x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണങ്ങൾ കടുപ്പിച്ചു ;ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം


Published: November 20, 2025 01:04 AM IST | Updated: November 20, 2025 01:04 AM IST

ശ​​​​ബ​​​​രി​​​​മ​​​​ല: തി​​​​ര​​​​ക്ക്​ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ടു​​​​പ്പി​​​​ച്ച​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ ഭ​​​​ക്ത​​​​ർ​​​​ക്ക് സു​​​​ഖ​​​​ദ​​​​ർ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​യി. ചൊ​​​​വ്വാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ലു​​​​ണ്ടാ​​​​യ പാ​​​​ളി​​​​ച്ച​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പു​​​​ല​​​​ർ​​​​ച്ചെ മു​​​​ത​​​​ൽ തി​​​​ര​​​​ക്കു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ശ​​​​ര​​​​ണ​​​​പാ​​​​ത​​​​യി​​​​ലും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

പ​​​​മ്പ​​​​യി​​​​ലെ സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ്​ കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ല​​​​യ്ക്ക​​​​ലി​​​​ലേ​​​​ക്ക്​ മാ​​​​റ്റി. 20,000 പേ​​​​ർ​​​​ക്ക്​ മാ​​​​ത്ര​​​​മേ സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​ള്ളൂ. വെ​​​​ർ​​​​ച്വ​​​​ൽ ക്യൂ ​​​​മു​​​​ഖേ​​​​ന ബു​​​​ക്ക് ചെ​​​​യ്ത 70,000 പേ​​​​രെ​​​​യും ക​​​​യ​​​​റ്റി​​​​വി​​​​ട്ടു. സ്പോ​​​​ട്ട് ബു​​​​ക്കിം​​​​ഗി​​​​നു നി​​​​ശ്ച​​​​യി​​​​ച്ച എ​​​​ണ്ണ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​പ്പോ​​​​ൾ ഭ​​​​ക്ത​​​​രെ അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ത്തെ സ്ലോ​​​​ട്ടി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ന്ദ്രസേ​​​​ന​​​​യാ​​​​യ എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​ഫ് സം​​​​ഘ​​​​ത്തെ​​​​യും എ​​​​ത്തി​​​​ച്ചു. ഇ​​​​വ​​​​രി​​​​ൽ ആ​​​​ദ്യ​​​​സം​​​​ഘം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തെ സം​​​​ഘം രാ​​​​ത്രി​​​​യി​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ​​​​ത്തി. പ​​​​ന്പ​​​​യി​​​​ലും ഇ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നം വി​​​​നി​​​​യോ​​​​ഗി​​​​ക്കും.

ചൊ​​​​വ്വാ​​​​ഴ്ച അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ തി​​​​ര​​​​ക്കാ​​​​ണ് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. ഉ​​​​ച്ച​​​​യോ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ പാ​​​​ളി. ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മെ​​​​ന്ന് സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​റും എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്തും വി​​​​ല​​​​യി​​​​രു​​​​ത്തി. തു​​​​ട​​​​ര്‍ന്ന് ദ​​​​ര്‍ശ​​​​നസ​​​​മ​​​​യം അ​​​​ട​​​​ക്കം നീ​​​​ട്ടി തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നേ​​​​രത്തേ ത​​​​മ്പ​​​​ടി​​​​ച്ച​​​​വ​​​​രും കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ വ​​​​ന്ന​​​​വ​​​​രും ഒ​​​​ന്നി​​​​ച്ചു പ​​​​തി​​​​നെ​​​​ട്ടാം​​​​പ​​​​ടി​​​​ക്കു താ​​​​ഴേ​​​​ക്ക് എ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പാ​​​​ളി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ​​​​രി​​​​ച​​​​യസ​​​​ന്പ​​​​ന്ന​​​​രാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ കു​​​​റ​​​​വും ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചു. ഭ​​​​ക്ത​​​​ർ​​​​ക്ക് കു​​​​ടി​​​​വെ​​​​ള്ളം കി​​​​ട്ടാ​​​​തെ​​​​യും വ​​​​ല​​​​ഞ്ഞു. ക്യൂ​​​​വി​​​​ൽ നി​​​​ന്ന പ​​​​ല​​​​രും കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണ​​​​തും തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യ​​​​തും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു.​ 81,547 പേ​​​​രാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച പ​​​​മ്പ​​​​യി​​​​ൽനി​​​​ന്ന് മ​​​​ല ക​​​​യ​​​​റി​​​​യ​​​​ത്. ഇ​​​​തു​ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സം​​​​ഖ്യ​​​​യാ​​​​യി​​​​രു​​​​ന്നു.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​ 10 മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം കാ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. പി​​​​ന്നീ​​​​ട്​ കാ​​​​ത്തി​​​​രി​​​​പ്പ്​ സ​​​​മ​​​​യം കു​​​​ത്ത​​​​നെ കു​​​​റ​​​​ഞ്ഞു. പ​​​​മ്പ​​​​യി​​​​ലും തി​​​​ര​​​​ക്ക് കു​​​​റ​​​​ഞ്ഞു. പ​​​​മ്പ​​​​യി​​​​ലെ​​​​യും സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ​​​​യും തി​​​​ര​​​​ക്കൊ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നി​​​​ല​​​​യ്ക്ക​​​​ൽ, എ​​​​രു​​​​മേ​​​​ലി, പ​​​​ത്ത​​​​നം​​​​തി​​​​ട്ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന്​ തീ​​​​ർ​​​​ഥാ​​​​ട​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ച്ചാ​​​​ണ് ക​​​​ട​​​​ത്തി​​വി​​​​ട്ട​​​​ത്. പ​​​​ന്പ-സ​​​​ന്നി​​​​ധാ​​​​നം പാ​​​​ത​​​​യി​​​​ലെ ക്യൂ ​​​​കോം​​​​പ്ല​​​​ക്സു​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട്ടു.

ക‍്യൂ ​​​​നി​​​​ന്ന​​​​വ​​​​ർ​​​​ക്ക് വെ​​​​ള്ള​​​​വും ബി​​​​സ്ക​​​​റ്റും ന​​​​ൽ​​​​കാ​​​​നും സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി. സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ തി​​​​ര​​​​ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ച്ചു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു​​ നി​​​​ല​​​​യ്​​​​​ക്ക​​​​ലി​​​​ൽ​​നി​​​​ന്ന് പ​​​​മ്പ​​​​യി​​​​ലേ​​​​ക്ക് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട്ട​​​​ത്​.
പ​​​​ന്പ - സ​​​​ന്നി​​​​ധാ​​​​നം പാ​​​​ത​​​​യി​​​​ൽ ക്യൂ​​​​വി​​​​ൽ കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ ച​​​​ന്ദ്രാ​​​​ന​​​​ന്ദ​​​​ൻ റോ​​​​ഡ് മ​​​​റി​​​​ക​​​​ട​​​​ന്ന് കാ​​​​ടി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ ഭ​​​​ക്ത​​​​ർ എ​​​​ത്തു​​​​ന്ന​​​​തും പോ​​​​ലീ​​​​സ്​ ത​​​​ട​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം കാ​​​​ട്ടു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ​​​​ത്തി ക്യൂ​​​​വി​​​​ൽ നു​​​​ഴ​​​​ഞ്ഞു ക​​​​യ​​​​റി​​​​യി​​​​രു​​​​ന്നു.

പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ തി​​​​രി​​​​കെയെ​​​​ത്തി​​​​ച്ച് പോ​​​​ലീ​​​​സ്

ശ​​​​ബ​​​​രി​​​​മ​​​​ല​: പ​​​​ന്ത്ര​​​​ണ്ട് മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട കാ​​​​ത്തുനിൽപ്പി​​​​നു​​​​ശേ​​​​ഷം ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​കാ​​​​തെ മ​​​​ല​​​​യി​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി തി​​​​രി​​​​കെയെ​​​​ത്തി​​​​ച്ച് പോ​​​​ലീ​​​​സ്. ചൊ​​​​വ്വാ​​​​ഴ്ച​​​​ത്തെ ക​​​​ന​​​​ത്ത തി​​​​ര​​​​ക്കി​​​​ൽ​​​​പ്പെട്ട സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ത്തെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് തി​​​​രി​​​​കെ കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന് ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​ച്ച് മ​​​​ട​​​​ക്കി​​​​യ​​​​ത്. കൊ​​​​ല്ലം ക​​​​ല്ല​​​​മ്പ​​​​ലം സ്വ​​​​ദേ​​​​ശി ഗി​​​​രി​​​​ജ മു​​​​ര​​​​ളി​​​​യും ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ട്ടം​​​​ഗ സം​​​​ഘ​​​​മാ​​​​ണ്​ പോ​​​​ലീ​​​​സ് സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ മ​​​​ല​​​​ക​​​​യ​​​​റി ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. വെ​​​​ർ​​​​ച്വ​​​​ൽ ക്യൂ ​​​​പാ​​​​സു​​​​ണ്ടാ​​​​യി​​​​ട്ടും തി​​​​ര​​​​ക്കി​​​​ൽ​​​​ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ്​ മു​​​​തി​​​​ര്‍ന്ന സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍പ്പ​​​​ടെ​​​​യു​​​​ള്ള സം​​​​ഘം മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ആ​​​​റ് സ്ത്രീ​​​​ക​​​​ളും ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം നി​​​​ല​​​​യ്ക്ക​​​​ലി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മാ​​​​ധ്യ​​​​മശ്ര​​​​ദ്ധ നേ​​​​ടി. ഇ​​​​തി​​​​ലൂ​​​​ടെ വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ പോ​​​​ലീ​​​​സ് ചീ​​​​ഫ് കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​ര്‍ കൂ​​​​ടി​​​​യാ​​​​യ എ​​​​ഡി​​​​ജി​​​​പി എ​​​​സ്.​​ ശ്രീ​​​​ജി​​​​ത്ത് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് ഇ​​​​വ​​​​ര്‍ക്ക് ദ​​​​ര്‍ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ക് നി​​​​ര്‍ദേ​​​​ശി​​​​ച്ചു.

ആ​​​​ദ്യ​​​​മാ​​​​യി മാ​​​​ല​​​​യി​​​​ട്ടു മ​​​​ല​​​​ക​​​​യ​​​​റി​​​​യ നി​​​​ര​​​​ഞ്ജ​​​​ൻ അ​​​​ട​​​​ക്കം ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​തെ മ​​​​ട​​​​ങ്ങി​​പ്പോ​​​​കേ​​​​ണ്ട സ​​​​ങ്ക​​​​ട​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ഡി​​​​ജി​​​​പി ഇ​​​​ട​​​​പെ​​​​ട്ട​​​​ത്. തു​​​​ട​​​​ര്‍ന്ന് ഇ​​​​വ​​​​ര്‍ പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് എ​​​​ത്തി മ​​​​നം നി​​​​റ​​​​ഞ്ഞ് തൊ​​​​ഴു​​​​ത് മ​​​​ട​​​​ങ്ങി. നി​​​​ല​​​​യ്ക്ക​​​​ലി​​​​ൽ​​നി​​​​ന്ന് ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലാ​​​​ണ് ഇ​​​​വ​​​​രെ വീ​​​​ണ്ടും പ​​​​മ്പ​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന്​ പ്ര​​​​ത്യേ​​​​ക വാ​​​​ഹന സൗ​​​​ക​​​​ര്യ​​​​ത്തി​​​​ൽ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് മൂ​​​​ന്നു​​​​ ല​​​​ക്ഷ​​​​ത്തോ​​​​ളം ഭ​​​​ക്ത​​​​ർ

ശ​​​​ബ​​​​രി​​​​മ​​​​ല: മ​​​​ണ്ഡ​​​​ല-മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് തീ​​​​ര്‍ഥാ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യി ശ​​​​ബ​​​​രി​​​​മ​​​​ല ന​​​​ട തു​​​​റ​​​​ന്ന ശേ​​​​ഷം ഇ​​​​തേ​​​​വ​​​​രെ ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് മൂ​​​​ന്ന് ല​​​​ക്ഷ​​​​ത്തോ​​​​ളം ഭ​​​​ക്ത​​​​ര്‍. 2,98,310 പേ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ച് വ​​​​രെ എ​​​​ത്തി​​​​യ​​​​ത്. 16ന് 53,278, 17​​ന് 98,915, 18ന് 81,543, ​​​​ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ 64,574 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഭ​​​​ക്ത​​​​രു​​​​ടെ എ​​​​ണ്ണം. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ വെ​​​​ര്‍ച്വ​​​​ല്‍ ക്യൂ​​​​വി​​​​ലൂ​​​​ടെ​​​​യെത്തു​​​​ന്ന എ​​​​ല്ലാ ഭ​​​​ക്ത​​​​ര്‍ക്കും സു​​​​ഗ​​​​മ​​​​മാ​​​​യ ദ​​​​ര്‍ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്ത് പ​​​​റ​​​​ഞ്ഞു. ബു​ക്ക് ചെ​യ്ത് എ​ത്തു​ന്ന​വ​ര്‍​ക്ക് ദ​ര്‍​ശ​നം ല​ഭി​ച്ചി​ല്ല​ങ്കി​ല്‍ പോ​ലീ​സി​നെ അ​റി​യി​ച്ചാ​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : Sabarimala Restrictions

Recent News

Up