x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി


Published: January 20, 2026 02:04 AM IST | Updated: January 20, 2026 02:06 AM IST

ചേ​ർ​ത്ത​ല: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍റെ എ​സ്എ​ൻ​ഡി​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​വ​ശ്യപ്പെ​ട്ടു.

സ​വ​ർ​ണ ഫ്യൂ​ഡ​ൽ മാ​ട​മ്പി മാ​ന​സി​കാ​വ​സ്ഥ​യാ​ണ് സ​തീ​ശ​ന്‍റേ​ത്. ഈ​ഴ​വ​രെ മാ​ത്ര​മ​ല്ല, എ​ല്ലാ മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ​യും നേ​രി​ട്ടും അ​ല്ലാ​തെ​യും ആ​ക്ഷേ​പി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​തീ​ശ​ൻ സ്വീ​ക​രി​ക്കു​ന്ന​ത്.

എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന സ​തീ​ശ​ൻ, ശി​വ​ഗി​രി​യി​ൽ പ്ര​സം​ഗി​ക്കാ​ൻ പോ​യ​പ്പോ​ൾ എ​ന്തു​കൊ​ണ്ട് ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല? അ​തു സ​തീ​ശ​ന്‍റെ പ്രീ​ണ​ന ന​യ​വും ഇ​ര​ട്ട​ത്താ​പ്പു​മാ​ണെ​ന്നും ന​ടേ​ശ​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

Tags : Vellappally Congress SNDP V.D. satheesan

Recent News

Up