Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kill

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​

കൊ​ച്ചി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​ വി​ധി. കൊ​ല​യാ​ളി സ്വ​ത്ത​വ​കാ​ശം നേ​ടു​ന്ന​തി​നെ കോ​ട​തി​ക്ക് ത​ട​യാ​മെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ത്ത​വ​കാ​ശ നി​യ​മം ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ബാ​ധ​ക​മ​ല്ല.

നി​യ​മ​ത​ത്വം ബാ​ധ​ക​മാ​ക്കു​ന്ന​ത് കൊ​ല​യാ​ളി​യു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തെ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് പ്ര​തി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന ജി​ല്ലാ കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്. ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

1996ലാ​യി​രു​ന്നു ക്രി​സ്ത്യ​ന്‍ മ​ത​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്‍റെ​യും വി​വാ​ഹം. വി​വാ​ഹ​ ശേ​ഷം ഇ​വ​ര്‍ ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ല്‍ 75,000 രൂ​പ നി​ക്ഷേ​പി​ച്ചി​രു​ന്നു. 1997ലാ​യി​രു​ന്നു സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ക്കു​ക​യും ചെ​യ്തു.

ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലെ തു​ക​യ്ക്കാ​യി കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ അ​മ്മ ക്ലെ​യിം ചെ​യ്തു. എ​ന്നാ​ല്‍ സ്വ​ത്ത​വ​കാ​ശം ഭ​ര്‍​ത്താ​വി​ന് ആ​ണെ​ന്നായി​രു​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ​യും ജി​ല്ലാ കോ​ട​തി​യു​ടെ​യും വി​ധി. ഇ​തി​നെ​തി​രെ സ്ത്രീ​യു​ടെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.

National

പ​ക​യി​ലൊ​ടു​ങ്ങി​യ പ്ര​ണ​യം; എ​ച്ച്ആ​ർ മാ​നേ​ജരെ കൊന്നു ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ക്കൗ​ണ്ട​ന്‍റ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി ത​ല ചാ​ക്കി​ലാ​ക്കി ക​നാ​ലി​ൽ എ​റി​ഞ്ഞു.

ആ​ഗ്ര​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ എ​ച്ച്ആ​ർ മാ​നേ​ജ​രാ​യി​രു​ന്ന മി​ങ്കി ശ​ർ​മ (30) യെ​യാ​ണ് അ​തേ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വി​ന​യ് (30) എ​ന്ന യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ ത​മ്മി​ൽ നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​ന​യു​ടെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന മി​ങ്കി വി​സ​മ്മ​തി​ച്ച​തോ​ടെ അ​വ​ർ​ക്കി​ട​യി​ൽ ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വി​ന​യ്, മി​ങ്കി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ഷണ​ങ്ങ​ളാ​ക്കി ഒ​രു ബാ​ഗി​ലും ത​ല മ​റ്റൊ​രു ചാ​ക്കി​ലു​മാ​യി സൂ​ക്ഷി​ച്ചു. തു​ട​ർ​ന്ന് ത​ല സൂ​ക്ഷി​ച്ചി​രു​ന്ന ചാ​ക്ക് ക​നാ​ലി​ൽ എ​റി​ഞ്ഞു.

ശ​രീ​ര ഭാ​ഗ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് യ​മു​ന ന​ദി​യി​ലേ​ക്ക് എ​റി​യാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പാ​ല​ത്തി​ലു​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ഓ​ഫീ​സി​ൽനി​ന്നു ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മി​ങ്കി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

Kerala

കോ​ട്ട​യ​ത്ത് ഭാ​ര്യ​യെ കൊ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: പാ​മ്പാ​ടി ഇ​ല്ലി​വ​ള​വി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. മാ​ട​വ​ന വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (64) ആ​ണ് ഭാ​ര്യ​യാ​യ ബി​ന്ദു​വി​നെ (58) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്. കു​ടും​ബ​ക​ല​ഹ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ മൂ​ത്ത​മ​ക​ൻ രാ​വി​ലെ 11.30 ഓ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​നം പു​റ​ലോ​ക​മ​റി​യു​ന്ന​ത്. മു​ൻ വാ​തി​ൽ അ​ട​ഞ്ഞ് കി​ട​ന്ന​തി​നാ​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​മ്മ നി​ല​ത്ത് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ക​മ്പി നെ​റ്റ് ത​ക​ർ​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് പി​താ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ ബി​ന്ദു​വി​ന് അ​ന​ക്കം ഉ​ണ്ടെ​ന്ന് ക​ണ്ട് ഉ​ട​ൻ​ത​ന്നെ മ​ണ​ർ​കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു എ​ങ്കി​ലും മ​രി​ച്ചു. ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ പാ​റ​മ​ട തൊ​ഴി​ലാ​ളി​യാ​ണ്. കോ​ട്ട​യം നാ​ഗ​മ്പ​ട​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ബി​ന്ദു.

പാ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. മ​ക്ക​ൾ: സു​ദീ​പ്, സു​മി​ത്, സു​ബി​ത.

NRI

ഡാ​ള​സി​ൽ കൊ​ല​പാ​ത​ക കേ​സ് പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മ​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല​പാ​ത​ക കേ​സ് പ്ര​തി മ​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 11.45ഓ​ടെ മെ​സ്‌​കി​റ്റി​ലെ തി​ര​ക്കേ​റി​യ ടൗ​ൺ ഈ​സ്റ്റ് മാ​ളി​ന് സ​മീ​പ​മു​ള്ള എ​ൽ​ബി​ജെ ഫ്രീ​വേ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഡാ​ള​സി​ലെ മാ​ർ​ക്ക് വി​ല്ലെ ഡ്രൈ​വി​ൽ ഒ​രു സ്ത്രീ ​വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ലെ പ്ര​തി മാ​ൾ പ​രി​സ​ര​ത്തു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഡാ​ള​സ് പോ​ലീ​സ് സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യു​ടെ വാ​ഹ​നം ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​പ്പോ​ൾ, ഇ​യാ​ൾ ആ​യു​ധ​വു​മാ​യി പു​റ​ത്തി​റ​ങ്ങി പോ​ലീ​സി​നെ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് വെ​ടി​യു​തി​ർ​ക്കു​ക​യും പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു.

ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. വാ​രാ​ന്ത്യ​മാ​യ​തി​നാ​ൽ ഷോ​പ്പിം​ഗി​നാ​യി നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യ ടൗ​ൺ ഈ​സ്റ്റ് മാ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ് ന​ട​ന്ന​ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശം പോ​ലീ​സ് വ​ള​യു​ക​യും ഫ്രീ​വേ​യി​ലെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പു​ള്ളി​പ്പു​ലി ക​ടി​ച്ചു​കൊ​ന്നു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ പു​ള്ളി​പ്പു​ലി ക​ടി​ച്ചു​കൊ​ന്നു. ബി​ജ്ബെ​ഹാ​ര​യി​ലെ ശ്രീ​ഗു​ഫ്വാ​ര പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്തു​നി​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച പു​ള്ളി​പ്പു​ലി അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് കു​ട്ടി​യെ കൊ​ണ്ടു​പോ​യി. പോ​ലീ​സും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പി​ഡി​പി നേ​താ​വ് ഇ​ല്‍​റ്റി​ജ മു​ഫ്തി കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

National

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​യ കു​ട്ടി​യെ പു​ലി ക​ടി​ച്ചു കൊ​ന്നു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ പു​ലി കൊ​ന്നു. സ​വാ​യ് മ​ധോ​പു​രി​ലെ ര​ന്തം​ബോ​റി​ലെ ആ​റ്റി​ല ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വി​ക്രം ബ​ഞ്ചാ​ര ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി ക​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 25-30 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ബ​ഞ്ചാ​ര സെ​റ്റി​ൽ​മെ​ന്‍റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

"സം​ഭ​വം ദാ​രു​ണ​മാ​ണ്. കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ല​ഭി​ക്കും. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പു​ള്ളി​പ്പു​ലി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഹാ​ൻ​ഡ് പ​മ്പി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്'.- ഡി​എ​ഫ്ഒ മാ​ന​സ് സിം​ഗ് പ​റ​ഞ്ഞു.

National

ന​ടു​റോ​ഡി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ന്ന് യു​വാ​വ്

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ യു​വ​തി​യെ ന​ടു​റോ​ഡി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. റി​തു ഭ​ണ്ഡാ​ർ​ക്ക​ർ (23) എ​ന്ന യു​വ​തി​യെ​യാ​ണ് റോ​ഷ​ൻ ധ​ർ​വെ എ​ന്ന യു​വാ​വ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് ബാ​ലാ​ഗ​ട്ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​ഹാ​റി​ലെ ഒ​രു ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന റി​തു ദി​വ​സ​വും ബ​സി​ലാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സം​ഭ​വ സ​മ​യം യു​വ​തി ബ​സ് കാ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തി ബൈ​ക്കി​ലെ​ത്തി​യ​ത്. ഇ​രു​വ​രും ഏ​താ​നും നി​മി​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​തി ക​ത്തി എ​ടു​ത്ത് യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ്ര​തി​യെ മ​ർ​ദി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Latest News

Up