x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ വി​വി​ധ ട്രെ​യി​നു​ക​ൾ​ക്ക് പു​തു​താ​യി 24 സ്റ്റോ​പ്പു​ക​ൾ


Published: January 24, 2026 01:25 AM IST | Updated: January 24, 2026 01:25 AM IST

പ​​​ര​​​വൂ​​​ർ: ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വി​​​വി​​​ധ ട്രെ​​​യി​​​നു​​​ക​​​ള്‍​ക്ക് 109 സ്റ്റോ​​​പ്പു​​​ക​​​ള്‍ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി.

കേ​​​ര​​​ള​​​ത്തി​​​ല്‍ 24 സ്റ്റോ​​​പ്പു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​മാ​​​സം 26 മു​​​ത​​​ല്‍ ചെ​​​ന്നൈ-​​​എ​​​ഗ്‌മോ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ലും എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മെ​​​മു​​​വി​​​ന് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ലും നി​​​ല​​​മ്പൂ​​​ര്‍-​​​കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സി​​​ന് തു​​​റ​​​വൂ​​​രി​​​ലും വ​​​ല്ല​​​പ്പു​​​ഴ​​​യി​​​ലും മ​​​ധു​​​ര-​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് ചെ​​​റി​​​യ​​​നാ​​​ടും തൃ​​​ശൂ​​​ര്‍-​​​ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് ക​​​ണ്ണൂ​​​ര്‍ സൗ​​​ത്തി​​​ലും തൂ​​​ത്തു​​​ക്കു​​​ടി-​​​പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്‌​​​സ്പ്ര​​​സി​​​നു കി​​​ളി​​​കൊ​​​ല്ലൂ​​​രി​​​ലും ചെ​​​ന്നൈ-​​​പാ​​​ല​​​ക്കാ​​​ട് എ​​​ക്‌​​​സ്പ്ര​​​സി​​​ന് കൊ​​​ല്ല​​​ങ്കോ​​​ടും സ്റ്റോ​​​പ്പു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചു.

27 മു​​​ത​​​ല്‍ നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍-​​​ഗാ​​​ന്ധി​​​ധാം എ​​​ക്‌​​​സ്പ്ര​​​സി​​​ന് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​യി​​​ലും പു​​​ന​​​ലൂ​​​ര്‍-​​​മ​​​ധു​​​ര എ​​​ക്‌​​​സ്പ്ര​​​സി​​​ന് ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്തും എ​​​റ​​​ണാ​​​കു​​​ളം-​​​പൂ​​​ന എ​​​ക്‌​​​സ്പ്ര​​​സി​​​ന് വ​​​ട​​​ക​​​ര​​​യി​​​ലും സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും. 28 മു​​​ത​​​ല്‍ നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍-​​​കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സി​​​ന് ധ​​​നു​​​വ​​​ച്ച​​​പു​​​ര​​​ത്തും പൂ​​​നൈ എ​​​റ​​​ണാ​​​കു​​​ളം എ​​​ക്‌​​​സ്പ്ര​​​സി​​​ന് വ​​​ട​​​ക​​​ര​​​യി​​​ലും ഹി​​​സാ​​​ര്‍-​​​കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് തി​​​രൂ​​​രി​​​ലും പു​​​തു​​​താ​​​യി സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.

29 മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത്-​​​ഭാ​​​വ്‌​​​ന​​​ഗ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് വ​​​ട​​​ക​​​ര​​​യി​​​ലും 31 മു​​​ത​​​ൽ കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍-​​​ഹി​​​സാ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് തി​​​രൂ​​​രി​​​ലും സ്റ്റോ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​കും. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ട് മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​വെ​​​രാ​​​വ​​​ല്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി​​​യി​​​ലും വ​​​ട​​​ക​​​ര​​​യി​​​ലും പു​​​തി​​​യ സ്റ്റോ​​​പ്പു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : trains Kerala stops Railway

Recent News

Up