Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renovation

Kozhikode

ഓ​മ​ശേ​രി-​തി​രു​വ​മ്പാ​ടി റോ​ഡ് ന​വീ​ക​ര​ണം: അ​ധി​ക തു​ക വി​നി​യോ​ഗി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി

കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി - തോ​ട്ട​ത്തി​ന്‍​ക​ട​വ് - തി​രു​വ​മ്പാ​ടി റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ടെ​ണ്ട​ര്‍ സേ​വിം​ഗ്‌​സ് തു​ക വി​നി​യോ​ഗി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന 4.4 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​ണ് ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ക.

ന​ബാ​ര്‍​ഡി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യാ​ണ് ടെ​ണ്ട​ര്‍ സേ​വിം​ഗ്‌​സ് തു​ക വി​നി​യോ​ഗി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ന​ബാ​ര്‍​ഡ് ആ​ര്‍​ഐ​ഡി​എ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​റു കോ​ടി രൂ​പ​യ്ക്കാ​ണ് ഈ ​പ്ര​വൃ​ത്തി​ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ നി​ര്‍​മ്മാ​ണ വേ​ള​യി​ല്‍ ഉ​ണ്ടാ​യ ചി​ല മാ​റ്റ​ങ്ങ​ള്‍ കാ​ര​ണം പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് 6.34 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് യ​ഥാ​ര്‍​ത്ഥ ഭ​ര​ണാ​നു​മ​തി തു​ക​യേ​ക്കാ​ള്‍ 5.88 ശ​ത​മാ​നം​കൂ​ടു​ത​ലാ​ണ്.

റോ​ഡ് നി​ര്‍​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ജി.​എ​സ്.​ബി ഇ​ന​ത്തി​ല്‍ 331 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ര്‍​ധ​ന​വ് സൈ​റ്റി​ലെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് അ​നി​വാ​ര്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

പി​ഡ​ബ്ല്യു​ഡി ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​തി​യാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മേ ക​രാ​റു​കാ​ര​ന് പ​ണം ന​ല്‍​കാ​വു എ​ന്ന നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Kerala

നവീകരണം പാതിവഴിയില്‍; കൊച്ചി സ്റ്റേഡിയം തിരിച്ചേല്‍പിച്ച് സ്‌പോണ്‍സര്‍

കൊ​​​ച്ചി: സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ ക​​​ലൂ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ള്‍ പാ​​​തി​​​വ​​​ഴി​​​യി​​​ല്‍ നി​​​ർ​​​ത്തി സ്റ്റേ​​​ഡി​​​യം ജി​​​സി​​​ഡി​​​എ​​​യെ തി​​​രി​​​ച്ചേ​​​ൽ​​​പിച്ച് സ്‌​​​പോ​​​ണ്‍സ​​​ര്‍. ബാ​​​ക്കി​​​യു​​​ള്ള നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​ന്‍ ജി​​​സി​​​ഡി​​​എ ഇ​​​ന്ന് പ​​​ത്ര​​​ക്കു​​​റി​​​പ്പ് ഇ​​​റ​​​ക്കും.

അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ന്‍റെ സൗ​​​ഹൃ​​​ദ മ​​​ത്സ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​പ്റ്റം​​​ബ​​​ര്‍ 26നാ​​​ണ് സ്‌​​​പോ​​​ണ്‍സ​​​ര്‍ സ്റ്റേ​​​ഡി​​​യം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ന​​​വം​​​ബ​​​ര്‍ 30ന​​​കം ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ്‌​​​പോ​​​ണ്‍സ​​​ര്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ല്‍, പാ​​​ര്‍ക്കിം​​​ഗ്, ക​​​വാ​​​ട​​​ത്തി​​​ലെ നി​​​ര്‍മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ള്‍, സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന​​​ക​​​ത്തെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യൊ​​​ന്നും പൂ​​​ര്‍ത്തി​​​യാ​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ല​​​ല്ല സ്റ്റേ​​​ഡി​​​യം.

ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി 70 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ സ്റ്റേ​​​ഡി​​​യം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യും എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ്‌​​​പോ​​​ണ്‍സ​​​റു​​​ടെ വാ​​​ഗ്ദാ​​​നം. ഇ​​​തി​​​നു പി​​​ന്നാ​​​ലെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ല്‍, പു​​​തി​​​യ ക​​​വാ​​​ടം, സീ​​​റ്റ് മാ​​​റ്റ​​​ല്‍, വി​​​വി​​​ഐ​​​പി ഏ​​​രി​​​യ പു​​​തു​​​ക്കി​​​പ്പ​​​ണി​​​യ​​​ല്‍, ​​ഫ്ലഡ് ലൈ​​​റ്റ്, ട​​​ര്‍ഫ് ന​​​വീ​​​ക​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ജോ​​​ലി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ല്‍, അ​​​ര്‍ജ​​​ന്‍റീ​​​ന ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ല്ലെ​​​ന്ന് ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ നി​​​ര്‍മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ളി​​​ല്‍ മെ​​​ല്ലെ​​​പ്പോ​​​ക്ക് തു​​​ട​​​ര്‍ന്നു. ഇ​​​തി​​​നെ​​​തി​​​രേ സ്റ്റേ​​​ഡി​​​യം കെ​​​ട്ടി​​​ട​​​ത്തി​​​ലെ ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, പെ​​​യി​​​ന്‍റിം​​​ഗ് ജോ​​​ലി​​​ക​​​ളും പു​​​തി​​​യ സീ​​​റ്റ് ഘ​​​ടിപ്പി​​​ക്കു​​​ന്ന​​​തും പ​​​കു​​​തി​​​യോ​​​ളം പൂ​​​ര്‍ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. വ്യ​​​ക്ത​​​മാ​​​യ ക​​​രാ​​​ര്‍ ഇ​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു സ്റ്റേ​​​ഡി​​​യം ജി​​​സി​​​ഡി​​​എ സ്‌​​​പോ​​​ണ്‍സ​​​ര്‍ക്കു കൈ​​​മാ​​​റി​​​യ​​​ത്. മെ​​​സി അ​​​ട​​​ങ്ങു​​​ന്ന അ​​​ര്‍ജ​​​ന്‍റീ​​​ന ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​മെ​​​ന്ന സ്പോ​​​ൺ​​​സ​​​റു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റ്റം പി​​​ന്നീ​​​ട് വി​​​വാ​​​ദ​​​ങ്ങ​​​ള്‍ക്കു വ​​​ഴിവ​​​ച്ചി​​​രു​​​ന്നു. ജി​​​സി​​​ഡി​​​എ നേ​​​രി​​​ട്ട് സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സ്‌​​​പോ​​​ര്‍ട്സ് കേ​​​ര​​​ള ഫൗ​​​ണ്ടേ​​​ഷ​​​ന്‍ മു​​​ഖേ​​​ന​​​യാ​​​ണു ക​​​രാ​​​റെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ജി​​​സി​​​ഡി​​​എ​​​യു​​​ടെ വാ​​​ദം. എ​​​ന്നാ​​​ല്‍ നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ജി​​​സി​​​ഡി​​​എ പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ പി​​​ന്നീ​​​ട് പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

ക​​​രാ​​​ര്‍ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ സ്റ്റേ​​​ഡി​​​യം കേ​​​ര​​​ള സ്‌​​​പോ​​​ര്‍ട്‌​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ തി​​​രി​​​ച്ചെ​​​ടു​​​ത്തു. പൂ​​​ര്‍ത്തി​​​യാ​​​കാ​​​നു​​​ള്ള ജോ​​​ലി​​​ക​​​ളി​​​ല്‍ ഏ​​​താ​​​നും ചി​​​ല​​​ത് സ്‌​​​പോ​​​ണ്‍സ​​​ര്‍ ചെ​​​യ്യു​​​മെ​​​ന്നാ​​​ണു ജി​​​സി​​​ഡി​​​എ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്. ഈ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ഇ​​​ന്ന​​​ത്തെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​മെ​​​ന്നാ​​​ണു ജി​​​സി​​​ഡി​​​എ അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

District News

റോ​ഡ് ന​വീ​ക​ര​ണം: പി.​എം.​ജി.​എ​സ്.​വൈ പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി

മു​ക്കം: കൊ​ടി​യ​ത്തൂ​ര്‍ ര​ണ്ടാം വാ​ര്‍​ഡി​ല്‍ പെ​ട്ട കൊ​ളാ​യി​ല്‍ അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി റോ​ഡ്, കു​റു​പ്പം​ക​ണ്ടി സ്റ്റേ​ഡി​യം റോ​ഡ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​എം.​ജി.​എ​സ്.​വൈ പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി.​


പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്കും പി.​ടി.​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വാ​ദി റ​ഹ്‌​മ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​വാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന റോ​ഡാ​ണ് കൊ​ളാ​യി​ല്‍ അ​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി റോ​ഡ്. നി​ല​വി​ല്‍ പി.​ടി.​എം സ്‌​കൂ​ളി​ലേ​ക്കു​ള്ള റോ​ഡ് ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. പു​തി​യ റോ​ഡ് വ​രു​ന്ന​തോ​ടെ ഈ ​പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​വും. കാ​ര​ശേ​രി- കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ര്‍​മ്മി​ക്കു​ന്ന കു​റു​പ്പും​ക​ണ്ടി റോ​ഡും നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്.


വാ​ര്‍​ഡ് മെ​മ്പ​ര്‍ വി.​ഷം​ലൂ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന പ്ര​കാ​രം ഷം​ലൂ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം എം.​പി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ റി​ക്വ​സ്റ്റ് ലെ​റ്റ​ര്‍ അ​ട​ക്കം സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു.


പാ​ല​ക്കു​ഴി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് പി.​ടി.​എം ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് എ​ത്തി​ച്ചേ​രു​ന്ന കൊ​ളാ​യി​ല്‍ അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി റോ​ഡി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്.

 

 

Latest News

Up