Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sewage

Kozhikode

സാ​നി​റ്റ​റി മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം

കോ​ഴി​ക്കോ​ട്: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​നി​റ്റ​റി മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഇ​ന്‍​സി​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്ക​ല്‍, മെ​ന്‍​സ്ട്രു​വ​ല്‍ ക​പ്പ് വി​ത​ര​ണം എ​ന്നീ പ്ര​ത്യേ​ക ബ​ജ​റ്റ് പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മാ​ണ് മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്.

നാ​പ്കി​ന്‍ ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍​നി​ന്ന് 26 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മെ​ന്‍​സ്ട്രു​വ​ല്‍ ക​പ്പ് വി​ത​ര​ണ​ത്തി​ന് പ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളെ​യും 17 കോ​ള​ജു​ക​ളെ​യും നെ​റ്റ് സീ​റോ കാ​മ്പ​യി​ന്‍ ഏ​റ്റെ​ടു​ത്ത 14 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളി​ല്‍​നി​ന്ന് അ​ര്‍​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​സി​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും മെ​ന്‍​സ്ട്രു​വ​ല്‍ ക​പ്പ് ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലും ആ​ര്‍​ത്ത​വ ശു​ചി​ത്വ​വും ആ​ര്‍​ത്ത​വ ശു​ചി​ത്വ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ള്‍ പ​ത്തി​ന​കം സം​ഘ​ടി​പ്പി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല യോ​ഗം ആ​റി​ന് കൊ​യി​ലാ​ണ്ടി ഇ​എം​എ​സ് സ്മാ​ര​ക ടൗ​ണ്‍ ഹാ​ളി​ല്‍ ചേ​രും.

Latest News

Up