Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retire

Pravasi India – Delhi

എം​സി​ഡി​യു​ടെ ആ​ദ്യ കേ​ര​ളീ​യ ബ​ജ​റ്റ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പി. ​അ​നി​ൽ കു​മാ​ർ വി​ര​മി​ച്ചു

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ (എം​സി​ഡി, ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്, ശ്യാ​മ പ്ര​സാ​ദ് മു​ഖ​ർ​ജി സി​വി​ക് സെ​ന്‍റ​ർ, ന്യൂ​ഡ​ൽ​ഹി) ബ​ജ​റ്റ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ആ​ദ്യ​ത്തെ കേ​ര​ളീ​യ​നാ​യ പി. ​അ​നി​ൽ കു​മാ​ർ സൂ​പ്പ​ർ അ​ന്യു​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് (36 വ​ർ​ഷത്തെ സേ​വ​നം) ശേഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫ​റോ​ക്ക് ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം പാ​ല​ക്ക​ൽ ഹൗ​സി​ൽ താ​മ​സി​ക്കു​ന്നു. ആ​ത്മാ​ർ​ഥ​ത​യും കൃ​ത്യ​ത​യും നി​റ​ഞ്ഞ സേ​വ​ന​ത്തി​ലൂ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ദ​രം നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു പി. അ​നി​ൽ കു​മാ​ർ.

Latest News

Up