x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​സ്ഥാ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണം ത​ട​സ​പ്പെ​ടു​ത്തി ആ​ർ​എ​സ്എ​സ്- ​ ബ​ജ്‌​രം​ഗ്ദ​ൾ സം​ഘം


Published: December 17, 2025 02:19 AM IST | Updated: December 17, 2025 02:19 AM IST

ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ ക​​​​യ​​​​റി ആ​​​​ർ​​​​എ​​​​സ്എ​​​​സ്-​​​​ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി. ദും​​​​ഗാ​​​​ർ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ബി​​​​ച്ചി​​​​വാ​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ലു​​​​ള്ള സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ​​​​ള്ളി​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ 10.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ സം​​​​ഘം വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ആ​​​​ക്രോ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​വെ ആ​​​​ദ്യം മൂ​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​രും പി​​​​ന്നാ​​​​ലെ ആ​​​​ർ​​​​എ​​​​സ്എ​​​​സ്-​​​​ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ സം​​​​ഘ​​​​വും പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ട​​​​വ​​​​ക​​​​ വി​​​​കാ​​​​രി ഫാ. ​​​​രാ​​​​ജേ​​​​ഷ് സാ​​​​റെ​​​​ൽ പ​​​​റ​​​​ഞ്ഞു. പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് ഏ​​​താ​​​നും വി​​​​ശ്വാ​​​​സി​​​ക​​​ൾ ത​​​​ട​​​​ഞ്ഞെ​​​​ങ്കി​​​​ലും അ​​​​വ​​​രെ ത​​​​ള്ളി​​​​യി​​​​ട്ട് സം​​​​ഘം പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് അ​​​​ൾ​​​​ത്താ​​​​ര​​​​യി​​​​ലേ​​​​ക്കു ക​​​​യ​​​​റി സു​​​​വി​​​​ശേ​​​​ഷ​​​​പ്ര​​​​സം​​​​ഗം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി.

ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സം​​​​ഘം ത​​​​ന്നെ ചോ​​​​ദ്യം ചെ​​​​യ്തെ​​​​ന്നും വി​​​​കാ​​​​രി പ​​​​റ​​​​ഞ്ഞു. ആ​​​​രോ​​​​പ​​​​ണം നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ൽ ഏ​​​​റെ​​​​നേ​​​​രം തു​​​​ട​​​​ർ​​​​ന്നെ​​​​ന്നും അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്നും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം ഇ​​​​നി അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു സം​​​​ഘം ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും ഫാ. ​​​​രാ​​​​ജേ​​​​ഷ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ത​​​​ങ്ങ​​​​ളെ​​​​ല്ലാം ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും ആ​​​​രു​​​​ടെയും നി​​​​ർ​​​​ബ​​​​ന്ധ​​​​പ്ര​​​​കാ​​​​ര​​​​മ​​​​ല്ല പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഒ​​​​ന്ന​​​​ട​​​​ങ്കം അ​​​​ക്ര​​​​മി​​​​സം​​​​ഘ​​​​ത്തോ​​​​ടു പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും കേ​​​​ൾ​​​​ക്കാ​​​​ൻ അ​​​​വ​​​​ർ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​തോ​​​​ടെ സം​​​​ഘം പി​​​​രി​​​​ഞ്ഞു​​​​പോ​​​​യി.

Tags : RSS-Bajrang Dal holy sacrifice Rajasthan disrupts

Recent News

Up