x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍; പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റു


Published: January 9, 2026 09:07 PM IST | Updated: January 9, 2026 09:07 PM IST

എ​ട​പ്പാ​ള്‍: പൂ​ക്ക​ര​ത്ത​റ​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍. അം​ശ​ക്ക​ച്ചേ​രി സ്വ​ദേ​ശി റം​ഷാ​ദി​നെ​യാ​ണ് (23) ച​ങ്ങ​രം​കു​ളം എ​സ്‌​ഐ വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​സ്‌​ഐ​യു​ടെ വ​ല​ത് കൈ​യ്ക്ക് പ​രി​ക്കേ​റ്റു.

ഡി​സം​ബ​ർ 19ന് ​വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ക്ക​ര​ത്ത​റ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്ത് വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ ഇം​ത്യാ​സി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ അ​ന്ന് ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എ​ട​പ്പാ​ള്‍ സ്വ​ദേ​ശി ലു​ക്മാ​നെ​യാ​ണ് പോ​ലീ​സ് അ​ന്ന് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​യി​രു​ന്നു അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടാം​പ്ര​തി റം​ഷാ​ദി​നെ എ​ട​പ്പാ​ള്‍ അം​ശ​ക്ക​ച്ചേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

റം​ഷാ​ദി​നെ​തി​രേ സ​മാ​ന​മാ​യ മ​റ്റു കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്‌​ഐ വി​നു​വി​നെ പു​റ​മേ എ​സ്‌​സി​പി​ഒ​മാ​രാ​യ ബി​ജു, നി​ധീ​ഷ്, സി​പി​ഒ സ​ഫ്വാ​ൻ, ര​ജി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : youth arrest police case stabbing

Recent News

Up