x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ...; ട്രോ​ളു​ക​ളേ​റ്റു വാ​ങ്ങി പൃ​ഥ്വി​രാ​ജ്, ക​ല​ണ്ട​റി​ലെ ഗാ​നം ഇ​പ്പോ​ൾ ട്രെ​ന്‍റിം​ഗി​ൽ


Published: November 12, 2025 03:14 PM IST | Updated: November 12, 2025 03:16 PM IST

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തി​യ ക​ല​ണ്ട​ർ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ന്‍റിം​ഗ്. പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ൻ, പ​ത പ​ത​യും വീ​ഞ്ഞാ​ക്കും എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നും അ​തി​ലെ അ​ഭി​ന​യ​ത്തി​നു​മാ​ണ് പൃ​ഥ്വി​രാ​ജ് ട്രോ​ളു​ക​ളേ​റ്റു​വാ​ങ്ങു​ന്ന​ത്.

പാ​ട്ടി​ന്‍റെ വ​രി​ക​ളും പൃ​ഥ്വി​രാ​ജി​ന്‍റെ മു​ഖ​ത്തെ ഭാ​വ​ങ്ങ​ളും അ​ഭി​ന​യ​വു​മൊ​ക്കെ​യാ​ണ് ട്രോ​ള​ൻ​മാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടൈം ​ട്രാ​വ​ലിം​ഗി​ന് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നേ​ൽ രാ​ജു​വേ​ട്ട​ൻ പോ​യി ഈ ​ഗാ​നം മാ​റ്റി​ക്ക​ള​ഞ്ഞി​ട്ട് വ​രു​മാ​യി​രു​ന്നു എ​ന്നൊ​ക്കെ​യാ​ണ് ട്രോ​ളു​ക​ൾ.

രാ​ജു​വേ​ട്ട​ൻ ഇ​നി ഏ​തൊ​ക്കെ റോ​ൾ ചെ​യ്താ​ലും, ഓ​ലി​ക്ക​ര സോ​ജ​പ്പ​ന്‍റെ ത​ട്ട് താ​ണു ത​ന്നെ ഇ​രി​ക്കും, രാ​വി​ലെ ത​ന്നെ യൂ​ട്യൂ​ബ് തു​റ​ന്ന​പ്പോ​ൾ ദേ ​സോ​ജ​പ്പ​ൻ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

2009-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ ഓ​ലി​ക്ക​ര സോ​ജ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് താ​രം ചെ​യ്ത​ത്. പ​ച്ച​വെ​ള്ളം ത​ച്ചി​ന് സോ​ജ​പ്പ​ന്‍ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ആ​ണ്. അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ള്‍​ക്ക് ഈ​ണം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത് അ​ഫ്‌​സ​ല്‍ യൂ​സ​ഫു​മാ​ണ്.

ബാ​ബു ജ​നാ​ര്‍​ദ​ന​ന്‍ എ​ഴു​തി മ​ഹേ​ഷ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ക​ല​ണ്ട​ര്‍. ന​വ്യ നാ​യ​ര്‍, സെ​റീ​ന വ​ഹാ​ബ് എ​ന്നി​വ​ര്‍​ക്കൊ​പ്പം മു​കേ​ഷ്, ജ​ഗ​തി ശ്രീ​കു​മാ​ര്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ട്ടി​രു​ന്നു.

Tags : Prithviraj calendar SONG TRENDING TROLL

Recent News

Up