Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellappally

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ വെ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. 

പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് എ​ടു​ത്ത വാ​യ്പ തു​ക അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​തെ ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്ക് മ​റി​ച്ചു ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി എ​ന്ന​താ​ണ് കേ​സ്.

കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നോ​ട് ഹാ​ജ​രാ​കാ​ൻ വി​ജി​ല​ൻ​സ് നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വാ​യ്പാ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, പ​ലി​ശ നി​ര​ക്കി​ലെ മാ​റ്റ​ങ്ങ​ൾ, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലെ അ​വ്യ​ക്ത​ത എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന വെ​ള്ളാ​പ്പ​ള്ളി, താ​ൻ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൈ​ക്രോ​ഫി​നാ​ൻ​സ് അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​കേ​സി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നെ അ​ഴി​മ​തി​ക്കേ​സി​ൽ ചോ​ദ്യം ചെ​യ്ത​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലും സാ​മൂ​ഹി​ക രം​ഗ​ത്തും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Kerala

എല്‍ഡിഎഫിനു വിനയായത് വെള്ളാപ്പള്ളി പ്രേമം: സി.കെ. വിദ്യാസാഗര്‍

തൊ​ടു​പു​ഴ: ന​വകേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന നാ​യ​ക കി​രീ​ടം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ചാ​ര്‍ത്തിക്കൊ​ടു​ക്കാ​ന്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും അ​തി​നു ചു​ക്കാ​ന്‍ പി​ടി​ച്ച മ​ന്ത്രി വാ​സ​വ​നും മ​റ്റു മ​ന്ത്രി​മാ​രും പ്ര​ബു​ദ്ധകേ​ര​ള​ത്തോ​ട് മൂ​ന്നു​വ​ട്ടം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ര്‍മ വേ​ദി വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ.​വി​ദ്യാ​സാ​ഗ​ര്‍.

പ​ത്തു വ​ര്‍ഷ​മാ​യി കു​റ്റ​പ​ത്രം ന​ല്‍കാ​തെ മ​ര​വി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേയു​ള്ള കേ​സു​ക​ള്‍ പൊ​ടി​ത​ട്ടി​യെ​ടു​ത്ത് കോ​ട​തി​ക​ളി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

ക​മ്പ​നി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മൂ​ലം ത​ട​സ​പ്പെ​ട്ട എ​സ്എ​ന്‍ഡി​പി യോ​ഗ​ത്തി​ന്‍റെ ഭ​ര​ണ​നി​ര്‍വ​ഹ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഡ​യ​റ​ക്ട​ര്‍മാ​രെ നി​യ​മി​ക്കാ​നു​ള്ള സ​ര്‍ക്കാ​രി​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഡ​യ​റ​ക്ട​ര്‍മാ​രെ നി​യ​മി​ക്കു​ക​യും യോ​ഗ​ത്തി​ന്‍റെ വാ​ര്‍ഷി​ക പൊ​തു​യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്ത് എ​ല്ലാ അം​ഗ​ങ്ങ​ള്‍ക്കും വോ​ട്ട​വ​കാ​ശം ന​ല്‍കി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും ത​യാ​റാ​ക​ണം.

എ​സ്എ​ന്‍ഡി​പി​യോ​ട് ചെ​യ്ത തെ​റ്റു​ക​ള്‍ക്ക് ഇ​ത്ര​യു​മെ​ങ്കി​ലും പ്രാ​യ​ശ്ചി​ത്വം ചെ​യ്യാ​ന്‍ പി​ണ​റാ​യി​യും കൂ​ട്ട​രും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നുമുള്ള ​ഓ​ര്‍മ​പ്പെ​ടു​ത്ത​ലാ​ണ് ഇ​ട​തു​പ​ക്ഷ​ത്തോ​ട് എ​ക്കാ​ല​ത്തും ചേ​ര്‍ന്നുനി​ന്നി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ സ​മൂ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യി​ലൂ​ടെ സ​ര്‍ക്കാ​രി​നു‌ ന​ല്‍കി​യ​തെ​ന്നും വി​ദ്യാ​സാ​ഗ​ര്‍ പ​റ​ഞ്ഞു.

Kerala

ഗ​ണേ​ഷ് കു​മാ​ർ ത​റ മ​ന്ത്രി; ലീ​ഗ് ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ പൊ​ട്ടാ​സ്യം സ​യ​നൈ​ഡ്: വെ​ള്ളാ​പ്പ​ള്ളി

കൊ​ല്ലം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​യും മു​സ്‌​ലീം ലീ​ഗി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ലീ​ഗ് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണ്. വ​ര്‍​ണ ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ പൊ​ട്ടാ​സ്യം സ​യ​നൈ​ഡാ​ണ് അ​വ​ർ.

ഗ​ണേ​ഷ് കു​മാ​ർ ത​റ മ​ന്ത്രി​യാ​ണ്. ചൂ​ടു​കാ​ല​ത്ത് കു​ടി​ക്കാ​ൻ വെ​ച്ച വെ​ള്ളം ബ​സി​ൽ നി​ന്ന് പി​ടി​ച്ചി​ട്ട് ഗ​മ കാ​ണി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ തു​ഗ്ല​ക് ഭ​ര​ണ​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

പു​ന​ലൂ​രി​ൽ എ​സ്എ​ൻ​ഡി​പി നേ​തൃ​സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്‌​ലീം ലീ​ഗു​കാ​ര്‍​ക്ക് മ​നു​ഷ്യ​ത്വ​മി​ല്ല. അ​വ​ര്‍​ക്കാ​ണോ ന​മ്മ​ള്‍ വോ​ട്ടു കൊ​ടു​ക്കേ​ണ്ട​ത്. അ​വ​രു​ടെ കൂ​ട്ടു പി​ടി​ച്ചു നി​ല്‍​ക്കു​ന്ന​വ​രെ ജ​യി​പ്പി​ച്ചാ​ല്‍ ന​മ്മു​ടെ സ്ഥി​തി എ​ന്താ​കും.

മു​സ്‌​ലീം ലീ​ഗി​ന്‍റെ ഭ​ര​ണം വ​ന്നാ​ല്‍ ന​മ്മ​ള്‍ നാ​ടു​വി​ടേ​ണ്ടി വ​രും. ന​മ്മ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി വ​രും. പേ​രി​ല്‍ ത​ന്നെ മു​സ്‌​ലീം കൂ​ട്ടാ​യ്മ​യാ​ണ്. എ​ന്നി​ട്ട് മ​തേ​ത​ര കൂ​ട്ടാ​യ്മ​യെ​ന്ന് പ​റ​യും. മു​സ്‌​ലീം അ​ല്ലാ​ത്ത ഒ​രു എം​എ​ല്‍​എ പോ​ലും അ​വി​ടെ​യു​ണ്ടോ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ചോ​ദി​ച്ചു.

 

Kerala

ശ​ബ​രി​മ​ല​യെ വി​വാ​ദ ഭൂ​മി​യാ​ക്ക​രു​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

 

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ‌​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്ഷ​ണി​ച്ച് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്‍. പ്ര​ശാ​ന്ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​ശാ​ന്ത് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്.

ശ​ബ​രി​മ​ല​യെ വി​വാ​ദ ഭൂ​മി​യാ​ക്ക​രു​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഭ​ക്ത​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്എ​ൻ​ഡി​പി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ‌ വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്. സം​ഗ​മം പ്രാ​യ​ശ്ചി​ത്ത​മാ​യി കാ​ണു​ന്ന​വ​ർ​ക്ക് അ​ങ്ങ​നെ കാ​ണാ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും വി​മ​ർ​ശ​ന​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്.

Latest News

Up