ബംഗുളൂരു: കർണാടകയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ടെക്കി യുവാവ് മാതാപിതാക്കളെ കൊന്നു. ബംഗുളൂരുവിലാണ് സംഭവം.
രോഹൻ ചന്ദ്ര ഭട്ട് (33)ആണ് മാതാപിതാക്കളായ വിരമിച്ച നാവികസേനാ ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), ദന്തഡോക്ടറായ ഭാര്യ ഡോ. ശ്യാമള ഭട്ട് (55) എന്നിവരെ വസതിയിൽ വച്ച് കുത്തിക്കൊന്നത്.
രോഹന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇയാൾ മാതാപിതാക്കളിൽ നിന്നും അകന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയ ഇയാൾ മാതാപിതാക്കളുമായി വഴക്കിട്ടുവെന്ന് വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു അദവത് പറഞ്ഞു.
ഈ വഴക്കിനിടെയാണ് സംഭവം. കുടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Tags : Bengaluru Financial Issues Kill Parents Argument