Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victims

പോപ്പുലര്‍ ഫിനാന്‍സ് സ്വത്തുക്കള്‍ വിറ്റ് തട്ടിപ്പിന് ഇരയായവര്‍ക്കു നല്‍കാന്‍ കോടതി അനുമതി

കൊ​​​ച്ചി: എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് (ഇ​​​ഡി) ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ 65.07 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍കി. സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് വ​​​ഞ്ചി​​​ത​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശം പ​​​രി​​​ഗ​​​ണി​​​ച്ച പി​​​എം​​​എ​​​ല്‍എ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​പ​​​ടി​​​ക്ക് എ​​​തി​​​ര്‍പ്പി​​​ല്ലെ​​​ന്ന് ഇ​​​ഡി അ​​​റി​​​യി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട ആ​​​സ്ഥാ​​​ന​​​മാ​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ലി​​​മി​​​റ്റ​​​ഡ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ 2021ലാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്.

മു​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ തോ​​​മ​​​സ് ഡാ​​​നി​​​യേ​​​ല്‍, മ​​​ക​​​ളും മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ റി​​​നു മ​​​റി​​​യം തോ​​​മ​​​സ് എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

33.20 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും 31.87 കോ​​​ടി​​​യു​​​ടെ ഭൂ​​​സ്വ​​​ത്തു​​​ക്ക​​​ളു​​​മാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​വ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു കൈ​​​മാ​​​റും. ബാ​​​നിം​​​ഗ് ഒ​​​ഫ് അ​​​ണ്‍റെഗു​​​ലേ​​​റ്റ​​​ഡ് ഡി​​​പ്പോ​​​സി​​​റ്റ്‌​​​സ് (ബ​​​ഡ്‌​​​സ് ) ആ​​​ക്ട് 2019 പ്ര​​​കാ​​​ര​​​മാ​​​ണ് സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് അ​​​ര്‍ഹ​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്ക് കൈ​​​മാ​​​റു​​​ക.

Kerala

ഉപജീവന ബത്ത നിലച്ചത് പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്കു പ്രഹരമായി

കല്‍പ്പറ്റ: ഉപജീവന ബത്ത വിതരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചത് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമായി. ബത്ത നിലച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ താളം തെറ്റിക്കുകയാണ്. സ്ഥിരം പുനരധിവാസം യാഥാര്‍ഥ്യമാകുന്നതുവരെ ഉപജീവന ബത്ത വിതരണം തുടരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.

ദുരന്തഭൂമിയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച ഓരോ കുടുബത്തിലെയും രണ്ടംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതമാണ് സര്‍ക്കാര്‍ ഉപജീവന ബത്ത നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച ബത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒമ്പത് മാസത്തേക്കുകൂടി നീട്ടി ഉത്തരവായിരുന്നു. 1,186 പേരായിരുന്നു ഗുണഭോക്താക്കള്‍. ഡിസംബര്‍ വരെ ലഭിച്ച ബത്ത ജനുവരിയില്‍ ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയില്ല.

ബത്ത വിതരണം പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണായ കളക്ടര്‍ക്കും ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കുമെന്ന് ചെയര്‍മാന്‍ നസീര്‍ ആലയ്ക്കലും കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മലയും പറഞ്ഞു. ദുരന്തബാധിതരെ സംഘടിപ്പിച്ച് അടുത്ത ദിവസം കളക്ടറേറ്റ് പടിക്കല്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.

തേയില, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്തിരുന്നവരാണ് ഉരുള്‍ ദുരന്തത്തില്‍ ജീവനോപാധി നഷ്ടമായവരില്‍ അധികവും. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലാണ് വിനാശം വിതച്ചത്. ദുരന്ത ബാധിതരില്‍ ഭൂരിപക്ഷത്തിനും താത്കാലിക പുനരധിവാസം നടന്ന ഇടങ്ങളില്‍ തൊഴിലെടുത്ത് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.

തോട്ടം മേഖലയില്‍ ചെയ്തുവന്നതല്ലാതെ തൊഴിലുകള്‍ പലര്‍ക്കും പരിചിതമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഉപജീവനബത്ത വലിയ സഹായമായിരുന്നുവെന്ന് ദുരന്തബാധിതര്‍ പറയുന്നു.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം നടന്നുവരികയാണ്. ടൗണ്‍ഷിപ്പിലെ വീടുകള്‍ ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവിധ പാര്‍ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവന പദ്ധതികളും നിര്‍മാണഘട്ടത്തിലാണ്.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളടെ ആദ്യഘട്ടം നിര്‍മാണത്തിന് സ്ഥലമെടുപ്പ് ഈയിടെയാണ് നടന്നത്. എന്നിരിക്കേ ഓരോ ദുരന്ത ബാധിത കുടുബത്തിനും സ്വന്തം വീടാകുന്നതുവരെ ഉപജീവന ബത്ത അനുവദിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക ലഭിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

International

ലങ്കൻ യുദ്ധക്കുറ്റങ്ങൾ: ഇരകൾക്ക് നീതി ലഭിച്ചിട്ടില്ലെന്ന് യുഎൻ റിപ്പോർട്ട്

കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളോ​​​ളം നീ​​ണ്ട ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​കാ​​​ല​​​ത്ത് സൈ​​​നി​​​ക​​​രു​​​ടെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ര​​​യാ​​​യ​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ഴും നീ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര സ​​​ഭ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ശാ​​​ന്ത​​​മാ​​​യി 17 വ​​​ർ​​​ഷ​​​ത്തി​​നു​​ശേ​​​ഷ​​​മെ​​​ങ്കി​​​ലും നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ‘ഞ​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ട്ടു, നീ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ പോ​​​ലും’ എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​നോ പ്രാ​​​യ​​​ശ്ചി​​​ത്തം ചെ​​​യ്യാ​​​നോ കൂ​​​ട്ടാ​​​ക്കാ​​​ത്ത​​​തു മൂ​​​ലം ഇ​​​പ്പോ​​​ഴും ഉ​​​ണ​​​ങ്ങാ​​​ത്ത ശാ​​​രീ​​​രി​​​ക മു​​​റി​​​വു​​​ക​​​ളും മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യ​​​വും ആ​​​ത്മ​​​ഹ​​​ത്യാ പ്ര​​​വ​​​ണ​​​ത​​​യും നേ​​​രി​​​ടു​​​ന്ന​​​വ​​​ർ അ​​​നേ​​​ക​​​മാ​​​ണ്. അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച്, ലൈം​​​ഗി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്ത​​​വ​​​രെ ശി​​​ക്ഷി​​​ക്കാ​​​ൻ ശ്രീ​​​ല​​​ങ്ക‍യ്ക്ക് ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. കൂ​​​ടാ​​​തെ, രാ​​​ജ്യം പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

എ​​​ൽ​​​ടി​​​ടി​​​ഇ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​ത്യേ​​​ക ത​​​മി​​​ഴ് മേ​​​ഖ​​​ല​​​യ്ക്കു​​വേ​​​ണ്ടി ന​​​ട​​​ന്ന 30 വ​​​ർ​​​ഷം നീ​​​ണ്ട സൈ​​​നി​​​ക​​​നീ​​​ക്ക​​​ങ്ങ​​​ൾ നേ​​​താ​​​വാ​​​യ വേ​​​ലു​​​പ്പി​​​ള്ള പ്ര​​​ഭാ​​​ക​​​ര​​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​തോ​​ടു​​കൂ​​​ടി 2009ൽ ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

International

ട്രം​പി​ന് കു​രു​ക്കാ​യി പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ; എ​പ്സ്റ്റീ​ന്‍റെ ഇ​ര​ക​ൾ​ക്കൊ​പ്പം ട്രം​പ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വി​ട്ടെ​ന്ന് രേ​ഖ​ക​ൾ

ന്യൂ​യോ​ർ​ക്ക്: ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​ന്‍റെ വീ​ട്ടി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യി പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. എ​പ്സ്റ്റീ​ന്‍റെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് ട്രം​പി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

എ​പ്സ്റ്റീ​ന്‍റെ ഇ​ര​ക​ൾ​ക്കൊ​പ്പം ഡോ​ണ​ൾ​ഡ് ട്രം​പ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വി​ട്ടു​വെ​ന്ന് ഇ - ​മെ​യി​ലി​ലെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 2011ൽ ​ത​ന്‍റെ പ​ങ്കാ​ളി​യാ​യ ഗി​സ്ലെ​യ്ൻ മാ​ക്സ്‌‌​വെ​ല്ലി​നും എ​ഴു​ത്തു​കാ​ര​നാ​യ മൈ​ക്ക​ൽ വു​ൾ​ഫി​നും എ​പ്സ്റ്റീ​ൻ അ​യ​ച്ച മെ​യി​ലു​ക​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളാ​യ ഡെ​മോ​ക്രാ​റ്റു​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക ഇ-​മെ​യി​ലു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

എ​ന്നാ​ൽ പു​തി​യ ആ​രോ​പ​ണ​ങ്ങ​ള​ട​ക്കം നി​ഷേ​ധി​ക്കു​ക​യാ​ണ് വൈ​റ്റ് ഹൗ​സ് ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റി​നെ ക​രി​തേ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​തി​ക​ര​ണം. എ​പ്‌​സ്റ്റീ​നു​മാ​യോ മാ​ക്‌​സ്‌​വെ​ല്ലു​മാ​യോ ബ​ന്ധ​പ്പെ​ട്ട് ട്രം​പി​നെ​തി​രെ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Up