x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

RITES: 400 അ​​സി​​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ർ


Published: December 12, 2025 12:53 PM IST | Updated: December 12, 2025 12:53 PM IST

റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള ഹ​​രി​​യാ​​ന​​യി​​ലെ റൈ​​റ്റ്സ് ലി​​മി​​റ്റ​​ഡി​​ൽ അ​​സി​​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ർ അ​​വ​​സ​​രം. സൗ​​ത്ത്, നോ​​ർ​​ത്ത്, ഈ​​സ്റ്റ്, വെ​​സ്റ്റ് സോ​​ണു​​ക​​ളി​​ലാ​​യി 400 ഒ​​ഴി​​വ്. സൗ​​ത്ത് സോ​​ണി​​ൽ കേ​​ര​​ളം, ത​​മി​​ഴ്‌​​നാ​​ട്, പു​​തു​​ച്ചേ​​രി, ല​​ക്ഷ ദ്വീ​​പ്, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, തെ​​ല​​ങ്കാ​​ന, ക​​ർ​​ണാ​​ട​​ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് അ​​വ​​സ​​രം. ക​​രാ​​ർ നി​​യ​​മ​​നം. ഡി​​സം​​ബ​​ർ 25 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഒ​​ഴി​​വു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ൾ, യോ​​ഗ്യ​​ത. സി​​വി​​ൽ: സി​​വി​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ് ബി​​രു​​ദം.

ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, എ​​സ് ആ​​ൻ​​ഡ് ടി: ​​ഇ​​ല​ക്‌​ട്രി​​ക്ക​​ൽ/ ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/ പ​​വ​​ർ സ​​പ്ലൈ/​​ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ/ ഇ​​ൻ​ഡ​​സ്ട്രി​​യ​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/ ഇ​​ല​​ക്‌​ട്രോ​​ണി​ക്സ് ​ആ​​ൻ​​ഡ് ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​ഷ​​ൻ/ അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/​ഡി​​ജി​​റ്റ​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​ക്സ‌്/ ​പ​​വ​​ർ ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ് എ​​ൻ​​ജി​​നി​​യ​​റിം​ഗ് ബി​​രു​​ദം.

മെ​​ക്കാ​​നി​​ക്ക​​ൽ: മെ​​ക്കാ​​നി​​ക്ക​​ൽ/ പ്രൊ​​ഡ​ക്‌​ഷ​​ൻ/ പ്രൊ​​ഡ​​ക്‌​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ/​​മാ​​നു​​ഫാ​​ക്‌​​ച​​റിം​ഗ്/ റീ​​ടെ​​യ്ൽ വേ​​യ്‌​​സ്/ മെ​​ക്ക​​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ഓ​​ട്ട​​മൊ​​ബൈ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗ് ബി​​രു​​ദം. മെ​​റ്റ​​ല​​ർ​​ജി: മെ​​റ്റ​​ല​​ർ​​ജി എ​​ൻ​​ജി​​നി​യ​​റിം​ഗ് ബി​​രു​​ദം.

കെ​​മി​​ക്ക​​ൽ: കെ​​മി​​ക്ക​​ൽ/ പെ​​ട്രോ​​കെ​​മി​​ക്ക​​ൽ/​​കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി/ പെ​​ട്രോ​​കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി/ കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് പോ​​ളി​​മെ​​ർ സ​​യ​​ൻ​​സ്/ കെ​​മി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് പ്ലാ​​സ്റ്റി​​ക് ടെ​​ക്നോ​​ള​​ജി/ ഫു​​ഡ്/ ടെ​ക്സ്റ്റൈ​​ൽ/ ലെ​​ത​​ർ ടെ​​ക്നോ​​ള​​ജി ബി​​രു​​ദം.

ഐ​​ടി: കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​ഗ്/ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ/ ഐ​​ടി​​യി​​ൽ ബി​​രു​​ദം. ഫു​​ഡ് ടെ​​ക്നോ​​ള​​ജി: ഫു​​ഡ് ടെ​​ക്നോ​​ള​​ജി/​​ബ​​യോ​​ടെ​​ക്നോ​​ള​​ജി/ അ​​ഗ്രി​​ക​​ൾ​​ച​​ർ/ ഫു​​ഡ് പാ​​ക്കേ​​ജിം​ഗി​​ൽ ബി​​രു​​ദം.

ഫാ​​ർ​​മ: ഫാ​​ർ​​മ​​സി ബി​​രു​​ദം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 2 വ​​ർ​​ഷ പ​​രി​​ച​​യം വേ​​ണം. പ്രാ​​യ​​പ​​രി​​ധി: 40. ശ​​മ്പ​​ളം: 42,478. www.rites.com

Tags : RITES CAREER DEEPIKA

Recent News

Up