x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്ക​ന്‍ കു​രി​ശു​മ​ല ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു


Published: January 13, 2026 05:15 AM IST | Updated: January 13, 2026 05:15 AM IST

വെ​ള്ള​റ​ട: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. 69-ാമ​ത് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഗ​മ വേ​ദി​യി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം. ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​സ​ഫ് അ​നി​ലി​ന് ആ​ദ്യ​കോ​പ്പി ന​ല്‍​കി, തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.


സ്പി​രി​ച്ച്വ​ല്‍ ആ​നി​മേ​റ്റ​ര്‍ ഫാ. ​ജെ​റാ​ള്‍​ഡ് മ​ത്യാ​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മൈ​ക്കി​ള്‍, ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 2026 മാ​ര്‍​ച്ച് 15 മു​ത​ല്‍ 22വ​രെ ഒ​ന്നാം​ഘ​ട്ട​വും ഏ​പ്രി​ല്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ര​ണ്ടാം ഘ​ട്ട തീ​ര്‍​ഥാ​ട​ന​വും ന​ട​ക്കും. വി​ശു​ദ്ധ കു​രി​ശ് നി​ത്യ​ജീ​വ​ന്‍റെ ഉ​റ​വി​ടം എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ തീ​ര്‍​ഥാ​ട​ന സ​ന്ദേ​ശം. ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ജി. രാ​ജേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​സ്.​എ​ന്‍. പ്ര​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Calendar published

Recent News

Up