​രൂ​ഹ​ത​യൊ​ന്നും ക​ണ്ട​ത്താ​നാ​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് നി​ല​വി​ലെ ക​ണ്ട​ത്ത​ൽ. അ​ച്ഛ​ൻ കൊ​ടു​ത്ത ബി​സ്ക​റ്റ് ക​ഴി​ച്ച ശേ​ഷ​മാ​ണ് കു​ട്ടി കു​ഴ​ഞ്ഞ് വീ​ണ​ത് എ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ആ​രോ​പ​ണം. പ​ക്ഷേ പോ​ലീ​സ് ഇ​ത് ശ​രി​വ​ച്ചി​ട്ടി​ല്ല.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ക​വ​ളാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷി​ജി​ന്‍റെ​യും കൃ​ഷ്ണ​പ്രി​യ​യു​ടെ​യും മ​ക​നാ​യ ഇ​ഹാ​ൻ കു​ഴ​ഞ്ഞ് വീ​ണ​ത്. പി​ന്നാ​ലെ കു​ട്ടി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ളു​ടെ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പി​ടി​യി​ൽ

മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ളു​ടെ കാ​മു​ക​നെ കൊ​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ.

ന​ന്ദേ​ഡ് സ്വ​ദേ​ശി​യാ​യ സാ​ക്ഷം എ​ന്ന യു​വാ​വി​നെ​യാ​ണ് കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്നാ​യി​രു​ന്നു യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​ഞ്ച​ലി​ന്‍റെ പി​താ​വ് ഗ​ജാ​ന​ൻ ബാ​ലാ​ജി മാ​മി​ദ്വാ​ർ, മാ​താ​വ് ജ​യ​ശ്രീ മാ​മി​ദ്വാ​ർ, മു​തി​ർ​ന്ന സ​ഹോ​ദ​ര​ൻ സാ​ഹി​ൽ ഗ​ജാ​ന​ൻ മാ​മി​ദ്വാ​ർ, സോ​മേ​ഷ് സു​ഭാ​ഷ്, വേ​ദാ​ന്ത് അ​ശോ​ക് കു​ന്ദേ​ക്ക​ർ, ചേ​ത​ൻ ബാ​ലാ​ജി മാ​മി​ദ്വാ​ർ, പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രാ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ഞ്ച​ലി​ന്‍റെ 17കാ​ര​നാ​യ ഇ​ള​യ സ​ഹോ​ദ​ര​നും പ്ര​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​റ് പേ​രെ പി​ടി​കൂ​ടി​യെ​ങ്കി​ലും ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ഞ്ച​ലി​ന്‍റെ കാ​മു​ക​ൻ സാ​ക്ഷാം ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ൽ സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സാ​ക്ഷ​മി​ന്‍റെ വീ​ട്ടി​ല്‍ അ​യാ​ളു​ടെ ഭാ​ര്യ​യാ​യി ക​ഴി​യു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സാ​ക്ഷ​മി​ന്‍റെ കൊ​ല​പാ​ത​കി​ക​ള്‍ ആ​രാ​യാ​ലും അ​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ച​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ര്‍ വ​ഴി​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​വു​ക​യും പ്ര​ണ​യ​ത്തി​ലാ​വു​ക​യും ചെ​യ്തു. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ജാ​തി​യു​ടെ പേ​രി​ല്‍ വീ​ട്ടി​ല്‍ നി​ന്നും എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു.

അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​ഹോ​ദ​ര​ന്മാ​രും പി​താ​വും ചേ​ര്‍​ന്ന് സാ​ക്ഷ​മി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ർ​ദി​ച്ച​തി​ന് ശേ​ഷം വെ​ടി​വ​ച്ചാ​ണ് ഇ​വ​ർ സാ​ക്ഷ​മി​നെ കൊ​ന്ന​ത്.

Leader Page

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്ക്

ഒ​രി​ക്ക​ൽ നെ​ൽ​സ​ൺ മ​ണ്ടേ​ല പ​റ​യു​ക​യു​ണ്ടാ​യി "ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ശ​ക്ത​മാ​യ ആ​യു​ധം വി​ദ്യാ​ഭ്യാ​ഭ്യാ​സ​മാ​ണ്'. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ അ​ടി​വ​ര​യി​ട്ടു​കൊ​ണ്ട് ന​മു​ക്ക് പ​റ​യാ​ൻ സാ​ധി​ക്കും വി​ദ്യാ​ഭാ​സ​ത്തി​ന്‍റെ ശ​ക്തി ക്രി​യാ​ത്മ​ക​വും ചാ​ല​നാ​ത്മ​ക​വു​മാ​യ മൂ​ല്യ​ബോ​ധ​മു​ള്ള ഒ​രു ലോ​ക​ത്തെ സൃ​ഷ്ടി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം എ​വി​ടെ​നി​ന്ന് തു​ട​ങ്ങ​ണം, ആ​രു തു​ട​ങ്ങ​ണം എ​ന്നു​ള്ള​ത് വ​ള​രെ പ്ര​സ​ക്ത​മാ​യ ഒ​രു ചോ​ദ്യ​മാ​ണ്.

ആ​ത്യ​ന്തി​ക​മാ​യി ഒ​രു കു​ട്ടി​യെ വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്നു​ള്ള ക​ർ​ത്ത​വ്യം ഓ​രോ സ​മൂ​ഹ​ത്തി​ലും നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ അ​റി​വി​ന്‍റെ തു​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ കു​ടും​ബ​ത്തി​ൽ നി​ന്ന്, അ​താ​യ​തു മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന​ർ​ഥം. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മ​ക്ക​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്.

കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാം

കേ​ൾ​ക്കു​മ്പോ​ൾ ല​ളി​ത​മെ​ന്നു തോ​ന്നാ​മെ​ങ്കി​ലും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന കാ​ര്യ​മാ​ണ്. ചി​ല മാ​താ​പി​താ​ക്ക​ളെ​ങ്കി​ലും ചി​ന്തി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ മാ​ത്രം ക​ട​മ​യാ​ണെ​ന്നാ​ണ്. യാ​ഥാ​ർ​ഥ്യം മ​റി​ച്ചാ​ണ് . കു​ട്ടി​ക​ളു​ടെ ആ​ദ്യ​ത്തെ അ​ധ്യാ​പ​ക​ർ മാ​താ​പി​താ​ക്ക​ളാ​ണ്. അ​വ​ർ ആ​ദ്യം പാ​ഠ​മാ​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ളു​ടെ ജീ​വി​ത​വും ശൈ​ലി​ക​ളു​മാ​ണ്.

അ​തു​കൊ​ണ്ട് ചെ​റു​പ്പം മു​ത​ൽ​ത്ത​ന്നെ കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ക​ളി​ചി​രി​ക​ളി​ലൂ​ടെ അ​വ​രെ കൊ​ച്ചു കൊ​ച്ചു കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഭാ​വി ജീ​വി​ത​ത്തി​ൽ വി​ജ​യം കൈ​വ​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളു​ടെ ഇ​ത്ത​രം പി​ന്തു​ണ കു​ട്ടി​ക​ൾ​ക്ക് ഊ​ർ​ജം പ​ക​രും. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ക്ക​മാ​ണ്.

അ​ധ്യാ​പ​ക​രു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്താം

വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് അ​വ​രു​ടെ ചു​റ്റു​പാ​ടു​ക​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ​ങ്കു​ണ്ട്. തു​ട​ക്ക​ത്തി​ൽ മാ​താ​പി​താ​ക്ക​ളും പി​ന്നീ​ട് അ​ധ്യാ​പ​ക​രും ചേ​ർ​ന്ന ഒ​രു ചു​റ്റു​പാ​ടി​ന്‍റെ പ്ര​യോ​ജ​ന​ക​ര​മാ​യ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ലാ​ണ് കു​ട്ടി​ക​ളു​ടെ ഉ​യ​ർ​ച്ച​യ്ക്കും വ​ള​ർ​ച്ച​യ്ക്കും ആ​ദ​ര​മാ​യി​രി​ക്കു​ന്ന​ത്. മ​ക്ക​ളു​ടെ സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​വ​രു​ടെ അ​ധ‍്യാ​പ​ക​രു​മാ​യി ഒ​രു മി​ക​ച്ച ബ​ന്ധം സ്ഥാ​പി​ക്കു​വാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

വ​ർ​ഷ​ത്തി​ൽ ചു​രു​ങ്ങി​യ​ത് ര​ണ്ടോ മൂ​ന്നോ ത​വ​ണ കു​ട്ടി​ക​ളു​ടെ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ധ‍്യാ​പ​ക​രു​മാ​യി കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളെ സം​ബ​ന്ധി​ച്ചും അ​തു​പോ​ലെ വ്യ​ക്തി​ത്വ​വി​കാ​സ​ത്തെ​കു​റി​ച്ചും മ​റ്റും മ​ന​സി​ലാ​ക്കേ​ണ്ട​താ​ണ്. പേ​ര​ന്‍റ്സ് ടീ​ച്ച​ർ മീ​റ്റിം​ഗു​ക​ൾ പോ​ലെ​യു​ള്ള അ​വ​സ​ര​ങ്ങ​ൾ ഇ​ത്ത​രം ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ​ക്കാ​യി തീ​ർ​ച്ച​യാ​യും ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഓ​ൺ​ലൈ​ൻ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം അ​യാ​സ​ര​ഹി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ർ​വ​തോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യാ​ണ് പ​ഠ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടേ​ണ്ട​ത്. കേ​വ​ലം പ​രീ​ക്ഷ​യും മാ​ർ​ക്ക്‌​ഷീ​റ്റും പി​ന്നെ ഒ​രു ജോ​ലി നേ​ടു​വാ​നും മാ​ത്ര​മു​ള്ള​ത​ല്ല വി​ദ്യാ​ഭ്യാ​സം എ​ന്നും മാ​ത്സാ​രാ​ധി​ഷ്ഠി​ത ലോ​ക​ത്തി​ൽ വി​ജ​യി​ക്കാ​ൻ പ്രാ​പ്ത​മാ​യ സ​വി​ശേ​ഷ ഗു​ണ​ങ്ങ​ൾ വാ​ർ​ത്തെ​ടു​ക്കാ​നും മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​മാ​ക്കു​ക എ​ന്നു​ള്ള​താ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​ങ്ങ​ളാ​യി​രി​ക്കേ​ണ്ട​ത്.

മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളെ​യും ത​ട​യാ​നും പ​രി​ഹ​രി​ക്കാ​നും അ​തു​വ​ഴി പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും. ടെ​ക് അ​ഡി​ക്‌​ഷ​ൻ, ഡ്ര​ഗ് അ​ഡി​ക്‌​ഷ​ൻ, അ​മി​ത​മാ​യ ഉ​ത്‌​ക​ണ്ഠ, ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത സൗ​ഹൃ​ദ​ങ്ങ​ൾ തു​ട​ങ്ങി കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ‍്യാ​പ​ക​രു​ടെ​യും യോ​ജി​പ്പ് സ​ഹാ​യി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കാം, ല​ക്ഷ്യ​ബോ​ധം വ​ള​ർ​ത്താം

കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി (Aptitude) ക​ണ്ടെ​ത്തി അ​വ​രു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് പ്രാ​ഥ​മി​ക​മാ​യി മാ​താ​പി​താ​ക്ക​ളു​ടെ ക​ർ​ത്ത​വ്യ​മാ​ണ്. അ​ഭി​രു​ചി മ​ന​സി​ലാ​ക്കു​ക, അ​തി​നെ പ​രി​പോ​ഷി​പ്പി​ക്കാ​നു​ത​കു​ന്ന മ​നോ​ഭാ​വം (attitude) വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്നു​ള്ള​ത് കു​ട്ടി​ക​ളു​ടെ ല​ക്ഷ്യ​ബോ​ധം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​ഘ​ട​ക​മാ​ണ്. ഒ​രു​പ​ക്ഷേ മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ പ​രി​മി​തി ഉ​ണ്ടാ​കാ​മെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യും.

പി​ന്നീ​ട് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ വി​ദ്യാ​ഭ്യാ​സ​വി​ദ​ഗ്ധ​നാ​യ സ്റ്റീ​ഫ​ൻ ആ​ർ.​കോ​വെ വ്യ​ക്തി​ക​ളു​ടെ ല​ക്ഷ്യം നി​ശ്ച​യി​ക്കു​ന്ന​തി​നെ​പ്പ​റ്റി പ​റ​ഞ്ഞ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. "ല​ക്ഷ്യം നി​ശ്ച​യി​ക്കു​മ്പോ​ൾ ത​ന്നെ അ​തി​ൽ നി​ങ്ങ​ൾ​ക്കു പ​ര​മാ​വ​ധി എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക ".(Begin with an end in mind) എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് നാം ​നി​ശ്ച​യി​ക്കേ​ണ്ട​തെ​ന്ന് സാ​രം. ഇ​ത്ത​രം ല​ക്ഷ്യ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നും അ​തി​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളി​ൽ ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന സ്വാ​ധീ​നം ചെ​റു​തൊ​ന്നു​മ​ല്ല. മാ​താ​പി​താ​ക്ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന അ​ച്ച​ട​ക്കം, ആ​ത്മീ​യ​ത, സ്ഥി​രോ​ത്സാ​ഹം, പ​ര​സ്പ​ര​ബ​ഹു​മാ​നം, പൗ​ര​ബോ​ധം, മാ​റ്റ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളാ​നു​ള്ള ക​ഴി​വ്, അ​നു​ക​മ്പ തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ൾ കു​ട്ടി​ക​ളെ ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്ക് ന​യി​ക്കും.

താ​ര​ത​മ്യം അ​രു​ത്, ക​ഴി​വു​ക​ൾ അ​ദ്വി​തീ​യ​മാ​ണ്

ര​ക്ഷി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ മ​റ്റു കു​ട്ടി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്തു വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ന്ന​ത് അ​ർ​ഥ​ശൂ​ന്യ​മാ​ണ്. ഓ​രോ വ്യ​ക്തി​യു​ടെ​യും ക​ഴി​വു​ക​ൾ അ​ദ്വി​തീ​യ​മാ​ണ് അ​ഥ​വാ ഓ​രോ കു​ട്ടി​യും സ​വി​ശേ​ഷ ഗു​ണ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രാ​യി​രി​ക്കും. അ​തു​കൊ​ണ്ട് അ​ത്ത​രം ഗു​ണ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​താ​ണ്. അ​നാ​വ​ശ്യ​മാ​യ താ​ര​ത​മ്യ​പ്പെ​ടു​ത്ത​ലു​ക​ൾ സ​വി​ശേ​ഷ ഗു​ണ​ങ്ങ​ളെ ന​ശി​പ്പി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല വി​പ​രീ​ത ഫ​ലം ഉ​ള​വാ​ക്കു​ക​യും ചെ​യ്യും.

അ​സൂ​യ, പ്ര​തി​കാ​ര​ബു​ദ്ധി, ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​യ്മ, അ​പ​ക​ർ​ഷ​ബോ​ധം തു​ട​ങ്ങി​യ പ്രോ​ത്സാ​ഹ​ജ​ന​ക​മ​ല്ലാ​ത്ത സ്വ​ഭാ​വ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ വ​ള​രാ​ൻ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ട​യാ​ക്കും. കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ, ക​ഴി​വു​ക​ൾ, സ​വി​ശേ​ഷ​ത​ക​ൾ, ആ​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ വി​ല​യി​രു​ത്തു​മ്പോ​ഴാ​ണ് ഇ​ത്ത​രം അ​നാ​രോ​ഗ്യ​ക​ര​മാ​യ താ​ര​ത​മ്യം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​ൻ വ​ള​രെ​യ​ധി​കം സാ​ധ്യ​ത​യു​ണ്ട്.

മ​ക്ക​ളു​ടെ ക​ഴി​വു​ക​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മാ​താ​പി​താ​ക്ക​ൾ ശ്ര​മി​ക്കേ​ണ്ട​ത്. ഏ​ബ്ര​ഹാം ലി​ങ്ക​ൺ ത​ന്‍റെ മ​ക​ന്‍റെ സ്കൂ​ൾ അ​ധ്യാ​പ​ക​ന് അ​യ​ച്ച ക​ത്ത് വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ആ ​ക​ത്തി​ലെ പ്ര​തി​പ​ദ്യ വി​ഷ​യം ത​ന്‍റെ മ​ക​നെ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ​യെ​ല്ലാം പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​ണ്. വി​ശ്വാ​സം, സ്നേ​ഹം, ധൈ​ര്യം എ​ന്നീ മൂ​ന്നു പ്ര​ധാ​ന​പ്പെ​ട്ട ഗു​ണ​ങ്ങ​ളി​ലൂ​ന്നി​യ വി​ദ്യാ​ഭ്യാ​സ​മാ​ണ് അ​വ​നു ല​ഭി​ക്കേ​ണ്ട​തെ​ന്ന് ലി​ങ്ക​ൺ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ആ ​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

ആ​ധു​നി​ക ലോ​ക​ത്തും ഈ ​ആ​ശ​യ​ങ്ങ​ൾ വ​ള​രെ പ്ര​സ​ക്ത​മാ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ൾ ന​ന്മ​ക​ൾ ഉ​ള്ള​വ​രാ​യി വ​ള​ര​ട്ടെ, ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ർ​ന്ന് ല​ക്ഷ്യം നേ​ട​ട്ടെ. ധൈ​ര്യ​ത്തോ​ടെ നീ​തി​ക്കു വേ​ണ്ടി നി​ല​നി​ൽ​ക്കു​ന്ന​വ​രാ​യി ഉ​യ​ര​ട്ടെ, വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട് വി​ജ​യം കൈ​വ​രി​ക്കാ​ൻ പ്രാ​പ്ത​രാ​ക​ട്ടെ. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ അ​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

(ക​രി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും ലീ​ഡ​ർ​ഷി​പ് കോ​ച്ചും എ​ഐ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​ണ് ലേ​ഖ​ക​ൻ)

Latest News

Up