x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ഫ്രി എ​പ്സ്റ്റീ​ൻ പീ​ഡ​ന​ക്കേ​സ്: ഇ​ര​ക​ളി​ൽ ഇ​ന്ത്യ​ൻ യു​വ​തി​യും?

വെബ് ഡെസ്ക്
Published: February 2, 2026 11:42 AM IST | Updated: February 2, 2026 12:29 PM IST

2025 ഡിസംബറിൽ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിൽ ഡെമോക്രാറ്റുകൾ പുറത്തുവിട്ട ചിത്രത്തിൽ യുവതികൾക്കൊപ്പം ജെഫ്രി എപ്‌സ്റ്റീൻ.

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ പി​ടി​ച്ചു​ല​ച്ച അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ജെ​ഫ്രി എ​പ്സ്റ്റീ​ന്‍റെ ലൈം​ഗി​ക അ​തി​ക്ര​മ പ​ര​മ്പ​ര​യി​ൽ ഒ​രു ഇ​ന്ത്യ​ൻ യു​വ​തി​യും ഇ​ര​യാ​യ​താ​യി പുതിയ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ലാ​ണ് നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ.
എ​പ്സ്റ്റീ​ന്‍റെ ഇ​ര​ക​ൾ​ക്കാ​യി വാ​ദി​ക്കു​ന്ന പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക ബ്രി​ട്ടാ​നി ഹെ​ൻ​ഡേ​ഴ്സ​ൺ 2020 ജ​നു​വ​രി​യി​ൽ അ​യ​ച്ച ഇ​മെ​യി​ലി​ലാ​ണ് ഇ​ന്ത്യ​യി​ലു​ള്ള യു​വ​തി​യെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​ർ​ക്ക് ആ​റ് സെ​ഷ​ൻ സൗ​ജ​ന്യ തെ​റാ​പ്പി ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ​യാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യി​ലു​ള്ള ത​ന്‍റെ ക്ല​യ​ന്‍റി​ന് അ​വി​ടെ ചി​കി​ത്സ ല​ഭ്യ​മാ​ണോ എ​ന്ന് അ​വ​ർ അ​ന്വേ​ഷി​ച്ച​ത്.
പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത യു​വ​തി നി​ല​വി​ൽ ഇ​ന്ത്യ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് അ​വി​ടെ തെ​റാ​പ്പി ല​ഭി​ക്കാ​ൻ എ​ന്തെ​ങ്കി​ലും മാ​ർ​ഗ​മു​ണ്ടോ? ആ​റ് സൗ​ജ​ന്യ സെ​ഷ​നു​ക​ൾ​ക്ക് അ​വ​ർ അ​ർ​ഹ​യാ​ണോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഹെ​ൻ​ഡേ​ഴ്സ​ന്‍റെ ഇ​മെ​യി​ൽ ഉ​ള്ള​ട​ക്കം.

ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ മോ​ഡ​ൽ

പു​റ​ത്തു​വ​ന്ന രേ​ഖ​ക​ളി​ൽ മ​റ്റൊ​രു ഭാ​ഗ​ത്തും ഇ​ന്ത്യ​ൻ വ​നി​ത​യെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​മു​ണ്ട്. 2009ൽ ​ഒ​രാ​ൾ എ​പ്സ്റ്റീ​ന് അ​യ​ച്ച ഇ​മെ​യി​ലി​ൽ ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു സു​ന്ദ​രി​യാ​യ ഇ​ന്ത്യ​ൻ മോ​ഡ​ലി​നെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. മോ​ഡ​ലി​ന്‍റെ വീ​ഡി​യോ ലി​ങ്കും ഇ​മെ​യി​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നി​ല​വി​ൽ അ​തു ല​ഭ്യ​മ​ല്ല.
അ​ധി​കാ​ര​വും പ​ണ​വും ഉ​പ​യോ​ഗി​ച്ചു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ വ​ൻ​തോ​തി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യി​രു​ന്നു ജെ​ഫ്രി എ​പ്സ്റ്റീ​ൻ. ന്യൂ​യോ​ർ​ക്കി​ലെ ജ​യി​ലി​ൽ വി​ചാ​ര​ണ കാ​ത്തു​കഴിയവെ 2019 ഓ​ഗ​സ്റ്റിൽ ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാണപ്പെട്ടു. മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ഇ​തി​നെ​ച്ചൊ​ല്ലി നി​ര​വ​ധി ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Tags : Jeffrey Edward Epstein American sex offender Indian woman victims rape case

Recent News

Up