റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡ്, 48 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ പ്രോജക്ട് സൈറ്റുകളിൽ കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയും യോഗ്യതയും
ടീം ലീഡർ (സേഫ്റ്റി), ടീം ലീഡർ (സിവിൽ), ടീം ലീഡർ (ക്യൂസി): സിവിൽ എൻജിനിയറിംഗ് ബിരുദം. 15 വർഷ പരിചയം. ടീം ലീഡർ (എംഇപി): ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം, 15 വർഷ പരിചയം.
പ്രോജക്ട് എൻജിനിയർ (സിവിൽ): സിവിൽ എൻജിനിയറിംഗ് ബിരുദം, 7 വർഷ പരിചയം. പ്രോജക്ട് എൻജിനിയർ (എഇപി): ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം, 7 വർഷ പരിചയം.
ഇത്രയും ഒഴിവുകളിൽ ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 23 നും 24നും. ജൂണിയർ എൻജിനിയർ (സിവിൽ): സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷവും പരിചയം.
ജൂണിയർ എൻജിനിയർ (എംഇപി): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷവും പരിചയം.
ഇത്രയും ഒഴിവുകളിൽ ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 25നും 27നും. പ്രായപരിധി: 55. ശന്പളം: ടീം ലീഡർ, 70,000-2,000,000 പ്രോജക്ട് എൻജിനിയർ 50,000-1,60,000, ജൂണിയർ എൻജിനിയർ 34,471-46,417.
www.rites.com