x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കലൂര്‍ സ്റ്റേഡിയം നവീകരണം നിര്‍ത്തിവച്ചിട്ടില്ല: ജിസിഡിഎ


Published: December 1, 2025 10:40 PM IST | Updated: December 1, 2025 10:40 PM IST

കൊ​​ച്ചി: ക​​ലൂ​​ര്‍ അ​​ന്താ​​രാ​​ഷ്‌​​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ലെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും പാ​​ര്‍ക്കിം​​ഗ് ഗ്രൗ​​ണ്ട് നി​​ര്‍മാ​​ണം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ൾ നി​​ര്‍ത്തി​​വ​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ജി​​സി​​ഡി​​എ. സ്‌​​പോ​​ര്‍ട്‌​​സ് കേ​​ര​​ള ഫൗ​​ണ്ടേ​​ഷ​​നി​​ല്‍നി​​ന്നു സ്റ്റേ​​ഡി​​യം തി​​രി​​കെ ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ഈ ​​മാ​​സം 20ന് ​​മു​​മ്പാ​​യി നി​​ല​​വി​​ല്‍ ചെ​​യ്തു​​വ​​രു​​ന്ന ജോ​​ലി​​ക​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ സ്‌​​പോ​​ണ്‍സ​​ര്‍ക്കു സ​​മ​​യം അ​​നു​​വ​​ദി​​ച്ച​​താ​​യും ജി​​സി​​ഡി​​എ പ​​ത്ര​​ക്കു​​റി​​പ്പി​​ല്‍ വ്യ​​ക്ത​​മാ​​ക്കി.

ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ അ​​ര്‍ജ​​ന്‍റീ​​ന​​യു​​ടെ സൗ​​ഹൃ​​ദ​​മ​​ത്സ​​ര​​ത്തി​​നുവേ​​ണ്ടി സ്‌​​റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ക്കാ​​ന്‍ സെ​​പ്റ്റം​​ബ​​ര്‍ 26 മു​​ത​​ല്‍ ന​​വം​​ബ​​ര്‍ 30 വ​​രെ​​യാ​​ണു സ്‌​​പോ​​ര്‍ട്‌​​സ് കേ​​ര​​ള ഫൗ​​ണ്ടേ​​ഷ​​ന്‍ സ്റ്റേ​​ഡി​​യം ഏ​​റ്റെ​​ടു​​ത്ത​​ത്. തു​​ട​​ര്‍ന്നു നി​​ര്‍മാ​​ണ പ്ര​​വൃത്തി​​ക​​ള്‍ക്കാ​​യി സ്‌​​പോ​​ണ്‍സ​​ര്‍ക്കു കൈ​​മാ​​റി. സ​​മ​​യ​​പ​​രി​​ധി ക​​ഴി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് ഇ​​പ്പോ​​ള്‍ ജി​​സി​​ഡി​​എ സ്റ്റേ​​ഡി​​യം ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ചെ​​യ്തു​​വ​​രു​​ന്ന നി​​ര്‍മാ​​ണപ്ര​​വൃ​​ത്തി​​ക​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ സ്‌​​പോ​​ണ്‍സ​​റു​​മാ​​യു​​ള്ള ധാ​​ര​​ണ പ്ര​​കാ​​രം 20 വ​​രെ സ​​മ​​യം അ​​നു​​വ​​ദി​​ച്ച​​താ​​യും ജി​​സി​​ഡി​​എ അ​​റി​​യി​​ച്ചു.

ട​​ര്‍ഫ് ന​​വീ​​ക​​ര​​ണം, ഇ​​രി​​പ്പി​​ട​​ ന​​വീ​​ക​​ര​​ണം, പ്ര​​വേ​​ശ​​ന ക​​വാ​​ട​​നി​​ര്‍മാ​​ണം, പാ​​ര്‍ക്കിം​​ഗ് പു​​ന​​രു​​ദ്ധാ​​ര​​ണം, ചു​​റ്റു​​മ​​തി​​ൽ നി​​ര്‍മാ​​ണം, ഫാ​​ള്‍ സീ​​ലിം​​ഗ്, ടോ​​യ്‌​​ല​​റ്റു​​ക​​ളു​​ടെ​​യും വി​​ഐ​​പി എ​​ന്‍ട്രി, പ്ലെ​​യേ​​ഴ്‌​​സ് റൂം ​​എ​​ന്നി​​വ​​യു​​ടെ​​യും ന​​വീ​​ക​​ര​​ണം, ഫ്ള​​ഡ് ലൈ​​റ്റ് മാ​​റ്റി സ്ഥാ​​പി​​ക്ക​​ല്‍, ലി​​ഫ്റ്റു​​ക​​ളു​​ടെ അറ്റകുറ്റപ്പണി എ​​ന്നി​​വ​​യാ​​യി​​രു​​ന്നു സ്‌​​പോ​​ണ്‍സ​​ര്‍ ഏ​​റ്റെ​​ടു​​ത്ത നി​​ര്‍മാ​​ണപ്ര​​വൃത്തി​​ക​​ള്‍. ഇ​​തി​​ല്‍ ട​​ര്‍ഫ് അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​ല​​വാ​​ര​​ത്തി​​ല്‍ ന​​വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഒ​​ന്നാം നി​​ല​​യി​​ലെ കസേരകൾ‍ മാ​​റ്റി പു​​തി​​യ​​വ സ്ഥാ​​പി​​ച്ചു. വി​​ഐ​​പി ഏ​​രി​​യ​​യി​​ലെ ക​​സേ​​ര​​ക​​ൾ മാ​​റ്റി എ​​ച്ച്ഡി​​പി​​ഇ ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍ ഒ​​രു​​ക്കി. നാ​​ല് ടോ​​യ്‌​​ല​​റ്റ് ബ്ലോ​​ക്കു​​ക​​ളി​​ലും ടീം ​​റൂ​​മു​​ക​​ളി​​ലും പു​​തി​​യ ടൈ​​ലു​​ക​​ള്‍ പാകി.

ഡ്രെയ്നേജ് ലൈ​​നു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യി വൃ​​ത്തി​​യാ​​ക്കി. പ്ര​​വേ​​ശ​​നപാ​​ത​​യ്ക്ക് ഇ​​രു​​വ​​ശ​​വു​​മു​​ള്ള 35 മ​​ര​​ങ്ങ​​ള്‍ക്കു ചു​​റ്റു​​മാ​​യി അ​​ടി​​ത്ത​​റ കെ​​ട്ടി. സ്റ്റേ​​ഡി​​യ​​ത്തി​​നു​​ള്ളി​​ലേ​​ക്കു​​ള്ള എ​​ന്‍ട്ര​​ന്‍സ് ലോ​​ബി​​യു​​ടെ മു​​ന്‍ഭാ​​ഗം മ​​നോ​​ഹ​​ര​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഫ്‌​​ളെ​​ഡ് ലൈ​​റ്റി​​ന്‍റെ നാ​​ല് കാ​​ലു​​ക​​ളു​​ടെ സ്റ്റീ​​ല്‍ ഫ്രെ​​യിം ന​​വീ​​ക​​രി​​ച്ചു. 1.49 കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ളം വ​​രു​​ന്ന ചു​​റ്റു​​മ​​തി​​ലി​​ന്‍റെ കി​​ഴ​​ക്കു​​ഭാ​​ഗ​​ത്ത് 348 മീ​​റ്റ​​റും പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്ത് 299 മീ​​റ്റ​​റും നി​​ര്‍മി​​ച്ചു.

ശേ​​ഷി​​ക്കു​​ന്ന 845 മീ​​റ്റ​​ര്‍ ചു​​റ്റു​​മ​​തി​​ല്‍ നി​​ര്‍മാ​​ണ​​മാ​​ണ് പൂ​​ര്‍ത്തി​​യാ​​ക്കാ​​നു​​ള്ള​​ത്. അ​​തി​​നു ശേ​​ഷ​​മേ പാ​​ര്‍ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ന്‍റെ നി​​ര്‍മാ​​ണം തു​​ട​​രാ​​നാ​​കൂ. ടോ​​യ്‌​​ല​​റ്റ് ബ്ലോ​​ക്കു​​ക​​ളി​​ലെ സാ​​നി​​റ്റ​​റി ഫി​​റ്റിം​​ഗ്‌​​സ് സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വൃ​​ത്തി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കേ​​ണ്ട​​തു​​ണ്ട്.

മ​​ര​​ങ്ങ​​ള്‍ക്കു ചു​​റ്റും നി​​ര്‍മി​​ച്ച അ​​ടി​​ത്ത​​റ​​യി​​ല്‍ ഗ്രാ​​നൈ​​റ്റ് സ്ലാ​​ബു​​ക​​ള്‍ സ്ഥാ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. മെ​​ട്രോ സ്റ്റേ​​ഷ​​നു സ​​മീ​​പ​​ത്തെ പ്ര​​ധാ​​ന പ്ര​​വേ​​ശ​​നക​​വാ​​ട​​ത്തി​​ന്‍റെ നി​​ര്‍മാ​​ണ​​വും പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​നു​​ണ്ട്.
ഫ്‌​​ള​​ഡ് ലൈ​​റ്റു​​ക​​ളി​​ലെ പ​​ഴ​​യ ബ​​ള്‍ബു​​ക​​ള്‍ മാ​​റ്റി എ​​ല്‍ഇ​​ഡി ലൈ​​റ്റു​​ക​​ള്‍ സ്ഥാ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. ഈ ​​നി​​ര്‍മാ​​ണപ്ര​​വൃത്തി​​ക​​ളാ​​ണ് 20നു ​​മു​​ന്‍പാ​​യി പൂ​​ര്‍ത്തീ​​ക​​രി​​ക്കാ​​ന്‍ സ്‌​​പോ​​ണ്‍സ​​ര്‍ക്കു സ​​മ​​യം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്.

Tags : GCDA Kaloor Stadium renovation Sports Kerala Foundation

Recent News

Up