x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​യ കു​ട്ടി​യെ പു​ലി ക​ടി​ച്ചു കൊ​ന്നു


Published: December 11, 2025 11:26 PM IST | Updated: December 11, 2025 11:26 PM IST

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ പു​ലി കൊ​ന്നു. സ​വാ​യ് മ​ധോ​പു​രി​ലെ ര​ന്തം​ബോ​റി​ലെ ആ​റ്റി​ല ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വി​ക്രം ബ​ഞ്ചാ​ര ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി ക​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 25-30 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ബ​ഞ്ചാ​ര സെ​റ്റി​ൽ​മെ​ന്‍റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

"സം​ഭ​വം ദാ​രു​ണ​മാ​ണ്. കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ല​ഭി​ക്കും. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പു​ള്ളി​പ്പു​ലി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഹാ​ൻ​ഡ് പ​മ്പി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്'.- ഡി​എ​ഫ്ഒ മാ​ന​സ് സിം​ഗ് പ​റ​ഞ്ഞു.

Tags : Leopard kill boy Temple Rajasthan

Recent News

Up