Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prithviraj

ഐഎംഡിബി ജനപ്രിയ പട്ടികയിൽ ഇടംനേടി പൃഥ്വിയും കല്യാണിയും

ഐഎംഡിബി പുറത്തുവിട്ട സിനിമതാരങ്ങളുടെ ഈ വർഷത്തെ ജനപ്രിയ പട്ടികയിൽ ഇടംപിടിച്ച് പൃഥ്വിരാജും കല്യാണി പ്രിയദർശനും. ജനപ്രിയ സംവിധായകരുടെ പട്ടികയിലാണ് പൃഥ്വി ഇടംനേടിയത്.

വർഷാന്ത്യത്തോടനുബന്ധിച്ച് ഐഎംഡിബി തയാറാക്കുന്നതാണ് ഈ പട്ടിക.
ജനപ്രിയ സംവിധായകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഇടം പിടിച്ചപ്പോൾ ജനപ്രിയ താരങ്ങളുടെ പട്ടികയിൽ നടി കല്യാണി പ്രിയദർശൻ ഏഴാം സ്ഥാനത്തെത്തി.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത എൽ2: എമ്പുരാൻ ഒരുക്കിയ സംവിധായകനായാണ് പൃഥ്വിരാജ് സുകുമാരൻ ഐഎംഡിബി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്.

പുതുമുഖ സംവിധായകരിൽ ലോകഃ ചാപ്റ്റർ വൺ- ചന്ദ്ര ഒരുക്കിയ ഡൊമിനിക് അരുൺ എട്ടാം സ്ഥാനത്തുമുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് തെന്നിന്ത്യൻ സിനിമകളിൽ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണെന്നത് നേട്ടമാണ്.

റൊമാന്‍റിക് കോമഡി ഡ്രാമയായ സയ്യാരയുടെ സംവിധായകൻ മോഹിത് സൂരിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ദ് ബാഡ്‌സ് ഓഫ് ബോളിവുഡ് സംവിധായകനും ഷാരുഖ് ഖാന്‍റെ മകനുമായ ആര്യൻ ഖാൻ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. അനുരാഗ് കശ്യപ്, ആർ.കെ. പ്രസന്ന, അനുരാഗ് ബസു, ലക്ഷ്മൺ ഉത്തേക്കർ, നീരജ് ഗെയ്‌വാൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് സംവിധായകർ.

Movies

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ഐ ​നോ​ബ​ഡി; ഫ​സ്റ്റ് ലു​ക്ക്

പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി തി​രു​വോ​ത്ത് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​നോ​ബ​ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. സം​വി​ധാ​യ​ക​ൻ നി​സാം ബ​ഷീ​റി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ്, ഇ ​ഫോ​ർ എ​ക്സ്പെ​രി​മെ​ന്‍റ്സ് എ​ന്നീ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ, മു​കേ​ഷ് ആ​ർ. മേ​ത്ത, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ശോ​ക​ൻ, മ​ധു​പാ​ൽ, വി​ന​യ് ഫോ​ർ​ട്ട്, ഹ​ക്കിം ഷാ​ജ​ഹാ​ൻ, ലു​ക്മാ​ൻ ആ​വ​റാ​ൻ, ഗ​ണ​പ​തി തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

കെ​ട്ട്യോ​ളാ​ണ് മാ​ലാ​ഖ, റോ​ഷാ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നോ​ബ​ഡി. ദി​നേ​ശ് പു​രു​ഷോ​ത്ത​മ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സ​മീ​ർ അ​ബ്ദു​ൾ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. മ​മ്മൂ​ട്ടി ചി​ത്ര​മാ​യ റോ​ഷാ​ക്കി​നു ശേ​ഷം സ​മീ​ർ അ​ബ്ദു​ള്ള തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്ര​മാ​ണ് നോ​ബ​ഡി.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ഹാ​രി​സ് ദേ​ശം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​റി​ന്നി ദി​വാ​ക​ർ,എ​ഡി​റ്റ​ർ-​റെ​മീ​സ് എം.​ബി., പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ-​അ​ർ​ഷാ​ദ് ന​ക്കോ​ത്ത്, വ​സ്ത്രാ​ല​ങ്കാ​രം-​ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്-​റോ​ണെ​ക്സ് സേ​വ്യ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബെ​നി​ലാ​ൽ ബി., ​ബി​നു ജി. ​നാ​യ​ർ, ആ​ക്ഷ​ൻ-​ക​ലൈ കിം​ഗ്സ​ൺ, സൗ​ണ്ട് ഡി​സൈ​ൻ-​നി​ക്സ​ൺ ജോ​ർ​ജ്ജ്, വി​എ​ഫ്എ​ക്സ്-​ല​വ​കു​ശ,സ്റ്റി​ൽ​സ്-​രോ​ഹി​ത് കെ. ​സു​രേ​ഷ്,പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​വി​നോ​ഷ് കൈ​മ​ൾ, പ്ര​മോ​ഷ​ൻ​സ് –പോ​ഫാ​ക്റ്റി​യോ, ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്ത്സ്, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ‘സ​ർ​സ​മീ​ൻ’ ടീ​സ​ർ; വി​ല്ല​നാ​യി സെ​യ്ഫ് അ​ലി​ഖാ​ന്‍റെ മ​ക​ൻ

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം സ​ർ​സ​മീ​ൻ ടീ​സ​ർ എ​ത്തി. ക​ജോ​ൾ നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം അ​ലി ഖാ​ൻ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഇ​ബ്രാ​ഹി​മി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണി​ത്.പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം സ​ർ​സ​മീ​ൻ ടീ​സ​ർ എ​ത്തി. ക​ജോ​ൾ നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം അ​ലി ഖാ​ൻ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഇ​ബ്രാ​ഹി​മി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണി​ത്.

 

Movies

എ​മ്പു​രാ​ൻ വ്യാ​ജ​പ​തി​പ്പ് പ​ക​ർ​ത്തി​യ​ത് തി​യ​റ്റ​റി​ൽ നി​ന്ന്; പി​ന്നി​ൽ വ​ൻ സം​ഘ​മെ​ന്ന് പോ​ലീ​സ്

പൃ​ഥ്വി​രാ​ജ് ചി​ത്രം എം​പു​രാ​ന്‍റെ വ്യാ​ജ​പ്പ​തി​പ്പ് പ്ര​ച​രി​ച്ച​തി​ന് പി​ന്നി​ൽ വ​ൻ സം​ഘ​മെ​ന്ന് പോ​ലീ​സ്. വ​ള​പ​ട്ട​ണം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി​യി​ലെ തം​ബു​രു ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് സി​നി​മ​യു​ടെ വ്യാ​ജ​പ്പ​തി​പ്പ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.പൃ​ഥ്വി​രാ​ജ് ചി​ത്രം എം​പു​രാ​ന്‍റെ വ്യാ​ജ​പ്പ​തി​പ്പ് പ്ര​ച​രി​ച്ച​തി​ന് പി​ന്നി​ൽ വ​ൻ സം​ഘ​മെ​ന്ന് പോ​ലീ​സ്.

വ​ള​പ​ട്ട​ണം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി​യി​ലെ തം​ബു​രു ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് സി​നി​മ​യു​ടെ വ്യാ​ജ​പ്പ​തി​പ്പ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.‌

വ്യാ​ജ​പ്പ​തി​പ്പ് ഒ​രു തി​യ​റ്റ​റി​ൽ നി​ന്നാ​ണ് പ​ക​ർ​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ള​പ​ട്ട​ണം പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ​യും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.


വ​ള​പ​ട്ട​ണം എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഈ ​സം​ഘ​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​പ്പി​നി​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ജ​ന​സേ​വ​ന കേ​ന്ദ്ര​മാ​ണ് തം​ബു​രു ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ്.

Latest News

Up