Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restrictions

കുട്ടികൾക്ക് സമൂഹമാധ്യമ നിയന്ത്രണം പരിശോധിക്കും: കേന്ദ്രസർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് പ്രാ​​​യ​​​പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഐ​​​ടി വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ്.

പ്രാ​​​യാ​​​ധി​​​ഷ്ഠി​​​ത നി​​​യ​​​ന്ത്ര​​​ണം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യും ഇ​​​ന്ത്യ​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശ​​​രി​​​യാ​​​യ മാ​​​ർ​​​ഗം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബ​​​ന്ധ​​​പ്പെ​​​ട്ട പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ക​​​മ്മി​​​റ്റി വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്തി ചി​​​ല ശി​​​പാ​​​ർ​​​ശ​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

Kerala

മ​ണ്ഡ​ല​പൂ​ജ: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന നി​യ​ന്ത്ര​ണം

ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം. ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 3,0000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35,000 ​പേ​രെ​യും മാ​ത്ര​മേ വെ​ര്‍​ച്വ​ല്‍ ക്യൂ ​മു​ഖേ​ന അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും സ്പോ​ട്ട് ബു​ക്കിം​ഗ് 2000 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ദി​വ​സം സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ക്ക​ത്തി​ലും ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ര്‍​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ചൊ​വ്വാ​ഴ്ച​യാ​ണ് ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​ത്. ഘോ​ഷ​യാ​ത്ര 26ന് ​രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലും ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പു സ​ന്നി​ധാ​ന​ത്തും എ​ത്തും.

26ന് ​രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം നി​ല​യ്ക്ക​ല്‍​നി​ന്നു 10നു​ശേ​ഷം പ​മ്പ​യി​ല്‍ നി​ന്നു ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്കു വി​ടി​ല്ല. ഘോ​ഷ​യാ​ത്ര ശ​രം​കു​ത്തി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​രെ പ​മ്പ​യി​ല്‍ നി​ന്നു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക. 27ന് ​ഉ​ച്ച​യ്ക്ക് മ​ണ്ഡ​ല​പൂ​ജ പൂ​ര്‍​ത്തി​യാ​കും. എ​ന്നാ​ല്‍ ഭ​ക്ത​ര്‍​ക്ക് രാ​ത്രി​വ​രെ ദ​ര്‍​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. പി​ന്നീ​ട് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30നു ​വൈ​കു​ന്നേ​ര​മാ​ണ് ന​ട തു​റ​ക്കു​ന്ന​ത്.

Kerala

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ഒ​രു ദി​വ​സം ആ​യി​രം തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മേ ക​ട​ത്തി വി​ടു​ക​യു​ള്ളൂ.

വി​ർ​ച്ച്വ​ൽ ക്യൂ ​വ​ഴി വ​ണ്ടി​പെ​രി​യാ​ർ - പു​ല്ലു​മേ​ട് പാ​ത ബു​ക്ക് ചെ​യ്ത തീ​ർ​ഥാ​ട​ക​ർ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ത​യു​ടെ പ്ര​കൃ​തി ഭം​ഗി ക​ണ്ട് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് പു​ല്ലു​മേ​ട് പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പു​ല്ലു​മേ​ടു​ക​ൾ മാ​ത്ര​മ​ല്ല കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 16 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം ഉ​ള്ള​താ​ണ് പു​ല്ലു​മേ​ട് കാ​ന​ന​പാ​ത. അ​തി​നാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ര​മാ​വ​ധി കാ​ന​ന​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ല്ലു​മേ​ട് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ന​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്ക്യൂ സം​ഘം സ്ട്ര​ക്ച​റി​ൽ വ​ന​പാ​ത​യി​ൽ നി​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​ത്. അ​തി​നാ​ൽ പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​ർ മാ​ത്രം ഈ ​പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​രു​മേ​ലി​യി​ൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​സ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​സും നി​ല​വി​ൽ എ​രു​മേ​ലി പ​ര​മ്പ​രാ​ഗ​ത പാ​ത വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

പാ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക പാ​സ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

 

 

Kerala

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച ദ​ർ​ശ​ന നി​യ​ന്ത്ര​ണം; ഉ​ച്ച​ക്ക് ഒ​ന്നി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച (ന​വം​ബ​ർ 26) ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം ശ്രീ​കോ​വി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം.

ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് ക്ഷേ​ത്ര ന​ട തു​റ​ന്ന് പ​തി​വ് പോ​ലെ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. ഭ​ക്ത​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

നിയന്ത്രണങ്ങൾ കടുപ്പിച്ചു ;ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം

ശ​​​​ബ​​​​രി​​​​മ​​​​ല: തി​​​​ര​​​​ക്ക്​ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ടു​​​​പ്പി​​​​ച്ച​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ ഭ​​​​ക്ത​​​​ർ​​​​ക്ക് സു​​​​ഖ​​​​ദ​​​​ർ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​യി. ചൊ​​​​വ്വാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ലു​​​​ണ്ടാ​​​​യ പാ​​​​ളി​​​​ച്ച​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പു​​​​ല​​​​ർ​​​​ച്ചെ മു​​​​ത​​​​ൽ തി​​​​ര​​​​ക്കു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ശ​​​​ര​​​​ണ​​​​പാ​​​​ത​​​​യി​​​​ലും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

പ​​​​മ്പ​​​​യി​​​​ലെ സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ്​ കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ല​​​​യ്ക്ക​​​​ലി​​​​ലേ​​​​ക്ക്​ മാ​​​​റ്റി. 20,000 പേ​​​​ർ​​​​ക്ക്​ മാ​​​​ത്ര​​​​മേ സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​ള്ളൂ. വെ​​​​ർ​​​​ച്വ​​​​ൽ ക്യൂ ​​​​മു​​​​ഖേ​​​​ന ബു​​​​ക്ക് ചെ​​​​യ്ത 70,000 പേ​​​​രെ​​​​യും ക​​​​യ​​​​റ്റി​​​​വി​​​​ട്ടു. സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗി​​​​നു നി​​​​ശ്ച​​​​യി​​​​ച്ച എ​​​​ണ്ണ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​പ്പോ​​​​ൾ ഭ​​​​ക്ത​​​​രെ അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ത്തെ സ്ലോ​​​​ട്ടി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ന്ദ്രസേ​​​​ന​​​​യാ​​​​യ എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​ഫ് സം​​​​ഘ​​​​ത്തെ​​​​യും എ​​​​ത്തി​​​​ച്ചു. ഇ​​​​വ​​​​രി​​​​ൽ ആ​​​​ദ്യ​​​​സം​​​​ഘം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തെ സം​​​​ഘം രാ​​​​ത്രി​​​​യി​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ​​​​ത്തി. പ​​​​ന്പ​​​​യി​​​​ലും ഇ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നം വി​​​​നി​​​​യോ​​​​ഗി​​​​ക്കും.

ചൊ​​​​വ്വാ​​​​ഴ്ച അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ തി​​​​ര​​​​ക്കാ​​​​ണ് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. ഉ​​​​ച്ച​​​​യോ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ പാ​​​​ളി. ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മെ​​​​ന്ന് സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​റും എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്തും വി​​​​ല​​​​യി​​​​രു​​​​ത്തി. തു​​​​ട​​​​ര്‍ന്ന് ദ​​​​ര്‍ശ​​​​നസ​​​​മ​​​​യം അ​​​​ട​​​​ക്കം നീ​​​​ട്ടി തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നേ​​​​രത്തേ ത​​​​മ്പ​​​​ടി​​​​ച്ച​​​​വ​​​​രും കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ വ​​​​ന്ന​​​​വ​​​​രും ഒ​​​​ന്നി​​​​ച്ചു പ​​​​തി​​​​നെ​​​​ട്ടാം​​​​പ​​​​ടി​​​​ക്കു താ​​​​ഴേ​​​​ക്ക് എ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പാ​​​​ളി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ​​​​രി​​​​ച​​​​യസ​​​​ന്പ​​​​ന്ന​​​​രാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ കു​​​​റ​​​​വും ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചു. ഭ​​​​ക്ത​​​​ർ​​​​ക്ക് കു​​​​ടി​​​​വെ​​​​ള്ളം കി​​​​ട്ടാ​​​​തെ​​​​യും വ​​​​ല​​​​ഞ്ഞു. ക്യൂ​​​​വി​​​​ൽ നി​​​​ന്ന പ​​​​ല​​​​രും കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ​​​​തും തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യ​​​​തും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു.​ 81,547 പേ​​​​രാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച പ​​​​മ്പ​​​​യി​​​​ൽനി​​​​ന്ന് മ​​​​ല ക​​​​യ​​​​റി​​​​യ​​​​ത്. ഇ​​​​തു​ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സം​​​​ഖ്യ​​​​യാ​​​​യി​​​​രു​​​​ന്നു.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​ 10 മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം കാ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. പി​​​​ന്നീ​​​​ട്​ കാ​​​​ത്തി​​​​രി​​​​പ്പ്​ സ​​​​മ​​​​യം കു​​​​ത്ത​​​​നെ കു​​​​റ​​​​ഞ്ഞു. പ​​​​മ്പ​​​​യി​​​​ലും തി​​​​ര​​​​ക്ക് കു​​​​റ​​​​ഞ്ഞു. പ​​​​മ്പ​​​​യി​​​​ലെ​​​​യും സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ​​​​യും തി​​​​ര​​​​ക്കൊ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നി​​​​ല​​​​യ്ക്ക​​​​ൽ, എ​​​​രു​​​​മേ​​​​ലി, പ​​​​ത്ത​​​​നം​​​​തി​​​​ട്ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന്​ തീ​​​​ർ​​​​ഥാ​​​​ട​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ച്ചാ​​​​ണ് ക​​​​ട​​​​ത്തി​​വി​​​​ട്ട​​​​ത്. പ​​​​ന്പ-സ​​​​ന്നി​​​​ധാ​​​​നം പാ​​​​ത​​​​യി​​​​ലെ ക്യൂ ​​​​കോം​​​​പ്ല​​​​ക്സു​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട്ടു.

ക‍്യൂ ​​​​നി​​​​ന്ന​​​​വ​​​​ർ​​​​ക്ക് വെ​​​​ള്ള​​​​വും ബി​​​​സ്ക​​​​റ്റും ന​​​​ൽ​​​​കാ​​​​നും സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി. സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ തി​​​​ര​​​​ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ച്ചു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു​​ നി​​​​ല​​​​യ്​​​​​ക്ക​​​​ലി​​​​ൽ​​നി​​​​ന്ന് പ​​​​മ്പ​​​​യി​​​​ലേ​​​​ക്ക് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട്ട​​​​ത്​.
പ​​​​ന്പ - സ​​​​ന്നി​​​​ധാ​​​​നം പാ​​​​ത​​​​യി​​​​ൽ ക്യൂ​​​​വി​​​​ൽ കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ ച​​​​ന്ദ്രാ​​​​ന​​​​ന്ദ​​​​ൻ റോ​​​​ഡ് മ​​​​റി​​​​ക​​​​ട​​​​ന്ന് കാ​​​​ടി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ ഭ​​​​ക്ത​​​​ർ എ​​​​ത്തു​​​​ന്ന​​​​തും പോ​​​​ലീ​​​​സ്​ ത​​​​ട​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം കാ​​​​ട്ടു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ​​​​ത്തി ക്യൂ​​​​വി​​​​ൽ നു​​​​ഴ​​​​ഞ്ഞു ക​​​​യ​​​​റി​​​​യി​​​​രു​​​​ന്നു.

പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ തി​​​​രി​​​​കെയെ​​​​ത്തി​​​​ച്ച് പോ​​​​ലീ​​​​സ്

ശ​​​​ബ​​​​രി​​​​മ​​​​ല​: പ​​​​ന്ത്ര​​​​ണ്ട് മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട കാ​​​​ത്തുനിൽപ്പി​​​​നു​​​​ശേ​​​​ഷം ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​കാ​​​​തെ മ​​​​ല​​​​യി​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി തി​​​​രി​​​​കെയെ​​​​ത്തി​​​​ച്ച് പോ​​​​ലീ​​​​സ്. ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ ക​​​​ന​​​​ത്ത തി​​​​ര​​​​ക്കി​​​​ൽ​​​​പ്പെട്ട സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ത്തെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് തി​​​​രി​​​​കെ കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന് ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​ച്ച് മ​​​​ട​​​​ക്കി​​​​യ​​​​ത്. കൊ​​​​ല്ലം ക​​​​ല്ല​​​​മ്പ​​​​ലം സ്വ​​​​ദേ​​​​ശി ഗി​​​​രി​​​​ജ മു​​​​ര​​​​ളി​​​​യും ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ട്ടം​​​​ഗ സം​​​​ഘ​​​​മാ​​​​ണ്​ പോ​​​​ലീ​​​​സ് സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ മ​​​​ല​​​​ക​​​​യ​​​​റി ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. വെ​​​​ർ​​​​ച്വ​​​​ൽ ക്യൂ ​​​​പാ​​​​സു​​​​ണ്ടാ​​​​യി​​​​ട്ടും തി​​​​ര​​​​ക്കി​​​​ൽ​​​​ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ്​ മു​​​​തി​​​​ര്‍ന്ന സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍പ്പ​​​​ടെ​​​​യു​​​​ള്ള സം​​​​ഘം മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ആ​​​​റ് സ്ത്രീ​​​​ക​​​​ളും ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം നി​​​​ല​​​​യ്ക്ക​​​​ലി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മാ​​​​ധ്യ​​​​മശ്ര​​​​ദ്ധ നേ​​​​ടി. ഇ​​​​തി​​​​ലൂ​​​​ടെ വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ പോ​​​​ലീ​​​​സ് ചീ​​​​ഫ് കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​ര്‍ കൂ​​​​ടി​​​​യാ​​​​യ എ​​​​ഡി​​​​ജി​​​​പി എ​​​​സ്.​​ ശ്രീ​​​​ജി​​​​ത്ത് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് ഇ​​​​വ​​​​ര്‍ക്ക് ദ​​​​ര്‍ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ക് നി​​​​ര്‍ദേ​​​​ശി​​​​ച്ചു.

ആ​​​​ദ്യ​​​​മാ​​​​യി മാ​​​​ല​​​​യി​​​​ട്ടു മ​​​​ല​​​​ക​​​​യ​​​​റി​​​​യ നി​​​​ര​​​​ഞ്ജ​​​​ൻ അ​​​​ട​​​​ക്കം ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​തെ മ​​​​ട​​​​ങ്ങി​​പ്പോ​​​​കേ​​​​ണ്ട സ​​​​ങ്ക​​​​ട​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ഡി​​​​ജി​​​​പി ഇ​​​​ട​​​​പെ​​​​ട്ട​​​​ത്. തു​​​​ട​​​​ര്‍ന്ന് ഇ​​​​വ​​​​ര്‍ പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് എ​​​​ത്തി മ​​​​നം നി​​​​റ​​​​ഞ്ഞ് തൊ​​​​ഴു​​​​ത് മ​​​​ട​​​​ങ്ങി. നി​​​​ല​​​​യ്ക്ക​​​​ലി​​​​ൽ​​നി​​​​ന്ന് ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലാ​​​​ണ് ഇ​​​​വ​​​​രെ വീ​​​​ണ്ടും പ​​​​മ്പ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന്​ പ്ര​​​​ത്യേ​​​​ക വാ​​​​ഹന സൗ​​​​ക​​​​ര്യ​​​​ത്തി​​​​ൽ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് മൂ​​​​ന്നു​​​​ ല​​​​ക്ഷ​​​​ത്തോ​​​​ളം ഭ​​​​ക്ത​​​​ർ

ശ​​​​ബ​​​​രി​​​​മ​​​​ല: മ​​​​ണ്ഡ​​​​ല-മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് തീ​​​​ര്‍ഥാ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യി ശ​​​​ബ​​​​രി​​​​മ​​​​ല ന​​​​ട തു​​​​റ​​​​ന്ന ശേ​​​​ഷം ഇ​​​​തേ​​​​വ​​​​രെ ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് മൂ​​​​ന്ന് ല​​​​ക്ഷ​​​​ത്തോ​​​​ളം ഭ​​​​ക്ത​​​​ര്‍. 2,98,310 പേ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ച് വ​​​​രെ എ​​​​ത്തി​​​​യ​​​​ത്. 16ന് 53,278, 17​​ന് 98,915, 18ന് 81,543, ​​​​ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ 64,574 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഭ​​​​ക്ത​​​​രു​​​​ടെ എ​​​​ണ്ണം. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ വെ​​​​ര്‍ച്വ​​​​ല്‍ ക്യൂ​​​​വി​​​​ലൂ​​​​ടെ​​​​യെത്തു​​​​ന്ന എ​​​​ല്ലാ ഭ​​​​ക്ത​​​​ര്‍ക്കും സു​​​​ഗ​​​​മ​​​​മാ​​​​യ ദ​​​​ര്‍ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്ത് പ​​​​റ​​​​ഞ്ഞു. ബു​ക്ക് ചെ​യ്ത് എ​ത്തു​ന്ന​വ​ര്‍​ക്ക് ദ​ര്‍​ശ​നം ല​ഭി​ച്ചി​ല്ല​ങ്കി​ല്‍ പോ​ലീ​സി​നെ അ​റി​യി​ച്ചാ​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

ക​ന​ത്ത മ​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നം.

ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചു. തൊ​ഴി​ലു​റ​പ്പ്, തോ​ട്ടം ജോ​ലി​ക​ൾ, റോ​ഡ് നി​ർ​മ്മാ​ണം എ​ന്നി​വ​യും നി​ർ​ത്തി​വ​ച്ചു. സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്കും ജ​ല വി​നോ​ദ​ങ്ങ​ൾ​ക്കും നി​രോ​ധ​ന​മു​ണ്ട്.

ഇ​ടു​ക്കി​യി​ൽ മി​ക്ക സ്ഥ​ല​ത്തും മ​ഴ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ശ​ക്തി കു​റ​ഞ്ഞ മ​ഴ​യാ​ണി​പ്പോ​ൾ പെ​യ്യു​ന്ന​ത്. ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ബു​ധ​നാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ്രൊ​ഫ​ഷ​ണ​ല്‍ കോ​ളേ​ജു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ന​ഴ്‌​സ​റി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍, മ​ദ്ര​സ​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല. മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന റ​സി​ഡ​ന്‍​ഷ്യ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Latest News

Up