Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Song

ചിറകേ ചിറകേ... സംവിധായകൻ ജോൺപോളിന്‍റെ പാട്ട് ശ്രദ്ധേയമാകുന്നു

ആശാൻ സിനിമയ്ക്കു വേണ്ടി സംവിധായകൻ ജോൺപോൾ ജോർജ് സംഗീതം നൽകി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. ചിറകേ ചിറകേ വെൺമാനത്തേറാൻ ഊഴം വന്നുവോ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ മികച്ച അഭിപ്രായം നേടിയിരിക്കുന്നത്.

ജോൺപോൾ ജോർജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആശാൻ സിനിമയുടെ റിലീസ് ഫെബ്രവരി അഞ്ചിന് പ്രഖ്യാച്ചിരിക്കുകയാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. നേരത്തെ ഇതേ സിനിമയിലെ തന്നെ "കുഞ്ഞിക്കവിൾ മേഘമേ' എന്ന ഗാനം തരംഗമായി മാറിയിരുന്നു. റീൽസിലും മറ്റും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് ഈ ഗാനം.

ഇതിനു പിന്നാലെ ചിത്രത്തിലെ "മയിലാ സിനിമയിലാ" എന്ന ഗാനത്തിന്‍റെ വീഡിയോ അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗാനം ഏറെ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ശ്രീജിത്ത് ഡാസ്‌ലേഴ്സ് നൃത്തം ഒരുക്കിയ ഗാനരംഗത്തിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

സിനിമ റിലീസിനു മുന്നോടിയായിട്ടാണ് സംവിധായകൻ തന്നെ ആലപിച്ച "ചിറകേ ചിറകേ' എന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടത്. വിനായക് ശശികുമാറാണ് ഹൃദയത്തിൽ തൊടുന്നതുപോലെയുള്ള വരികൾ എഴുതിയിരിക്കുന്നത്.
ജോൺപോളിന്‍റെ തന്നെ റീത്ത റിക്കാർഡ്സ് എന്ന മ്യൂസിക് കമ്പ നിയുടെ യുട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്.

 

Leader Page

രാ​​​​ഗം

ചി​​​​ല ചോ​​​​ദ്യ​​​​ങ്ങ​​​​ളെ പു​​​​ഞ്ചി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു നേ​​​​രി​​​​ടാ​​​​നാ​​​​കി​​​​ല്ല. നെ​​​​ഞ്ചു​​​​കീ​​​​റി വേ​​​​ണം അ​​​​തി​​​​നു​​​​ത്ത​​​​രം പ​​​​റ​​​​യാ​​​​ൻ. അ​​​​ത്ത​​​​രം ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ൾ കെ​​​​ട്ടു​​​​പോ​​​​യ ആ​​​​കാ​​​​ശം​​​​പോ​​​​ലെ​​​​യാ​​​​ണ്. ജ​​​​ല​​​​പ്പ​​​​ര​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​ മീ​​​​തെ പൊ​​​​ന്തി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കാ​​​​ശി​​​​ത്തു​​​​ന്പ​​​​ക​​​​ൾ​​​​പോ​​​​ലെ. ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ന്‍റെ ഇ​​​​ത്തി​​​​രി​​​​പ്പോ​​​​ന്ന വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് പ്ര​​​​ണ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ദ്യചോ​​​​ദ്യം ഞാ​​​​ൻ ശ്ര​​​​ദ്ധി​​​​ച്ച​​​​ത്. അ​​​​ത് പ​​​​ത്തു​​​​മു​​​​പ്പ​​​​തു​​​​ വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ്. “താ​​​​ങ്ക​​​​ൾ പ്ര​​​​ണ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടോ‍?” എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ ​​​​ചോ​​​​ദ്യം.

ഭൂ​​​​മി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും നി​​​​ഷ്ക​​​​ള​​​​ങ്ക​​​​മാ​​​​യ ചോ​​​​ദ്യ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. “ആ​​​​മേ​​​​ൻ” എ​​​​ന്ന കു​​​​ഞ്ഞു പ്രാ​​​​ർ​​​​ഥ​​​​ന​​​​പോ​​​​ലെ എ​​​​നി​​​​ക്ക​​​​ത് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ, എ​​​​നി​​​​ക്കാ ചോ​​​​ദ്യ​​​​ത്തെ അ​​​​ത്ര പെ​​​​ട്ടെ​​​​ന്ന് നേ​​​​രി​​​​ടാ​​​​നാ​​​​യി​​​​ല്ല. കാ​​​​ര​​​​ണം, ആ ​​​​ചോ​​​​ദ്യം ചോ​​​​ദി​​​​ച്ച​​​​ത് ഒ​​​​രു പെ​​​​ണ്‍കു​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ൾ പാ​​​​തി​​​വാ​​​​തി​​​​ൽ മ​​​​റ​​​​ഞ്ഞു​​​​നി​​​​ന്ന​​​​ല്ല അ​​​​തു ചോ​​​​ദി​​​​ച്ച​​​​ത്.​ എ​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​നി​​​​ന്നാ​​​​ണ​​​​വ​​​​ൾ ചോ​​​​ദി​​​​ച്ച​​​​ത്. “ഇ​​​​ല്ല” എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ എ​​​​ളു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​ണ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട് എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ അ​​​​പാ​​​​ര​​​​മാ​​​​യ ല​​​​ജ്ജ എ​​​​ന്നെ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തു​​​​മി​​​​ല്ല. ഞാ​​​​ൻ നി​​​​ശ​​​​ബ്ദ​​​​നാ​​​​യി. നൂ​​​​റു​​​​നൂ​​​​റി​​​​ഴ കൂ​​​​ട്ടി​​​​പ്പി​​​​രി​​​​ച്ച ക​​​​യ​​​​റി​​​​നു​​​​ള്ളി​​​​ൽ എ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ കു​​​​രു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ത​​​​ഴി​​​​ക്കാ​​​​ൻ ഞാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്പോ​​​​ഴെ​​​​ല്ലാം അ​​​​വ​​​​ൾ ചി​​​​രി​​​​ച്ചു. “എ​​​​നി​​​​ക്ക് ത​​​​ന്നോ​​​​ടൊ​​​​രി​​​​ഷ്ട​​​​മു​​​​ണ്ട്” -അ​​​​വ​​​​ൾ പ​​​​റ​​​​ഞ്ഞു. അ​​​​വ​​​​ളു​​​​ടെ ഒ​​​​റ്റ​​​​വ​​​​രി​​​​ക്ക​​​​വി​​​​ത നേ​​​​രേ എ​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണെ​​​​ത്തി​​​​യ​​​​ത്. അ​​​​തു​​​​വ​​​​രെ ഒ​​​​രു ക​​​​ൽ​​​​ത്തു​​​​റു​​​​ങ്കാ​​​​യി ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന എ​​​​ന്‍റെ ഹൃ​​​​ദ​​​​യം പൊ​​​​ടു​​​​ന്ന​​​​നെ കി​​​​ളി​​​​ർ​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. എ​​​​ല്ലാ ഋ​​​​തു​​​​വി​​​​ലും അ​​​​തു പൂ​​​​വി​​​​ടും എ​​​​ന്നു​​​​തോ​​​​ന്നി. “ഞാ​​​​നൊ​​​​രി​​​​ക്ക​​​​ലും ത​​​​ന്‍റെ വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​കി​​​​ല്ല, ഒ​​​​രു ചെ​​​​റു​​​​തു​​​​ണ മാ​​​​ത്രം” -അ​​​​വ​​​​ൾ വീ​​​​ണ്ടും ചി​​​​രി​​​​ച്ചു.

സ​​​​മാ​​​​ന്ത​​​​ര വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. കാ​​​​ല​​​​ത്തി​​​​ന്‍റെ ക​​​​ന​​​​ത്ത ക​​​​രം​​​​കൊ​​​​ണ്ട് നി​​​​ര​​​​ന്ത​​​​രം ഞാ​​​​ൻ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന നാ​​​​ളു​​​​ക​​​​ൾ. ഒ​​​​ന്നി​​​​ലും മ​​​​ന​​​​സ് കൊ​​​​രു​​​​ത്തി​​​​ടാ​​​നാ​​​​കു​​​​ന്നി​​​​ല്ല. നി​​​​ത്യ​​​​പൂ​​​​ജ​​​ത​​​​ന്നെ മു​​​​ട​​​​ങ്ങു​​​​ന്ന മ​​​​ടി. അ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഒ​​​​രു​​​​വ​​​​ൾ പ്ര​​​​ണ​​​​യം മ​​​​ന്ത്രി​​​​ക്കു​​​​ന്നു. ഒ​​​​രു ദി​​​​വ​​​​സം അ​​​​വ​​​​ളെ​​​​ന്നെ കാ​​​​ണാ​​​​ൻ ട്യൂ​​​​ട്ടോ​​​​റി​​​​യ​​​​ലി​​​​ലേ​​​​ക്ക് വ​​​​ന്നു. ഞാ​​​​ൻ കാ​​​​ണു​​​​ന്ന ദി​​​​ശ​​​​യി​​​​ൽ കാ​​​​റ്റി​​​​ൽ നെ​​​​ല്ലു​​​​ല​​​​യു​​​​ന്ന​​​​പോ​​​​ലെ അ​​​​വ​​​​ൾ നി​​​​ന്നു. എ​​​​ന്തൊ​​​​രു സൗ​​​​ന്ദ​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്നു ആ ​​​​നി​​​​ല്പി​​​​ന്. കൈ​​​​ക​​​​ൾ കോ​​​​ർ​​​​ത്ത് മു​​​​റു​​​​ക്കെ​​​​പ്പി​​​​ടി​​​​ച്ച് ഭൂ​​​​മി​​​​യു​​​​ടെ അ​​​​റ്റം​​​​വ​​​​രെ പോ​​​​ക​​​​ണ​​​​മെ​​​​ന്നു തോ​​​​ന്നി. ഒ​​​​രു കാ​​​​മു​​​​ക​​​​നി​​​​ടാ​​​​നു​​​​ള്ള കു​​​​പ്പാ​​​​യം ഞാ​​​​നു​​​​ള്ളിൽ തു​​​​ന്നാ​​​​ൻ തു​​​​ട​​​​ങ്ങി. ശൂ​​​​ന്യ​​​​ത​​​​യു​​​​മാ​​​​യി മല്ലി​​​​ട്ടു മ​​​​ല്ലി​​​​ട്ട് ഘ​​​​ന​​​​വി​​​​ഷാ​​​​ദം ബാ​​​​ധി​​​​ച്ച ഞാ​​​​ൻ പെ​​​​ട്ടെ​​​​ന്ന് ഛത്ര​​​​ചാ​​​​മ​​​​ര​​​​ങ്ങ​​​​ള​​​​ണി​​​​ഞ്ഞു. അ​​​​വ​​​​ളെ​​​​ന്നെ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​ച്ചെ​​​​ന്നു രാ​​​​പാ​​​​ർ​​​​ക്കാനും നേ​​​​ര​​​​ത്തേ എ​​​​ഴു​​​​ന്നേ​​​​റ്റ് മു​​​​ന്തി​​​​രി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ൽ​​​​ച്ചെ​​​​ന്ന് മു​​​​ന്തി​​​​രി​​​​വ​​​​ള്ളി​​​​ക​​​​ൾ ത​​​​ഴ​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്നോ എന്നു നോ​​​ക്കാ​​​നും പ​​​​റ​​​​യു​​​​ന്ന​​​​തു​​​​പോ​​​​ലെ തോ​​​​ന്നി. അ​​​​വി​​​​ടെ​​​​വ​​​​ച്ച് അ​​​​വ​​​​ളെ​​​​നി​​​​ക്ക് ന​​​​ല്കുന്ന പ്ര​​​​ണ​​​​യ​​​​ത്തെ ഓ​​​​ർ​​​​ത്ത് ഞാ​​​​ൻ കി​​​​ടി​​​​ലം​​​​കൊ​​​​ണ്ടു.

ഞ​​​​ങ്ങ​​​​ൾ ഒ​​​​ത്തി​​​​രി ദൂ​​​​രം ന​​​​ട​​​​ന്നു. ഒ​​​​രു​​​​പാ​​​​ട് മി​​​​ണ്ടി​​​​പ്പ​​​​റ​​​​ഞ്ഞു. മാം​​​​സ​​​​നി​​​​ബ​​​​ദ്ധ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല ആ ​​​​രാ​​​​ഗം. അ​​​​ഗ്നി​​​​യി​​​​ൽ നീ​​​​റി ദ​​​​ഹി​​​​ക്കാ​​​​ത്ത അ​​​​സ്ഥി​​​​ക​​​​ൾ കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ഞ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ഷ്ടം അ​​​​ന്യോ​​​​ന്യം കൊ​​​​രു​​​​ത്തു​​​​കെ​​​​ട്ടി​​​​യ​​​​ത്. അ​​​​തി​​​​നു​​​​ മു​​​​ക​​​​ളി​​​​ൽ ഞ​​​​ങ്ങ​​​​ൾ കൊ​​​​ടി നാ​​​​ട്ടി​​​​യി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ആ​​​​ർ​​​​ക്കു​​​​മ​​​​ത് അ​​​​റി​​​​യാ​​​​നാ​​​​യി​​​​ല്ല. വെ​​​​യി​​​​ലാ​​​​റി​​​​ത്തു​​​​ട​​​​ങ്ങി​​​​യ ഒ​​​​രു സാ​​​​യാ​​​​ഹ്ന​​​​ത്തി​​​​ൽ അ​​​​വ​​​​ൾ ചോ​​​​ദി​​​​ച്ചു, “ഒ​​​​രാ​​​​ലിം​​​​ഗ​​​​ന​​​​ത്തി​​​​ൽ ന​​​​മു​​​​ക്കി​​​​തു​​​​വ​​​​രെ എ​​​​ത്താ​​​​നാ​​​​കാ​​​​ത്ത​​​​തി​​​​ൽ നി​​​​ന​​​​ക്കു വി​​​​ഷ​​​​മ​​​​മു​​​​ണ്ടോ?” എ​​​​ന്ന്. “ഇ​​​​ല്ല.” പെ​​​​ട്ടെ​​​​ന്ന് ഞാ​​​​ൻ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞു. “പ​​​​ക്ഷേ, നീ ​​​​വ​​​​ച്ചു​​​​നീ​​​​ട്ടു​​​​ന്ന​​​​ത് വി​​​​ഷ​​​​മാ​​​​ണെ​​​​ങ്കി​​​​ൽ​​​​കൂ​​​​ടി ഞാ​​​​ന​​​​തു കു​​​​ടി​​​​ക്കും” -അ​​​​വ​​​​ൾ പ​​​​റ​​​​ഞ്ഞു. ചു​​​​ര​​​​മാ​​​​ന്തു​​​​ന്ന എ​​​​ന്‍റെ ചി​​​​രി ക​​​​ണ്ടാ​​​​ക​​​​ണം അ​​​​വ​​​​ളും ചി​​​​രി​​​​ച്ചു. ആ ​​​​ചി​​​​രി​​​​യി​​​​ൽ നി​​​​ലാ​​​​വി​​​​ന്‍റെ ക​​​​തി​​​​രു​​​​ക​​​​ൾ ത​​​​ളി​​​​ർ​​​​ക്കു​​​​ന്ന​​​​ത് ഞാ​​​​ന​​​​റി​​​​ഞ്ഞു. ആ ​​​​ചി​​​​രി​​​​യി​​​​ൽ ജ​​​ന്മ​​​ദീ​​​​ർ​​​​ഘ​​​​മാം ബോ​​​​ധി​​​​ക​​​​ൾ ഉ​​​​ണ​​​​ർ​​​​ന്നു​​​​വോ എ​​​​ന്ന​​​​റി​​​​യി​​​​ല്ല. ഒ​​​​ന്ന​​​​റി​​​​യാം; പൂ​​​​ർ​​​​വ​​​​പു​​​​ണ്യം​​​​പോ​​​​ലെ പൂ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഈ ​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ എ​​​​ന്നെ തീ​​​​വ്ര​​​​രാ​​​​ഗ​​​​ത്താ​​​​ൽ അ​​​​മ​​​​ർ​​​​ത്തി​​​​ച്ചും​​​​ബി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന്.

എ​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഞ​​​​ങ്ങ​​​​ൾ ഇ​​​​രു​​​​ദി​​​​ശ​​​​ക​​​​ളി​​​​ലേ​​​​ക്ക് പാ​​​​ഞ്ഞു​​​​പോ​​​​യ​​​​ത്. കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ ഞാ​​​​നെ​​​​ന്നേ അ​​​​ട​​​​ക്കം​​​​ചെ​​​​യ്തു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​നി അ​​​​തു തു​​​​റ​​​​ന്നു​​​​നോ​​​​ക്കി​​​​യാ​​​​ൽ ജീ​​​​ർ​​​​ണി​​​​ച്ച ഒ​​​​രു തേ​​​​ങ്ങ​​​​ൽ മാ​​​​ത്ര​​​​മേ അ​​​​തി​​​​നു​​​​ള്ളി​​​​ലു​​​​ണ്ടാ​​​​കൂ. ഏ​​​​റെ​​​നാ​​​​ൾ ആ ​​​​തേ​​​​ങ്ങ​​​​ൽ ന​​​​മ്ര​​​​മു​​​​ഖി​​​​യാ​​​​യ് എ​​​​ന്നെ പി​​​​ന്തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്നു. അ​​​​പ്പോ​​​​ഴെ​​​​ല്ലാം ഞാ​​​​നെ​​​​ന്നെ മ​​​​റ​​​​ന്നു ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പി​​​​ന്നെ​​​​പ്പി​​​​ന്നെ പ്ര​​​​ണ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​രും ചോ​​​​ദി​​​​ക്കാ​​​​താ​​​​യി. മൗ​​​​ന​​​​ദുഃ​​​​ഖി​​​​ത​​​​ർ അ​​​​വ​​​​രു​​​​ടെ മ​​​​ണി​​​​വീ​​​​ണ മീ​​​​ട്ടി​​​​പ്പാ​​​​ടും രാ​​​​വു​​​​ക​​​​ളി​​​​ൽ, മ​​​​ധു​​​​ച​​​​ഷ​​​​കം മോ​​​​ന്തും പാ​​​​തി​​​​രാ​​​​വു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ പ്ര​​​​ണ​​​​യ​​​​കാ​​​​ല​​​​ങ്ങ​​​​ളെ ച​​​​പ്പി​​​​ക്കു​​​​ടി​​​​ച്ച് പു​​​​റ​​​​ത്തേ​​​​ക്ക് ചീ​​​​റ്റും. അ​​​​വ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ വി​​​​ഷം തീ​​​​ണ്ടാ​​​​തെ ഞാ​​​​നി​​​​രി​​​​ക്കും. പ​​​​ക്ഷേ, അ​​​​പ്പോ​​​​ഴും ഒ​​​​രാ​​​​യി​​​​രം രാ​​​​ഗ​​​​ര​​​​ഥോ​​​​ത്സ​​​​വ​​​​ങ്ങ​​​​ൾ എ​​​​ന്‍റെ​​​​യു​​​​ള്ളി​​​​ൽ പൊ​​​​ടി​​​​പ​​​​റ​​​​ത്തി​​​​ പാ​​​​ഞ്ഞു​​​ന​​​​ട​​​​പ്പു​​​​ണ്ടാ​​​​കും. അ​​​​വ​​​​രി​​​​ലൊ​​​​രാ​​​​ൾ ബോ​​​​ധം​​​​മ​​​​റ​​​​ഞ്ഞ് എ​​​​ന്‍റെ നെ​​​​ഞ്ചി​​​​ലേ​​​​ക്ക് ചാ​​​​ഞ്ഞു​​​​കി​​​​ട​​​​ന്നി​​​​ട്ട് പ​​​​റ​​​​ഞ്ഞു: “പ​​​​റ​​​​യൂ, നീ ​​​​പ്ര​​​​ണ​​​​യി​​​​ച്ച അ​​​​ന്ത​​​​പ്പു​​​​ര നാ​​​​രി​​​​മാ​​​​രെ​​​​ക്കു​​​​റി​​​​ച്ച്.” ആ ​​​​അ​​​​ര​​​​ങ്ങി​​​​ൽ എ​​​​ന്‍റെ പ്ര​​​​ണ​​​​യ രാ​​​​ഗ​​​​വി​​​​സ്താ​​​​ര​​​​ത്തി​​​​നു കേ​​​​ൾ​​​​വി​​​​ക്കാ​​​​രു​​​​ണ്ടാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​​​ല്ലാ​​​​വ​​​​രും അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ മാ​​​​ള​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ഴ​​​​ഞ്ഞു​​​​പൊ​​​​യ്ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ ​​​​ത​​​​ണു​​​​ത്ത രാ​​​​ത്രി​​​​യി​​​​ൽ മ​​​​ധു​​​​ശാ​​​​ല വി​​​​ട്ട് ഞാ​​​​നി​​​​റ​​​​ങ്ങി. മൂ​​​​ക​​​​നി​​​​ലാ​​​​ഭ​​​​മാം ന​​​​ഭ​​​​സി​​​​ൽ പു​​​​ള്ളി​​​​മാ​​​​നു​​​​ക​​​​ൾ ചാ​​​​ടി​​​​മ​​​​റ​​​​യു​​​​ന്നു. മി​​​​ന്ന​​​​ലൊ​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ ഞാ​​​​നെ​​​​ല്ലാ വി​​​​ഷ​​​​ക​​​​ന്യ​​​​ക​​​​മാ​​​​രെ​​​​യും ഓ​​​​ർ​​​​ത്തു. ഓ​​​​ർ​​​​മ​​​​യി​​​​ലോ​​​​രോ​​​​ന്നി​​​​ലും പ്ര​​​​ദ​​​​ക്ഷി​​​​ണം ചെ​​​​യ്തു. തൃ​​​​ക്കോ​​​​വി​​​​ലി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന ആ​​​​ന​​​​ന്ദ​​​​വ​​​​ല്ലേ​​​​ശ്വ​​​​രി​​​​മാ​​​​രെ ഞാ​​​​നോ​​​​ർ​​​​ത്തു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളൊ​​​​ന്നി​​​​ൽ ക​​​​വി​​​​യും അ​​​​ധ്യാ​​​​പി​​​​ക​​​​യും വാ​​​​യ​​​​ന​​​​ക്കാ​​​​രി​​​​യു​​​​മാ​​​​യ മി​​​​നി ബാ​​​​ലു​​​​ശേ​​​​രി എ​​​​ഴു​​​​തി​​​​ച്ചോ​​​​ദി​​​​ച്ചു, “മാ​​​​ഷ്, അ​​​​ത്ര​​​​മേ​​​​ൽ ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ട് ചേ​​​​ർ​​​​ത്ത​​​​വ​​​​ർ ഒ​​​​ന്നും​​​​പ​​​​റ​​​​യാ​​​​തെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ വേ​​​​ദ​​​​ന അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടോ‍?”എ​​​​ന്ന്. ആ ​​​​നി​​​​മി​​​​ഷം​​​​ത​​​​ന്നെ ഞാ​​​​ൻ മ​​​​റു​​​​പ​​​​ടി​​​​യെ​​​​ഴു​​​​തി. “ഒ​​​​രാ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ആ​​​​ഴം കൂ​​​​ടി​​​​യ മു​​​​റി​​​​വ് സ​​​​മ്മാ​​​​നി​​​​ച്ചു ക​​​​ട​​​​ന്നു​​​​പോ​​​​യ ഒ​​​​രാ​​​​ൾ. ആ ​​​​നോ​​​​വാ​​​​ണ് എ​​​​ന്നെ ക​​​​വി​​​​യാ​​​​ക്കി​​​​ത്തീ​​​​ർ​​​​ത്ത​​​​ത്.”

Movies

പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ...; ട്രോ​ളു​ക​ളേ​റ്റു വാ​ങ്ങി പൃ​ഥ്വി​രാ​ജ്, ക​ല​ണ്ട​റി​ലെ ഗാ​നം ഇ​പ്പോ​ൾ ട്രെ​ന്‍റിം​ഗി​ൽ

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തി​യ ക​ല​ണ്ട​ർ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ന്‍റിം​ഗ്. പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ, പ​ത പ​ത​യും വീ​ഞ്ഞാ​ക്കും എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നും അ​തി​ലെ അ​ഭി​ന​യ​ത്തി​നു​മാ​ണ് പൃ​ഥ്വി​രാ​ജ് ട്രോ​ളു​ക​ളേ​റ്റു​വാ​ങ്ങു​ന്ന​ത്.

പാ​ട്ടി​ന്‍റെ വ​രി​ക​ളും പൃ​ഥ്വി​രാ​ജി​ന്‍റെ മു​ഖ​ത്തെ ഭാ​വ​ങ്ങ​ളും അ​ഭി​ന​യ​വു​മൊ​ക്കെ​യാ​ണ് ട്രോ​ള​ൻ​മാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടൈം ​ട്രാ​വ​ലിം​ഗി​ന് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നേ​ൽ രാ​ജു​വേ​ട്ട​ൻ പോ​യി ഈ ​ഗാ​നം മാ​റ്റി​ക്ക​ള​ഞ്ഞി​ട്ട് വ​രു​മാ​യി​രു​ന്നു എ​ന്നൊ​ക്കെ​യാ​ണ് ട്രോ​ളു​ക​ൾ.

Latest News

Up