x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; പ്രതിഷേധം


Published: December 27, 2025 02:44 AM IST | Updated: December 27, 2025 02:44 AM IST

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ കു​റ്റ​വാ​ളി​യാ​യ മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കു പു​റ​ത്തു പ്ര​തി​ഷേ​ധം.

ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തിരേ അ​തി​ജീ​വി​ത​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്.

ത​ന്‍റെ മ​ക​ൾ ഒ​രു​പാ​ട് ക​ഷ്‌​ട​പ്പാ​ടു​ക​ൾ അ​ഭി​മു​ഖീ​ക​രി​ച്ച​തി​നാ​ലാ​ണ് താ​നി​വി​ടെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​തെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​മ്മ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ്ര​തി​ക​രി​ച്ചു. വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Unnao rape case suspended Delhi high court Kuldeep Sengar life imprisonment

Recent News

Up