Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stops

അവസാന ബന്ദിയും ഇസ്രയേലിൽ തിരിച്ചെത്തി; ടെൽ അവീവിലെ കൗണ്ട്ഡൗൺ ക്ലോക്ക് നിലച്ചു

ടെ​​​ൽ അ​​​വീ​​​വ്: 2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴിലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ല​​​സ്തീ​​​ൻ ഭീ​​​ക​​​ര​​​ർ ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​ട്ടി​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​വ​​​സാ​​​ന ഇ​​​സ്രേ​​​ലി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും വീ​​​ണ്ടെ​​​ടു​​​ത്തു.

റാ​​​ൻ ഗാ​​​വി​​​ൽ എ​​​ന്ന ഇ​​​രു​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​സ്ര​​​യേ​​​ലി​​​ൽ എ​​ത്തി​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ടെ​​​ൽ അ​​​വീ​​​വ് ന​​​ഗ​​​ര​​​ത്തി​​​ലെ ‘ബ​​​ന്ദി​​​ക​​​ളു​​​ടെ ച​​​ത്വ​​​ര’ ത്തി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ‘കൗണ്ട് ഡൗൺ ക്ലോ​​​ക്ക്’ 844-ാം ദി​​​വ​​​സം നി​​​ശ്ച​​​ല​​​മാ​​​യി.

പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന റാ​​​ൻ ഗാ​​​വി​​​ൽ പ​​​രി​​​ക്കേ​​​റ്റ് വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രി​​​ക്കേ​​​യാ​​​ണു ഹ​​​മാ​​​സും ഇ​​​സ്‌​​​ലാ​​​മി​​​ക് ജി​​​ഹാ​​​ദും അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ല​​​സ്തീ​​​ൻ ഭീ​​​ക​​​ര​​​ർ തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തിയത്. ഗാ​​​വി​​​ലി​​​നെ വ​​​ധി​​​ച്ച് മൃ​​​ത​​​ദേ​​​ഹം ഗാ​​​സ​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം തി​​​രി​​​കെ ഇ​​​സ്ര​​​യേ​​​ലി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​ൽ ഗാ​​​വി​​​ലി​​​യ​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ന​​​ന്ദി അ​​​റി​​​യി​​​ച്ചു. ഗാ​​​വി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ നാ​​​യ​​​ക​​​നാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ‌ നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞു.

പ​​​ല​​​സ്തീ​​​ൻ ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ൽ​​​നി​​​ന്നു ഗാ​​​സ​​​യി​​​ലേ​​​ക്ക് 251 പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ശേ​​​ഷ​​​മു​​​ള്ള ഓരോ നിമിഷവും ഓ​​​ർ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ടെ​​​ൽ അ​​​വീ​​​വി​​​ലെ ‘ബ​​​ന്ദി​​​ക​​​ളു​​​ടെ ച​​​ത്വ​​​ര’ ത്തി​​​ൽ പ്ര​​​ത്യേ​​​ക ക്ലോ​​​ക്ക് സ്ഥാ​​​പി​​​ച്ച​​​ത്.

ബ​​​ന്ദി​​​ക​​​ളെ​​​ല്ലാം തി​​​രി​​​ച്ചെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ക്ലോ​​​ക്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​. ബ​​​ന്ദി​​​ക​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ‘ഹോ​​​സ്റ്റേ​​​ജ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലീ​​​സ് ഫോ​​​റം’ അം​​​ഗ​​​ങ്ങ​​​ൾ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

അ​​​വ​​​സാ​​​ന ബ​​​ന്ദി​​​യും തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തോ​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഗാ​​​സ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​ന്നാം​​​ ഘ​​​ട്ടം ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യി. ഗാ​​​സ​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ര​​​ണ്ടാം ​​​ഘ​​​ട്ട​​​മാ​​​ണ് ഇ​​​നി​​​യു​​​ള്ള​​​ത്.

ഗാ​​​സ​​​യ്ക്കും ഈ​​​ജി​​​പ്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള റാ​​​ഫ അ​​​തി​​​ർ​​​ത്തി തു​​​റ​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധത ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഈയാ​​​ഴ്ചത​​​ന്നെ അ​​​തി​​​ർ​​​ത്തി തു​​​റ​​​ക്കു​​​മെ​​​ന്നാ​​​ണു ഗാ​​​സ ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​ൻ സ​​​മി​​​തി സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

ഗാ​​​സ നി​​​വാ​​​സി​​​ക​​​ൾ​​​ക്കു റാ​​​ഫ​​​യി​​​ലൂ​​​ടെ​​​യേ പു​​​റം​​​ലോ​​​ക​​​ത്തെ ത്താ​​​ൻ ക​​​ഴി​​​യൂ. ചി​​​കി​​​ത്സാ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ അ​​​തി​​​ർ​​​ത്തി തു​​​റ​​​ക്കു​​​ന്ന​​​തു കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Up