Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
NRI
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി രമേശ് ബാബു രചിച്ച "ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം പ്രകാശനം ചെയ്തു.
തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.വി. പ്രമോദ് പുസ്തകപ്രകാശനം നിർവഹിച്ചു. ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രന്ഥകർത്താവ് രമേശ് ബാബു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.
Movies
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ മാക്ട ഈ വർഷം പുറത്തിറക്കുന്ന ഇയർ പ്ലാനറിന്റെ പ്രകാശനം കർമം, സംവിധായകൻ ഡോ. ബിജു, ബേബി മാത്യു സോമ തീരത്തിന് നൽകി നിർവഹിച്ചു.
തിരുവനന്തപുരം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മാക്ട ഹാളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻ ലാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് തോമസ്,വേണു. ബി. നായർ, എ.എസ്.ദിനേശ്, സംവിധായകൻ തുളസിദാസ് എന്നിവരോടൊപ്പം നിരവധി ചലച്ചിത്രപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.