x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​മൗ​ലിയുടെ വാരാണസിയിൽ ബ്രഹ്മാണ്ഡ കാഴ്ചകൾ; ട്രെ​യി​ല​ർ


Published: November 18, 2025 09:37 AM IST | Updated: November 18, 2025 11:38 AM IST

മ​ഹേ​ഷ് ബാ​ബു​വി​നെ നാ​യ​ക​നാ​ക്കി എ​സ്.​എ​സ് രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന വാ​രാ​ണ​സി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഇ​തു വ​രെ കാ​ണാ​ത്ത ബ്ര​ഹ്മാ​ണ്ഡ കാ​ഴ്ച​ക​ളാ​ണ് രാ​ജ​മൗ​ലി പു​തി​യ ചി​ത്ര​ത്തി​ൽ ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

സി​ഇ 512-ലെ ​വാ​രാ​ണ​സി കാ​ണി​ച്ചു​കൊ​ണ്ടാ​ണ് ട്രെ​യി​ല​ര്‍ തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് 2027-ല്‍ ​ഭൂ​മി​യെ ല​ക്ഷ്യ​മാ​ക്കി വ​രു​ന്ന ശാം​ഭ​വി എ​ന്ന ഛിന്ന​ഗ്ര​ഹ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന​ങ്ങോ​ട്ട് അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ റോ​സ് ഐ​സ് ഷെ​ല്‍​ഫ്, ആ​ഫ്രി​ക്ക​യി​ലെ അം​ബോ​സെ​ലി വ​നം, ബി​സി​ഇ 7200-ലെ ​ല​ങ്കാ​ന​ഗ​രം, വാ​രാ​ണ​സി​യി​ലെ മ​ണി​ക​ര്‍​ണി​കാ ഘ​ട്ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം ട്രെ​യി​ല​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ട്രെ​യി​ല​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് നാ​യ​ക​ൻ മ​ഹേ​ഷ് ബാ​ബു എ​ത്തു​ന്ന​ത്. കൈ​യി​ൽ ത്രി​ശൂ​ല​മേ​ന്തി കാ​ള​യു​ടെ പു​റ​ത്താ​ണ് മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ എ​ൻ​ട്രി.

 

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നാ​ണ് ചി​ത്ര​ത്തി​ലെ പ്ര​തി​നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ കും​ഭ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ന്ദാ​കി​നി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്കാ ചോ​പ്ര​യു​മെ​ത്തു​ന്നു. ചി​ത്രം 2027ലാ​കും പു​റ​ത്തി​റ​ങ്ങു​ക.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ല​വി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ 50-ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചി​രു​ന്നു.

ഗ്ലോ​ബ് ട്രോ​ട്ട​ർ അ​ഥ​വാ ലോ​കം ചു​റ്റു​ന്ന​വ​ൻ എ​ന്നാ​ണ് മ​ഹേ​ഷ് ബാ​ബു​വി​ന്റെ ക​ഥാ​പാ​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യാ​ന ജോ​ൺ​സ് സീ​രീ​സി​ന്‍റെ ലൈ​നി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ക. പൃ​ഥ്വി​രാ​ജ് കും​ഭ എ​ന്ന കൊ​ടും വി​ല്ല​നാ​യാ​ണ് ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. പ്രി​യ​ങ്ക ചോ​പ്ര നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ല്‍ ഹോ​ളി​വു​ഡി​ല്‍ നി​ന്നു​ള്ള പ്ര​ശ​സ്ത താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ 900 കോ​ടി ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഹോ​ളി​വു​ഡി​ലെ വ​മ്പ​ന്‍ സ്റ്റു​ഡി​യോ​ക​ളു​മാ​യി നി​ർ​മാ​ണ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നി​ർ​മാ​താ​വ് ത​മ്മ​റെ​ഡ്ഡി ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞി​രു​ന്നു.

പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം 2027ല്‍ ​റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് കൂ​ടി​യാ​യ മ​ഹേ​ഷ് ബാ​ബു പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ് സി​നി​മ ചെ​യ്യു​ന്ന​തെ​ന്ന റി​പ്പോ​ര്‍​ട്ടു​ണ്ട്. രാ​ജ​മൗ​ലി​യു​ടെ അ​ച്ഛ​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​ജ​യേ​ന്ദ്ര പ്ര​സാ​ദ് ആ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​താ​കും ചി​ത്ര​ത്തി​ന്‍റെ തി​യ​റ്റ​ർ അ​നു​ഭ​വ​മെ​ന്നാ​ണ് വി​ജ​യേ​ന്ദ്ര പ്ര​സാ​ദ് പ​റ​ഞ്ഞ​ത്. എം.​എം. കീ​ര​വാ​ണി​യാ​ണ് സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

Tags : VARANASI Mahesh Babu SS Rajamouli Mahesh Babu Prithviraj Priyanka Chopra

Recent News

Up