x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​മ​ക്ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്; വി​ചി​ത്ര നി​ർ​ദേ​ശം


Published: December 23, 2025 10:04 AM IST | Updated: December 23, 2025 10:04 AM IST

ജോ​ധ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​ർ ജി​ല്ല​യി​ൽ മ​രു​മ​ക്ക​ൾ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും കാ​മ​റ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. 15 ഗ്രാ​മ​ങ്ങ​ളി​ലാ​യി ജ​നു​വ​രി 26 മു​ത​ലാ​ണ് ഈ ​വി​ല​ക്ക് ബാ​ധ​ക​മാ​കു​ക.

അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ട്ടി​ലേ​ക്കോ പൊ​തു​പ​രി​പാ​ടി​യി​ലേ​ക്കോ ഫോ​ൺ കൊ​ണ്ടു പോ​കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ​ക്ക് പ​ക​രം സ്വി​ച്ച് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മാ​ത്ര​മേ ഇ​വ​ർ​ക്ക് അ​നു​വാ​ദ​മു​ള്ളൂ.

ഗാ​സി​പൂ​ർ ഗ്രാ​മ​ത്തി​ൽ ചൗ​ധ​രി ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ​യും 14 ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റാ​യ സു​ജ്‌​നാ​റാം ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

സ്‌​കൂ​ളി​ൽ പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ൺ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ വീ​ട്ടി​ൽ മാ​ത്ര​മേ അ​വ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. വി​വാ​ഹ​ങ്ങ​ൾ, സാ​മൂ​ഹി​ക പൊ​തു പ​രി​പാ​ടി​ക​ൾ, അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​ലും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​പോ​കാ​ൻ അ​വ​ർ​ക്ക് അ​നു​വാ​ദ​മി​ല്ലെ​ന്ന് ചൗ​ധ​രി വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, തീ​രു​മാ​ന​ത്തി​ൽ വി​മ​ർ​ശ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സു​ജ്‌​നാ​റാം ചൗ​ധ​രി പ​റ​യു​ന്ന​ത്. വീ​ട്ടി​ലു​ള്ള സ്ത്രീ​ക​ളു​ടെ ഫോ​ണു​ക​ളി​ൽ നോ​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ളെ പ്ര​ശ്‌​ന​ത്തി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ചി​ല​ർ കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​യി ഫോ​ൺ ബോ​ധ​പൂ​ർ​വ്വം ന​ൽ​കു​ന്നു​ണ്ടെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു.

നി​രോ​ധ​നം ന​ട​പ്പാ​യാ​ൽ സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ലും ദൈം​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധ ചെ​ലു​ത്താ​നാ​കു​മെ​ന്നും ചൗ​ധ​രി വ്യ​ക്ത​മാ​ക്കി.

Tags : Phone Camera Daughters-In-Law Rajasthan

Recent News

Up