Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspended

വം​​ശീ​​യാ​​ധി​​ക്ഷേ​​പം: പ്രെ​​സ്റ്റി​​യാ​​നി​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ

മ​​ഡ്രി​​ഡ്: റ​​യ​​ൽ മ​​ഡ്രി​​ഡ് താ​​രം വി​​നീ​​ഷ്യസിനു നേ​​രേ വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ ബെ​​ൻ​​ഫി​​ക്ക​​യു​​ടെ ജി​​യാ​​ൻ​​ലു​​ക്ക പ്രെ​​സ്റ്റി​​യാ​​നി​​ക്കു സ​​സ്പെ​​ൻ​​ഷ​​ൻ.

അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ര​​നാ​​യ പ്രെ​​സ്റ്റി​​യാ​​നി ത​​നി​​ക്കു​​നേ​​രേ വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യെ​​ന്നു വി​​നീ​​ഷ്യസ്് റ​​ഫ​​റി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.

യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ പ്ലേ ​​ഓ​​ഫ് ആ​​ദ്യ​​പാ​​ദ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു വി​​വാ​​ദ സം​​ഭ​​വം.

താൻ നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്ന നി​​ല​​പാ​​ടി​​ലാ​​യി​​രു​​ന്നു പ്രെ​​സ്റ്റി​​യാ​​നി. എ​​ന്നാ​​ൽ യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ ഭ​​ര​​ണ​​സ​​മി​​തി​​യാ​​യ യു​​വേ​​ഫ പ്രെ​​സ്റ്റി​​യാ​​നി​​യ്ക്ക് ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ വി​​ല​​ക്ക് പ്ര​​ഖ്യാ​​പി​​ച്ചു.

National

പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചു; എട്ട് എംപിമാർക്കു സസ്പെൻഷൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സം​​​സാ​​​രി​​​ച്ച് പൂ​​​ർ​​​ത്തീക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് കീഴ്‌വഴക്കം ലം​​​ഘി​​​ച്ച് മ​​​റ്റൊ​​​രു അം​​​ഗ​​​ത്തെ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ വി​​​ളി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ലോ​​​ക്സ​​​ഭ​​​യി​​​ൽ നാ​​​ട​​​കീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ. സ്പീ​​​ക്ക​​​റു​​​ടെ ചെ​​​യ​​​റി​​​നു​​​ മു​​​ന്നി​​​ൽ പേ​​​പ്പ​​​ർ കീ​​​റി എ​​​റി​​​ഞ്ഞ​​​തി​​​നും ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​നു സ​​​മീ​​​പം ക​​​യ​​​റി മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​നും ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, ഹൈ​​​ബി ഈ​​​ഡ​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പ​​​ടെ എ​​​ട്ട് എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

ന​​​ട​​​പ്പ് സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ഏ​​​പ്രി​​​ൽ ര​​​ണ്ടു​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ. കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​രാ​​​യ മാ​​​ണി​​​ക്കം ടാ​​​ഗോ​​​ർ, പ്ര​​​ശാ​​​ന്ത് പ​​​ഡോ​​​ലെ, അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് രാ​​​ജ വാ​​​റിം​​​ഗ്, സി. ​​​കി​​​ര​​​ണ്‍ കു​​​മാ​​​ർ റെ​​​ഡ്ഢി, ഗു​​​ർ​​​ജീ​​​ത് സിം​​​ഗ് ഔ​​​ജ്‌​​​ല, സി​​​പി​​​എ​​​മ്മി​​​ന്‍റെ മ​​​ധു​​​ര എം​​​പി എ​​​സ്. വെ​​​ങ്കി​​​ടേ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​ർ. കീഴ്‌വഴ​​​ക്ക​​​മ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സം​​​സാ​​​രി​​​ച്ച് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​ത്ര​​​മേ സ​​​ഭ​​​യി​​​ലെ മ​​​റ്റൊ​​​രാ​​​ളെ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​വൂ. എ​​​ന്നാ​​​ൽ, ഇ​​​തെ​​​ല്ലാം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ ക​​​ണ്ട​​​ത്.

മു​​​ൻ ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത പു​​​സ്ത​​​ക​​​ത്തി​​​ൽ ചൈ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സം​​​ഭ​​​വം രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്ന​​​ലെ​​​യും സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ സ്പീ​​​ക്ക​​​റി​​​ന്‍റെ ചെ​​​യ​​​റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് ടെ​​​ന്ന​​​റ്റി അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു ബ​​​ഹ​​​ളം ക​​​ന​​​ത്ത​​​ത്. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​വി​​​ലെ പി​​​രി​​​ഞ്ഞ ലോ​​​ക്സ​​​ഭ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ രാ​​​ഹു​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​നെ​​​ത്തി. ന​​​ര​​​വ​​​നെ​​​യു​​​ടെ ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പി​​​ലെ സം​​​ഭ​​​വം സം​​​ബ​​​ന്ധി​​​ച്ച് തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ന്ന​​​യി​​​ച്ച സ​​​മാ​​​ന​​​വി​​​ഷ​​​യം ഇ​​​ന്ന​​​ലെ​​​യും രാ​​​ഹു​​​ൽ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ​​​ക്കു കൈ​​​മാ​​​റി. റൂ​​​ളിം​​​ഗി​​​ലൂ​​​ടെ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച സ​​​മാ​​​ന വി​​​ഷ​​​യം വീ​​​ണ്ടും ഉ​​​ന്ന​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ മാ​​​ത്ര​​​മേ സാ​​​ധി​​​ക്കൂ​​​വെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സ്പീ​​​ക്ക​​​ർ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ചു.

എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​നി​​​ന്ന് ആ​​​രും പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ് പി​​​ന്നീ​​​ടു ക​​​ണ്ട​​​ത്. ന​​​ര​​​വ​​​നെ​​​യു​​​ടെ, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത​​​ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ർ പേ​​​ജും എം​​​പി​​​മാ​​​രു​​​ടെ കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തോ​​​ടെ ടി​​​ഡി​​​പി​​​യു​​​ടെ ജി.​​​എം. ഹ​​​രീ​​​ഷ് ബാ​​​ല​​​യോ​​​ഗി സം​​​സാ​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴേ​​​ക്കും സ​​​സ്പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ച്ച എം​​​പി​​​മാ​​​ർ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ലെ​​​ത്തി സ്പീ​​​ക്ക​​​ർ​​​ക്കു​​​ നേ​​​രേ മു​​​ദ്യാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി. മാ​​​ണി​​​ക്കം ടാ​​​ഗോ​​​റാ​​​ണ് ആ​​​ദ്യം ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​ത്. പി​​​ന്നാ​​​ലെ ഹൈ​​​ബി, ഡീ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എം​​​പി​​​മാ​​​രും ക​​​യ​​​റി മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി. അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് വാ​​​റിം​​​ഗ് പേ​​​പ്പ​​​ർ കീ​​​റിയെറി​​​ഞ്ഞ​​​തോ​​​ടെ ലോ​​​ക്സ​​​ഭ മൂ​​​ന്നു​​​വ​​​രെ നി​​​ർ​​​ത്തി​​​വ​​​ച്ചു.

സ​​​ഭ വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച​​​പ്പോ​​​ൾ എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റികാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​താ​​​യി സ്പീ​​​ക്ക​​​ർ ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പ് സൈ​​​കി​​​യ അ​​​റി​​​യി​​​ച്ചു. അ​​​പ്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​ർ​​​ന്നു. മാ​​​ണി​​​ക്കം ടാ​​​ഗോ​​​ർ, പ്ര​​​ശാ​​​ന്ത് പ​​​ഡോ​​​ലെ, ആ​​​ർ. സു​​​ധ തു​​​ട​​​ങ്ങി നാ​​​ല് എം​​​പി​​​മാ​​​ർ വീ​​​ണ്ടും സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​നു സ​​​മീ​​​പം ക​​​യ​​​റി മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി. ന​​​ര​​​വാ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ർ പേ​​​ജി​​​ന്‍റെ കോ​​​പ്പി കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി ആ​​​ർ. സു​​​ധ സ്പീ​​​ക്ക​​​ർ​​​ക്കു​​​ നേ​​​രേ കീ​​​റി​​​യെ​​​റി​​​ഞ്ഞു. ബ​​​ഹ​​​ളം ക​​​ന​​​ത്ത​​​തോ​​​ടെ സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ട്ടു. തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

സ്പീ​​​ക്ക​​​റി​​​ന്‍റെ ചെ​​​യ​​​റി​​​നു​​​ നേ​​​രേ ര​​​ണ്ടാ​​​മ​​​ത് പേ​​​പ്പ​​​ർ കീ​​​റി​​​യെ​​​റി​​​ഞ്ഞ ആ​​​ർ. സു​​​ധ​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ന് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യേ​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​ന് ല​​​ഭി​​​ച്ച സ​​​സ്പെ​​​ൻ​​​ഷ​​​ൻ വ​​​ലി​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്ന് ഡീ​​​നും ഹൈ​​​ബി​​​യും പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ.

ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ് ന​ട​പ​ടി. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ.

ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, അ​മ​രീ​ന്ദ​ർ സിം​ഗ്, രാ​ജാ വാ​റിം​ഗ്, മാ​ണി​ക്കം ടാ​ഗോ​ർ, ഗു​ർ​ജീ​ത് സിം​ഗ് ഔ​ജി​ല, പ്ര​ശാ​ന്ത് യ​ഡാ​റാ​വു പ​ഡോ​ലേ, കി​ര​ൺ കു​മാ​ർ റെ​ഡ്ഡി, വെ​ങ്ക​ട്ട് രാ​മ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ന​ട​പ​ടി നേ​രി​ട്ട മ​റ്റു എം​പി​മാ​ർ.

സ​സ്‌​പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട്ട് എം​പി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വാ​യ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ ധ​ർ​ണ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മു​ൻ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യു​ടെ ഓ​ർ​മ​ക്കു​റി​പ്പി​ലെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ലോ​ക്‌​സ​ഭ ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യ​ത്. ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു.

Kerala

നി​യ​മ​സ​ഭ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്നു; സ​ഭാ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്നു. സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​യ​റാ​ൻ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ വീ​ണ്ടും ശ്ര​മി​ച്ചു.

അ​ൻ​വ​ർ സാ​ദ​ത്ത്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എ​ന്നി​വ​രാ​ണ് സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡു​മാ​ർ ത​ട​ഞ്ഞു. സ​ഭാ​ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച സ്പീ​ക്ക​ർ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റു​പോ​യി.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ പ്ല​ക്കാ​ർ​ഡും ബാ​ന​റും ഉ​യ​ർ​ത്തി​യാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

Kerala

ന​ഗ​രൂ​ർ എ​സ്ഐ​യെ മ​ർ​ദി​ച്ച സം​ഭ​വം; സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ച​ന്തു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വെ​ള്ള​ല്ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഗാ​ന​മേ​ള​യ്ക്കി​ടെ നാ​ട്ടു​കാ​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​വ​രി​ൽ പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ച​ന്തു​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സാ​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​വ​രെ പി​രി​ച്ചു​വി​ട്ട​ത്.

ഗാ​ന​മേ​ള​യ്ക്ക് ശേ​ഷം പോ​ലീ​സു​കാ​ർ മ​ട​ങ്ങി​പോ​കു​ന്ന​തി​നി​ടെ ച​ന്തു​വും സ​ഹോ​ദ​ര​നും മ​റ്റ് ചി​ല​രും ചേ​ർ​ന്ന് എ​സ്ഐ​യെ മ​ർ​ദി​ക്കു​ക​യും ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ ച​ന്തു​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​റ്റു​ചി​ല​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ച​ന്തു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

ബാ​റു​ട​മ​യു​ടെ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു; എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ട​മ​യു​ടെ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും ര​ണ്ട് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​സ്‌​പെ​ന്‍​ഷ​ന്‍.

വാ​ടാ​ന​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജി സു​നി​ല്‍​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ ര​ണ്ട് വ​നി​താ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

കോ​വ​ളം വാ​ഴ​മു​ട്ട​ത്തെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ യൂ​ണി​ഫോ​മി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. എ​ക്‌​സൈ​സ് വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി.

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ബാ​റു​ക​ളി​ല്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് വ​കു​പ്പു​ത​ല ച​ട്ടം.

ബാ​ര്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​മാ​ണ് ബാ​റു​ട​മ​യു​ടെ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് എ​ന്ന​തും ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണ്. 2022ല്‍ ​മൂ​വ​രും തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​ല്‍ ജോ​ലി​ചെ​യ്യു​മ്പോ​ഴാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​ത്രം സ​ഹി​ത​മാ​ണ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍​ക്കു പ​രാ​തി ല​ഭി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ സ​ത്ക​രി​ച്ച വി​വ​രം ബാ​റു​ട​മ​യും സ്ഥി​രീ​ക​രി​ച്ചു. ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ​ത്ക​രി​ച്ച​തി​ന് ബാ​ര്‍ ഉ​ട​മ​യ്‌​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും.

Kerala

ബാ​റി​ലെ മ​ദ്യ സ​ല്‍​ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു; എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​ഫോ​മി​ൽ ബാ​റി​ലെ​ത്തി മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​ജി. സു​നി​ൽ​കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ശ, അ​ഞ്ജ​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

കോ​വ​ള​ത്തെ ഡ​യ​മ​ണ്ട് പാ​ല​സ് ഹോ​ട്ട​ലി​ൽ ആ​യി​രു​ന്നു മ​ദ്യ സ​ൽ​ക്കാ​രം ന​ട​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് മൂ​വ​രെ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി വ​കു​പ്പി​ന് നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

പി​ന്നാ​ലെ​യാ​ണ് മൂ​വ​രെ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

 

Kerala

ഡ്യൂട്ടി സമയത്തെ മദ്യപാനം; പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്‌ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ്‌ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

Kerala

കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി, വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

വ​യ​നാ​ട്: കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഭൂ​മി ത​രം മാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി.

ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 10000 രൂ​പ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രാ​തി. കൃ​ത്യ​വി​ലോ​പ​വും ച​ട്ട​ലം​ഘ​ന​വു​മാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

Kerala

കിളിമാനൂർ വാഹനാപകടം: മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.

നോട്ടീസ് നൽകി വിഷ്ണുവിനെ വിട്ടയച്ചതിനാലാണ് ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

അതേസമയം, കിളിമാനൂർ വാഹനാപകടത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്‍റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്.

കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

National

ആ​സാ​മി​ലെ കൊ​ക്ര​ജാ​റി​ൽ സം​ഘ​ർ​ഷം;ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി

ഗോ​​​​ഹ​​​​ട്ടി: ആ​​​​സാ​​​​മി​​​​ലെ കൊ​​​​ക്രജാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ രണ്ടു പേര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സം​​​​ഘ​​​​ർ​​​​ഷം.

ബോ​​​​ഡോ വി​​​​ഭാ​​​​ഗ​​​​വും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളും ത​​​​മ്മി​​​​ലാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷം പൊ​​​​ട്ടി​​​​പ്പു​​​​റ​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തോ​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സി​​​​നെ വി​​​​ന്യ​​​​സി​​​​ച്ചു. താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മൊ​​​​ബൈ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി.

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ക്രജറി​​​​ലെ ക​​​​രി​​​​ഗാ​​​​വ് ഔ​​​​ട്ട്പോ​​​​സ്റ്റി​​​​ലെ മാ​​​​ൻ​​​​സിം​​​​ഗ് റോ​​​​ഡി​​​​ൽ മൂ​​​​ന്ന് ബോ​​​​ഡോ​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​ഹ​​​​നം ര​​​​ണ്ട് ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ ഇ​​​​ടി​​​​ച്ചി​​​​ട്ടു.

പി​​​​ന്നാ​​​​ലെ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ദി​​​​വാ​​​​സി ഗ്രാ​​​​മ​​​​ത്തി​​​​ലെ ആ​​​​ളു​​​​ക​​​​ൾ ബോ​​​​ഡോ​​​​ക​​​​ളെ മ​​​​ർ​​​​ദി​​​​ക്കു​​​​ക​​​​യും വാ​​​​ഹ​​​​നം ക​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ സം​​​​ഘ​​​​ർ​​​​ഷം വ്യാ​​​​പി​​​​ച്ചു.

Kerala

പ്ര​തി​യി​ൽ നി​ന്ന് പ​ണ​പ്പി​രി​വ്; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: പ്ര​തി​യി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജ​സ്റ്റി​ൻ ച​ർ​ച്ചി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. ഷി​വി​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്ന് കോ​ട​തി​യി​ൽ അ​ട​യ്ക്കാ​ൻ എ​ന്ന വ്യാ​ജേ​ന 10,000 രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി. തൊ​ഴി​ലു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ വി​ജി​ല​ൻ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Kerala

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ധ്യാ​പ​ക​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബം​ഗു​ളൂ​രു: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ ആ​റ് അ​ധ്യാ​പ​ക​രെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

അ​നു​മോ​ൾ റ​സ്ദാ​ൻ, ഷ​ബാ​ന ബാ​നു, ഫൈ​ക കോ​ൽ​ക്ക​ർ, ആ​ൽ​ബ ദി​നേ​ശ്, സി​ന്ധു .ആ​ർ, സു​ഷ്മി​നി ഹെ​ഗ്ഡെ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ദ് ​ഓ​ക്സ്ഫോ​ർ​ഡ് ഡെ​ന്‍റ​ൽ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ യ​ശ​സ്വി​നി (23)ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ​ത്.

കോ​ള​ജി​ൽ യ​ശ​സ്വി​നി ക​ടു​ത്ത പീ​ഡ​ന​മാ​ണ് നേ​രി​ട്ടി​രു​ന്ന​ത്. ക​ണ്ണ് വേ​ദ​ന മൂ​ലം യ​ശ​സ്വി​നി ഒ​രു ദി​വ​സം അ​വ​ധി​യെ​ടു​ത്തെ​ന്നും പി​റ്റേ​ന്ന് കോ​ള​ജി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഒ​രു സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്നും യ​ശ​സ്വ​നി​യു​ടെ അ​മ്മ ഭൂ​ദേ​വ​യ്യ ആ​രോ​പി​ക്കു​ന്നു.

അ​ധ്യാ​പ​ക​രു​ടെ പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് യ​ശ​സ്വി​നി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. യ​ശ​സ്വി​നി​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ മോ​ർ​ച്ച​റി​യു​ടെ പു​റ​ത്ത് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ആ​കെ​മൊ​ത്തം നാ​ണ​ക്കേ​ട്; പു​തു​വ​ർ​ഷ​ത്തി​ൽ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് ആ​റ് പോ​ലീ​സു​കാ​രെ

കൊ​ച്ചി: കേ​ര​ള പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​യി കൊ​ച്ചി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നു​ക​ള്‍. പു​തു​വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ല്‍ ത​ന്നെ ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വി​വി​ധ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

സ​സ്‌​പെ​ന്‍​ഷ​ന്‍ 1: ല​ഹ​രി​മാ​ഫി​യ ബ​ന്ധ​ത്തെ തു​ട​ര്‍​ന്നാ​ണ് കാ​ല​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ സു​ബീ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ സു​ബീ​റി​ന്‍റെ മാ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​രു​മ്പാ​വൂ​ര്‍ ഭാ​യി കോ​ള​നി​യി​ലെ കെ​ട്ടി​ട​ത്തി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യി​ല്‍ നി​ന്നും എ​ക്‌​സൈ​സ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ സെ​ലീ​ന എ​ന്ന സ്ത്രീ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. ഈ ​കേ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സൂ​ബീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ​സ്‌​പെ​ന്‍​ഷ​ന്‍ 2: ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ത​ന്നെ​യാ​ണ് പ​ള്ളു​രു​ത്തി സി​പി​ഒ വി​ജേ​ഷി​നെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​ത്. പാ​സ്‌​പോ​ര്‍​ട്ട് വെ​രി​ഫി​ക്കേ​ഷ​ന്‍റെ പേ​രി​ല്‍ വി​ളി​ച്ചു​വ​രു​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് വി​ജേ​ഷി​നെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. പാ​സ്‌​പോ​ര്‍​ട്ടി​നാ​യി അ​പേ​ക്ഷി​ച്ച യു​വ​തി​യു​ടെ വീ​ട്ടി​ല്‍ വെ​രി​ഫി​ക്കേ​ഷ​നാ​യി എ​ത്താ​തെ ത​ന്നെ വ​ന്നു കാ​ണാ​ന്‍ വി​ജേ​ഷ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തോ​പ്പും​പ​ടി പാ​ല​ത്തി​ന​ടു​ത്തു​ള്ള കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ് അ​വ​ന്യൂ​വി​ന് അ​ടു​ത്തേ​ക്ക് യു​വ​തി​യോ​ട് എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലേ​ക്ക് ക​യ​റാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. പി​ന്നാ​ലെ കാ​റി​ല്‍ വ​ച്ച് അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്. ജ​നു​വ​രി അ​ഞ്ചി​നാ​ണ് ആ​ണ് സം​ഭ​യ​വം ന​ട​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് വി​ജേ​ഷി​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

സ​സ്‌​പെ​ന്‍​ഷ​ന്‍ 3: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​ണ് ഏ​റ്റ​വും പു​തി​യ സം​ഭ​വം. കു​റു​പ്പും​പ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ​യും റൈ​റ്റ​റു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ്, സി​പി​ഒ​മാ​രാ​യ ഷ​ഫീ​ക്ക്, ഷ​ക്കീ​ര്‍, സ​ഞ്ജു ജോ​സ് എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ ​ഹേ​മ​ല​ത സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​നാ​യി പ്ര​തി​ക​ളി​ല്‍ നി​ന്നും 6.60 ല​ക്ഷം രൂ​പ വാ​ങ്ങി​യ സം​ഭ​വ​ത്തി​ലെ വി​ജി​ല്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​ള്ളി​ക്ക​വ​ല മൗ​ലൂ​ദു​പു​ര സ്വ​ദേ​ശി​യി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

District News

കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി നാ​ലു പോ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു കേ​സ് ഒ​തു​ക്കി​തീ​ര്‍​ക്കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ​യും റൈ​റ്റ​റു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ്, സി​പി​ഒ​മാ​രാ​യ ഷ​ഫീ​ക്ക്, ഷ​ക്കീ​ര്‍, സ​ഞ്ജു ജോ​സ് എ​ന്നി​വ​രെ​യാ​ണ് ജി​ല്ാ പോ​ലീ​സ് മേ​ധാ​വി സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന് പ്ര​തി​ക​ളി​ല്‍ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 6.60 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഗു​ജ​റാ​ത്തി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തി​ന് അ​വി​ടെ നി​ന്നു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ള്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ കു​റു​പ്പം​പ​ടി സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ട് പ്ര​തി​ക​ളി​ല്‍ നി​ന്ന് 3.30 ല​ക്ഷം രൂ​പ വീ​തം വാ​ങ്ങു​ക​യാ​യി​രു​ന്നു ഇ​തി​ല്‍ നി​ന്ന് ഗു​ജ​റാ​ത്തി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് 60,000 രൂ​പ ന​ല്‍​കി. ബാ​ക്കി ആ​റ് ല​ക്ഷം രൂ​പ കു​റു​പ്പ​ടി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​തം​വ​ച്ചെ​ന്നാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്

 

Kerala

പാ​സ്‌​പോ​ര്‍​ട്ട് വെ​രി​ഫി​ക്കേ​ഷ​നി​ടെ ക​ട​ന്നു​പി​ടി​ച്ചു; യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: പാ​സ്‌​പോ​ര്‍​ട്ട് വെ​രി​ഫി​ക്കേ​ഷ​നി​ടെ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. പ​ള്ളു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ വി​ജേ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ഹാ​ര്‍​ബ​ര്‍ പോ​ലീ​സാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. പാ​സ്‌​പോ​ര്‍​ട്ടി​നാ​യി അ​പേ​ക്ഷി​ച്ച പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​യ യു​വ​തി​യോ​ട് വെ​രി​ഫി​ക്കേ​ഷ​നാ​യി ത​ന്നെ കാ​ണാ​നാ​ണ് വി​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

തോ​പ്പും​പ​ടി പാ​ല​ത്തി​ന് അ​ടു​ത്തു​ള്ള കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ് അ​വ​ന്യു​വി​ന് അ​ടു​ത്തേ​ക്ക് എ​ത്താ​നും ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​നും വി​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​റി​ല്‍ ക​യ​റി​യ യു​വ​തി​യോ​ട് വി​ജേ​ഷ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് ത​ന്നെ യു​വ​തി ഹാ​ര്‍​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന വ​കു​പ്പ് ചേ​ര്‍​ത്താ​ണ് ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

വി​ജേ​ഷി​നെ​തി​രെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ളെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

 

Kerala

ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ല​ടി സ്റ്റേ​ഷ​നി​ലെ സി​പി​ഒ സു​ബീ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സു​ബീ​റി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ സു​ബീ​റി​ന്‍റെ ബ​ന്ധു​വി​ന്‍റെ മു​റി​യി​ല്‍ നി​ന്ന് 66 ഗ്രാം ​ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ബീ​റി​ന്‍റെ പ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

കു​ന്ന​ത്തു​നാ​ട് എ​ക്‌​സൈ​സും എ​ന്‍​സി​ബി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്ത​ത്. പെ​രു​മ്പാ​വൂ​രി​ലെ ഭാ​യ് കോ​ള​നി​യി​ലു​ള​ള സു​ബീ​റി​ന്‍റെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നാ​ണ് ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തോ​ടെ​യാ​ണ് സു​ബീ​ര്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ​ത്.

Kerala

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റേ​താ​ണ് ന​ട​പ​ടി.

സ്‌​കൂ​ൾ മാ​നേ​ജ​രെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് എ​ഇ​ഒ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി. വി​ഷ​യം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ചെ​ന്ന കാ​ര​ണം ചൂ​ണി​ക്കാ​ട്ടി​യാ​ണ് മാ​നേ​ജ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക, ക്ലാ​സ് ടീ​ച്ച​ർ എ​ന്നി​വ​ർ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

District News

വാട്ടര്‍ മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു; ഉച്ച മുതല്‍ വൈകിട്ട് വരെ ഈ റൂട്ടുകളില്‍ സര്‍വീസ് ഇല്ല

കൊച്ചി: വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ചു വരെ നിര്‍ത്തിവയ്ക്കും. മറൈന്‍ ഡ്രൈ വില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.

അഞ്ചു മണിക്ക് ശേഷം സര്‍വീസ് ഉണ്ടായിരിക്കും. മട്ടാഞ്ചേരി-വില്ലിംഗ്ടണ്‍ ഐലൻഡ് സര്‍വീസ് തടസമില്ലാതെ തുടരും. ഇന്ന് ഒരു മണിക്കാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടക്കുന്നത്. മന്ത്രി പി. രാജീവ് ആണ് ഉദ്ഘാടനം ചെയ്യുന്നത്.

അതേസമയം, പുതുവത്സര ദിനത്തോട് അനുബന്ധിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍, ഹൈക്കോടതി-ഫോര്‍ട്ട് കൊച്ചി റൂട്ടുകളില്‍ ഡിസംബര്‍ 31ന് രാത്രി ഏഴ് മണിക്ക് സര്‍വീസ് അവസാനിക്കും. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടുകളില്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലു വരെ സര്‍വീസ് നടത്തും.

Kerala

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മു​ന്ന​ണി ധാ​ര​ണ തെ​റ്റി​ച്ച് വോ​ട്ട് ചെ​യ്തു; ആ​ർ​ജെ​ഡി അം​ഗ​ത്തി​ന് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത ആ​ർ​ജെ​ഡി അം​ഗ​ത്തെ സ​സ്പെ​ന്‍റ് ചെ​യ്തു. വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ര​ജ​നി തെ​ക്കെ ത​യ്യി​ലി​നെ​തി​രെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ആ​ർ​ജെ​ഡി ന​ട​പ​ടി എ​ടു​ത്ത​ത്. പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ക​യും പാ​ർ​ട്ടി ഏ​ൽ​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നു​മാ​ണ് സ​സ്പെ​ൻ​ഷ​ൻ.

ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി ധാ​ര​ണ തെ​റ്റി​ച്ച ര​ജ​നി തെ​ക്കെ ത​യ്യി​ൽ യു​ഡി​എ​ഫ് ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ് വോ​ട്ട് ചെ​യ്ത​ത്. രാ​ധാ​കൃ​ഷ്ണ​ൻ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ കു​റ്റ​വാ​ളി​യാ​യ മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കു പു​റ​ത്തു പ്ര​തി​ഷേ​ധം.

ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തിരേ അ​തി​ജീ​വി​ത​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്.

ത​ന്‍റെ മ​ക​ൾ ഒ​രു​പാ​ട് ക​ഷ്‌​ട​പ്പാ​ടു​ക​ൾ അ​ഭി​മു​ഖീ​ക​രി​ച്ച​തി​നാ​ലാ​ണ് താ​നി​വി​ടെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​തെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​മ്മ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ്ര​തി​ക​രി​ച്ചു. വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പ​ണം വാ​ങ്ങി മേ​യ​ര്‍ പ​ദ​വി ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണം; ലാ​ലി ജെ​യിം​സി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​ർ പ​ദ​വി പാ​ർ​ട്ടി നേ​തൃ​ത്വം പ​ണം വാ​ങ്ങി വി​റ്റെ​ന്ന് ആ​രോ​പി​ച്ച കൗ​ൺ​സി​ല​ർ ലാ​ലി ജെ​യിം​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് കോ​ൺ​ഗ്ര​സ്. പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ലാ​ലി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കെ​പി​സി​സി പ്ര​സിഡ​ന്‍റ് സ​ണ്ണി ജോ​സ​ഫാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ജി ജ​സ്റ്റി​നെ​തി​രെ​യും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​മെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് ലാ​ലി ഉ​ന്ന​യി​ച്ച​ത്. മേ​യ​ർ സ്ഥാ​ന​ത്തി​നാ​യി നി​ജി ജ​സ്റ്റി​നും ഭ​ർ​ത്താ​വും പെ​ട്ടി​യു​മാ​യി എ​ഐ​സി​സി നേ​താ​ക്ക​ളെ പോ​യി ക​ണ്ടെ​ന്നും പ​ണം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി ത​ന്നെ ത​ഴ​യു​ക​യാ​യി​രു​ന്നെ​ന്നും ലാ​ലി പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ലാ​ലി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

"താ​നൊ​രു വി​ധ​വ​യാ​ണ്. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ത​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട മേ​യ​ർ പ​ദ​വി വി​റ്റ​ത്. കൗ​ൺ​സി​ല​ർ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ത​ന്‍റെ പേ​രാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നി​ട്ടും ത​ഴ​യു​ക​യാ​യി​രു​ന്നു.'-​ലാ​ലി ആ​രോ​പി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്താ​ൽ പാ​ർ​ട്ടി​ക്കെ​തി​രെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ലാ​ലി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തി​യ ലാ​ലി നി​ജി​ക്ക് അ​നൂ​ല​മാ​യി വോ​ട്ട് ചെ​യ്തി​രു​ന്നു.

 

National

യോ​ഗി​യു​ടെ നേ​രെ പാ​ഞ്ഞ​ടു​ത്ത് പ​ശു; മു​നി​സി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ​യോ​ഗി ആ​ദി​ത്യ​നാ​ഥ് ​കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് പ​ശു. ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഗോ​ര​ഖ്നാ​ഥ് മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന പ​ശു മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി പ​ശു​വി​നെ ത​ട​യു​ക​യും ദൂ​രേ​ക്ക് ഓ​ടി​ച്ചു​വി​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പ​ൽ സൂ​പ്പ​ർ​വൈ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു.  

സം​ഭ​വ​ത്തി​ൽ മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു​ക്കി​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളി​ൽ വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണം. തു​ട​ർ​ന്നാ​ണ് മു​നി​സി​പ്പ​ൽ സൂ​പ്പ​ർ​വൈ​സ​ർ അ​ര​വി​ന്ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Kerala

അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി; ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു

അ​ടി​മാ​ലി: ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ. അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ള​ക്ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നു​മ​തി ഗ്ലാ​സ് ബ്രി​ഡ്ജി​നി​ല്ല. പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റി.

ആ​ന​ച്ചാ​ൽ കാ​നാ​ച്ചേ​രി​യി​ലെ എ​ൽ​സ​മ്മ​യു​ടെ ഭൂ​മി​യി​ലാ​ണ് ഗ്ലാ​സ് ബ്രി​ഡ്ജ് നി​ർ​മി​ച്ച​ത്. ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ട്ട് 35 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം. ഒ​രേ സ​മ​യം 40 പേ​ർ​ക്ക് ക​യ​റി നി​ൽ​ക്കാം. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം.

പാ​ലം നി​ർ​മാ​ണം നി​ർ​ത്ത​ണ​മെ​ന്ന് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ച്ച് ഒ​ന്നി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മെ​മ്മോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണ് നീ​ക്കി​യെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യെ​ന്നും കു​ഞ്ചി​ത്ത​ണ്ണി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടു​മു​ണ്ട്.

National

യാ​ത്ര​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​ന് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ര​നെ കൈയേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​ര​നാ​യ അ​ങ്കി​ത് ധ​വാ​നെ കൈ​യേ​റ്റം ചെ​യ്ത​തി​ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ പൈ​ല​റ്റാ​യ വീ​രേ​ന്ദ​ർ സെ​ജ്വാ​ളി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സെ​ക്യൂ​രി​റ്റി ചെ​ക്കിംഗി​ൽ ലൈ​ൻ മു​റി​ച്ചു ക​ട​ന്ന​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ങ്കി​ത് വി​മാ​ന ക​മ്പ​നി​യെ പ​രാ​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

International

ബുർഖ നിരോധിക്കാൻ ബുർഖ ധരിച്ച് പ്രതിഷേധം; സെനറ്റർക്ക് സസ്പെൻഷൻ

കാ​​​ൻ​​​ബ​​​റ: ബു​​​ർ​​​ഖ നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ന്‌ ബു​​​ർ​​​ഖ ധ​​​രി​​​ച്ചു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സെ​​​ന​​​റ്റ​​​റെ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ ‘വ​​​ൺ നേ​​​ഷ​​​ൻ’ പാ​​​ർ​​​ട്ടി​​​യു​​​ടെ ക്വീ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ പൗ​​​ളീ​​​ൻ ഹാ​​​ൻ​​​സ​​​ൺ ആ​​ണു ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​ത്.

പൊ​തു​സ്ഥ​ല​ത്ത് മു​ഖാ​വ​ര​ണം നി​രോ​ധി​ക്കാ​നാ​യി പൗ​ളീ​ൻ തി​ങ്ക​ളാ​ഴ്ച ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണു ബു​ർ​ഖ ധ​രി​ച്ചു സ​ഭ​യി​ലെ​ത്തി​യ​ത്. സ​ഭ​യി​ലെ ഭ​ര​ണ​ക​ക്ഷി നേ​താ​വാ​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പെ​ന്നി വോം​ഗ് ഇ​ന്ന​ലെ പൗ​ളീ​നെതിരേ നടപടി ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പാ​സാ​കു​ക​യാ​യി​രു​ന്നു.

Kerala

സി​പി​ഒ​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സ്; എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: സ്പാ​യി​ല്‍ നി​ന്ന് മാ​ല മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ. ബൈ​ജു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ എ​സ്ഐ ബൈ​ജു​വി​ന് ല​ഭി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

കേ​സി​ൽ എ​സ്ഐ ബൈ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് നീ​ക്കം ശ​ക്ത​മാ​ക്കി. മോ​ഷ​ണ വി​വ​രം ഭാ​ര്യ​യോ​ട് പ​റ​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ജു​വും സം​ഘ​വും ചേ​ർ​ന്ന് നാ​ലു​ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ല്‍ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി​യെ അ​ട​ക്കം മൂ​ന്നു​പേ​രെ പ്ര​തി ചേ​ര്‍​ത്തു.

ബൈ​ജു​വി​ന്‍റെ കൂ​ട്ടാ​ളി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സ്പാ ​ന​ട​ത്തു​ന്ന യു​വ​തി​യും ഒ​ളി​വി​ലാ​ണ്. ന​വം​ബ​ര്‍ എ​ട്ടി​നാ​ണ് സി​പി​ഒ സ്പാ​യി​ലെ​ത്തി മ​ട​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി മാ​ല ന​ഷ്ട​മാ​യ കാ​ര്യം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും, പോ​ലീ​സു​കാ​ര​ൻ എ​ടു​ത്തു കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ എ​സ്ഐ​യും സം​ഘ​വും പോ​ലീ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

National

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മെ​ട്രോ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ചാ​ടി സെ​ന്‍റ് കൊ​ളം​ബ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നെ​യും മൂ​ന്ന് അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

ചൊ​വ്വാ​ഴ്ച​യാ​ണ് 16കാ​ര​നാ​യ ഷൗ​ര്യ പാ​ട്ടീ​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ അ​ധ്യാ​പ​ക​രു​ടെ പേ​ര് കു​ട്ടി എ​ഴു​തി​യി​രു​ന്നു.

കു​ട്ടി​യു​ടെ പി​താ​വ് പ്ര​ദീ​പ് പാ​ട്ടീ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ, സ്‌​കൂ​ളി​ലെ അ​ഞ്ച് മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ അ​പ​രാ​ജി​ത പാ​ൽ, അ​ധ്യാ​പ​ക​രാ​യ ജൂ​ലി വ​ർ​ഗീ​സ്, മ​നു ക​ൽ​റ, യു​ക്തി അ​ഗ​ർ​വാ​ൾ മ​ഹാ​ജ​ൻ എ​ന്നി​വ​ർ മ​ക​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചു.

ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​സ്‌​പെ​ൻ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ തു​ട​രു​മെ​ന്ന് സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ റോ​ബ​ർ​ട്ട് ഫെ​ർ​ണാ​ണ്ട​സ് അ​റി​യി​ച്ചു. ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും പ്ര​ധാ​നാ​ധ്യാ​പ​ക​നും അ​ധ്യാ​പ​ക​രും ല​ഭ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കാ​നോ വി​ദ്യാ​ർ​ഥി​ക​ളു​മാ​യോ ജീ​വ​ന​ക്കാ​രു​മാ​യോ ര​ക്ഷി​താ​ക്ക​ളു​മാ​യോ സം​സാ​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രാ​ജേ​ന്ദ്ര പ്ലേ​സ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്ന് ചാ​ടി​യാ​ണ് ഷൗ​ര്യ ജീ​വ​നൊ​ടു​ക്കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​നും മൂ​ന്ന് അ​ധ്യാ​പ​ക​രും ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും ത​ന്നെ ശ​കാ​രി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കു​ട്ടി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്നു.
‌‌
സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞ് ജൂ​ലി വ​ർ​ഗീ​സ് നാ​ലു ദി​വ​സം മ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പി​താ​വ് പ​രാ​തി​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. മ​നു ക​ൽ​റ ഒ​രി​ക്ക​ൽ മ​ക​നെ ത​ള്ളി​യി​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​ദീ​പ് പാ​ട്ടീ​ൽ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ന​ട​ന്ന നാ​ട​ക ക്ലാ​സി​നി​ടെ കു​ട്ടി വീ​ണ​പ്പോ​ള്‍, അ​ധ്യാ​പി​ക പ​രി​ഹ​സി​ക്കു​ക​യും അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കു​ട്ടി ക​ര​യാ​ന്‍ തു​ട​ങ്ങി​യെ​ങ്കി​ലും, എ​ത്ര വേ​ണ​മെ​ങ്കി​ലും ക​ര​ഞ്ഞോ​ളൂ, അ​ത് ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞ​താ​യും പി​താ​വ് പ​റ​യു​ന്നു.

ഇ​തെ​ല്ലാം ന​ട​ക്കു​മ്പോ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ട​ഞ്ഞി​ല്ല. അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് മ​ക​ന്‍ മു​ന്‍​പ് പ​രാ​തി​പ്പെ​ട്ടി​രു​ന്ന​താ​യും ഇ​തു​സം​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും പി​താ​വ് പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ബാ​ഗി​ല്‍ ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍, സ്‌​കൂ​ളി​ല്‍ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ കാ​ര​ണം ത​നി​ക്ക് മ​റ്റ് വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. "സോ​റി അ​മ്മേ, അ​മ്മ​യു​ടെ മ​ന​സ് പ​ല​ത​വ​ണ വേ​ദ​നി​പ്പി​ച്ചു, ഇ​ത് അ​വ​സാ​ന​മാ​യി ചെ​യ്യു​ന്നു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ അ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്, ഞാ​നെ​ന്ത് പ​റ​യാ​നാ​ണ്?' എ​ന്ന് കു​റി​പ്പി​ല്‍ പ​റ​യു​ന്നു. കൂ​ടാ​തെ, ത​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മെ​ങ്കി​ല്‍ അ​വ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ദാ​നം ചെ​യ്യ​ണ​മെ​ന്നും കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

ത​നി​ക്ക് സം​ഭ​വി​ച്ച​ത് മ​റ്റാ​ര്‍​ക്കും ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കു​ട്ടി ക​ത്തി​ല്‍ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടാ​തെ, ത​ന്നോ​ട് ദേ​ഷ്യ​പ്പെ​ട്ട​തി​നും, അ​ച്ഛ​നെ​പ്പോ​ലെ ന​ല്ല മ​നു​ഷ്യ​നാ​കാ​ന്‍ ക​ഴി​യാ​ത്ത​തി​നും ഇ​രു​പ​തു​കാ​ര​നാ​യ സ​ഹോ​ദ​ര​നോ​ടും അ​ച്ഛ​നോ​ടും കു​ട്ടി മാ​പ്പ് ചോ​ദി​ക്കു​ന്നു​ണ്ട്.

എ​ന്നും പി​ന്തു​ണ ന​ല്‍​കി​യ​തി​ന് അ​മ്മ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ കു​ട്ടി, ഇ​നി സ​ഹോ​ദ​ര​നും അ​ച്ഛ​നും ആ ​പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു. .

അ​തേ​സ​മ‍​യം, സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഹ​ർ​ഷി​ത് ജെ​യി​ൻ അ​ധ്യ​ക്ഷ​നാ​യ പാ​ന​ലി​നോ​ട് സ​മ​ഗ്ര​വും വ​സ്തു​നി​ഷ്ഠ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പു​ള്ളി​മാ​നു​ക​ൾ ച​ത്ത സം​ഭ​വം; ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പു​ള്ളി​മാ​നു​ക​ൾ ച​ത്ത സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​കെ. മു​ഹ​മ്മ​ദ് ഷ​മീ​മി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ന്‍റെ ആ​ണ് ഉ​ത്ത​ര​വ്. പോ​സ്റ്റു​മോ​ർ​ട്ട​വും ജ​ഡം മ​റ​വ് ചെ​യ്യു​ന്ന​തും ഉ​ൾ​പ്പ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി.

സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ഉ​ത്ത​ര​വ്. വീ​ഡി​യോ ചി​ത്രീ​ക​രി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച സം​ഭ​വി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സു​നി​ൽ കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെയ്ത് ദേവസ്വം ബോർഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ വീ​ണ്ടും ന​ട​പ​ടി​യു​മാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. ശ​ബ​രി​മ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സു​നി​ൽ കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​രാ​രി ബാ​ബു​വി​നെ​തി​രെ നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ന്തി​മ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് അ​റി​യി​ച്ചി​രു​ന്നു. 2019ലെ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

വി​ജ​യ് മ​ല്യ ന​ല്‍​കി​യ സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന് ബി.​മു​രാ​രി ബാ​ബു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. 2025ൽ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​യി​ൽ സ്വ​ർ​ണ​പ്പാ​ളി​കൊ​ടു​ത്തു​വി​ട്ട​തും മു​രാ​രി ബാ​ബു​വാ​ണ്. അ​ന്ന് ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്നു. 2019 ൽ ​സ്വ​ർ​ണ്ണം ചെ​മ്പാ​ണെ​ന്ന് എ​ഴു​തി​യ​തും മു​രാ​രി ബാ​ബു ആ​യി​രു​ന്നു.

Kerala

അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് എ​സ്‌. സു​രേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഓ​ഗ​സ്റ്റ് 21 ന് ​അ​മി​ത് ഷാ ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ദി​വ​സ​മാ​ണ് സു​ര​ക്ഷാ ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന സു​രേ​ഷി​നെ മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​നം: നാ​ല് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വി.​എ​സ്.​സു​ജി​ത്തി​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. നാ​ല് പോ​ലീ​സു​കാ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​സ്ഐ നൂ​ഹ്മാ​ൻ, സി​പി​ഒ​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ, സ​ന്ദീ​പ്, സ​ജീ​വ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. നാ​ലു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ‍​യും കോ​ട​തി ക്രി​മി​ന​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടിൽ പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി​ഐ​ജി ഹ​രി​ശ​ങ്ക​റാ​ണ് ഉ​ത്ത​മേ​ഖ​ലാ ഐ​ജി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

സു​ജി​ത്തി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2023 ഏ​പ്രി​ൽ അ​ഞ്ചി​നു ചൊ​വ്വ​ന്നൂ​രി​ൽ വ​ഴി​യ​രി​കി​ൽ നി​ന്ന സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ജി​ത്ത് കാ​ര്യം തി​ര​ക്കി​യ​താ​ണു പ്ര​കോ​പ​ന​മാ​യ​ത്.

സു​ജി​ത്തി​നെ എ​സ്ഐ നു​ഹ്‌​മാ​ൻ പോ​ലീ​സ് ജീ​പ്പി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് അ​ർ​ധ​ന​ഗ്ന​നാ​ക്കി സ്റ്റേ​ഷ​നി​ലെ ഇ​ടി​മു​റി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് എ​സ്ഐ നു​ഹ്‌​മാ​ൻ, സി​പി​ഒ​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ, സ​ന്ദീ​പ്, സ​ജീ​വ​ൻ എ​ന്നി​വ​ർ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Up