x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണങ്ങളിൽനിന്ന് കാരിത്താസിനെ ഒഴിവാക്കി ഇസ്രയേൽ


Published: February 13, 2026 01:49 AM IST | Updated: February 13, 2026 01:49 AM IST

ജ​​​റൂ​​​സ​​​ലേം: ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​രി​​​ത്താ​​​സി​​​ന് കൂ​​​ടു​​​ത​​​ൽ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

ഗാ​​​സ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​റൂ​​​സ​​​ലെ​​​മി​​​ലും ഗാ​​​സ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന വി​​​വി​​​ധ സ​​​ന്ന​​​ദ്ധ, സ​​​ഹാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​ക നി​​​ബ​​​ന്ധ​​​ന​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് കാ​​​രി​​​ത്താ​​​സ് സം​​​ഘ​​​ട​​​ന​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

ത​​​ങ്ങ​​​ളു​​​ടെ നൈ​​​യാ​​​മി​​​ക, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ നി​​​ല സം​​​ബ​​​ന്ധി​​​ച്ച് ഇ​​​സ്രേലി സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ കൃ​​​ത്യ​​​ത വ​​​രു​​​ത്തി​​​യ​​​താ​​​യി കാ​​​രി​​​ത്താ​​​സ് അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ഇ​​​സ്ര​​​യേ​​​ൽ സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ടും വി​​​ദേ​​​ശി​​​ക​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന പു​​​തു​​​ക്കി​​​യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ കാ​​​രി​​​ത്താ​​​സ് സം​​​ഘ​​​ട​​​ന​​​യ്ക്ക് ആ​​​വ​​​ശ്യ​​​മു​​​ണ്ടാ​​​കി​​​ല്ല.

സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്ത കാ​​​രി​​​ത്താ​​​സ് ജ​​​റൂ​​​സ​​​ലെം, ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്ക് ന​​​ന്ദി പ​​​റ​​​ഞ്ഞു. മാ​​​നു​​​ഷി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കാ​​​നു​​​ള്ള ഒ​​​രു വ​​​ഴി​​​യാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം തു​​​റ​​​ക്കു​​​ന്ന​​​തെ​​​ന്നും സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ അ​​​നു​​​മ​​​തി​​​ക​​​ൾ ഇ​​​ല്ലെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഗാ​​​സ​​​യി​​​ലും വെ​​​സ്റ്റ് ബാ​​​ങ്കി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 30ല​​​ധി​​​കം സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​ര​​​മാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Tags : Israel restrictions Caritas exempts

Recent News

Up