തൃശൂർ: ദീപിക സീനിയർ ബിസിനസ് മാനേജർ ഡേവിസ് തുളുവത്ത്, സിടിപി അസിസ്റ്റന്റ് ബാബു ജോസ് എന്നിവർ സർവീസിൽനിന്നു വിരമിച്ചു.
1989ൽ ദീപികയിൽ ഓർഗനൈസറായി ജോലിയിൽ പ്രവേശിച്ച ഡേവിസ് തുളുവത്ത് തൃശൂർ, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊച്ചി, കണ്ണൂർ, കോയന്പത്തൂർ, ന്യൂഡൽഹി ഓഫീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കല്ലേറ്റുംകര തുളുവത്ത് ഈനാശു - മറിയം ദന്പതികളുടെ മകനാണ്. ഭാര്യ ഷീല ഡേവിസ് (റിട്ട. ഹെഡ്മിസ്ട്രസ്, എൽഎഫ് എൽപിഎസ്, താണിശേരി).
1988 ൽ ദീപികയിൽ ജോലിയിൽ പ്രവേശിച്ച ബാബു ജോസ് തൃശൂർ, കൊച്ചി, കോട്ടയം, തിരുവല്ല, മുംബൈ ഓഫീസുകളിൽ പ്രവർത്തിച്ചു. കല്ലൂർ ചിറമ്മൽ സി.വി. ജോസ് - ലില്ലി ജോസ് ദന്പതികളുടെ മകനാണ്.
Tags : Davis Thuluwath Babu Jose retire Rashtra Deepika