Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stabbing

NRI

ബ്രി​ട്ടീ​ഷ് ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ​ത്തു പേ​ർ​ക്ക് കു​ത്തേ​റ്റു

ല​​​ണ്ട​​​ൻ: ല​​​ണ്ട​​​നി​​​ലേ​​​ക്കു വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ത്തു പേ​​​ർ​​​ക്ക് പ​​​രി​​​ക്ക്. സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​രെ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ശ​​​നി​​​യാ​​​ഴ്ച വൈ​​​കുന്നേരം വ​​​ട​​​ക്ക​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​ലെ ഡോ​​​ൺ​​​കാ​​​സ്റ്റ​​​റി​​​ൽ​​​നി​​​ന്ന് ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ് ക്രോ​​​സി​​​ലേ​​​ക്കു യാ​​​ത്ര​​​പു​​​റ​​​പ്പെ​​​ട്ട ട്രെ​​​യി​​​നി​​​ലാ​​​ണ് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

ഹ​​​ണ്ടിം​​​ഗ്ട​​​ൺ ടൗ​​​ണി​​​ൽ നി​​​ർ​​​ത്തി​​​യ ട്രെ​​​യി​​​നി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ പോ​​​ലീ​​​സ് അ​​​ക്ര​​​മി​​​ക​​​ളെ കീ​​​ഴ​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പേ​​​രും ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​രാ​​​ണ്.

സം​​​ഭ​​​വ​​​ത്തി​​​ന് തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ​​​രി​​​ക്കേ​​​റ്റ ഒമ്പ​​​തു പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​തി​​​ൽ ര​​​ണ്ടു പേ​​​ർ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല. നാ​​​ലു പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ വി​​​ട്ടു.

International

വി​മാ​ന​ത്തി​ൽ അ​ടി​യും ​കു​ത്തും; ഇ​ന്ത്യ​ൻ യു​വാ​വ് അ​റ​സ്റ്റി​ൽ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: വി​​​​മാ​​​​ന​​​​ത്തി​​​​ൽ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​രെ കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വാ​​​​വ് അ​​മേ​​രി​​ക്ക​​യി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ൽ. പ്ര​​​​ണീ​​​​ത് കു​​​​മാ​​​​ർ ഉ​​​​സി​​​​ര​​​​പ​​​​ള്ളി (28) എ​​​​ന്ന യു​​​​വാ​​​​വാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ​​​​നി​​​​ന്നു ജ​​​​ർ​​​​മ​​​​നി​​​​ക്കു​​​​ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ലു​​​​ഫ്താ​​​​ൻ​​​​സ വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബോ​​​​സ്റ്റ​​​​ൺ ലോ​​​​ഗ​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കു വി​​​​മാ​​​​നം തി​​​​രി​​​​ച്ചു​​​​വി​​​​ട്ടു.

പ്ര​​ണീ​​​​ത് കു​​​​മാ​​​​ർ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​രാ​​​​യ കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​നാ​​​​യ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​നെ അ​​​​ടി​​​​ച്ച​​​​ശേ​​​​ഷം ഭ​​​​ക്ഷ​​​​ണം​​​​ ക​​​​ഴി​​​​ക്കു​​​​ന്ന ഫോ​​​​ർ​​​​ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് തോ​​​​ളി​​​​ൽ കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​റ്റൊ​​​​രു കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​ന്‍റെ ത​​​​ല​​​​യ്ക്കു പി​​​​ന്നി​​​​ൽ കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അക്രമിയെ ബോ​​​​സ്റ്റ​​​​ണി​​​​ലെ ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കും. കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ, 10 വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും 2,50,000 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ പി​​​​ഴ​​​​യും ശി​​​​ക്ഷ ല​​​​ഭി​​​​ക്കാം.

പ്ര​​​​ണീ​​​​തിനെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്താ​​​​ൻ വി​​​​മാ​​​​ന​​​​ത്തി​​​​ലെ സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​യാ​​​​ൾ വി​​​​ര​​​​ലു​​​​ക​​​​ൾ വാ​​​​യി​​​​ൽ​​​​ തി​​​​രു​​​​കി തോ​​​​ക്കി​​​​ന്‍റെ കാ​​​​ഞ്ചി​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ ആം​​​​ഗ്യം കാ​​​​ണി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ഇ​​​​യാ​​​​ൾ സ്ത്രീ ​​​യാ​​​​ത്ര​​​​ക്കാ​​​​രി​​​​യെ അ​​​​ടി​​​​ക്കു​​​​ക​​​​യും വി​​​​മാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ അ​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നി​​​​ല​​​​വി​​​​ൽ യു​​​​എ​​​​സി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ താ​​​​മ​​​​സാ​​​​നു​​​​മ​​​​തി ഇ​​​​ല്ലെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. വി​​​​ദ്യാ​​​​ർ​​​​ഥിവീ​​​​സ​​​​യി​​​​ലാ​​​​ണ് ഇ​​​​യാ​​​​ൾ യു​​​​എ​​​​സി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്.

Latest News

Up