Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajasthan

രാ​ജ​സ്ഥാ​നി​ൽ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു മ​ര​ണം; നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ മൂ​ന്ന് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. റ​സ്റ്റോ​റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​സ​മ​യ​ത്ത് പ​തി​ന​ഞ്ചോ​ളം പേ​ർ റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ ഒ​ൻ​പ​ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ കോ​ട്ട​യി​ലെ ത​ൽ​വ​ണ്ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച ഒ​രാ​ൾ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​ണെ​ന്ന് കോ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​യാ​ളു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ​യാ​ണ് കോ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രി​ൽ കു​ട്ടി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​നി​യും എ​ത്ര പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കെ​ട്ടി​ടം ത​ക​ർ​ന്ന​തി​ന്‍റെ കാ​ര​ണം ല​ഭ്യ​മ​ല്ല.

ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​നു തൊ​ട്ട​ടു​ത്താ​യി മ​റ്റൊ​രു കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ലാ​ണ്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ പ്ര​ക​മ്പ​ന​മാ​ണോ സ​മീ​പ കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

രാജസ്ഥാനില്‍ 14 വയസുകാരിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി അറസ്റ്റില്‍

ശ്രീഗംഗാനഗര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്ക് പ്രദേശത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന 19 വയസുകാരന്‍ ഓം പ്രകാശ് എന്നയാളാണ് പ്രതി.

ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഒരു വിവാഹ ചടങ്ങ് കവര്‍ ചെയ്യാന്‍ പോയ സമയത്ത് പെണ്‍കുട്ടിയെ കണ്ടിരുന്നു. പിന്നീട് അവളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിരസിക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി.

ഇതില്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച പ്രതി ആസിഡ് കുപ്പിയുമായി ബൈക്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്‍പ് തന്നെ പ്രതി മുഖം തുണി കൊണ്ട് മറച്ച് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റ് തുണി കൊണ്ട് മറച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. അക്രമത്തില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ക്കും ഒരു വിരലിനും പൊള്ളലേറ്റു.

മുഖത്തോ കണ്ണിലോ ആസിഡ് വീഴാത്ത സാഹചര്യത്തിലാണ് ഗുരുതരമായ പരിക്കുകള്‍ ഒഴിവായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രാദേശികമായി നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പ്രതിക്കായി 25,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

National

രാ​ജ​സ്ഥാ​നി​ൽ പെ​ൺ​കുട്ടികളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പിതാവ് അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ജോ​ധ്പു​രി​ലാ​ണ് സം​ഭ​വം.

18,15 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഒ​രു മാ​സം മുമ്പ് ഇ​ള​യ മ​കൾ ഈ  ​വി​വ​രം സ​ഹോ​ദ​രി​യോ​ടു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

മൂ​ത്ത മ​ക​ളെ 12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി  ഉപദ്രവം തുടരുകയായിരുന്നു. ഇ​തേ​ക്കു​റി​ച്ച് അ​മ്മ​യോ​ടോ മ​റ്റ് ബ​ന്ധു​ക്ക​ളോ​ടോ പ​റ​യ​രു​തെ​ന്നും പ​റ​ഞ്ഞാ​ൽ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം.

ഇ​ള​യ സ​ഹോ​ദ​രി​യു​ടെ നി​ർ​ബ​ന്ധ​ത്താ​ലാ​ണ് മു​ത്ത സ​ഹോ​ദ​രി വി​വ​രം അ​മ്മ​യോ​ട് പ​റ​യാ​ൻ ത​യാ​റാ​യ​ത്. തു​ട​ർ​ന്ന് ഈ ​വി​ഷ​യ​ത്തെ ചൊ​ല്ലി കു​ടും​ബ​ത്തി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തുനി​ന്നു ​പിടി​കൂ​ടി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ലൈം​ഗി​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

National

വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; പ്ര​തി​ക​ൾ പി​ടി​യി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ജ​നു​വ​രി ആ​റി​ന് കു​ട്ടി സ്കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

വ​കി​ൽ(23), ഹ​ൻ​സ്രാ​ജ്(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്.

പ്ര​തി​ക​ളെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി വാ​ഹ​ന​ത്തി​ൽ ക​യ​റി. തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​ക​ൾ കു​ട്ടി​യെ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​ക്കാ​നീ​ർ പ്ര​ദേ​ശ​ത്തു​കൂ​ടി ഏ​ക​ദേ​ശം 90 മി​നി​റ്റോ​ളം ഇ​വ​ർ വാ​ഹ​നം ഓ​ടി​ച്ചു.

സം​ശ‍​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പ​രി​ഭ്രാ​ന്ത​രാ​യ പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു. പ്ര​തി​ക​ൾ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് കു​ട്ടി പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര ചോ​ദ്യം ചെ​യ്യ​ലി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു​പ​റ​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ ന​പ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

സി​ഒ ഗം​ഗാ​ഷ​ഹ​ർ ഹി​മാ​ൻ​ഷു ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം നീ​ണ്ടു. ബ​സി​ൽ ര​ക്ഷ​പ്പെ​ട്ട വ​കീ​ലി​നെ ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്ന് പി​ടി​കൂ​ടി. ഹ​ൻ​സ്രാ​ജി​നെ ബി​ക്കാ​നീ​ർ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ത വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു, കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ഫോ​റ​ൻ​സി​ക് തെ​ളി​വാ​യി പി​ടി​ച്ചെ​ടു​ത്തു.

Viral

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി 60 -ഓ​ളം പേരുമായി ജീപ്പിന്‍റെ മരണപ്പാച്ചിൽ

രാ​ജ​സ്ഥാ​നി​ലെ ബാ​ൻ​സ്‌​വാ​ഡ ജി​ല്ല​യി​ലു​ള്ള ആ​ന​ന്ദ്പു​രി മേ​ഖ​ല​യി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. വെ​റും 16 പേ​ർ​ക്ക് മാ​ത്രം യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള ജീ​പ്പി​ൽ 60 -ഓ​ളം ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ച് മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന കാ​ഴ്ച​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

വ​ണ്ടി​യു​ടെ ഉ​ള്ളി​ലെ സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും നി​റ​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ ബോ​ണ​റ്റി​ലും മേ​ൽ​ക്കൂ​ര​യി​ലും സ്റ്റെ​പ്പി​നി​യി​ലു​മൊ​ക്കെ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ വ​ശ​ത്തെ ഡോ​റി​ൽ വ​രെ ആ​ളു​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ദീ​ർ​ഘ​ദൂ​ര കാ​ഴ്ച​ക​ളെ​പ്പോ​ലും ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു. കൊ​ച്ചു​കു​ട്ടി​ക​ളും സ്ത്രീ​ക​ളും വ​യോ​ധി​ക​രും ഇ​ത്ത​ര​ത്തി​ൽ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി യാ​ത്ര ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു എ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

മ​നു​ഷ്യ​രെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​മാ​ണോ അ​തോ ച​ര​ക്കു​ക​ൾ കു​ത്തി​നി​റ​ച്ച ലോ​റി​യാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം അ​മി​ത​ഭാ​രം ക​യ​റ്റി​യ ഈ ​ജീ​പ്പ് അ​തി​വേ​ഗ​ത്തി​ലാ​ണ് റോ​ഡി​ലൂ​ടെ കു​തി​ക്കു​ന്ന​ത്.

ഡ്രൈ​വ​ർ​ക്ക് വ​ശ​ങ്ങ​ളി​ലേ​ക്കോ പു​റ​കി​ലേ​ക്കോ ഉ​ള്ള കാ​ഴ്ച​ക​ൾ പൂ​ർ​ണ​മാ​യും മ​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഇ​ത്ര​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ഴും ചു​റ്റു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് യാ​തൊ​രു പ​രി​ഗ​ണ​ന​യും ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​മേ​ഖ​ല​യി​ലെ ഗോ​ത്ര​വ​ർ​ഗ ഗ്രാ​മ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളോ സ​ർ​ക്കാ​ർ ബ​സു​ക​ളോ ല​ഭ്യ​മ​ല്ലാ​ത്ത​താ​ണ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ർ​ദ്ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

മ​റ്റൊ​രു യാ​ത്രാ​മാ​ർ​ഗ​വും ഇ​ല്ലാ​ത്ത​തി​നാ​ൽ ഗ്രാ​മ​വാ​സി​ക​ൾ അ​പ​ക​ട​മ​റി​ഞ്ഞും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഗ​താ​ഗ​ത വ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റും ട്രാ​ഫി​ക് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി.

പ്ര​ദേ​ശ​ത്തെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി വി​ഷ​യ​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പ​ങ്ക​ജ് ശ​ർ​മ്മ വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

National

വി​ദ്യാ​ർ​ഥി​നി​ക്കു പീ​ഡ​നം; ഒരു പ്രതിയെ പിടിച്ചത് അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നും

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നു പി​ടി​കൂ​ടി പോ​ലീ​സ്. എ​ന്നാ​ൽ, പ്ര​തി ഏ​ത് സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള​യാ​ളാ​ണെന്നു പോലീസ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ബി​ക്കാ​നീ​ർ ജി​ല്ല​യി​ലെ ന​പ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. "അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നു​ള്ള 20കാ​ര​നാ​യ വ​ഖീ​ൽ എ​ന്ന പ്ര​തി​യെ ഞ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്, ചൊ​വ്വാ​ഴ്ച അ​യാ​ളെ രാ​ജ​സ്ഥാ​നി​ലേ​ക്കു കൊ​ണ്ടു​വ​രും'- ബി​ക്കാ​നീ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് കാ​വേ​ന്ദ്ര സിം​ഗ് സാ​ഗ​ർ പ​റ​ഞ്ഞു.

ജ​നു​വ​രി ആ​റി​ന് പെ​ൺ​കു​ട്ടി സ്കൂ​ളി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ വ​ള​പ്പി​ന് സ​മീ​പ​ത്തുനിന്നു കാ​റി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ ഗ്രാ​മ​വാ​സി​ക​ൾ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഗ്രാ​മ​വാ​സി​ക​ൾ ഉ​ട​ൻത​ന്നെ കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ച്ചു. കൂ​ടാ​തെ, പോ​ലീ​സി​നെ​യും വി​ളി​ച്ചു.

ജ​നു​വ​രി 11 നാ​ണ് ന​പ​സ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​ക​ളി​ലൊ​രാ​ൾ അ​ഭി​ഭാ​ഷ​ക​നാ​ണെ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മൂ​ന്ന് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഹോ​റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സാ​ഞ്ചോ​റി​ൽ നി​ന്ന് ജ​യ്പു​രി​ലേ​യ്ക്ക് പോ​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

സർക്കാർ സ്കൂളുകളിൽ ദിവസേനയുള്ള പത്രവായന നിർബന്ധമാക്കി രാജസ്ഥാൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു അ​​​വ​​​ബോ​​​ധം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും പ​​​ദാ​​​വ​​​ലി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും വാ​​​യ​​​നാ​​​ശീ​​​ലം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​ത്ര​​​വാ​​​യ​​​ന നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കി രാ​​​ജ​​​സ്ഥാ​​​ൻ.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളും ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ളു​​​ക​​​ളും ദി​​​വ​​​സേ​​​ന കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ദി​​​ന​​​പ​​​ത്ര​​​മെ​​​ങ്കി​​​ലും വ​​​രു​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഡി​​​സം​​​ബ​​​ർ 31നു ​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ട് പ​​​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഹി​​​ന്ദി​​​യി​​​ലും മ​​​റ്റൊ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​യി​​​രി​​​ക്കണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. സ​​​ർ​​​ക്കാ​​​ർ യു​​​പി സ്കൂ​​​ളു​​​ക​​​ളാ​​​ക​​​ട്ടെ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ഹി​​​ന്ദി ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളെ​​​ങ്കി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

രാ​​​വി​​​ല​​​ത്തെ അ​​​സം​​​ബ്ലി സെ​​​ഷ​​​നി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 10 മി​​​നി​​​റ്റെ​​​ങ്കി​​​ലും ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ച്ച​​​ത്തി​​​ൽ വാ​​​യി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ ത​​​യാ​​​റാ​​​ക്ക​​​ണം. എ​​​ല്ലാ ദി​​​വ​​​സ​​​വും പ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ഞ്ച് പു​​​തി​​​യ വാ​​​ക്കു​​​ക​​​ളെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തി അ​​​തി​​​ന്‍റെ അ​​​ർ​​​ഥം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​രും അ​​​ടു​​​ത്തി​​​ടെ സ​​​മാ​​​ന ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും കു​​​ട്ടി​​​ക​​​ൾ മ​​​ല​​​യാ​​​ള ദി​​​ന​​​പ​​​ത്രം വാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​വും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Sports

സെ​ഞ്ചു​റി​യു​മാ​യി അ​പ​രാ​ജി​ത്, വെ​ടി​ക്കെ​ട്ടു​മാ​യി ഏ​ദ​ൻ; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

National

രാ​ജ​സ്ഥാ​നി​ൽ 150 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ജ​യ്പു‌​ർ: രാ​ജ​സ്ഥാ​നി​ൽ വ​ൻ തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ടോം​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സു​രേ​ന്ദ്ര മോ​ച്ചി, സു​രേ​ന്ദ്ര പ​ട്‌​വ എ​ന്നി​വ​രാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

യൂ​റി​യ വ​ള​ത്തി​ന്‍റെ ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ150 കി​ലോ​ഗ്രാം അ​മോ​ണി​യം നൈ​ട്രേ​റ്റാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സ്ഫോ​ട​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന 1100 മീ​റ്റ​ർ ഫ്യൂ​സ് വ​യ​റും 200 ബാ​റ്റ​റി​ക​ളും പോ​ലീ​സ് കാ​റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ബു​ന്ദി​യി​ൽ നി​ന്ന് ടോം​ഗി​ലേ​ക്ക് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തെ​ന്ന് ഡി​എ​സ്‌​പി മൃ​ത്യു​ഞ്ജ​യ് മി​ശ്ര പ​റ​ഞ്ഞു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Sports

കരണ്‍ ലാംബയ്ക്ക് സെഞ്ചുറി; കേരളത്തിനെതിരേ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 343 റ​ൺ​സെ​ടു​ത്ത​ത്. ക​ര​ണ്‍ ലാം​ബ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ദീ​പ​ക് ഹൂ​ഡ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും ബ​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 131 പ​ന്തി​ല്‍ 119 റ​ണ്‍​സു​മാ​യി ലാം​ബ പു​റ​ത്താ​കാ​തെ നി​ന്നു. ദീ​പ​ക് ഹൂ​ഡ 83 പ​ന്തി​ല്‍ 86 റ​ൺ​സെ​ടു​ത്തു.

ആ​ദി​ത്യ റാ​ത്തോ​ർ (25), എ.​ബി. കൂ​ക്ന (23), നാ​യ​ക​ൻ എം.​ജെ. സു​ത​ർ (21) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ല്കി. കേ​ര​ള​ത്തി​നു വേ​ണ്ടി എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ന്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ എം.​ഡി. നി​ഥീ​ഷ്, ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ങ്കി​ത് ശ​ർ​മ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

National

രാജസ്ഥാനിൽ ആരവല്ലി ബച്ചാവോ പ്രക്ഷോഭവുമായി കോൺഗ്രസ്

ജ​​​യ്പു​​​ർ: ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ ഖ​​​ന​​​നം സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ഭ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും രാ​​​ജ​​​സ്ഥാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ്.

ആ​​​ര​​​വ​​​ല്ലി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഹ​​​രി​​​ത ഇ​​​ട​​​നാ​​​ഴി സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​വ​​​രാ​​​ണ് ബി​​​ജെ​​​പി. ഇ​​​പ്പോ​​​ൾ പ​​​രി​​​സ്ഥി​​​തിലോ​​​ല​​​പ്ര​​​ദേ​​​ശ​​​മാ​​​യ ഇ​​​വി​​​ടെ വ​​​ൻ​​​തോ​​​തി​​​ൽ ഖ​​​ന​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ര​​​വ​​​ധി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്നും ഇ​​​വ​​​ർ പ​​​ണം കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ര​​​വ​​​ല്ലി കു​​​ന്നി​​​നും മ​​​ല​​​നി​​​ര​​​ക​​​ൾ​​​ക്കും സു​​​പ്രീം കോ​​​ട​​​തി ന​​​ൽ​​​കി​​​യ പു​​​തി​​​യ നി​​​ർ​​​വ​​​ച​​​ന​​​പ്ര​​​കാ​​​രം കൂ​​​ടു​​​ത​​​ൽ ഖ​​​ന​​​ന​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ 0.91 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മേ ഖ​​​ന​​​നം ന​​​ട​​​ക്കൂ എ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം.

എ​​​ന്നാ​​​ൽ, യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ 68,000 ഏ​​​ക്ക​​​ർ ഖ​​​ന​​​ന വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണെ​​​ന്നും രാ​​​ജ​​​സ്ഥാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഗോ​​​വി​​​ന്ദ് സിം​​​ഗ് ദോ​​​താ​​​സ്ര, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ടീ​​​ക്കാ റാം ​​​ജൂ​​​ളി എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

ഡ​​​ൽ​​​ഹി മു​​​ത​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ വ​​​രെ 700 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം വ്യാപിച്ചുകിടക്കുന്ന ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ൾ രാ​​​ജ​​​സ്ഥാ​​​ന്‍റെ ഹ​​​രി​​​ത ശ്വാ​​​സ​​​കോ​​​ശ​​​മെ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

National

മ​രു​മ​ക്ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്; വി​ചി​ത്ര നി​ർ​ദേ​ശം

ജോ​ധ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​ർ ജി​ല്ല​യി​ൽ മ​രു​മ​ക്ക​ൾ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും കാ​മ​റ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. 15 ഗ്രാ​മ​ങ്ങ​ളി​ലാ​യി ജ​നു​വ​രി 26 മു​ത​ലാ​ണ് ഈ ​വി​ല​ക്ക് ബാ​ധ​ക​മാ​കു​ക.

അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ട്ടി​ലേ​ക്കോ പൊ​തു​പ​രി​പാ​ടി​യി​ലേ​ക്കോ ഫോ​ൺ കൊ​ണ്ടു പോ​കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ​ക്ക് പ​ക​രം സ്വി​ച്ച് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മാ​ത്ര​മേ ഇ​വ​ർ​ക്ക് അ​നു​വാ​ദ​മു​ള്ളൂ.

ഗാ​സി​പൂ​ർ ഗ്രാ​മ​ത്തി​ൽ ചൗ​ധ​രി ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ​യും 14 ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റാ​യ സു​ജ്‌​നാ​റാം ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

സ്‌​കൂ​ളി​ൽ പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ൺ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ വീ​ട്ടി​ൽ മാ​ത്ര​മേ അ​വ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. വി​വാ​ഹ​ങ്ങ​ൾ, സാ​മൂ​ഹി​ക പൊ​തു പ​രി​പാ​ടി​ക​ൾ, അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​ലും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​പോ​കാ​ൻ അ​വ​ർ​ക്ക് അ​നു​വാ​ദ​മി​ല്ലെ​ന്ന് ചൗ​ധ​രി വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, തീ​രു​മാ​ന​ത്തി​ൽ വി​മ​ർ​ശ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സു​ജ്‌​നാ​റാം ചൗ​ധ​രി പ​റ​യു​ന്ന​ത്. വീ​ട്ടി​ലു​ള്ള സ്ത്രീ​ക​ളു​ടെ ഫോ​ണു​ക​ളി​ൽ നോ​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ളെ പ്ര​ശ്‌​ന​ത്തി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ചി​ല​ർ കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​യി ഫോ​ൺ ബോ​ധ​പൂ​ർ​വ്വം ന​ൽ​കു​ന്നു​ണ്ടെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു.

നി​രോ​ധ​നം ന​ട​പ്പാ​യാ​ൽ സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ലും ദൈം​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധ ചെ​ലു​ത്താ​നാ​കു​മെ​ന്നും ചൗ​ധ​രി വ്യ​ക്ത​മാ​ക്കി.

National

രാ​ജ​സ്ഥാ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണം ത​ട​സ​പ്പെ​ടു​ത്തി ആ​ർ​എ​സ്എ​സ്- ​ ബ​ജ്‌​രം​ഗ്ദ​ൾ സം​ഘം

ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ ക​​​​യ​​​​റി ആ​​​​ർ​​​​എ​​​​സ്എ​​​​സ്-​​​​ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി. ദും​​​​ഗാ​​​​ർ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ബി​​​​ച്ചി​​​​വാ​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ലു​​​​ള്ള സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ​​​​ള്ളി​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ 10.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ സം​​​​ഘം വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ആ​​​​ക്രോ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​വെ ആ​​​​ദ്യം മൂ​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​രും പി​​​​ന്നാ​​​​ലെ ആ​​​​ർ​​​​എ​​​​സ്എ​​​​സ്-​​​​ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ സം​​​​ഘ​​​​വും പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ട​​​​വ​​​​ക​​​​ വി​​​​കാ​​​​രി ഫാ. ​​​​രാ​​​​ജേ​​​​ഷ് സാ​​​​റെ​​​​ൽ പ​​​​റ​​​​ഞ്ഞു. പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് ഏ​​​താ​​​നും വി​​​​ശ്വാ​​​​സി​​​ക​​​ൾ ത​​​​ട​​​​ഞ്ഞെ​​​​ങ്കി​​​​ലും അ​​​​വ​​​രെ ത​​​​ള്ളി​​​​യി​​​​ട്ട് സം​​​​ഘം പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് അ​​​​ൾ​​​​ത്താ​​​​ര​​​​യി​​​​ലേ​​​​ക്കു ക​​​​യ​​​​റി സു​​​​വി​​​​ശേ​​​​ഷ​​​​പ്ര​​​​സം​​​​ഗം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി.

ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സം​​​​ഘം ത​​​​ന്നെ ചോ​​​​ദ്യം ചെ​​​​യ്തെ​​​​ന്നും വി​​​​കാ​​​​രി പ​​​​റ​​​​ഞ്ഞു. ആ​​​​രോ​​​​പ​​​​ണം നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ൽ ഏ​​​​റെ​​​​നേ​​​​രം തു​​​​ട​​​​ർ​​​​ന്നെ​​​​ന്നും അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്നും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം ഇ​​​​നി അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു സം​​​​ഘം ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും ഫാ. ​​​​രാ​​​​ജേ​​​​ഷ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ത​​​​ങ്ങ​​​​ളെ​​​​ല്ലാം ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും ആ​​​​രു​​​​ടെയും നി​​​​ർ​​​​ബ​​​​ന്ധ​​​​പ്ര​​​​കാ​​​​ര​​​​മ​​​​ല്ല പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഒ​​​​ന്ന​​​​ട​​​​ങ്കം അ​​​​ക്ര​​​​മി​​​​സം​​​​ഘ​​​​ത്തോ​​​​ടു പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും കേ​​​​ൾ​​​​ക്കാ​​​​ൻ അ​​​​വ​​​​ർ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​തോ​​​​ടെ സം​​​​ഘം പി​​​​രി​​​​ഞ്ഞു​​​​പോ​​​​യി.

National

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​യ കു​ട്ടി​യെ പു​ലി ക​ടി​ച്ചു കൊ​ന്നു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഏ​ഴ് വ​യ​സു​കാ​ര​നെ പു​ലി കൊ​ന്നു. സ​വാ​യ് മ​ധോ​പു​രി​ലെ ര​ന്തം​ബോ​റി​ലെ ആ​റ്റി​ല ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വി​ക്രം ബ​ഞ്ചാ​ര ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പി​താ​വി​നൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി ക​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 25-30 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ബ​ഞ്ചാ​ര സെ​റ്റി​ൽ​മെ​ന്‍റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

"സം​ഭ​വം ദാ​രു​ണ​മാ​ണ്. കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ല​ഭി​ക്കും. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പു​ള്ളി​പ്പു​ലി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഹാ​ൻ​ഡ് പ​മ്പി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്'.- ഡി​എ​ഫ്ഒ മാ​ന​സ് സിം​ഗ് പ​റ​ഞ്ഞു.

National

മതപരിവർത്തന നിരോധന നിയമം;സി​​​​​​ബി​​​​​​സി​​​​​​ഐ ഹ​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന് നോ​​​​​​ട്ടീ​​​​​​സ്

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​താ​​​​​​നും വ​​​​​​​​കു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ സാ​​​​​​​​ധു​​​​​​​​ത ചോ​​​​​​​​ദ്യം​​​​​​​​ചെ​​​​​​​​യ്ത് കാ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ക് ബി​​​​​​​​ഷ​​​​​​​​പ്സ് കോ​​​​​​​​ൺ​​​​​​​​ഫ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ) സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചു.

കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​നയി​​​​​​​​ലു​​​​​​​​ള്ള സ​​​​​​മാ​​​​​​ന​​​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം ഇ​​​​​​തു പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​നും ജ​​​​​​​​സ്റ്റീ​​​​​​​​സ് ദീ​​​​​​​​പാ​​​​​​​​ങ്ക​​​​​​​​ർ ദ​​​​​​​​ത്ത​​​​​​​​യും ജ​​​​​​​​സ്റ്റീ​​​​​​​​സ് എ.​​​​​​​​ജി. മ​​​​​​​​സി​​​​​​​​ഹും അ​​​​​​​​ട​​​​​​ങ്ങു​​​​​​ന്ന ബ​​​​​​​​ഞ്ച് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു.

ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ്, ഹി​​​​​​​​മാ​​​​​​​​ച​​​​​​​​ൽ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, മ​​​​​​​​ധ്യ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​ൻ, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ൾ പാ​​​​​​സാ​​​​​​ക്കി​​​​​​യ​​​​​​തും സ​​​​​​​​മാ​​​​​​​​ന​​​​​​സ്വ​​​​​​​​ഭാ​​​​​​​​വ​​​​​​​​മു​​​​​​​​ള്ള​​​​​​വ​​​​​​യുമാ​​​​​​ണെ​​​​​​ന്ന് സോ​​​​​​​​ളി​​​​​​​​സി​​​​​​​​റ്റ​​​​​​​​ർ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ തു​​​​​​​​ഷാ​​​​​​​​ർ മേ​​​​​​​​ത്ത കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ ബോ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണി​​​​​​ത്.

രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​നി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​​​ട്ടു​​​​​​​​മി​​​​​​​​ക്ക വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ളും സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​ന്‍റെ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രപ​​​​​​​​രി​​​​​​​​ധി​​​​​​​​ക്കു പു​​​​​​​​റ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​തും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​വു​​​​​​​​മാ​​​​​​ണെ​​​​​​ന്നു ഹ​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​ന കേ​​​​​​​​സ് ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ര്‍ ചെ​​​​​​​​യ്താ​​​​​​​​ല്‍ കു​​​​​​​​റ്റാ​​​​​​​​രോ​​​​​​​​പി​​​​​​​​ത​​​​​​​​രു​​​​​​​​ടെ വീ​​​​​​​​ടു​​​​​​​​ക​​​​​​ളും​​​​​​മ​​​​​​റ്റും ക​​​​​​​​ണ്ടു​​​​​​​​കെ​​​​​​​​ട്ടു​​​​​​ന്ന​​​​​​തി​​​​​​നും പൊ​​​​​​​​ളി​​​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യു​​​​​​​​ണ്ടെ​​​​​​​​ന്നും ഹ​​​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. കു​​​​​​​​റ്റം ​​​​തെ​​​​​​ളി​​​​​​യും ​​​​മു​​​​​​ന്പേ ഇ​​​​​​​​ത്ത​​​​​​​​രം ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ള്‍ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

Kerala

രാ​ജ​സ്ഥാ​നി​ൽ ജീ​വ​നൊ​ടു​ക്കി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

ക​ണ്ണൂ​ർ: രാ​ജ​സ്ഥാ​നി​ൽ ജീ​വ​നൊ​ടു​ക്കി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത് സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

കാ​വി​ന്മൂ​ല മി​ടാ​വി​ലോ​ട് പാ​ർ​വ​തി നി​വാ​സി​ൽ പൂ​ജ​യെ​യാ​ണ് (23) ന​വം​ബ​ർ 28ന് ​രാ​ത്രി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജ​സ്ഥാ​ൻ ശ്രീ​ഗം​ഗാ​ന​ഗ​ർ ഗ​വ. വെ​റ്റ​റി​ന​റി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന പൂ​ജ കോ​ള​ജ് ഹോ​സ്റ്റ​ലി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

‍മാതാവ്: സി​ന്ധു (എ​ഇ​എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, അ​ഞ്ച​ര​ക്ക​ണ്ടി) പി​താ​വ്: വ​സ​ന്ത​ൻ (ഓ​ട്ടോ ഡ്രൈ​വ​ർ, കൊ​ല്ല​ൻ​ചി​റ). ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് പൂ​ജ.

National

ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ പേ​രു​ള്ള ജാ​ക്ക​റ്റു​ക​ൾ വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ജയ്പുർ: രാ​ജ​സ്ഥാ​നി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ പേ​രു​ള്ള ജാ​ക്ക​റ്റു​ക​ൾ വി​റ്റ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

കോ​ട്പു​ട്‌​ലി പ്ര​ദേ​ശ​വാ​സി​ക​ളാ​യ കൃ​ഷ​ൻ (ഗു​ഡ്ഡു-38), സ​ഞ്ജ​യ് സൈ​നി (31), സു​രേ​ഷ് ച​ന്ദ് ശ​ർ​മ (50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട്പു​ട്ലി​യി​ലെ സി​റ്റി പ്ലാ​സ​യി​ലെ ഒ​രു ക​ട​യി​ലാ​ണ് ഇ​വ​ർ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ പേ​രു​ള്ള 35 ജാ​ക്ക​റ്റു​ക​ൾ വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​തെ​ന്ന് കോ​ട്പു​ട്ലി-​ബെ​ഹ്‌​റോ​ർ എ​സ്പി ദേ​വേ​ന്ദ്ര കു​മാ​ർ ബി​ഷ്‌​ണോ​യ് പ​റ​ഞ്ഞു.

കു​റ്റ​വാ​ളി​ക​ളെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും യു​വാ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് എ​സ്പി പ​റ​ഞ്ഞു. ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യോ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും എ​തി​രെ ജി​ല്ലാ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

ഹൃ​ദ​യാ​ഘാ​തം: രാ​ജ​സ്ഥാ​നി​ൽ ബി​എ​ൽ​ഒ മ​രി​ച്ചു; അ​മി​ത ജോ​ലി സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ (എ​സ്‌​ഐ​ആ​ർ) ജോ​ലി​ക​ൾ ചെ​യ്തു​വ​ന്ന ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ (ബി​എ​ൽ​ഒ) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

രാ​ജ​സ്ഥാ​നി​ലെ സേ​വ്തി ഖു​ർ​ദ് ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യ ഹ​രി​റാം എ​ന്ന ഹ​രി​ഓം ബൈ​ർ​വ (34) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു പ്ര​ദേ​ശ​ത്തെ ബി​എ​ൽ​ഒ.

ത​ഹ​സീ​ൽ​ദാ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ഹ​രി​റാം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു.

എ​സ്‌​ഐ​ആ​ർ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​രി​റാ​മി​ന് മേ​ൽ അ​മി​ത സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി അ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ച്ച​യാ​യ ജോ​ലി​ഭാ​രം കാ​ര​ണം ഹ​രി​റാം വീ​ട്ടി​ൽ സം​സാ​രി​ക്കു​ന്ന​ത് നി​ർ​ത്തി​യെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​മി​ത ജോ​ലി​ഭാ​ര​ത്തെ തു​ട​ർ​ന്ന് ബി​ൽ​ഒ​മാ​ർ ജീ​വ​നൊ​ടു​ക്കു​ന്ന സം​ഭ​വം രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

National

രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ​ഗ​ഡ് ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു. സം​സ്ഥാ​ന ബി​ജെ​പി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി ര​മേ​ശ് ഇ​നാ​നി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ശി​നെ ഉ​ദ‍​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കോ​ട്ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ര​മേ​ശി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കാ​ലി​നും പു​റ​ത്തും വെ​ടി​യേ​റ്റ ര​മേ​ശി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ര​മേ​ശി​നെ വെ​ടി​വ​ച്ച ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്പി മ​നീ​ഷ് ത്രി​പാ​ദി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും എ​സ്പി അ​റി​യി​ച്ചു.

National

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ഡ്ഗാം, ന​ഗ്രോ​ട്ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​ജ​സ്ഥാ​നി​ലെ അ​ന്ത​യി​ലും ജാ​ർ​ഖ​ണ്ഡി​ലെ ഖ​ട്ട്സി​ല​യി​ലും തെ​ല​ങ്കാ​ന​യി​ലെ ജൂ​ബി​ലി ഹി​ൽ​സി​ലും പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ മ​ണ്ഡ​ല​ത്തി​ലും മി​സോ​റാ​മി​ലെ ഡം​പ​യി​ലും ഒ​ഡീ​ഷ​യി​ലെ നു​വാ​പാ​ഡ മ​ണ്ഡ​ല​ത്തി​ലേ​യ്ക്കും ആ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്
ബു​ഡ്ഗാ​മി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. അ​ന്ത​യി​ലെ എം​എ​ൽ​എ ശ്രീ ​ക​ൻ​വ​ർ​ലാ​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നും ആ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ല്ലാ​യി​ട​ത്തെ​യും വോ​ട്ടെ​ണ്ണ​ൽ.

International

റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ലെ ല​ക്ഷ്മ​ൺ​ഗ​ഡി​ലെ ക​ഫ​ൻ​വാ​ഡ ഗ്രാ​മ​വാ​സി​യാ​യ അ​ജി​ത് സിം​ഗ് ചൗ​ധ​രി(22) ആ​ണ് മ​രി​ച്ച​ത്.

2023 ൽ ​ബ​ഷ്കീ​ർ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​ബി​ബി​എ​സ് കോ​ഴ്സി​ന് ചേ​ർ​ന്ന അ​ജി​ത് സിം​ഗി​നെ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് കാ​ണാ​താ​യി​രു​ന്നു. ഉ​ഫ ന​ഗ​ര​ത്തി​ലെ ഒ​രു അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11ന് ​പാ​ൽ വാ​ങ്ങാ​ൻ ഹോ​സ്റ്റ​ലി​ൽ നി​ന്നും പോ​യ അ​ജി​ത് സിം​ഗ് മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. വൈ​റ്റ് ന​ദി​യോ​ട് ചേ​ർ​ന്നു​ള്ള അ​ണ​ക്കെ​ട്ടി​ൽ നി​ന്നാ​ണ് ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​ൽ​വാ​ർ സ​ര​സ് ഡ​യ​റി ചെ​യ​ർ​മാ​ൻ നി​തി​ൻ സാ​ഗ്‌​വാ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 19 ദി​വ​സം മു​മ്പ് ന​ദീ​തീ​ര​ത്ത് നി​ന്ന് അ​ജി​ത് സിം​ഗി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, ഷൂ​സ് എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ആ​ൽ​വാ​ർ പ​റ​ഞ്ഞു.

Leader Page

ആരോഗ്യസുരക്ഷയിലെ പാളിച്ച

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലും ക​​​​ഫ് സി​​​​റ​​​​പ് ക​​​​ഴി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ച സം​​​​ഭ​​​​വം ആ​​​​രോ​​​​ഗ്യ​​​​സു​​​​ര​​​​ക്ഷാ​​​​രം​​​​ഗ​​​​ത്തെ വ​​​​ലി​​​​യ പാ​​​​ളി​​​​ച്ച​​​​യാ​​​​ണ് തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​ത്. ക​​​​ർ​​​​ശ​​​​ന​​​​മാ​​​​കേ​​​​ണ്ട പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വ​​​​ന്ന അ​​​​യ​​​​വ്, ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രു സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ അ​​​​തി​​​​വേ​​​​ഗം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രാ​​​​ജ​​​​യം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യാ​​​​ണു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 19 വ്യ​​​​ത്യ​​​​സ്ത മ​​​​രു​​​​ന്നു സാ​​​​ന്പി​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ല്ല​​​​നാ​​​​യെ​​​​ന്ന് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന കോ​​​​ൾ​​​​ഡ്രി​​​​ഫ് ക​​​​ഫ് സി​​​​റ​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ശ്രേ​​​​ശ​​​​ൻ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സി​​​​ന്‍റെ ത​​​​മി​​​​ഴ്നാ​​​​ട് കാ​​​​ഞ്ചീ​​​​പു​​​​ര​​​​ത്തെ നി​​​​ർ​​​​മാ​​​​ണ​​​​കേ​​​​ന്ദ്രം അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി. കോ​​​​ൾ​​​​ഡ്രി​​​​ഫി​​​​ന്‍റെ ഒ​​​​രു ബാ​​​​ച്ചി​​​​ൽ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​യ ഡൈ ​​​​എ​​​​ഥി​​​​ലി​​​​ൻ ഗ്ലൈ​​​​ക്കോ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ലും ഉ‍യ​​​​ർ​​​​ന്ന അ​​​​ള​​​​വി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

വൃ​​​​ക്ക​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​രാ​​​​സ​​​​വ​​​​സ്തു. കോ​​​​ൾ​​​​ഡ്രി​​​​ഫി​​​​ന്‍റെ​​​​യും അ​​​​തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​റ്റു മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ല്​​​​പ​​​​ന മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ നി​​​​രോ​​​​ധി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലും വി​​​​ല്പ​​​​ന നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന ക​​​​ഫ് സി​​​​റ​​​​പ്പ് നി​​​​ർ​​​​മി​​​​ച്ച​​​​ത് ജ​​​​യ്പു​​​​രി​​​​ലെ കെ​​​​യ്സ​​​​ൺ ഫാ​​​​ർ​​​​മ​​​​യാ​​​​ണ്. ഇ​​​​വ​​​​രു​​​​ടെ എ​​​​ല്ലാ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ല്​​​​പ​​​​ന ത​​​​ട​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

ഇ​​​​ത്ര​​​​യും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ പതിനാലും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ മൂ​​​​ന്നും കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ മാ​​​​പ്പി​​​​ല്ലാ​​​​ത്ത അ​​​​നാ​​​​സ്ഥ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ല. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് അ​​​​ഞ്ചു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ധാ​​​​ര​​​​ണ മ​​​​ര​​​​ണം അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ര​​​​ണ്ടാ​​​​ഴ്ച കാ​​​​ര​​​​ണ​​​​മ​​​​റി​​​​യാ​​​​തെ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​പ്പി​​​​ത്ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ല​​​​സ​​​​മാ​​​​യ പ​​​​തി​​​​വ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ങ്ങു​​​​മെ​​​​ത്തി​​​​യി​​​​ല്ല. കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ലെ മാ​​​​ലി​​​​ന്യം, എ​​​​ലി, കൊ​​​​തു​​​​ക് എ​​​​ന്നി​​​​വ​​​​യെ ചു​​​​റ്റി​​​​പ്പ​​​​റ്റി​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ. ഇ​​​​തൊ​​​​ന്നും മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ഴി​​​​തെ​​​​ളി​​​​ച്ചി​​​​ല്ല.

ഉ​​​​ണ​​​​ർ‌​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ല്ല

സെ​​​​പ്റ്റം​​​​ബ​​​​ർ ര​​​​ണ്ടി​​​​നാ​​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ചി​​​ന്ദ്‌​​​വാ​​​ഡ ജി​​​ല്ല​​​യി​​​ലെ പ​​​രാ​​​സി​​​യ​​​യി​​​ൽ ആ​​​​ദ്യ മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. ശി​​​​വം എ​​​​ന്ന നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ. തു​​​​ട​​​​ർ​​​​ന്ന് സെ​​​​പ്റ്റം​​​​ബ​​​​ർ 16 വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്ധി (മൂ​​​​ന്ന്), അ​​​​ദ്നാ​​​​ൻ (അ​​​​ഞ്ച്), ഉ​​​​സൈ​​​​ദ് (നാ​​​​ല്), റി​​​​ഷി​​​​ക (അ​​​​ഞ്ച്), ശ്രേ​​​​യ (ര​​​​ണ്ട്) എ​​​​ന്നീ കു​​​​ട്ടി​​​​ക​​​​ളും മ​​​​രി​​​​ച്ചു. സെ​​​​പ്റ്റം​​​​ബ​​​​ർ 18ന് ​​​​ഹി​​​​താ​​​​ൻ​​​​ഷ (നാ​​​​ല്) മ​​​​രി​​​​ച്ച​​​​തോ​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്ന നാ​​ഗ്പു​​രി​​ലെ ആ​​ശു​​പ​​ത്രി​​ക്ക് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ര​​​​റി​​​​യി​​​​പ്പു കി​​​​ട്ടി. വൃ​​​​ക്ക​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യി​​​​ട്ടാ​​​​ണു കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​ദി​​​​വ​​​​സം ത​​​​ന്നെ വി​​​​കാ​​​​സ് എ​​​​ന്ന അ​​​​ഞ്ചു വ​​​​യ​​​​സു​​​​കാ​​​​ര​​​​നും മ​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ഗൗ​​​​ര​​​​വം അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന​​​​ത്.

അ​​​​തോ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഗ​​​​തി മാ​​​​റി. ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​തി​​​​വു നി​​​​സം​​​​ഗ​​​​ത വെ​​​​ടി​​​​ഞ്ഞു. റീ​​​​ന​​​​ൽ ബ​​​​യോ​​​​പ്സി ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ബ​​​​യോ​​​​പ്സി ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ നെ​​​​ഫ്രോ​​​​ണു​​​​ക​​​​ളു​​​​ടെ നാ​​​​ശം ക​​​​ണ്ടെ​​​​ത്തി. വൃ​​​​ക്ക​​​​ക​​​​ളി​​​​ൽ ര​​​​ക്തം അ​​​​രി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​ണ് നെ​​​​ഫ്രോ​​​​ൺ. അ​​​​പ്പോ​​​​ഴാ​​​​ണ് ക​​​​ഫ് സി​​​​റ​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രോ​​​​ഗ​​​​ബാ​​​​ധ​​​​യാ​​​​കാം മ​​ര​​ണ​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പ​​​​രാ​​​​സി​​​​യ​​​​യി​​​​ലെ സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് വി​​​​കാ​​​​സ് കു​​​​മാ​​​​ർ യാ​​​​ദ​​​​വ് പ​​​​റ​​​​ഞ്ഞു.

ഈ ​​​​മാ​​​​സ​​​​മാ​​​​ദ്യം ഒ​​​​രു വ​​​​യ​​​​സു​​​​ള്ള സ​​​​ന്ധ്യ​​​​യും ശ​​​​നി​​​​യാ​​​​ഴ്ച ഒ​​​​ന്ന​​​​ര വ​​​​യ​​​​സു​​​​ള്ള യോ​​​​ജി​​​​ത​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്കു നെ​​​​ട്ടോ​​​​ട്ട​​​​മോ​​​​ടി​​​​യി​​​​ട്ടും ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന് യോ​​​​ജി​​​​ത​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ ക​​​​ര​​​​ഞ്ഞു പ​​​​റ​​​​യു​​​​ന്പോ​​​​ൾ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പി​​​​ഴ​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് വി​​​​ര​​​​ൽ ചൂ​​​​ണ്ടു​​​​ന്ന​​​​ത്. ശ​​​​രി​​​​യാ​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ലും സം​​​​വി​​​​ധാ​​​​നം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

എ​​​​ന്നാ​​​​ൽ, കു​​​​ട്ടി​​​​ക​​​​ളെ നാ​​​​ഗ്പു​​​​രി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​ണ് കാ​​​​ര്യ​​​​ങ്ങ​​​​ൾ വ​​​​ഷ​​​​ളാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് അ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ത​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി​​​​യ പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ അ​​​​തോ​​​​ടെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു. ചി​​​​ന്ദ്‌​​​​വാ​​​​ഡ ജി​​​​ല്ല​​​​യി​​​​ലെ പ​​​​രാ​​​​സി​​​യ ബ്ലോ​​​​ക്കി​​​​ൽ വീ​​​​ടു​​​​ക​​​​ൾ തോ​​​​റു​​​​മു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​സ​​​​ർ​​​​വേ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ന്നി​​​​ല്ല

അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് വെ​​​​ളി​​​​ച്ചം വീ​​​​ശു​​​​മാ​​​​യി​​​​രു​​​​ന്ന പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ഒ​​​​രു കേ​​​​സി​​​​ലും ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് അ​​​​ങ്ങേ​​​​യ​​​​റ്റ​​​​ത്തെ വീ​​​​ഴ്ച. ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​മ്മ​​​​തം കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ന്ന ഒ​​​​ഴു​​​​ക്ക​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. കാ​​​​ര്യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം അ​​​​വ​​​​രെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വോ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​മി​​​​ല്ല.

കു​​​​ടും​​​​ബം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ത​​​​ന്നി​​​​ല്ല എ​​​​ന്ന് പ​​​​രാ​​​​സി​​​​യ സ​​​​ബ്ഡി​​​​വി​​​​ഷ​​​​ണ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് വി​​​​കാ​​​​സ് കു​​​​മാ​​​​ർ യാ​​​​ദ​​​​വ് പ​​​​റ​​​​യു​​​​ന്പോ​​​​ഴും കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത് മ​​​​റി​​​​ച്ചാ​​​​ണ്. “ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ​​​​യോ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​യോ ഒ​​​​രാ​​​​ൾ പോ​​​​ലും പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല.” മ​​​​രി​​​​ച്ച ഉ​​​​സൈ​​​​ദ് എ​​​​ന്ന കു​​​​ട്ടി​​​​യു​​​​ടെ പി​​താ​​വ് യാ​​​​സി​​​​ൻ ഖാ​​​​ൻ പ​​​​റ​​​​യു​​​​ന്നു. “അ​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മു​​​​ള്ള കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ഞ​​​​ങ്ങ​​​​ളോ​​​​ടാ​​​​രും പ​​​​റ​​​​ഞ്ഞി​​​​ല്ല.” മ​​​​രി​​​​ച്ച അ​​​​ദ്നാ​​​​ന്‍റെ പി​​താ​​വ് അ​​​​മി​​​​ൻ ഖാ​​​​നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഓ​​​​ട്ടോ​​​​പ്സി​​​​ക്ക് യാ​​​​തൊ​​​​രു വി​​​​രോ​​​​ധ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും പ​​​​ക്ഷേ, ആ​​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​റ്റൊ​​​​രു ര​​​​ക്ഷി​​​​താ​​​​വും പ​​​​റ​​​​യു​​​​ന്നു. ഇ​​​​തോ​​​​ടെ വി​​​​ല​​​​പ്പെ​​​​ട്ട ഫൊ​​​​റ​​​​ൻ​​​​സി​​​​ക് തെ​​​​ളി​​​​വാ​​​​ണ് ന​​​​ഷ്‌​​​​ട​​​​മാ​​​​യ​​​​ത്.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ജാ​​​​ഗ്ര​​​​ത

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലു​​​​ണ്ടാ‍യ ജാ​​​​ഗ്ര​​​​ത മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ആ​​​​രോ​​​​പ​​​​ണം. മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ ഡെ​​​​പ്യൂ​​​​ട്ടി ഡ്ര​​​​ഗ് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഭോ​​​​പ്പാ​​​​ലി​​​​ലെ ലാ​​​​ബി​​​​ലെ അ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ൾ ദ​​​​സ​​​​റ അ​​​​വ​​​​ധി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും വി​​​​മ​​​​ർ​​​​ശ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നു. കാ​​​​ര്യ​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ട്ടി​​​​ട്ടും കോ​​​​ൾ​​​​ഡ്രി​​​​ഫ് സി​​​​റ​​​​പ്പി​​​​ന്‍റെ വി​​​​ല്​​​​പ​​​​ന ത​​​​ട​​​​യാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മു​​​​ണ്ട്.

നാ​​​​ഗ്പു​​​​രി​​​​ൽ​​നി​​​​ന്നു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ന്ന​​​​ശേ​​​​ഷ​​​​വും കോ​​​​ൾ​​​​ഡ്രി​​​​ഫ് സി​​​​റ​​​​പ്പ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ചി​​​​ന്ദ്‌​​​​വാ​​​​ഡ​​​​യി​​​​ലെ ഡോ​​​​ക്‌​​​​ട​​​​ർ പ്ര​​​​വീ​​​​ൺ സോ​​​​ണി​​​​യെ പോ​​​ലീ​​​സ് അറസ്റ്റ് ചെയ്തിട്ടു​​​ണ്ട്. ഇ​​​​യാ​​​​ളു​​​​ടെ ക്ലി​​​​നി​​​​ക്കി​​​​ലാ​​​​യി​​​​രു​​​​ന്നു മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ മി​​​​ക്ക കു​​​​ട്ടി​​​​ക​​​​ളും ആ​​​​ദ്യം ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ ഭാ​​​​ര്യ​​​​യു​​​​ടെ​​​​യും മ​​​​രു​​​​മ​​​​ക​​​​ന്‍റെ​​​​യും മ​​​​രു​​​​ന്നു​​​​ക​​​​ട​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ല്ല​​​​ൻ സി​​​​റ​​​​പ്പ് പി​​​​ന്നീ​​​​ടും വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ക​​​​ഫ് സി​​​​റ​​​​പ്പു​​​​ക​​​​ൾ മൂ​​​​ന്നു വ​​​​ർ​​​​ഷം മു​​​​ന്പ് ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഗാം​​​​ബി​​​​യ​​​​യി​​​​ലും മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യ​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 2022ൽ ​​​​എ​​​​ഴു​​​​പ​​​​തോ​​​​ളം കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ക​​​​ഫ് സി​​​​റ​​​​പ്പ് ക​​​​ഴി​​​​ച്ച​​​​തി​​​​നുശേഷമുണ്ടായ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗാം​​​​ബി​​​​യ​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യ മെ​​​യ്ഡ​​​ൻ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സി​​​ന്‍റെ മ​​​രു​​​ന്നി​​​നെ​​​തി​​​രേ ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

നി​​​​സാ​​​​ര​​​​മാ​​​​ക്കി അ​​​​ധി​​​​കൃ​​​​ത​​​​ർ

മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ ഒ​​​​ന്നി​​​​നു​​​​പി​​​​റ​​​​കെ ഒ​​​​ന്നാ​​​​യി കു​​​​ട്ടി​​​​ക​​​​ൾ വൃ​​​​ക്ക​​​​രോ​​​​ഗം കാ​​​​ര​​​​ണം മ​​​​രി​​​​ക്കു​​​​ന്പോ​​​​ഴും എ​​​​ല്ലാം യാ​​​​ദൃ​​​​ച്ഛി​​​​ക​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ന്ന് നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ധി​​​​കൃ​​​​ത​​​​ർ. അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ത്ത് ല​​​​ഭി​​​​ച്ച ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​​നു​​​​ത​​​​ന്നെ ത​​​​മി​​​​ഴ്നാ​​​​ട് ഡ്ര​​​​ഗ് ക​​​​ൺ​​​​ട്രോ​​​​ൾ വ​​​​കു​​​​പ്പ് ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ര​​​​ണ്ടു ദി​​​​വ​​​​സം സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ക​​​​യും ഒ​​​​ക്‌ടോ​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് വി​​​​ല്ല​​​​നെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

ശ്രേ​​​​ശ​​​​ൻ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സി​​​​ന്‍റെ കോ​​​​ൾ​​​​ഡ്രി​​​​ഫ് ക​​​​ഫ് സി​​​​റ​​​​പ്പി​​​​ൽ (ബാ​​​​ച്ച് എ​​​​സ്ആ​​​​ർ-13) 48.6 ശ​​​​ത​​​​മാ​​​​നം ഡൈ ​​​​എ​​​​ഥി​​​​ലി​​​​ൻ ഗ്ലൈ​​​​ക്കോ​​​​ൾ (ഡി​​​​ഇ​​​​ജി) അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് അ​​​​വ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വൃ​​​​ക്ക​​​​ക​​​​ളെ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന വ്യാ​​​​വ​​​​സാ​​​​യി​​​​ക രാ​​​​സ​​​​വ​​​​സ്തു​​​​വാ​​​​ണ് ഡി​​​​ഇ​​​​ജി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ്റ്റോ​​​​ക്ക് മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യും കാ​​​​ഞ്ചീ​​​​പു​​​​ര​​​​ത്തെ ക​​​​ന്പ​​​​നി പൂ​​​​ട്ടു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.

National

രാ​ജ​സ്ഥാ​നി​ല്‍ വാ​ഹ​നാ​പ​ക​ടം: ഏ​ഴ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ര്‍ മ​രി​ച്ചു

ദൗ​സ: രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലെ ബാ​പ്പി​യി​ല്‍ പാ​സ​ഞ്ച​ര്‍ പി​ക്ക​പ്പ് വാ​നും ട്രെ​യ്‌​ല​ര്‍ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ര്‍ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ദൗ​സ-​മ​നോ​ഹ​ർ​പു​ർ ഹൈ​വേ​യി​ല്‍ ബ​സ്ദി ബൈ​പാ​സ് പാ​ല​ത്തി​നു സ​മീ​പം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഖാ​ട്ടു​ശ്യാം​ജി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന യു​പി സ്വ​ദേ​ശി​ക​ളാ​യ തീ​ർ​ഥാ​ട​ക​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച പി​ക്അ​പ്പ് വാ​ൻ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്തു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ​യും ഒ​രു സ്ത്രീ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​ഴ് പേ​ർ കു​ട്ടി​ക​ളും മൂ​ന്നു​പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​മ്പ​തു പേ​രെ ദൗ​സ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ജ​യ്പു​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Latest News

Up